26-05-19

വാരാന്ത്യാവലോകനം
🏵🏵🏵🏵🏵🏵🏵🏵🏵🏵
മെയ്20 മുതൽ 26 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ശിവശങ്കരൻ മാഷ്
(GHSSപുതുപ്പറമ്പ്)
(അവലോകനദിവസം_ വെള്ളി)


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏



തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🏵🏵🏵🏵🏵🏵🏵🏵🏵🏵
മെയ് 20_തിങ്കൾ
സർഗസംവേദനം
📝📝📝📝📝📝📝📝📝
 🦚തിങ്കളാഴ്ച പംക്തിയായ സർഗസംവേദനത്തിൽ പടക്കാറ്റ് (എ പി അഹമ്മദ്),വി ക്യൂബ്(മോഹനവർമ്മ) എന്നീ കൃതികൾ ആയിരുന്നു  പരിചയപ്പെടുത്തിയത്. 🦚ഒസാമയുടെ തീവ്രവാദ ക്യാമ്പിൽ അകപ്പെട്ട സുഹൃത്തിന്റെ അനുജനെ കണ്ടെത്താനുള്ള  അന്വേഷണമാണ് പടക്കാറ്റ് എന്ന നോവലിന്റെ  മർമ്മം എങ്കിലും, അധികാരവും ഏകാധിപത്യവും ഭീകരവാദവും  ഇടകലരുന്ന  "പടക്കാറ്റുകളാണ്" മരുഭൂമിയിൽ ഉള്ളത് എന്നത്  ഒരു ഉപരിപ്ലവ വിലയിരുത്തൽ ആയി ലേഖകൻ അഭിപ്രായപ്പെടുന്നു.ഒസാമ വധിക്കപ്പെടുന്നത് വരെയുള്ള 10 നാളുകളിലെ  സംഭവവികാസങ്ങൾ അടങ്ങിയ പുതിയ നോവലിന്റെ പടക്കാറ്റിൽ പറയുന്നതുപോലെ ഇഴകീറിയുള്ള വായനക്കുറിപ്പ് അവതാരകൻ തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ രേഖപ്പെടുത്തിയ അലി എന്ന കുട്ടിയുടെ അവസ്ഥ ഇന്നും മനസ്സിൽ ഇതിൽ ഒരു വേവലായി നീറുന്നു.
🦚നമ്മുടെ  ജനാധിപത്യത്തെ കണക്കറ്റ് കളിയാക്കുന്ന സുന്ദരമായ നോവലാണ് വി ക്യൂബ്. വേണാട്ടു രാജാവായ മാർത്താണ്ഡവർമ്മയുടെ 21ാം നൂറ്റാണ്ടിലെ പുനർജന്മമായ വി  ക്യൂബ്  എന്ന പേരിൽ പ്രശസ്തനായ കിഴക്കുംകൂർ  മേലേ കൊട്ടാരത്തിൽ വീര വീര മാർത്താണ്ഡവർമ്മ  എന്നറിയപ്പെടുന്ന കൊച്ചുണ്ണിത്തമ്പുരാൻ, വി ട്യൂബിന്റെ  സഹധർമ്മിണി ഫ്രഞ്ചുകാരിആനി, കുക്ക് കം രാമയ്യൻ ,സേനാധിപൻ ഡിലനായി തുടങ്ങിയ കഥാപാത്രങ്ങൾ ഉള്ള ഈ ചെറു നോവലിനെ വളരെ വളരെ മനോഹരവും സമഗ്രവുമായി വരച്ചുകാണിക്കാൻ രതീഷിനു സാധിച്ചു 🤝🙏🙏
🦚സീത, രജനി ടീച്ചർ, രജനി സുബോധ്  ടീച്ചർ, പവിത്രൻ മാഷ് ,പ്രമോദ് മാഷ്,സുദർശനൻ മാഷ്, കല ടീച്ചർ ,പ്രജിത തുടങ്ങിയവർ ഇടപെടലുകളാൽ സർഗസംവേദനം സാർത്ഥകമാക്കി...

