26-06-19


🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
ആറു മലയാളിക്ക് നൂറു മലയാളം എന്ന പ്രതിവാര പംക്തി ഏതാനും സമയത്തിനുള്ളിൽ
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
✍✍✍✍✍✍✍✍✍✍✍✍✍✍
🎓🎓🎓🎓🎓🎓🎓🎓🎓🎓🎓🎓🎓🎓
മലപ്പുറം ജില്ലയിലെ ഭാഷാ പ്രവണതകളിൽ ആഭരണത്തനിമ ആരെ എന്നിവയോടൊപ്പം പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ മലപ്പുറം മലയാള നിഘണ്ടു വിന്റെ രണ്ടാം ഭാഗം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
🎓🎓🎓🎓🎓🎓🎓🎓🎓🎓🎓🎓🎓🎓
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
മലപ്പുറം ജില്ലയിലെ ഭാഷാ പ്രവണതകൾ
•••••••••••••••••
(കഴിഞ്ഞ ലക്കങ്ങളിൽ അവതരിപ്പിച്ച ഭാഗങ്ങളുടെ തുട൪ച്ച)
 ആഭരണത്തനിമ
മലപ്പുറത്തെ ആഭരണസംസ്കൃതിയിൽ മാപ്പിള സമൂഹം വേറിട്ടു നിൽക്കുന്നു. പ്രാദേശികമായ ചില ആഭരണനാമങ്ങൾ മലപ്പുറത്താകെ പ്രചാരത്തിലുണ്ടെങ്കിലും ചില നാമങ്ങൾ മാപ്പിള സംസ്കാരത്തിന്റെ ഭാഗമാണ്. മാപ്പിള സംസ്കൃതിയിൽ അറബി പദങ്ങൾക്ക് സാംസ്കാരിക മേൽക്കൈ ഉണ്ടെങ്കിലും   ആഭരണത്തിന്റെ കാര്യത്തിൽ അറബി-വായ്പവാക്കുകളില്ല.അറബി-മാപ്പിളബന്ധത്തിൽ ആഭരണനാമങ്ങൾ വായ്പ വാക്കുകളുടെ കൂട്ടത്തിൽപെടാത്തതെന്തെന്നത് ഒരു സാംസ്കാരിക അന്വേഷണമാണ്. അറബിസ്ത്രീകളുമായുള്ള സമ്പർക്കമില്ലായ്മയാകാം ഇതിന്റെ പ്രധാന കാരണം.

പ്രധാനപ്പെട്ട ആഭരണനാമങ്ങൾ
ചുട്ടി - മുടിയിൽ കൊളുത്തി നെറ്റിയിൽ പതിഞ്ഞു നിൽക്കുന്ന ആഭരണം.
മാട്ടി - കാതിലണിഞ്ഞ ആഭരണത്തിൽ നിന്ന് മേൽക്കാതിലേക്ക് കൊളുത്തുന്ന ആഭരണം.
കൂച്ചി- നീണ്ട അറ്റത്ത് മൂന്നു മണികൾ പോലുള്ളത്.
കുമ്മത്ത് - പുറത്തേക്കുന്തിയ ചിരട്ടയുടെ ആകൃതിയിലുള്ള ഒരു കമ്മലിൽ നിന്ന് തുട൪കണ്ണിയായുള്ള, പാറ്റച്ചിറകുപോലുള്ള മൂന്ന് ഇതളുകൾ.
അലിക്കത്ത് - മേക്കാതിൽ അണിയുന്ന ആഭരണം.
എളമിന്നി - തട്ടു തട്ടായ ഒരു തരം നെക്ലെസ്. മിന്നിത്തിളങ്ങുന്ന ചെറുപാറ്റചിറകുപോലെയാണവ.
പരന്നേലസ്സ്- പരന്ന ഏലസ്സു രൂപത്തിലുള്ള നെക്ലെസ്.
ചങ്കേലസ്സ് - ഉരുണ്ട ഏലസ്സോടുകൂടിയുള്ള നെക്ലെസ്.
കാപ്പവൻ- നാണയരൂപത്തിലുള്ള ആഭരണം.
പറ്റ്- കാതിൽ പറ്റിക്കിടക്കുന്ന ആഭരണം.
കൊരലാരം- കഴുത്തിലണിയുന്ന ഒരു തരം ആഭരണം ഹാരമാണ് ആരം കൊണ്ട് ഉദ്ദേശിക്കുന്നത്.
ചിറ്റ്- മേക്കാതിൽ അണിയുന്നത്. എലച്ചിറ്റ്, പറച്ചിറ്റ്, വാഴക്കാടൻ, നാടൻ എന്നിങ്ങനെ വിവിധ തരത്തിലുണ്ട്.
തണ്ട/ തള- കുട്ടികൾ അണിയുന്ന തള.

മേൽപ്പറഞ്ഞ ആഭരണങ്ങളിൽ ചുട്ടി, മാട്ടി, പറ്റ് എന്നിവ പ്രാദേശികമായി ഉപയോഗത്തിലുണ്ട്. 'കൊരലാരം' എന്ന ആഭരണനാമം സാർവ്വത്രികമല്ല. 'ചിറ്റ്' മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അവരുടെ ആഭരണസംസ്കൃതിയിൽ പ്രധാനമാണ്.

