28-05-19


🎨🎨🎨🎨🎨🎨🎨🎨🎨
ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏
🎨🎨🎨🎨🎨🎨🎨🎨🎨
നമുക്കിന്ന് ഒരു ചിത്രകലാപ്രസ്ഥാനവും ആ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കാരണക്കാരിൽ ഒരാളായ ചിത്രകാരിയേയും പരിചയപ്പെടാം
ഓപ് ആർട്ട് അഥവാ ഒപ്റ്റിക്കൽ ആർട്ട്...ഇതാണ് ആ ചിത്രകലാപ്രസ്ഥാനം...
ബ്രിജിറ്റ് റിലേ_ഓപ് ആർട്ടിലൂടെ പ്രശസ്തയായ ചിത്രകാരി..
BRIDGET RILEY
ഓപ് ആർട്ടിന്റെ  പ്രചാരകരിൽ  പ്രധാനിയായ  ബ്രിജിറ്റ് റിലേ 1931ഏപ്രിൽ 24ന് ലണ്ടനിൽ ജനിച്ചു .അച്ഛൻ ജോൺ ഫിഷർ റിലേ ഒരു പ്രിന്റർ ആയിരുന്നു.  രണ്ടാം ലോക മഹായുദ്ധം കനത്തപ്പോൾ  അച്ഛനെ പട്ടാളത്തിലേക്ക് വിളിച്ചു. ആസമയം ബ്രിജിറ്റ് സഹോദരി സാലിയും അമ്മയോടൊപ്പം  കോൺവാളിലേക്ക് പോയി . അവിടെയായിരുന്നു ബ്രിജിറ്റിന്റെ  പ്രൈമറി വിദ്യാഭ്യാസം.പ്രെെമറി വിദ്യാഭ്യാസത്തിനുശേഷം അവിടെയുള്ള  ഗോൾഡ് സ്മിത്ത് കോളേജിലും, റോയൽ കോളേജ് ഓഫ് ആർട്സിലും ചിത്രകല പഠിച്ചു .ശേഷം രണ്ടുവർഷം കാർ അപകടത്തിൽ പെട്ടു ഗുരുതരാവസ്ഥയിൽ കിടന്ന അച്ഛനെ ശുശ്രൂഷിക്കുന്നതിൽ  ശ്രദ്ധ കാണിച്ചു.അക്കാലത്ത് ബ്രിജിറ്റ് പ്രൈമറി അധ്യാപികയായും ജോലി നോക്കിയിരുന്നു .1962 വരെ ഒരു പരസ്യ കമ്പനിയിൽ ജോലി ചെയ്തു.

ചിത്രകലയിലേക്ക്....👇👇
1958ൽ ജാക്സൺ പൊള്ളോക്കിന്റെ(പൊള്ളോക്കിനെ ഓർമ്മയില്ലേ..കാൻവാസിനു മുകളിൽ പെയിന്റ് കോരിയൊഴിച്ചും നൃത്തം ചെയ്തും ചിത്രം വരച്ച ചിത്രകാരൻ)ചിത്ര പ്രദർശനം കാണാൻ കഴിഞ്ഞത്  ബ്രിജിറ്റിന്റെ  കലാജീവിതത്തിൽ  വഴിത്തിരിവായി. അമൂർത്ത കലയുടെ സ്വാധീനം  തന്റെ പരസ്യ കമ്പനിയിലെ ജോലിയിലും കാണിച്ചു. പോയന്റിലിസ്റ്റിക്ചിത്രങ്ങളിൽ പരീക്ഷണം ചെയ്തു തുടങ്ങി.1960 മുതൽ ഓപ്  ആർട്ടിലേക്ക് ശ്രദ്ധ തിരിഞ്ഞു .1961ൽ  സ്വന്തമായി സ്റ്റുഡിയോ തുടങ്ങി. 1968 ൽ പീറ്റർ സെഡ്ഗ്ലേയുമായി  ചേർന്ന് SPACE(Space Provision Artistic Cultural and  Educational) എന്ന കലാസംഘടന തുടങ്ങി.