🏵🏵🏵🏵🏵🏵🏵🏵🏵🏵

മെയ് 21_ചൊവ്വ
ചിത്രസാഗരം
🎨🎨🎨🎨🎨🎨🎨🎨🎨🎨
അവതരണം_പ്രജിത (GVHSS ഫോർ GIRLSതിരൂർ)
🎨🎨🎨🎨🎨🎨🎨🎨🎨🎨
🦚ഏറെ വൈകിയാണ് ചിത്രസാഗരം തുടങ്ങിയത്. മുമ്പ് അവതരിപ്പിച്ച 42 ഭാഗങ്ങളുടെ തലക്കെട്ടുകൾ ആദ്യം പറഞ്ഞു. 43ാം ഭാഗമായി ഈയാഴ്ച പരിചയപ്പെടുത്തിയത് 28 വർഷത്തെ  ആയുസ്സുകൊണ്ട് വരച്ച ചിത്രങ്ങളിലൂടെ ഇന്നും ആസ്വാദക ഹൃദയങ്ങളിൽ ജീവിക്കുന്ന അമൃത ഷെർഗിൽ എന്ന ചിത്രകാരിയെയാണ്.
🦚നന്ദിത ,ടി കെ പത്മിനി, അമൃത ഷെർഗിൽ ഇവർ തമ്മിലുള്ള സാമ്യം ആദ്യം  പറഞ്ഞതിനുശേഷം JNU റിസർച്ച് ഫെലോ  സുധീഷ് കോട്ടേമ്പ്രം സാർ  തയ്യാറാക്കിയ ഓഡിയോ പോസ്റ്റ് ചെയ്തു. ജീവിതരേഖ, ചിത്രകലാജീവിതം തുടങ്ങി അമൃതയുമായി  ബന്ധപ്പെട്ട സമഗ്ര വിവരണത്തോടൊപ്പം  വീഡിയോ ,ചിത്രവായനാ വിശേഷങ്ങൾ അവതാരക പങ്കുവെച്ചു. നേരം വൈകിയ അവതരണം ആയതിനാൽ അടുത്ത ദിവസം ആയിരുന്നു ഭൂരിഭാഗം പേരും ഈ പംക്തി വായിച്ചാസ്വദിച്ചത്. ഇപ്രകാരം വായിച്ചും കണ്ടും കേട്ടും  ആസ്വദിച്ചവരിൽ  രതീഷ് മാഷ്,രജനി ടീച്ചർ ആലത്തിയൂർ, പ്രമോദ് മാഷ് ,ഹമീദ് മാഷ് ,വിജു മാഷ് ,ബിജു മാഷ്, രജനി ടീച്ചർ ,കൃഷ്ണദാസ് മാഷ് സീത, സുദർശനൻ മാഷ്.. തുടങ്ങിയവർ  ഇടപെടലുകൾ നടത്തി.

🏵🏵🏵🏵🏵🏵🏵🏵🏵🏵

മെയ് 22_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🗣🗣🗣🗣🗣🗣🗣🗣🗣🗣
അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)
🗣🗣🗣🗣🗣🗣🗣🗣🗣🗣

🦚ആറു മലയാളിക്ക്  നൂറു മലയാളം പംക്തിയിൽ  മലയാളം സർവ്വകലാശാല  പ്രസിദ്ധീകരിച്ച ഭാഷഭേദ പഠനം മലപ്പുറം  എന്ന പുസ്തകത്തെ  ആധാരമാക്കിയുള്ള  മലപ്പുറം വിവരണത്തിന്റെ മൂന്നാം ഭാഗമായിരുന്നു ഈയാഴ്ച. ശരിക്കുമൊരു  മലപ്പുറം യാത്ര തന്നെ🚖🚖🚖
🦚മലപ്പുറം ചരിത്രം,  നാട്ടുരാജ്യങ്ങൾ ,സാമൂതിരി ,വിദേശാധിപത്യം ,ഹൈദരലിയും ടിപ്പുവും, ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ,ദേശീയ സമരവും മലപ്പുറവും തുടങ്ങിയ തലകെട്ടുകൾ സഹിതമുള്ള സമഗ്ര വിവരണങ്ങളിലൂടെ മലപ്പുറംജില്ലയെ അുത്തറിയാൻ സാധിച്ചു🙏