മലപ്പുറം മലയാള നിഘണ്ടു (തുടരുന്നു)
•••••••••••••••                   
ഇകഴ്ത്തുക       - കുറ്റപ്പെടുത്തുക
ഇക്ക്മത്ത്            - കൌശലം, തന്ത്രം
ഇക്കാക്ക           - ജ്യേഷ്ഠൻ, മൂത്ത പുരുഷൻമാരെ സംബോധന ചെയ്യുന്ന പദം
ഇഖ്ലാസ്     - ഭക്തി, നിഷ്കളങ്കത
ഇങ്ങക്ക്            - നിങ്ങൾക്ക്
ഇങ്ങളെ             - നിങ്ങളുടെ
ഇങ്ങള്               - നിങ്ങള്
ഇച്ചാത്ര              - ഇപ്രാവശ്യം
ഇച്ച്/ച്ച്               - എനിക്ക്
ഇജ്           .       -  നീ
ഇഞ്ഞ്യും           - ഇനിയും
ഇഞ്ഞ്/ഇഞ്ഞി             - ഇനി
ഇട                        - സമയം, കാലം
ഇടത്തോട്          - കൈത്തോട്
ഇടഞ്ഞ്               - പിണങ്ങി
ഇടിപടി                - ഇടിവെട്ടും പോലെ
ഇടിമുട്ടി               - നിലം തല്ലി
ഇടുക്കം              - പ്രയാസം
ഇട്ടം                     - ഇഷ്ടം
ഇണ്ണിക്കാമ്പ്/ഉണ്ണിക്കാമ്പ് - ഉണ്ണിത്തണ്ട് (വാഴയുടെ)
ഇങ്കിരീസ്             - ഇംഗ്ലീഷ്
ഇത്തിരിപ്പൊടി       -   ഇത്തിരിച്ചെ,
ഇത്തരി               -  കുറച്ച്
ഇദ്ദ                      - ഭർത്താവ് മരണപ്പെട്ടാൽ പുറത്തിറങ്ങാതെ ഭാര്യ മറയിലിരിക്കുന്ന കാലം
ഇപ്പൊയും            - ഇപ്പോഴും
ഇമ്മക്ക്                - ഞങ്ങൾക്ക്, നമുക്ക്
ഇമാം                   -  മുസ്ലിം പള്ളിയിൽ ആരാധനക൪മ്മങ്ങൾക്ക് നേതൃത്വം നൽകുന്ന ആൾ
ഇനച്ചിൽ            - തേങ്ങൽ
ഇൻസ്               - മനുഷ്യർ
ഇൻക്ക്/ഇക്കി     - എനിക്ക്
ഇമ്പിരി                - ചെറിയ, ചെറുത്
ഇമ്പൾക്ക്           - ഞങ്ങൾക്ക്, നമുക്ക്
ഇബ൪ത്തില്ലാത്ത  - തൃപ്തിയില്ലാത്ത, ഗൌനിക്കാത്ത
ഇബ് ലീസ്          - പിശാച്, ചെകുത്താൻ
ഇയ്റ്റ്ങ്ങള്          - ഇവറ്റകള്
ഇയ്യ്                     - നീ
ഇരണം   .   ........ - വ൪ധിച്ച ദേഷ്യം, ശുണ്ഠി
ഇരക്കം             - പ്രാർത്ഥന
ഇരിയ് അ     . . - പഴം പിഴുതെടുക്കുക
ഇരിക്ക്ണകം        - സന്ദ൪ശനമുറി
ഈരോലി         ..   - ചീ൪പ്പ്
ഇൽമ്              - അറിവ്
ഇഷ്റ്റം, ഇശ്റ്റം     - താൽപര്യം, ഇഷ്ടം
ഇസ്മ്                - പേര്, നാമം
ഇഹം               - ഈ ലോകം
ഇറക്കോലായി    - വീടിന്റെ തറയോട് ചേർന്നുണ്ടാക്കുന്ന ചെറിയ തിണ്ട്
ഇറച്ചി പത്തിരി    - ഇറച്ചി ചേ൪ത്തുണ്ടാക്കുന്ന ഒരിനം പത്തിരി
ഈങ്അ              -മുഷിയുക
ഈങ്ങിയ            - വൃത്തികേടായ
ഈബത്ത്              - പരദൂഷണം
ഈമ്പുക              - ഉറിഞ്ചുക
ഈ൪പ്പ                 - ചൂണ്ടനാര്
ഈറ                    -കോപം, ദേഷ്യം
ഉടുവട           - ഉടുപുടവ
ഉണ്ടക്കേങ്ങ്    -ചക്കരക്കിഴങ്ങ്    
ഉതിര്            - ഉപായം, ഒഴിവ് കഴിവ്
ഉദക്കം      .     - സഹായം
ഉന്നക്കായ    - പഴം അരച്ച് ഉന്നക്കായയുടെ ആകൃതിയിൽ ഉണ്ടാക്കുന്ന വിഭവം
ഉന്തണ്ടി              - ഉന്തുവണ്ടി
