25-11-19b

5 (2)
🐒🦀🦓🐴🐫🦍🐗🌎
എട്ട്
ചരിത്രത്തിൽ നീതി ഇല്ല

   ബിസി 1776ലെ ഹമുറാബിയൻ നീതിസംഹിതയും,എഡി1776ലെ അമേരിക്കൻ സമത്വ പ്രഖ്യാപനവും മനുഷ്യരെ തട്ടുകളായി തിരിച്ചു.ആദ്യത്തേതിൽ അധികാരശ്രേണിയും,അടിമത്തവുമെങ്കിൽ രണ്ടാമത്തേതിൽ ലിംഗവും വംശവുമെന്നുഭേദം.അരിസ്റ്റോട്ടിലും,ആദിപുരുഷസങ്കൽപം വിശ്വസിക്കുന്നവരുമെല്ലാം അതിൽ യുക്തി കണ്ടെത്തുമെങ്കിലും അവയെല്ലാം അസത്യങ്ങൾമാത്രം.വിവേചനത്തിന്റെ തോതിൽ  വ്യത്യാസമുണ്ടെന്നല്ലാതെ വിവേചനരഹിതസമുഹത്തെ ലോകത്ത് ഒരുകാലത്തും കണ്ടെത്തിയിട്ടില്ല.
   ആര്യാധിനിവേശം അധികാരം നിലനിർത്താൻ ജാതിവ്യവസ്ഥയും അശുദ്ധി വിചാരവും നടപ്പിൽവരുത്തി.അമേരിക്ക കീഴടക്കിയ വെള്ളക്കാരൻ കറുത്തവന്റെ അടിമത്തത്തിനുകാരണമായി മതത്തെയും ഉപയോഗിച്ചു.അടിമകളായിത്തീരുമെന്ന അപ്പന്റെ ശാപം ലഭിച്ച നോഹയുടെ പുത്രൻ ഹാമിന്റെ സന്തതി പരമ്പരയത്രേ ആഫ്രിക്കക്കാർ.
   അടിമത്തനിരോധനമോ സമത്വപ്രഖ്യാപനമോ അവരിലെ വ്യത്യാസം കുറച്ചില്ല.1958ൽ യൂണി.ഓഫ് മിസിസിപ്പിയിൽ പ്രവേശനത്തിനപേക്ഷിച്ച ക്ലന്നൻ കിങ് ബലമായി മാനസികാരോഗ്യകേന്ദ്രത്തിലടക്കപ്പെട്ടു.അവിടെ പ്രവേശനം ലഭിക്കുമെന്ന് കരുതുന്ന കറുത്ത വർഗ്ഗക്കാരൻ നിശ്ചയമായും ഭ്രാന്തൻ ആയിരിക്കുമെന്നാണ് പ്രധാന ജഡ്ജി അഭിപ്രായപ്പെട്ടത്!
    ഇന്നലത്തെ അബദ്ധം ഇന്നത്തെ ആചാരമാവുന്നു.അതിൽനിന്നുള്ള മോചനം നിയമനിർമ്മാണത്തിലൂടെയായാലും എളുപ്പമല്ല.
     എല്ലാ സമൂഹവും പെണ്ണിനെ മനഷ്യനെന്നതിശുപകരം സ്വത്തായികണ്ടു.2006ലും ഭർത്താവ് ബലാത്സംഗം ചെയ്തു എന്ന് പരാതി പറയാൻ ഭാര്യക്ക് അവകാശമില്ലാത്ത53 രാജ്യങ്ങളുണ്ട്!
ജർമ്മനിയൽ ബലാത്സംഗക്കുറ്റത്തിന്റെ പരിധിയിൽ ഭർത്താവിനെ ഉൾപ്പെടുത്തുന്ന നിയമപരിഷ്കാരം വന്നത് 1997ലാണ്. ബിസി അഞ്ചാം നൂറ്റാണ്ടിൽ ഏഥൻസിൽ പെണ്ണിന് പൊതുരംഗത്ത് അവകാശങ്ങളില്ലായിരുന്നു.പരുഷന്മാരുടെ പരസ്പരാകർഷണംപുരാതന ഈജിപ്തിൽ അനഭിമതമായിരുന്നില്ല.അക്കില്ലസിന് പട്രോക്ലസുമായി സൗഖ്യമിവാം.മാസിഡോണിയയിലെ മഹാറാണി ഒളിമ്പ്യസിന്, അവരുടെ മകൻ ഫിലിപ്പ് ,ഹെഫന് റ്റിയണുമായി ബന്ധമുണ്ടാക്കുന്നതിൽ അസ്വസ്ഥത യുണ്ടായില്ല.
    സ്വഭാവിക പെരുമാറ്റം എന്നത് ദൈവശാസ്ത്രത്തിൽനിന്ന് കൈക്കൊണ്ടതാണ്.ജീവശാസ്ത്രത്തിലെന്തും പരിണാമത്തിനു വിധേയമാണ്.ചിറകും,വായയും പോലും ജീവിയിൽ അതാദ്യമുണ്ടായ സ്വഭാവമല്ല കാട്ടുന്നത്. പിന്നെ ലൈംഗികതയിലെന്ത് സ്വാഭാവികത. ചിമ്പാൻസി കൾ ലൈംഗിക ഉപയോഗപ്പെടുത്തി രാഷ്ട്രീയ സഖ്യങ്ങൾ ഉറപ്പിക്കുകയും ,അടുപ്പം വളർത്തുകയും, സംഘർഷങ്ങൾ ഇല്ലാതാക്കുകയും ചെയ്യുമായിരുന്നു അത് സ്വാഭാവികമാണോ?
ലിംഗം ആണോ പെണ്ണോഎന്നത് ക്രോമസോം തീരുമാനിക്കുന്നു.എന്നാൽ ജൻഡർ എന്നത് സാമൂഹ്യനിർമ്മിതിയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസിലെ പുരുഷത്വ ലക്ഷണങ്ങൾ ഇന്ന് സ്ത്രൈണതയുടെ അടയാളമാണ്.ആഗോളാടിസ്ഥാനത്തിൽ ആൺകോയ്മക്കിടയാക്കിയ കാരണം യുക്തിയുക്തമായി കണ്ടെത്താനായിട്ടില്ല.
രതീഷ്കുമാർ
26/10/19

🌾🌾🌾🌾🌾🌾🌾🌾