26-02-19

🌷🌷🌷🌷🌷🌷🌷🌷🌷🌷
ചിത്രസാഗരം പംക്തിയുടെ 31ാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏
🌷🌷🌷🌷🌷🌷🌷🌷🌷🌷
🎨🎨🎨🎨🎨🎨🎨🎨🎨🎨🎨

പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ച് പെയിൻറിംഗിൽ റിയലിസം ശൈലി കൊണ്ടുവന്ന വ്യക്തി...തന്റേടിയായ അഭിമാനിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന,ചിത്രവിമർശകർക്കെല്ലാം പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രവിമർശകൻ.. ചിത്രകലയിൽ നവീനമായ സാമൂഹ്യവിമർശനം ഉൾപ്പെടുത്തിയ വ്യക്തി... റിയലിസ്റ്റിക് ശൈലിയുടെ മുഖ്യവക്താവ് ...എന്താണ് മുന്നിൽ കാണുന്നത്/ കണ്ടത് അതുമാത്രമേ അദ്ദേഹം വരയ്ക്കാൻ ആഗ്രഹിച്ചിരുന്നുള്ളൂ..അന്താരാഷട്ര ചിത്രപ്രദർശനത്തിൽ സ്വന്തം ചിത്രം നിഷേധിച്ചതിന് ആ പ്രദർശനനഗരിക്കടുത്തുതന്നെ സ്വന്തമായി പവലിയൻ കെട്ടിപ്പൊക്കിയ തന്നിഷ്ടക്കാരൻ.. അതെ നമുക്കിന്ന് പരിചയപ്പെടാം ഗുസ്താവ് കൂർബെ(Jean Desire Gustave Courbet) എന്ന ചിത്രകാരനെ..🙏

🎨🎨🎨🎨🎨🎨🎨🎨🎨🎨🎨
Gustave Courbet

ജീവിതരേഖ
🔸🔹🔸🔹

റെഗിസിന്റെയും സിൽവി ഔഡോട്ട്  കൂർബയുടെയും  മകനായി 1819 ജൂൺ10ന്   അർണാനിൽ ആണ് ഗുസ്താവ് കൂയർബെ ജനിച്ചത്. സമ്പന്നമായ കൃഷി കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. രാജ്യത്തിന്റെ ശത്രുക്കൾക്കെതിരെയുള്ള പോരാട്ടവീര്യം കുട്ടിക്കാലത്തു തന്നെ കോർബെയ്ക്ക് ഉണ്ടായിരുന്നു. സഹോദരിമാരായ Zoe, Zelie,Juliet എന്നിവരായിരുന്നു ആദ്യ മോഡലുകൾ .1839ൽ പാരീസിലെ പ്രശസ്തമായ ഒരു സ്റ്റുഡിയോയിൽ ജോലിചെയ്യാൻ ആരംഭിച്ചുവെങ്കിലും സ്വതന്ത്രമായ നിലനിൽപ്പിനുവേണ്ടി... സ്വന്തം സ്വത്വം കണ്ടെത്തുന്നതിനായി... കൂർബെ സ്പാനിഷ്, ഫ്ലെമിഷ് ,ഫ്രഞ്ച് ശൈലികൾ പഠിക്കാൻ ആരംഭിച്ചു.
മതപരമോ ചരിത്രപരമോ ആയ വിഷയങ്ങൾക്കുമപ്പുറം അദ്ദേഹം വരച്ചിരുന്നത് തൊഴിലാളികളെയും ഭൂസമരങ്ങളെയും ആയിരുന്നു. ഫ്രാൻസിന്റെ രാഷ്ട്രീയ വികസനത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രവർത്തകനും കൂടിയായിരുന്നു കൂർബെ. 1871 ൽ 6മാസം രാഷ്ട്രീയപ്രവർത്തനത്തിന്റെ പേരിൽ അദ്ദേഹംജയിലിൽ കിടന്നിട്ടുമുണ്ട് .1873 മുതൽ മരണം വരെ അദ്ദേഹം സ്വിറ്റ്സർലണ്ടിലായിരുന്നു ജീവിച്ചിരുന്നത്.1877 ഡിസംബർ 31ന് കരൾ രോഗബാധയെത്തുടർന്ന് അദ്ദേഹം അന്തരിച്ചു. അമിതമായ മദ്യപാനമായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണത്തിന് കാരണമായി വെെദ്യലോകം പറഞ്ഞത്.
🎨🎨🎨🎨🎨🎨🎨🎨🎨🎨

