ഇന്നു നമ്മൾ പരിചയപ്പെടുന്നു മേൽക്കൊടുത്ത ചിത്രം വരച്ച പ്രശസ്തനായ സ്പാനിഷ് ആലങ്കാരിക ചിത്രകാരൻ ബാർത്തലോമെ എസ്തബാൻ മുറില്ലോ യെ🙏
🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
ബാർത്തലോമെ എസ്തബാൻ മുറില്ലോ
🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
ബാർത്തലോമെ എസ്തബാൻ മുറില്ലോ
ഒരു സ്പാനിഷ് ആലങ്കാരിക ചിത്രകാരനായിരുന്നു *ബാർത്തലോമെ എസ്തബാൻ മുറില്ലോ 1617 ലെ ഡിസംബർ അവസാനമാണ് അദ്ദേഹം ജനിച്ചത്.ജനനത്തീയതിക്ക് കൃത്യതയില്ലെങ്കിലും 1618 ജനുവരി 1 ന് മാമ്മോദീസ മുങ്ങിയതായി രേഖകളിൽ കാണുന്നു.ജനനത്തീയതിഎന്തായിരുന്നാലും ശരി നമ്മുടെ ഗൂഗിൾ ഇക്കഴിഞ്ഞ നവംബർ 29 ന് അദ്ദേഹത്തിന്റെ 400ാം ജന്മദിനം അദ്ദേഹം വരച്ച ചിത്രംതന്നെ ഡൂഡിലായി കൊടുത്ത് ആഘോഷിച്ചു.നമുക്കിന്ന് ഈ വർഷത്തെ അവസാനചിത്രസാഗരത്തിലൂടെ ബാർത്തലോമെയുടെ ജന്മദിനം അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണങ്ങളാൽ ആഘോഷിക്കാം
ബാല്യത്തിലൂടെ....
👦👦👦👦👦👦👦👦👦👦👦
ഗാസ്പർ എസ്തബാൻ,മറിയ പെരേസ് ദമ്പതികളുടെ പതിന്നാല് മക്കളിൽ ഇളയവനായി 1617 ഡിസംബറിൽ ആൻഡൊലൂഷ്യസ് നഗരത്തിൽ ബാർത്തലോമെ ജനിച്ചു.ബാർത്തലോമെയ്ക്ക് പതിനൊന്ന് വയസ്സായപ്പോഴേക്കും മാതാപിതാക്കൾ മരിച്ചു. കുഞ്ഞു ബാർതാതലോമെയെ പിന്നീട് സംരക്ഷിച്ചത് സഹോദരീഭർത്താവായിരുന്നു
ചിത്രരചനയിലേക്ക്...
🎨🎨🎨🎨🎨🎨🎨🎨
അമ്മയുടെ സഹോദരനിൽ(Juan del Castillo) നിന്നായിരുന്നു ബാർത്തലോമെ ചിത്രകല ആദ്യം അഭ്യസിച്ചത്.റിയലിസ്റ്റിക് ചിത്രങ്ങളായിരുന്നു ആ കാലയളവിൽ വരച്ചിരുന്നത്. അവയാകട്ടെ മതാത്മക സ്വഭാവം കാണിക്കുന്നതുമായിരുന്നു.ക്രമേണ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ആൻഡൊലൂഷ്യസ് നഗരത്തിലെ കാഴ്ചകൾ അദ്ദേഹത്തെ സ്വാധീനാക്കുകയും തെരുവിലെ കുസൃതിക്കുട്ടികളും,മനുഷ്യരുമെല്ലാം ചിത്രങ്ങളിൽ കടന്നു വരികയും ചെയ്തു.
യുവത്വം...
👴👴👴👴👴
1642ൽ 26ാം വയസ്സിൽ മാഡ്രിഡിലേക്ക് അദ്ദേഹം യാത്ര തിരിച്ചു.അവിടെ ഡിയാഗെ വെലക്വിസിന്റെ വർക്കുകൾ അദ്ദേഹത്തെ സ്വാധീനിച്ചു.വെനേഷ്യൻ&ഫ്ലമിഷ് ചിത്രകാരന്മാരുടെ രാജകീയ ചിത്രങ്ങളും കാണുവാനിടയായി.നിറക്കൂട്ടുുടെ സമ്പന്നതയിലേക്ക് ഇത് അദ്ദേഹത്തെ എത്തിച്ചു.1645 ൽ സ്വദേശമായ സെവില്ലയിൽ തിരിച്ചെത്തുകയും ബിയാട്രീസ് കാബ്രെറ കല ല്ലലോബോസിനെ വിവാഹം കഴിക്കുകയും ചെയ്തു.ഈ ബന്ധത്തിൽ അദ്ദേഹത്തിന് 11 മക്കളുണ്ടായി
ബാർത്തലോമെയുടെ സുവർണ കാലഘട്ടം..