കറുപ്പ് ,വെള്ള നിറങ്ങളിൽ ആയിരുന്നു  ആദ്യകാലങ്ങളിൽ ചിത്രം വരച്ചത്.പലപ്പോഴും ഒരു സ്കൈഡൈവിംഗ് അനുഭവമാണ്  ആസ്വാദകർക്ക് ആ ചിത്രങ്ങൾ കാണുമ്പോൾ ഉണ്ടാവുക.1961 മുതൽ മുതൽ 64 വരെ കറുപ്പ്, വെളുപ്പിന്റെ കൂടെ ഗ്രേ നിറവും പിന്നീട് വർണ്ണ വൈവിധ്യങ്ങൾ ഉൾപ്പെടുത്തിയ സ്ട്രിപ്പ് പെയിൻറിംഗുകളും  വരയ്ക്കാൻ തുടങ്ങി.

ബ്രിജിറ്റ് റിലേയ്ക്ക് ലഭിച്ച പ്രധാന പുരസ്ക്കാരങ്ങൾ
🥇AICA Critic prize(1963)
🥇Liverpool open section prize(1963)
🥇Dlit from Oxford1993)
🥇Dlit from Cambridge(1995)
🥇National gallery member
🥇International painting prize(1998)

🎨🎨🎨🎨🎨🎨🎨🎨🎨
ഇനി നമുക്ക് ഓപ് ആർട്ട് എന്താണെന്ന് നോക്കാം
🎨🎨🎨🎨🎨🎨🎨🎨🎨
ഒപ്റ്റിക്കൽ ആർട്ട് അഥവാ ഓപ് ആർട്ട്. പ്രധാനമായും കറുപ്പ്, വെള്ള നിറങ്ങൾ ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങൾ... ചിത്രങ്ങളാകട്ടെ കണ്ണിന് വിഭ്രമം സൃഷ്ടിക്കുന്ന തരത്തിൽ ചലനാത്മകവും ത്രിമാനവും ഉള്ളിൽ വേറെ ചിത്രങ്ങൾ ഉൾക്കൊള്ളുന്നവയുമായിരിക്കും.നിയോ ഇംപ്രഷനിസം,  അമൂർത്തകല, ക്യൂബിസം ഇവയുടെയെല്ലാം മേളനം നമുക്ക് ഓപ് ആർട്ടിൽ ദർശിക്കാം .ഗണിതത്തിലെ കൃത്യതയും ഗസ്റ്റാൾട്ട് സിദ്ധാന്തത്തിന്റെ പ്രത്യേകതയും  നമുക്കിതിൽ കാണാം. ഇതിൽ തന്നെ ട്രിക്ക് ആർട്ട് ,കെെനറ്റിക് ആർട്ട് എന്നിങ്ങനെ ഉപവിഭാഗങ്ങളും ഉണ്ടായിട്ടുണ്ട്..

വരൂ...കൂടുതലറിയാം ഓപ് ആർട്ടിനെ...👇👇

ഓപ് കല (Op Art)
     അമേരിക്കന്‍ കലാസംസ്കൃതിയില്‍ രൂപംകൊണ്ട നവീനകലാപ്രസ്ഥാനമാണ് ഓപ് ആര്‍ട്ട്. 1960 കളില്‍ ഏറ്റവും ജനസമ്മതി നേടിയ ഒരു പ്രമുഖ പ്രസ്ഥാനമായിരുന്നു ഇത്. ഇതിന് ‘റെറ്റിനല്‍ പെയിന്റിംഗ്’ എന്നും പേരുണ്ട്.

     1950-ല്‍ ജോസഫ് ആല്‍ബേഴ്സ് എന്ന അമേരിക്കന്‍ ചിത്രകാരന്‍ വര്‍ണ്ണങ്ങളോടുള്ള ദൃഷ്ടിപടലത്തിന്റെ പ്രതികരണം സസ്സൂക്ഷ്മം നിരീക്ഷിച്ച് ചിത്രങ്ങള്‍ രചിക്കാന്‍ തുടങ്ങി. ഇത് അന്നോളം ഒരു ചിത്രകാരനും ഭാവനയില്‍പ്പോലും രൂപപ്പെടുത്താന്‍ കഴിയാത്ത രീതിയായിരുന്നു. കാഴ്ചയെ സംബന്ധിക്കുന്ന കല എന്നര്‍ത്ഥം വരുന്ന ‘ഓപ്റ്റിക്കല്‍ ആര്‍ട്ട്‘ എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്.

