26-03-19


ഇന്ന് കുഞ്ഞുണ്ണിമാഷ്ടെ പതിമൂന്നാം ചരമവാർഷികദിനം..

"കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ"

കുഞ്ഞുങ്ങളെ ഇഷ്ടപ്പെട്ട ചെറിയകാര്യങ്ങളുടെ വലിയതമ്പുരാന് പ്രണാമം അർപ്പിച്ചുകൊണ്ട് ചിത്രസാഗരത്തിന്റെ മുപ്പത്തിയഞ്ചാം ഭാഗത്തിലേക്ക്...

ഇന്നത്തെ ചിത്രസാഗരം പംക്തിയുടെ പ്രധാന ആശയം അമ്മയും കുഞ്ഞും ആണ്...വരൂ...ആ ലോകത്തിലേക്ക്...

👶👧👶👧👶👧👶👧👶👧👶

പ്രിയരേ...ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏
👶👧👶👧👶👧👶👧👶👧👶

മേരി സ്റ്റീവൻസൺ കസാട്ട് (1844മെയ്22__1926ജൂൺ14)
മേരി സ്റ്റീവൻസൺ കസാട്ട്.. അമേരിക്കൻ ചിത്രകാരി.. ജനനം പെൻസിൽവാനിയയിൽ. സ്ത്രീകളുടെ സാമൂഹികവും സ്വകാര്യവുമായ ജീവിതമുഹൂർത്തങ്ങൾ ആണ് കസാട്ട് കൂടുതലായും വരച്ചത്. അതിൽതന്നെ സ്ത്രീകളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന് പ്രാധാന്യം നൽകി.

ഒരു ഉപരി മധ്യവർഗ കുടുംബത്തിൽ 1844 മെയ് 22ന് പെൻസിൽവാനിയയിലെ അരിഗ്ന സിറ്റിയിൽ കസാട്ട് ജനിച്ചു. റോബർട്ട് സിംസൺ കസാട്ടും കാതറിൻ കെൽസോ ജോൺസ്റ്റണും ആയിരുന്നു മാതാപിതാക്കൾ .ഒരു സ്റ്റോക്ക് ബ്രോക്കറും ഭൂമി കച്ചവടക്കാരനും ആയിരുന്നു അച്ഛൻ. അമ്മയാകട്ടെ ബാങ്കിംഗ് മേഖലയിൽ ഉള്ള ഒരു കുടുംബത്തിലെ വിദ്യാസമ്പന്നയായ സ്ത്രീയും .തന്റെ മകളുടെ വളർച്ചയിൽ വലിയ സ്വാധീന ഘടകം അമ്മതന്നെയായിരുന്നു. കസാട്ടും കുടുംബവും ആറാം വയസ്സിൽ ഫിലിഡെൽഫിയയിലേക്ക്താമസം മാറ്റി. അവിടെ വച്ചാണ് തന്റെ സ്കൂൾ ജീവിതം ആരംഭിച്ചത്.

യൂറോപ്പിൽ അഞ്ചുവർഷം ചെലവഴിച്ച കസാട്ട് ലണ്ടൻ, പാരീസ്, ബർലിൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രകൾ നടത്തി. പലപല ഭാഷകൾ പഠിച്ചു. അതുപോലെ ചിത്രകല, സംഗീതം എന്നിവയിലെ പ്രാഥമികപഠനവും നടത്തി. അവിടെ വെച്ച് പരിചയപ്പെട്ട പ്രശസ്ത ചിത്രകാരൻ എഡ്ഗാർ ഡിഗാസ് കസാട്ടിന്റെ ജീവിതത്തെ പിൽക്കാലത്ത് വളരെയേറെ സ്വാധീനിച്ചു.

ഒരു ഉന്നത കുടുംബത്തിലെ പെൺകുട്ടി കലാകാരി ആകുന്നതിൽ കുടുംബം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും പതിനഞ്ചാം വയസ്സിൽ ഫിലാഡൽഫിയയിലെ അക്കാഡമി ഓഫ് ഫൈൻ ആർട്സിൽ ചിത്രകലാ പഠനം കസാട്ട് ആരംഭിച്ചു. ഇങ്ങനെയുള്ള ചിത്രകലാപഠനം അവളിൽ ഫെമിനിസ്റ്റ് ആശയങ്ങൾ സൃഷ്ടിക്കുമെന്നും സഹപാഠികളായ ആൺകുട്ടികളിൽ കാണുന്ന നിഷേധാത്മകമായ ബൊഹീമിയൻ സ്വഭാവം അവളിൽ സന്നിവേശിക്കുമെന്നും കസാട്ടിന്റെ അച്ഛൻ ഭയന്നു. (അവർ ഭയന്നതിൽ കാര്യമില്ലാതില്ല. കസാട്ടും അവളുടെ സുഹൃത്തുക്കളിൽ ചിലരും ലിംഗ സമത്വത്തിന് വേണ്ടി ശബ്ദമുയർത്തിയ സമയമായിരുന്നു അത്. ഒരു ഉന്നത കുടുംബ ജാതയായ പെൺകുട്ടിക്ക് ഇതെല്ലാം അന്യമല്ലേ😊)