🌞🌞🌞🌞🌞🌞🌞🌞🌞
1645ൽ വിശുദ്ധ ഫ്രാൻസിസ്കോ പള്ളിയിലേക്ക് അദ്ദേഹം 11 ചിത്രങ്ങളാണ് വരച്ചുകൊടുത്തത്.ഫ്രാൻസിസ്ക്കൻ വിശുദ്ധരുടെ അത്ഭുതങ്ങൾ ചിത്രീകരിക്കുന്ന ഈ സൃഷ്ടികൾ അദ്ദേഹത്തിന്റെ ഏറ്റവും നല്ല സൃഷ്ടികളായി കരുതാം.കലാചരിത്രകാരനായ മാന്വല B മേന യുടെ അഭിപ്രായത്തിൽ ഈ സൃഷ്ടികളിലെ Angele's kitchen,death of St.Clare എന്നിവ ഉയർന്ന നിലവാരം പുലർത്തുന്നു.ഈ ചിത്രങ്ങൾ ബാർത്തലോമെയുടെ ചിത്രകലാപരമായ എല്ലാ ഗുണങ്ങളും എടുത്തുകാണിക്കുന്നു.സ്ത്രീ സൗന്ദര്യവടിവുകൾ,മാലാഖമാർ,നിശ്ചലചിത്രങ്ങളിലെ റിയലിസം,ആ റിയലിസവും ആത്മീയതയുമായുള്ള ഒത്തുചേരൽ... തുടങ്ങിയ ഗുണവിശേഷങ്ങൾ ബാർത്തലോമിയൻ ചിത്രങ്ങളിൽ തെളിഞ്ഞു കാണുന്നു.1645 അവസാനമായപ്പോഴേക്കും സെവില്ലെ കത്തീഡ്രലിൽ ഒരു ജോടി ചിത്രങ്ങൾ വരച്ചു.The virgine and the child,Immaculate conception എന്നീ പ്രസിദ്ധചിത്രങ്ങൾ പൂർത്തിയായി.
ബാർത്തലോമെ എന്ന സൂര്യന്റെ അസ്തമയം
🏵🏵🏵🏵🏵🏵🏵🏵🏵
1660 ൽ സെവില്ലിയിൽ അക്കാഡമി ഡെ ബെല്ലാസ് ആർട്സ് സ്ഥാപിക്കാൻ മുൻകെെയെടുത്തു.ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനകാലഘട്ടം അഗസ്റ്റീനിയൻ സന്യാസ മന്ദിരത്തിന്റെ അൾത്താരയിൽ ചിത്രങ്ങൾ വരയ്ക്കലായിരുന്നു.1665 ൽ സാന്റാ മരിയ ല ബ്ലാൻകാ ചിത്രങ്ങൾ കമ്മീഷൻ ചെയ്തു.
1682 ൽ 64 വയസ്സുള്ളപ്പോൾ അദ്ദേഹം അന്തരിച്ചു.സാന്റാ മരിയ ലാ ബ്ലാൻകായിൽ ഫ്രസ്കോ ചെയ്യുന്നതിനിടെ താഴെ വീണ താടിയെല്ലുകൾക്ക് കേടുപാടു സംഭവിച്ചായിരുന്നു മരണം എന്ന് പറയുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകളില്ല
Two women at a Window(1665_1675)
ഈ ചിത്രമായിരുന്നു ബാർത്തലോമെയുടെ 400ാം ജന്മവാർഷികം പ്രമാണിച്ച് ഗൂഗിൾ ഡൂഡിലാക്കിയത്
The adoration of shepherds(1650)
The holy family with a dog(1645_50)
The adoration of the Magi(1655)
Joseph and Potiphar's wife(1640_45)
Annunciation(1655_1660)
The flight into Egypt(1645_50)
The marriage feast at Cana
Christ healing the paralytic at the pool of Bethesda
Return of the holy family to Egypt
ബാർത്തലോമെയുടെ 400ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗൂഗിൾ തയ്യാറാക്കിയ ഡൂഡിൽ ലിങ്കിലൂടെ....👇👇
https://youtu.be/-TQHfKf3awA
https://youtu.be/ar223bntvwk
https://youtu.be/BdXafWhRKG0
ഈ ലിങ്കിലുള്ള ചിത്രം ശ്രദ്ധിച്ചോ....ഒരിക്കൽ പല ഗ്രൂപ്പുകളിലും വന്ന ഒരു ചിത്രത്തെക്കുറിച്ചാണ് ഈ ലിങ്ക്...തടവറയിൽ പട്ടിണിയായ പിതാവിന് ദാഹമകറ്റാൻ മുല കൊടുക്കുന്ന മകൾ...
https://youtu.be/Rb8PcxNA5Yg
സ്പെയിനിലെ cadiz മ്യൂസിയം
Cadiz മ്യൂസിയത്തിലെ ബർത്തലോമെയുടെ ചിത്രങ്ങൾ...