      ഓപ് കലയുടെ മുഖ്യസവിശേഷത ദൃശ്യഭ്രമങ്ങളുണ്ടാക്കാനായി അമൂര്‍ത്തതയെ ആശ്രയിക്കുക എന്ന രചനാശൈലിയാണിത്. വര്‍ണ്ണഭംഗിയുള്ള വരകളും ബിന്ദുക്കളും ചാടുകയും ചലിക്കുകയും പരസ്പരം ലയിക്കുകയും വിറകൊള്ളുകയും ചെയ്യുന്നതായി ചിത്രീകരിക്കുന്നു. ഇത് ദൃശ്യാനുഭവങ്ങളില്‍ ഭ്രമാത്മകതയുളവാക്കുന്ന സങ്കേതമായിത്തീരുന്നു. വര്‍ണ്ണങ്ങളുടെ ഭൗതികവും മനഃശാസ്ത്രപരവുമായ ശക്തിവിശേഷങ്ങളെയും Illusion (മായികത), Perception (അവബോധം) എന്നിവയെയും പ്രകടിതമാക്കുന്ന ശൈലിയാണിത്. ‘ദൃശ്യമിഥ്യയാണ് ദൃശ്യസത്യം‘ (Optical illusion is optical truth) എന്ന ഗെയ്ഥേയുടെ ആശയം ഈ പ്രസ്ഥാനക്കാര്‍ മുദ്രാവാക്യമായി സ്വീകരിച്ചു. ഉജ്വലവര്‍ണ്ണങ്ങള്‍ അടുത്തടുത്ത് വന്ന് വെട്ടിത്തിളങ്ങുന്ന ഈ ശൈലിയിലുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ സമകാലികരായ പല ചിത്രകാരന്മാരും ഈ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി. രണ്ടോ മൂന്നോ വര്‍ണ്ണങ്ങള്‍ കൂട്ടിക്കലര്‍ത്തി അടുത്തടുത്ത് സന്നിവേശിപ്പിച്ചാണ് ഓപ് കലാകാരന്മാര്‍ ചിത്രങ്ങള്‍ രചിച്ചിരുന്നത്. ജ്യാമിതീയ അമൂര്‍ത്തകലയുടെ ഒരു ഉപവിഭാഗമായി കരുതാവുന്ന ഓപ് കലയിലെ ഇത്തരം വര്‍ണ്ണവിന്യാസം പ്രേക്ഷകരില്‍ സമ്മിശ്രവികാരങ്ങള്‍ ഉളവാക്കാന്‍ പര്യാപ്തമായിരുന്നു. രൂപാവിഷ്കരണത്തിലെ പരിമിതിയും വര്‍ണ്ണപ്രയോഗത്തിലെ അഗാധജ്ഞാനവും ഈ ശൈലിയുടെ സവിശേഷതകളാണ്. ഇതിന്റെ മുഖ്യവക്താക്കള്‍ റിച്ചാര്‍ഡ് അനുഷ്കീവിക്സും ബ്രിജിറ്റ് റിലിയും ആണ്. ബ്രിജിറ്റ് റിലി ഇത്തരത്തിലുള്ള ദൃശ്യാന്വേഷണങ്ങള്‍ അവരുടെ രചനകളുടെ പ്രധാനാംശമാക്കി മാറ്റുകയുണ്ടായി.


ഈ പ്രസ്ഥാനത്തിന്റെ പ്രചാരകരായ മറ്റു കലാകാരന്മാര്‍ താഴെപ്പറയുന്നവരാണ്

🌹ഏണസ്റ്റ് ബെന്‍കേര്‍ട്
🌹ഫ്രാന്‍സിസ് റേഹെവിറ്റ്
🌹എഡ്വിന്‍ മിസ്കോവിസ്കി
🌹ജോണ്‍ റൂസ്ലെയര്‍
🌹ഹെന്‍റി പിയേഴ്സണ്‍
🌹മോണ്‍ ലെവിന്‍സണ്‍
🌹വിക്ടര്‍ വസറേലി
🌹ഹെയ്ന്‍സ് മാക്
🌹ഗുന്തര്‍ യൂക്കര്‍
🌹അഗം ഹ്യൂഗേ
🌹നിക്കോളസ് കൂഫര്‍
(കടപ്പാട്_ചിത്രജാലകം)
ഓപ്ആർട്ട് പ്രസ്ഥാനം ശക്തമാകുന്നതിനു മുമ്പ് ഫ്രാൻസിസ് പികാബിയ 1921ൽവരച്ച ചിത്രം
ബ്രിജിറ്റ് റിലെയെ ഏറെ സ്വാധിനിച്ച Bauhau school  ലെ ഒരു ഓപ് ചിത്രം
ഓപ് ആർട്ടിന് പുതിയ മാനങ്ങൾ തുടങ്ങിവെച്ച Bauhau school സ്ഥാപകൻ വാൾട്ടർ ഗ്രോപിയസ്
ബ്രിജിറ്റ് റിലേ 1961 ൽവരച്ച MOVEMENT IN SQUARES  എന്ന ചിത്രം
ബ്രിജിറ്റിന്റെ കുറച്ചു കൂടി ചിത്രങ്ങൾ...👇👇👇