🦚 രമ ടീച്ചർ ,കല ടീച്ചർ, സുദർശനൻ മാഷ്, വിജു മാഷ് ,രതീഷ് മാഷ്,ഗഫൂർ മാഷ് ,രജനി സുബോധ് ടീച്ചർ, സീത,ഹമീദ് മാഷ്, പ്രജിത.. തുടങ്ങിയവർ  അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി സജീവമാക്കി.

🏵🏵🏵🏵🏵🏵🏵🏵🏵🏵

മെയ് 23_വ്യാഴം
ലോകസിനിമ
🎪🎪🎪🎪🎪🎪🎪🎪🎪
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🎪🎪🎪🎪🎪🎪🎪🎪🎪

🦚ലോകസിനിമകൾ നമ്മിലേക്ക് അടുപ്പിക്കുന്ന ലോക സിനിമ പംക്തിയിൽ ഈയാഴ്ച ഒരു ഇംഗ്ലീഷ് അനിമേഷൻ സിനിമയും നാല് സ്പാനിഷ് സിനിമയുമാണ് വിജു മാഷ് ഉൾപ്പെടുത്തിയിരുന്നത്.
🦚ഈയാഴചയിലെ സിനിമകൾ

🌹COCO
🌹THE UNINVITED GUEST
🌹BABEL
🌹AMORES PERROS
🌹NINE QUEENS

🦚ചില സാങ്കേതിക പ്രശ്നങ്ങളാൽ കോകോയുടെ യൂട്യൂബ് ലിങ്ക് മാത്രമേ ലഭിച്ചുള്ളൂ. രതീഷ് മാഷ് പ്രമോദ് മാഷ് സുദർശനൻ മാഷ്,പവിത്രൻ മാഷ്, ഗഫൂർ മാഷ് ,ശ്രീല ടീച്ചർ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ വേദിയെ  സജീവമാക്കി 🤝🤝ഓരോ സിനിമയുടെയും  വിശദീകരണം ഉള്ളതിനാൽ ആ സിനിമ കാണാൻ വല്ലാത്തൊരു ത്വര മനസ്സിൽ ഉണ്ടാകുന്നുണ്ട്... അതുതന്നെയാണ് ലോകസിനിമാപംക്തിയുടെ വിജയവും🙏

🏵🏵🏵🏵🏵🏵🏵🏵🏵🏵
🎼🎼🎼🎼🎼🎼🎼🎼🎼🎼
മെയ് 24 വെള്ളി

🎷 സംഗീതസാഗരം 🎷

അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🎻🎻🎻🎻🎻🎻🎻🎻🎻🎻

വൈകി വന്ന വസന്തമായാണ് ഇന്നത്തെ സംഗീത സാഗരം അവതരിപ്പിച്ചത് ..
വൈകിയതിന് ക്ഷമ ചോദിച്ചു കൊണ്ട് രാത്രി 9.25 നാണ് രജനി ടീച്ചർ സംഗീത സാഗരവുമായി കടന്നു വന്നത്

🎷 ഗികുയു ഭാഷയിലെ നാടോടി സംഗീതത്തെയാണ് ടീച്ചറിന്ന് പരിചയപ്പെടുത്തിയത് .. ഗികുയു വിനെ ഓർമ്മയുണ്ടല്ലോ അല്ലേ .. പഴയ പത്താം ക്ലാസ് പാഠാവലിയിലെ 'വാക്കിന്റെ കൂടെരിയുന്നു' എന്ന പാഠഭാഗം മറന്നിട്ടില്ലല്ലോ .. അത് നമുക്കായി അവതരിപ്പിച്ച കെനിയൻ എഴുത്തുകാരൻ ''ഗുഗിവാ തിയോംഗോ "യുടെ ഭാഷ