ഇനി ചിത്ര വിശേഷങ്ങളിലേക്ക്..🎨🎨🎨🎨🎨🎨🎨🎨🎨🎨🎨
വിക്ടർ ഹ്യൂഗോയുടെ എഴുത്തിൽ പ്രചോദിതനായി വരച്ച Odalisque ആണ് ആദ്യചിത്രം. ഈ ചിത്രത്തിന്റെ അയാഥാർത്ഥ്യം അദ്ദേഹം തിരിച്ചറിഞ്ഞു.പിന്നീട് കുറച്ചുകാലത്തേക്ക് അദ്ദേഹം സെൽഫ് പോർട്രേറ്റുകൾ ആയിരുന്നു വരച്ചിരുന്നത്. 1846 _47 കാലഘട്ടത്തിൽ നെതർലൻഡ്ലേക്കും ബെൽജിയത്തിലേക്കും അദ്ദേഹം  നടത്തിയ യാത്രയാണ് ചിത്രകാരൻമാർ തന്റെ ചുറ്റും കാണുന്ന തന്നെയാണ് വരയ്ക്കേണ്ടത് എന്ന തിരിച്ചറിവിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 1849 വരച്ച After dinner at Ornan എന്ന ചിത്രത്തിന് സാലനിലെ ചിത്രങ്ങൾക്കുള്ള  സ്വർണ്ണമെഡൽ പുരസ്കാരം ലഭിച്ചു.സാലണിലെ ഈ സ്വർണ്ണമെഡൽ കരസ്ഥമാക്കുക എന്ന് പറഞ്ഞാൽ സാലണിലെ പ്രശസ്തമായ ചിത്രപ്രദർശനത്തിൽ അദ്ദേഹത്തിന് ചിത്രം പ്രദർശിപ്പിക്കാൻ ജൂറിയുടെ അനുമതി ഒരുകാലത്തും  വേണ്ട എന്നതാണ്.ഈ ഒരു പരിഗണന 1857 വരെ അദ്ദേഹത്തിന് ലഭിച്ചു. അതായത് നിയമത്തിന് ഭേദഗതി വരുന്നതുവരെ.
After dinner at Ornan

1849 50 വരച്ച Stonebreak എന്ന വലിയ ചിത്രം Dresdanബോംബേറിൽ തകർക്കപ്പെട്ടു. ഒരു നൂറ്റാണ്ടിലെയും കലാകാരന്മാർ ഒരു ഭൂതകാലത്തെയും ഭാവി കാലത്തെയും നൂറ്റാണ്ടിന്റെ തന്നെ ഒരു പ്രത്യേകതയെയും  പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ളവരല്ല .സ്വന്തം അനുഭവമാണ് ഒരു കലാകാരന്റെ സ്രോതസ്സ്. ഇതായിരുന്നു കൂർബെയുടെ ചിത്രകലയെ പറ്റിയുള്ള ധാരണകൾ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രകൃതി ദൃശ്യങ്ങൾ, കടൽ ,നിശ്ചല ജീവിതാവസ്ഥകൾ എന്നിവയായിരുന്നു ധാരാളമായി ഉണ്ടായിരുന്നത് .അത് ചിലപ്പോൾ ഭയാനകമാകാം, ഭംഗിയില്ലാത്തതാകാം, അതീവ സുന്ദരവുമാകാം.. ഈ കാഴ്ചയുടെ  ആവിഷ്കരണത്തിൽ അതിന്റെ യഥാതഥമായ ചിത്രീകരണത്തിനു മാത്രമേ അദ്ദേഹം പ്രാധാന്യം കൊടുത്തിരുന്നുള്ളൂ.
The stone breakers
2 തൊഴിലാളികൾഒരു വൃദ്ധനും ഒരു ചെറുപ്പക്കാരനുംപാറയുടയ്ക്കുന്ന ചിത്രമാണിത്.ഈ ചിത്രമാണ് രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബേറിൽ തകർന്നത്.വഴിയോരത്തു കണ്ട കാഴ്ചയുടെ യഥാതഥമായ ചിത്രീകരണമായിരുന്നു ഇത്.