ബ്രിജിറ്റിന്റെ ഓപ് സ്ട്രിപ് ചിത്രങ്ങൾ

https://youtu.be/vg4GE-7QoV8
https://youtu.be/NyF1XxgQO3M
https://youtu.be/ny1C-O37PCY
https://youtu.be/rMLEo8QgAFQ

ഇനിയൊരു മ്യൂസിയം വിശേഷം പങ്കുവെയ്ക്കാം...
ഇന്ത്യയിലെ ഓപ് ആർട്ടിന് വേണ്ടിയുള്ള ഒരു മ്യൂസിയം
ഓപ് ആർട്ടിന്റെ കുറച്ചു കൂടി നവീകരിച്ച രൂപമാണ് ട്രിക്ക് ആർട്ട്.ഇത്തരം ഓപ് ആർട്ടിന് ചെന്നെെയിൽ ഒരു മ്യൂസിയമുണ്ട്.മറ്റു മ്യൂസിയങ്ങളെപ്പോലെ വെറുതെ കാണാനുള്ളതല്ല ഈ മ്യൂസിയം...നമ്മളാ ചിത്രങ്ങളോട് ചേർന്നു നിൽക്കണം...അപ്പോഴാ അത് പൂർണമാകുക...

ചെന്നെെയിൽ ആണ് ഇന്ത്യയിലെ ആദ്യത്തെ ഓപ്_ട്രിക്ക് ആർട്ട് മ്യൂസിയമായ CLICK ART MUSEUM സ്ഥിതി ചെയ്യുന്നത്... അവിടുത്തെ ചില വിശേഷങ്ങൾ കണ്ടാലോ...
https://youtu.be/EbWB4UuvOY8
https://youtu.be/0asCthPchEM
ചിമ്പാൻസിയോടൊപ്പം ഒരു സെൽഫി (ക്ലിക്ക് ആർട്ട് മ്യൂസിയം)
തിരമാല തടഞ്ഞു വെച്ചപ്പോൾ..(ക്ലിക്ക് ആർട്ട് മ്യൂസിയം)

നോക്കൂ...ബൗഹൗ സ്ക്കൂളിന്റേയും ബ്രിജിറ്റ് റിലേയുടേയും ഓപ് ആർട്ട് സങ്കല്പങ്ങളിൽ നിന്നും ട്രിക്ക് ഓപ് ആർട്ടിലെത്തിയപ്പോൾ വന്ന വ്യത്യാസം കണ്ടോ...
ബ്രിജിറ്റിന്റെ ഏറെ പ്രശസ്തമായ ഓപ് ചിത്രം_ NATARAJA...പേര് സൂചിപ്പിക്കുന്നതു പോലെ ഇന്ത്യൻ മിത്തോളജിയിൽ നിന്നുമുള്ള ആശയം...പ്രപഞ്ചത്തിലെ താളവിതാനം ശിവതാണ്ഡവത്തിൽ സമന്വയിച്ചതുപോലെ  വർണവിതാനത്തിന്റെ താളം ഈ ചിത്രത്തിൽ സമന്വയിച്ചിരിക്കുന്നു...ഏകദേശം 20 ഷെയ്ഡുകൾ ഈ ചിത്രത്തിലുണ്ട്
🎨
🎨🎨🎨
🎨🎨🎨🎨
🎨🎨🎨🎨🎨
🎨🎨🎨🎨🎨🎨
🎨🎨🎨🎨🎨🎨🎨
🎨🎨🎨🎨🎨🎨🎨🎨
🎨🎨