🎻 ഗികുയു സംഗീതത്തിന്റെ പ്രസക്തിയും പ്രാധാന്യവും ചുരുങ്ങിയ വാക്കുകളിൽ ടീച്ചർ പരിചയപ്പെടുത്തി

🎹 ഗികുയു സംഗീതത്തിന്റെ വീഡിയോകളും യൂട്യൂബ് ലിങ്കുകളും പങ്കുവെച്ചു .. വീട്ടിൽ നെറ്റ് പ്രശ്നമുള്ളതിനാൽ കൂടുതൽ വീഡിയോകൾ അവതരിപ്പിക്കാനുള്ള തടസ്സവും ടീച്ചർ സങ്കടത്തോടെ പങ്കുവെച്ചു

🔴 തുടർന്ന് സംഗീതാസ്വാദകരുടെ ഊഴമായിരുന്നു .
സുദർശൻ മാഷ് ,സീത ടീച്ചർ ,ഗഫൂർ മാഷ് ,ശ്രീല ടീച്ചർ ,വിജു മാഷ് ,പവിത്രൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🏵🏵🏵🏵🏵🏵🏵🏵🏵🏵

മെയ് 25 ശനി
നവസാഹിതി
✏✏✏✏✏✏✏✏✏✏

🌹നവസാഹിതീപംക്തിയെക്കുറിച്ച്  എന്ത് പറയാൻ😊😊 ഓരോ ആഴ്ചയും കൂടുതൽ കൂടുതൽ മനോഹരിയായി നമ്മുടെ മുന്നിലേക്ക് നടന്നടുക്കുന്നു...
ഈയാഴ്ചയിൽ അവതരിപ്പിച്ചവ...👇👇

അനുഭവാവിഷ്ക്കാരം
🚥🚥🚥🚥🚥🚥🚥🚥
 🌹ഇതാണ് ഞാൻ_ ജസീന റഹീം ടീച്ചർ

ആത്മഭാഷണം
🚥🚥🚥🚥🚥🚥🚥

🌹ചില നേരങ്ങളിൽ_ദിവ്യ സി ആർ

കവിതകൾ
🚥🚥🚥🚥🚥

🌹ലാസ്റ്റ് ബസ്സ് _യൂസഫ് മാഷ്
🌹തെറ്റും ശരിയും_ സുനിത ഗണേഷ ടീച്ചർ
🌹അമ്മ_അസ്ലം മാഷ്
കെണി _ഷീബ ദിൽഷാദ്
🌹മുഴുവൻ_ശ്രീല അനിൽ ടീച്ചർ
🌹അബല _ദുർഗ്ഗാദാസ്


കഥകൾ
🚥🚥🚥🚥

🌹ചതുരംഗം _സ്വപ്ന റാണി ടീച്ചർ
🌹വിഷച്ചിലന്തികൾ_ജസി ടീച്ചർ

🦚 കവിതകളും കഥകളും ഓഡിയോകൂടി ഉൾപ്പെടുത്തി അവതരിപ്പിച്ചതിനാൽ  അവതരണം ഹൃദ്യവും ആസ്വാദ്യകരവുമായി.സുദർശനൻ മാഷ്, വിജുമാഷ്, ബിജു മാഷ്, കവിത ടീച്ചർ,ശ്രീ.. , രജനി ടീച്ചർ ,പവിത്രൻ മാഷ്,പ്രജിത,പ്രമോദ് മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി...
🏵🏵🏵🏵🏵🏵🏵🏵🏵🏵

ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം..
ഈയാഴ്ചയിലെ മാത്രമല്ല..ഈ കൂട്ടായ്മ തുടങ്ങിയതു മുതലുള്ള താരമാണ് ഈയാഴ്ചയിലെ താരം.. അതെ,നമ്മുടെ സർഗസംവേദനത്തെ മനോഹരമാക്കുന്ന പ്രിയ രതീഷ് മാഷ്...

മാഷേ...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...🤝🤝🌹
🏵🏵🏵🏵🏵🏵🏵🏵🏵🏵