ചിത്രകാരന്റെ സ്റ്റുഡിയോ__കൂർബെയുടെ ഏറ്റവും മികച്ചതും നിഗൂഢമായതുമായ ചിത്രം.1855 ൽ പൂർത്തീകരിച്ച ഈ ചിത്രത്തെയാണ് അന്താരാഷട്ര പ്രദർശനമത്സരത്തിന് യോഗ്യതയില്ലെന്ന് പറഞ്ഞ് ജൂറി തള്ളിക്കളഞ്ഞത്

ഈ ചിത്രം വലുതാക്കി നോക്കൂ...എന്നിട്ട് ഈ വിശദികരണവും വായിക്കൂ😊
👇👇

ഈ ചിത്രമായിരുന്നു അന്താരാഷ്ട്ര ജൂറി യോഗ്യതയില്ലെന്നും പറഞ്ഞ് തള്ളിക്കളഞ്ഞത്. എത്ര ദിവസങ്ങൾ എടുത്താലും വായിച്ചും ആസ്വദിച്ചും  തീർക്കാനാവാത്ത ഒരു സ്വഭാവം ഈ ചിത്രത്തിനുണ്ട്. അതുകൊണ്ടായിരിക്കാം കൂർബെ ഇങ്ങനെ പറഞ്ഞത് _ "എൻറെ ലോകം മുഴുവനായും ഈ ചിത്രത്തിലേക്ക് ഇറങ്ങി വരുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട് പലപ്പോഴും" ഈ ചിത്രത്തിൻറെ മധ്യത്തിൽ കൂർബയെ നമുക്ക് കാണാം താടി മുന്നോട്ടു പൊക്കിപ്പിടിച്ച് പിന്നോട്ട് ചെരിഞ്ഞുള്ള ഇരിപ്പ് ആത്മവിശ്വാസം തുളുമ്പുന്നതാണ്. മനോഹരമായ പ്രകൃതി ദൃശ്യം ചിത്രീകരിക്കുന്നതും നോക്കി ഒരു കൊച്ചു മിടുക്കൻ നിൽക്കുന്നു. അവന്റെ കാൽക്കൽ ഒരു വെള്ളപ്പൂച്ച. തൊട്ടുപുറകിൽ പൂർണ നഗ്നയായ ഒരു മോഡലും. 19 അടി നീളമുള്ള ഈ കൂറ്റൻ ചിത്രത്തിലെ ക്യാൻവാസിൽ ഇടതു കോണിൽ ദൈനംദിന ജീവിതത്തിലെ കഷ്ടത അനുഭവിക്കുന്നവരെ കാണാം. അക്കൂട്ടത്തിൽ പുരോഹിതനും കച്ചവടക്കാരനും വേട്ടക്കാരനും ഉണ്ട്. ഇതിലെ വേട്ടക്കാരൻ നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തി ആണെന്ന് അഭിപ്രായം പണ്ഡിതരിൽ ശക്തമാണ്. ഗിത്താറും നായയുമായി അലയുന്ന ഭിക്ഷക്കാരും ഇതിലുണ്ട്. വലതുവശത്താണെങ്കിൽ പ്രശസ്തരായ ഒരുപാട് പേര് കാണാൻ കഴിയും. പ്രത്യേകിച്ചും അദ്ദേഹത്തെ സ്വാധീനിച്ച വ്യക്തികളെ .ഇതിലൊന്നും ശ്രദ്ധിക്കാതെ തങ്ങളുടേതായ ലോകത്തിൽ വ്യവഹരിക്കുന്ന ചിലരെ കൂടി കൂർബെ ഇതിൽ വരച്ചു ചേർത്തിട്ടുണ്ട് .ഇനി ജനവാതിലിനടുത്ത് പ്രണയ ജോഡികളെയും കാണാം. ചുരുക്കത്തിൽ അക്കാലത്തെ സമൂഹത്തിൻറെ പരിച്ഛേദം തന്നെ ചിത്രത്തിൽ കാണാൻ കഴിയും .എത്രയൊക്കെ കൂട്ടിയാലും കിഴിച്ചാലും മനസ്സിനും ചിന്തകൾക്കും പിടിതരാത്ത ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിലുണ്ട് ഇനിയും എന്തെല്ലാം പൂർത്തിയാക്കാനും ഉണ്ടെന്നു തോന്നും...അതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത

ഇനി നമുക്ക് ആധുനിക ചിത്രകലയിൽ റിയലിസത്തിലെ തുടക്കമിട്ട ആർനോണിലെ സംസ്കാരം എന്ന ചിത്രം പരിചയപ്പെടാം. 22 ×10 അടി വലുപ്പത്തിലുള്ള ഈ ചിത്രത്തിൽ കൂർബെയുടെ വലിയമ്മാവന്റെ കബറടക്കം ആണ് പ്രതിപാദ്യം .ആ സംഭവത്തെ എങ്ങനെ കൂർബെ കണ്ടു അതുപോലെയായിരുന്നു വരച്ചിരുന്നതും. പ്രിയപ്പെട്ടവന്റെ വേർപാടിൽ ദുഃഖിക്കുന്ന ഒരുപാട് പേര് ഇതിൽ കാണാം. കുലീനതയും ഔപചാരികതയും ഈ ചിത്രത്തിലുണ്ട്.ചില പ്രതീകങ്ങൾ നമ്മുടെ ശ്രദ്ധ തിരിച്ചു വിടുന്നു. കുട്ടികളുടെ ഭാവം നായ എന്നിവ ..കുഴിയുടെ അറ്റത്ത് ഒരു തലയോട്ടിയെ കാണാം. കുഴിയെടുത്തപ്പോൾ പുറത്തുവന്ന ഒരു പൂർവകാല പരേതന്റെ  അവശിഷ്ടം .ശവമഞ്ചം കൃത്യമായി കാണുന്നില്ല.സംസ്ക്കാരച്ചടങ്ങിനെ കൃത്യമായി ഒപ്പിയെടുത്തത് പോലെ..
Young ladies beside the siene 
ഈ ചിത്രത്തിൽ ഒരു മരച്ചുവട്ടിൽ കിടന്നുറങ്ങിയിരുന്ന 2 വേശ്യകളെ ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിനെതിരെ ജനരോഷം ഉയരാതിരുന്നില്ല.കലാ വിമർശകർ ഈ ചിത്രത്തെ നിശിതമായി വിമർശിച്ചു. എന്നിട്ടും കൂർബെ ഒട്ടും കൂസാതെ ,നമ്മൾ ഇതിനുമുൻപ് പരിചയപ്പെട്ട ഫ്രാൻസിസ്കോ ഗോയ എന്ന ചിത്രകാരൻ വരച്ച മാജ പോലെ ഒരുപാട് നഗ്ന സുന്ദരിമാരെ വരച്ചു . FEMME NUE COUCHEE  സീരീസ് അതിനുദാഹരണം ആയിരുന്നു.

ഇനിയേതാനും സെൽഫ് പോർട്രെയ്റ്റുകൾ
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃



"ഈ റിയലിസ്റ്റ് എന്ന പദം എന്നില്‍ അടിച്ചേല്‍പിച്ചതാണ്, 1830ലെ ചിത്രകാരനെ കാല്പനികന്‍ എന്നു വിളിച്ചിരുന്നതുപോലെ. പഴയകാല മഹാരഥന്മാരെയൊക്കെ ഞാന്‍ വിശദമായി പഠിച്ചിട്ടുണ്ട്. അവരില്‍ നിന്നെല്ലാം വേറിട്ടുനിന്ന്, ഈ ലോകത്തെ കാണാനും സ്വതന്ത്രമായ എന്‍റെ ചിന്തകള്‍ ആവിഷ്കരിക്കാനും മാത്രമേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ. എന്‍റെ കാലത്തെ യഥാതഥമായി, എന്‍റെ ആശയങ്ങളിലൂടെ അവതരിപ്പിക്കലായിരുന്നു ആ ഉദ്യമത്തിനു പിന്നില്‍. അതായത് ഞാനെന്ന ചിത്രകാരനെയല്ല, മറിച്ച്, ഞാനെന്ന പച്ചമനുഷ്യനെയായിരുന്നു എനിക്ക് കാണിക്കേണ്ടിയിരുന്നത്. ജീവിക്കുന്ന കലയായി മാറി എന്‍റെ ലക്ഷ്യം.”
        (ഗുസ്താവ് കൂർബെ)
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃







https://youtu.be/_cx3VtuJkQ8
https://youtu.be/iFHIL6rZnj0
https://youtu.be/uHIozBFGGVw