അക്കാഡമിയിലെ ഇഴഞ്ഞിഴഞ്ഞുള്ള പാഠ്യപദ്ധതിയും സമീപനവും ഇഷ്ടപ്പെടാത്ത കസാട്ട് തന്റെ പഴയകാല അദ്ധ്യാപകരുടെ കീഴിൽ തുടർന്നു പഠിക്കാൻ തീരുമാനിച്ചു. അക്കാദമിയിൽ അധ്യാപകരില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് അവിടെനിന്ന് ഇറങ്ങിപ്പോന്നു. അക്കാലത്ത് ചിത്രകാരികൾക്ക്  മാത്രം ചിത്രങ്ങൾ വരയ്ക്കാൻ മോഡലുകളെ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അച്ഛനെ ധിക്കരിച്ചുകൊണ്ട് കസാട്ട് 1866 പാരീസിലേക്ക് പോയി. അവിടെയെത്തി ജീൻ ജെറോമിന്റെ കീഴിൽ ചിത്രകല അഭ്യസിച്ചു. ലോകത്തിലെ ഏറ്റവും വലിയ ചിത്രകല മ്യൂസിയമായ ല്യൂവറിൽ പോയിചിത്രങ്ങൾ നോക്കി വരയ്ക്കാനും ശ്രമിച്ചു.

1868ൽ മഡോലിൻ പ്ലെയർ എന്ന ചിത്രം പാരീസിലെ സലോൺ ചിത്രപ്രദർശനത്തിലേക്ക് ജൂറി തെരഞ്ഞെടുത്തു. ഒരു റൊമാൻറിക് സ്റ്റൈലിൽ വരച്ച ചിത്രമായിരുന്നു അത്. ഫ്രാങ്കോ_ പ്രഷ്യൻ യുദ്ധത്തെ തുടർന്ന് കസാട്ട് തന്റെ വീട്ടിലേക്ക് തിരിച്ചെത്തി .അവളുടെ അത്യാവശ്യങ്ങൾക്ക് പോലും വീട്ടിൽ നിന്ന് പണം ലഭിക്കാതായപ്പോൾ തന്റെ ചിത്രങ്ങൾ വിൽക്കാൻ തീരുമാനിച്ചു. താൻ നേരിടുന്ന പ്രതികൂല സാഹചര്യത്തിൽ മനംനൊന്ത് ചിത്രകല ഉപേക്ഷിച്ച് സ്വതന്ത്രയായി ജീവിച്ചാലോ എന്നു വരെ തോന്നിപ്പോയി എന്നും താൻ തന്റെ അച്ഛന്റെ ഫോട്ടോകൾ കീറിപ്പറിച്ച് കളഞ്ഞുവെന്നും 1871ൽ കസാട്ട് ഒരു ലേഖനത്തിൽ എഴുതി. ഭാഗ്യം അന്വേഷിച്ച് 1871ൽ ചിക്കാഗോയിലെ പോയെങ്കിലും അവിടെ സൂക്ഷിച്ചിരുന്ന കസാട്ടിന്റെ ചിത്രങ്ങൾ ഒരു തീപിടിത്തത്തിൽ കത്തിപ്പോയി .എങ്കിലും അവിടുത്തെ ആർച്ച് ബിഷപ്പ് കസാട്ടിന്റെ കഴിവുകളെ തിരിച്ചറിയുകയും ചില വർക്കുകൾ ഏൽപ്പിക്കുകയും ചെയ്തു. മാത്രമല്ല കസാട്ടിന്റെ ചെലവിനും താമസത്തിനുമുള്ള പണവും കൊടുത്തു. ഇത് കസാട്ടിൽ ആത്മവിശ്വാസം ജനിപ്പിച്ചു.

1872ൽ വരച്ച ടു വുമൺ ഫ്ലവേഴ്സ് ത്രോയിംഗ് കാർണിവൽ  എന്ന ചിത്രം ആസ്വാദക ശ്രദ്ധയും സലോൺ പ്രദർശനത്തിൽ അംഗീകാരവും നേടി. കസാട്ടിന് ആരാധകർ ഏറിവരുന്ന കാലഘട്ടമായിരുന്നു അത് ഉയർച്ചയായിരുന്നു പിന്നീട് കസാട്ടിനെ കാത്തിരുന്നത്.