Cadizമ്യൂസിയം ലിങ്ക്👇👇
https://www.spanish-art.org/spanish-museums-museum-of-cadiz.html
https://www.britannica.com/biography/Bartolome-Esteban-Murillo
https://books.google.co.in/books?id=oMQ-AAAAcAAJ&dq=dictionary+of+spanish+painters&pg=PA246&redir_esc=y#v=onepage&q=dictionary%20of%20spanish%20painters&f=false
ബർത്തലോമെയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ ലിങ്കുകൾ👇👇👇
https://books.google.co.in/books/about/Murillo.html?id=gFShtAEACAAJ&source=kp_book_description&redir_esc=y
https://www.amazon.com/gp/product/0906367441/ref=dbs_a_def_rwt_hsch_vapi_taft_p1_i2
https://www.amazon.in/Bartolome-Esteban-Murillo-Royal-Academy/dp/0297781936
യൂറോപ്പിലെ വിഖ്യാതനായ ചിത്രകാരന്‍ ബാര്‍ത്തലോമെ എസ്‌തെബന്‍ മുറില്ലോയുടെ വിവാദപരവും ഒരു കാലഘട്ടത്തിൻറെ ചരിത്രസത്യങ്ങള്‍ വ്യക്തമാക്കുന്നതുമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകള്‍. വിവാദങ്ങളിലൂടെ പ്രസിദ്ധിനേടിയ ചിത്രം കാലങ്ങള്‍ കടന്ന വേളയിലും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ചിത്രത്തിനു അടിസ്ഥാനമായ സംഭവം ഇങ്ങനെ … ജലപാനം പോലും അനുവദിക്കാതെ അധികാരികള്‍ ഒരു വൃദ്ധനെ തടവറയിലാക്കി. തൻറെ പിതാവിൻറെ പ്രായം കണക്കാക്കി അദ്ദേഹവുമായുമായുള്ള ദൈനംദിന കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കണമെന്ന്
യൂറോപ്പിലെ വിഖ്യാതനായ ചിത്രകാരന്‍ ബാര്‍തോളോമിസോ എസ്‌തെബന്‍ മുരില്ലോയുടെ വിവാദപരവും ഒരു കാലഘട്ടത്തിൻറെ ചരിത്രസത്യങ്ങള്‍ വ്യക്തമാക്കുന്നതുമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകള്‍. വിവാദങ്ങളിലൂടെ പ്രസിദ്ധിനേടിയ ചിത്രം കാലങ്ങള്‍ കടന്ന വേളയിലും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ചിത്രത്തിനു അടിസ്ഥാനമായ സംഭവം ഇങ്ങനെ …
ജലപാനം പോലും അനുവദിക്കാതെ അധികാരികള്‍ ഒരു വൃദ്ധനെ തടവറയിലാക്കി. തൻറെ പിതാവിൻറെ പ്രായം കണക്കാക്കി അദ്ദേഹവുമായുമായുള്ള ദൈനംദിന കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കണമെന്ന് പുത്രി ആവശ്യപ്പെടുകയും അധികാരികള്‍ അതിന് അനുമതി നല്‍കുകയും ചെയ്തു. കല്‍പ്പന ലംഘിച്ച് വൃദ്ധന്‍ ജലപാനം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ തമ്മിൽ കാണുന്നതിന് മുൻപ് അവളെ വിശദമായ ദേഹപരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. നാള്‍ക്കുനാള്‍ ചെല്ലുന്തോറും തൻറെ പിതാവ് അസഹനീയമായ വിശപ്പിനാല്‍ മരണത്തോട് അടുക്കുകയായണെന്ന് തിരിച്ചറിഞ്ഞ ആ പുത്രി മുലയൂട്ടി തന്റെ പിതാവിൻറെ വിശപ്പ് ശമിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
ലോകത്തിലെ അലിഖിത നിയമവ്യവസ്ഥിതിയ്ക്ക് വിരുദ്ധമായി സ്‌നേഹത്തിൻറെ മറ്റൊരു അദ്ധ്യായം രചിക്കുകകൂടിയാണ് ഈ തീരുമാനത്തിലൂടെ അവള്‍ ചെയ്തത്. വൈകാതെ ആ പിതാവ് സാധാരണ ആരോഗ്യസ്ഥിതിയിലേയ്ക്ക് തിരികെ വന്നു. ഈ പ്രവൃത്തി കാവലാളന്മാരുടെ കണ്ണില്‍പ്പെടുകയും അധികാരികളുടെ സമക്ഷത്തിലെത്തുകയും ചെയ്തു. പവിത്രമായ പിതൃ-പുത്രി ബന്ധത്തിന് കളങ്കമേല്‍പ്പിച്ചു എന്നും മരണത്തില്‍ നിന്ന് തൻറെ പിതാവിനെ ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ രക്ഷിക്കാന്‍ കാണിച്ച സ്‌നേഹത്തിൻറെ വിശാലതയെന്നും വ്യത്യസ്തങ്ങളായി അക്കാലത്ത് ഈ സംഭവം ചര്‍ച്ചചെയ്യപ്പെട്ടു.
യൂറോപ്പില്‍ പല ചിത്രകാരന്മാരും ഇത് തങ്ങളുടെ ക്യാന്‍വാസില്‍ പകര്‍ത്തിയെങ്കിലും ബാര്‍ത്തലോമെ എസ്‌തെബന്‍ മുറില്ലോയുടെ പെയിന്റിംഗ് മാത്രമാണ് പ്രശസ്തി നേടിയത്.
(കടപ്പാട് newstravel.in)