ഉപ്പൂപ്പ               - ഉപ്പയുടെ ഉപ്പ
ഉമ്മമ്മ, ഉമ്മാമ    - ഉമ്മയുടെ ഉമ്മ
ഉമ്മാരത്ത്          - ഉമ്മയുടെ വീട്ടിൽ
ഉൽപ്പം            - തറവാട്ടു പേര്
ഉശരം         - ഉയരം
ഉശിരും പുളീം    - മാന്യത, ധൈര്യം, അഭിമാനം
ഉസറും പുളീം      - മാന്യത
ഉസറ്        - ഉശിര്
ഉള്ളനടി/ഉള്ളനാടി    - ഉള്ളംകൈ
ഉള്ളാട്ടൻ കരി   - അട്ടക്കരി
ഉറുമാല്           - തൂവാല
ഉറുദി             - ഉപദേശം, പ്രസംഗം, മത പ്രഭാഷണം,
ഉറൂസ്        -  മുസ്ലിങ്ങൾ ക്കിടയിൽ പുണ്യാളന്മാരെ സ്മരിക്കാനുള്ള വാ൪ഷീകോത്സവങ്ങൾ
ഊകം         - ഊഹം
ഊക്ക്           - ശക്തി
ഊഞ്ചി         - ഊന്
ഊര             - എടുപ്പ്
ഊരപ്പെട്ടി    . - അരക്കെട്ട്
ഊ൪ച്ച     .      - ഉഴവ്
എകരം           - ഉയരം
എക്റ്    .        - മുളയുടെ ചില്ല, വേലികെട്ടാനുപയോഗിക്കുന്നത്.
എക്ക്ട്ടും മുക്ക്ട്ടും കരയുക- ഏങ്ങിയേങ്ങിക്കരയുക
എക്കാച്ചക്ക്       - സംശയം, ആശയക്കുഴപ്പം
എങ്ങനേണ്        - എങ്ങനെയാണ്
എടക്കൊക്കെ    - ഇടയ്ക്ക്
എടങ്ങായി   ,       _ ഇടങ്ങഴി
എടത്തോടൻകൈ - ഇടതുകൈ
എടനായി       - ഇടനാഴി
എടങ്ങേറ്.. . .  - ബുദ്ധിമുട്ട്
എടയൽ         - പിണങ്ങൽ
എടായി         - ഇടവഴി
എടേൽ ചീര്അ  -
ഇടയിൽ കയറുക
എത്തറ       - എത്ര
എത്ത്   ... .. - എന്ത്
എത്തിന്/എത്തിന് ത് - എന്തിന്
എനച്ചിൽ          - തേങ്ങൽ
എന്നാകൂടി         - എങ്കിലും
എന്നെക്കൊള്ളെ  - എന്റെ നേരെ
എന്നേക്കുംള്ള     - സ്ഥിരമായ
എന്തോണ്ട്         - എന്തുകൊണ്ട്
എപ്പം            - എപ്പോൾ
എമ്പാടും     - ഒരുപാട്
എയുത്ത്     - എഴുത്ത്
എരണി       - ഇലഞ്ഞിമരം
എരട്ടി    ....  - ഇരട്ടി
എരപ്പൻ       - നിസ്സാരൻ
എരപ്പത്തരം   - നിലവാരമില്ലാത്ത പ്രവൃത്തികൾ ചെയ്യൽ
എരക്കുക      - യാചിക്കുക
എരുന്ത്         - കക്ക
എര്യ             - എരിയുക
എല്ലങ്കിൽ     - അല്ലെങ്കിൽ
എല്ലും കൊട്ടാടി/എല്ലീസ്     - മെലിത്ത ശരീരപ്രകൃതി
എവ്ടെ/എവുടെ  - എവിടെ
എസ്മൂള്ആ      - സമ്മതിക്കുക
എളക്കുക      - പരിഹസിക്കുക
എളനീ൪/എളഞ്ഞീൻ   - ഇളനീർ
എള്അ           - ഇളകുക, ദേഷ്യം പ്രകടിപ്പിക്കുക
എളാപ്പ        - ബാപ്പയുടെ അനുജൻ
എളേമ     .... - ഉമ്മയുടെ അനുജത്തി
എ൪ച്ചി        - ഇറച്ചി, പേശി

ആരെ
പ്രചാര ലുപ്തം വന്നിട്ടുള്ള പല പദങ്ങളും വ്യാകരണിക രൂപങ്ങളും മലപ്പുറം മലയാളത്തിൽ ഇപ്പോഴും സജീവമായി ഉപയോഗിക്കുന്നു. 'ആരെ' എന്ന പ്രയോഗം  'അതിനു ശേഷം'എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ചെന്നാരെ= ചെന്നതിനുശേഷം, പോയാരെ=പോയതിനു ശേഷം എന്നിങ്ങനെ മലപ്പുറം ഭാഷാഭേദത്തിൽ വള്ളുവനാടിലും ഏറനാട് പ്രദേശത്തും ഈ പ്രയോഗരീതി നടപ്പിലുണ്ട്.

🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.
പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