ചിത്രകാരികൾക്ക് സാലോൺ പ്രദർശനത്തിൽ അംഗീകാരം കിട്ടാൻ വളരെ പ്രയാസമായിരുന്നു. എന്നിട്ടും സലോണിൽ നിന്ന് കസാട്ടിന് തുടർച്ചയായി അംഗീകാരം കിട്ടിക്കൊണ്ടേയിരുന്നു. പക്ഷേ 1857മുതൽ ആ പ്രദർശനത്തിൽ പങ്കെടുക്കാൻ സലോൺ ജൂറിഅനുമതി നിഷേധിച്ചു. ഇത് തന്റെ പരമ്പരാഗത ശൈലിയിൽ നിന്നും അകലാൻ കസാട്ടിനെ പ്രേരിപ്പിച്ചു. സ്റ്റുഡിയോയിൽ ഒതുങ്ങിക്കൂടി വരച്ചിരുന്ന ശീലം മാറി പ്രകൃതിയിൽ കാണുന്നതെന്തും വരയ്ക്കാൻ തുടങ്ങി. അമ്മയും കുഞ്ഞും എന്ന ആശയമായിരുന്നു തുടർന്നു വരച്ചതിൽ അധികവും. നിരവധി സ്ഥലങ്ങളിൽ ചിത്രകല ഉപദേഷ്ടാവായും തിളങ്ങി. ഇതെല്ലാം മാനിച്ച് 1904ൽ ഫ്രഞ്ച് ഗവൺമെൻറ് ലീജിയൻ ഓഫ് ഓണർ ബഹുമതി നൽകി കസാട്ടിനെ ആദരിച്ചു .1910 കഴിഞ്ഞപ്പോഴേക്കും നിരവധി രോഗങ്ങൾ കസാട്ടിനെ അലട്ടിയിരുന്നു. പ്രമേഹം, വാതം ,തിമിരം... 1914 മുതൽ ഏകദേശം അന്ധയായി കഴിഞ്ഞു .1926 ജൂൺ 14 ന് ആ മഹതി അന്തരിച്ചു

കസാട്ടിന്  മരണത്തിനു ശേഷം ലഭിച്ച ആദരവുകൾ..  
🌹ബീവർ ഹാൾ ഗ്രൂപ്പ് എന്ന സംഘടനയ്ക്ക് മുഖ്യ പ്രചോദനം കസാട്ട് ആയിരുന്നു
🌹രണ്ടാം ലോകമഹായുദ്ധത്തിന് 1943 മെയ് 16ന് ഇറക്കിയ കപ്പലിലെ പേരും മേരി കസാട്ട് എന്നായിരുന്നു
🌹1985ൽ ഒരു സംഘം സംഗീതജ്ഞർ Cassett Quartet എന്ന പേരിൽ സംഗീതം ഉണ്ടാക്കി
🌹1966ൽ യു.എസ് പോസ്റ്റേജ് സ്റ്റാമ്പ് ആയി കസാട്ടിന്റെ ബോട്ടിംഗ് പാർട്ടി തെരഞ്ഞെടുത്തു.
🌹2003 ൽഅമേരിക്കൻ സ്റ്റാമ്പിലേക്ക് നാല് ചിത്രങ്ങൾ തെരഞ്ഞെടുത്തു
🌹2009 ൽമെയ് 22ന് കസാട്ടിന്റെ ജന്മദിനത്തിൽ ഗൂഗിൾ ഡൂഡിൽ നൽകി ആദരിച്ചു
🌹പാരീസിലെ പൊതുവായ പാർക്കിന്റെ പേരും മേരി കസാട്ട് എന്നാണ്
ദ ബോട്ടിംഗ് പാർട്ടി_തന്റെ 49ാം വയസ്സിലാണ് കസാട്ട് ഈ ചിത്രം വരയ്ക്കുന്നത്.1874ൽ എഡ്വാർഡ് മാനെറ്റ് വരച്ച ഇതെ പേരിലുള്ള ചിത്രത്തിന്റെ സ്വാധീനവും കസാട്ടിന്റെ ഈ ചിത്രത്തിനുണ്ട് .കസാട്ട് വരച്ചതിൽ വെച്ച് വലിയ എണ്ണച്ചായ ചിത്രമാണിത്.ഈ ചിത്രം 1966 ൽ യു.എസ് ഗവണ്മെന്റ് പോസ്റ്റൽ സ്റ്റാമ്പാക്കി മാറ്റി
ദ ടീ
ദ ചെെൽഡ്സ് ബാത്ത്
ഒരു ജപ്പാൻ ടച്ച് ഈ ചിത്രത്തിനില്ലേ...?
ചെെൽഡ് ആന്റ് മദർ ബിഫോർ എ പൂൾ
ചെെൽഡ് ആന്റ് മദർ അണ്ടർ എ ട്രീ
മദർ ആന്റ് ഇൻഫന്റ് ...
നിറവിന്യാസം നോക്കൂ...എന്തു ഭംഗിയാ
ദ ഫാമിലി
മദർ ലുക്കിങ് ഡൗൺ
കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുന്ന അമ്മ..
നോക്കൂ....ഒരു സുന്ദരിക്കുട്ടി
Young mother in garden
Sleeping baby


Breakfast in bed
Sewing young mother

Goodnight kiss
മാതൃചുംബനം
Girl with big hairbow
ചിത്രങ്ങൾ ഒരുപാടുണ്ട്....പക്ഷെ,നെറ്റ് സമ്മതിക്കുന്നില്ല😊
https://youtu.be/UIDMYWmEX0s
https://youtu.be/O4St29B7cmU
https://youtu.be/VuZlYCZVYZc
https://youtu.be/HejMqYWL77I
https://youtu.be/_W-uXflfA9g

ചിത്രസാഗരം ആസ്വദിച്ച എല്ലാ ചങ്ങാതിമാർക്കും ഒത്തിരി നന്ദി🙏🙏