25-11-18

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌹🌻🌹🌻🌹🌻🌹🌻🌹🌻
നവംബർ 19 മുതൽ 25 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌻🌹🌻🌹🌻🌹🌻🌹🌻
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🌹🌻🌹🌻🌹🌻🌹🌻🌹🌻

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
നവംബർ 19_തിങ്കൾ
📙സർഗ്ഗസംവേദനം📙
✏✏✏✏✏✏✏✏✏✏✏

അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
✏✏✏✏✏✏✏✏✏✏✏

📚തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ രതീഷ് മാഷ് രഞ്ജിത്ത് ചന്ദ്ര റാവു ദേശായിയുടെ രാജാ രവിവർമ്മ[വിവ: കെ ടി രവിവർമ്മ] എന്ന നോവൽ രൂപത്തിലുള്ള ജീവചരിത്രമാണ് പരിചയപ്പെടുത്തിയത് ചില കുറവുകളുണ്ടെങ്കിലും
ചിത്രകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും രവിവർമ്മയുടെ മനസ്സ് തൊട്ടറിഞ്ഞ കൃതിയാണിത്..

📚പിന്നീട് ഹെലൻ ഹബിലയുടെ എണ്ണപ്പാട[വിവ: നന്ദിനി സി മേനോൻ] എന്ന നോവലാണ് പരിചയപ്പെടുത്തിയത്. എണ്ണ കൊണ്ട് നശിച്ചുപോയ നൈജീരിയൻ ഗ്രാമങ്ങളുടെ, കറുത്തവന്റെ കണ്ണീരിന്റെ കഥകൂടിയാണിത്.കഥ പറച്ചിലിന് നൈരന്തര്യമില്ലെങ്കിലും രസച്ചരട് മുറിയാത്ത വിധത്തിൽ കഥ പറയാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്
📚 സബുന്നിസ ടീച്ചർ, വിജു മാഷ്, മഞ്ജുഷ ടീച്ചർ, വെട്ടം ഗഫൂർ മാഷ് ,രജനി ടീച്ചർ, പ്രജിത ടീച്ചർ, ശിവശങ്കരൻ മാഷ്, തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തിച്ചേർന്നു

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹


നവംബർ 20_ചൊവ്വ
🎇ചിത്രസാഗരം🎇

🌅🌄🌠🎇🌅🌄🌠🎇🌅🌄🌠


🎇ചൊവ്വാഴ്ച ചിത്രസാഗരത്തിൽ സർറിയലിസ്റ്റിക് ചിത്രകാരനായ സാൽവദോർ ദാലിയുടെ കൂടെയാണ് പ്രജിത ടീച്ചറെത്തിയത്.ചിത്രകലാ ദ്ധ്യാപകരായ രാജൻ മാഷ്, രവീന്ദ്രൻ മാഷ് തുടങ്ങിയവരുടെ ഓഡിയോ ക്ലിപ്പുകളോടെയാണ് ചിത്ര സാഗരം തുടങ്ങിയത്.അദ്ദേഹത്തിന്റെ ജീവചരിത്രവും പ്രശസ്ത ചിത്രങ്ങളും വീഡിയോ ലിങ്കുകൾ സഹിതം സമഗ്രമായിത്തന്നെ പരിചയപ്പെടുത്തി. പ്രതീകാത്മകതയാണ് ദാലി ചിത്രങ്ങളുടെ പ്രധാന സവിശേഷത. ആനകളാണ് മറ്റൊരു പ്രിയപ്പെട്ട വിഷയം.
🎇രാജൻ തുവ്വാരയുടെ സാൽവദോർ ദാലി -കലയും ജീവിതവും എന്ന പുസ്തകത്തിന്റെയും ദാലിയെക്കുറിച്ചുള്ള സിനിമയുടെയും ലിങ്കുകൾ ,മൈമൂനയുടെ ദാലിയുടെ ചിത്രം എന്നോട് പറഞ്ഞത് എന്ന കവിത തുടങ്ങിയവയും ടീച്ചർ കൂട്ടിച്ചേർത്തു

🎇വെട്ടം ഗഫൂർ മാഷ്, രജനി ടീച്ചർ, ശിവശങ്കരൻ മാഷ് ,സബുന്നിസ  ടീച്ചർ, കല ടീച്ചർ, പ്രിയ ടീച്ചർ, കൃഷ്ണദാസ് മാഷ്, രവീന്ദ്രൻ മാഷ്, പ്രമോദ് മാഷ്, രതീഷ് മാഷ്, വിജു മാഷ്, രതീഷ് കുമാർ, സലൂജ ടീച്ചർതുടങ്ങിയവർ ദാലിയെ അടുത്തറിയാനെത്തിയിരുന്നു.

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
നവംബർ21_ബുധൻ
📚ലോകസാഹിത്യം📚
📙📙📙📙📙📙📙📙📙📙📙

അവതരണം_വാസുദേവൻമാഷ് (MMMHSSകൂട്ടായി)

📙📙📙📙📙📙📙📙📙📙📙

📚എന്നത്തേയും പോലെ പ്രവേശക ചോദ്യം ഇന്നും വാസുദേവൻമാഷ് പോസ്റ്റ് ചെയ്തെങ്കിലും സമ്മാനം ചോദ്യകർത്താവിനുതന്നെ...😊
  📚കല മനുഷ്യനെ ഈശ്വരനോട് അടുപ്പിക്കുന്നു എന്നു പറഞ്ഞ പാശ്ചാത്യനോ പൗരസ്ത്യനോ എന്ന് പറയാൻ കഴിയാത്ത ചിന്തകൻ ആര് എന്ന ചോദ്യത്തിന് ഉത്തരംചിന്തിച്ചിട്ടും ആരാണെന്നു തിരിച്ചറിയാഞ്ഞിട്ടാണോ,ചോദ്യം കാണാഞ്ഞിട്ടാണോ ...ഉത്തരവുമായി ആരും വന്നില്ല...
📚ഉഗ്രൻ പ്രവേശകവുമായി വാസുദേവൻമാഷ് അല്പം കഴിഞ്ഞപ്പോൾ രംഗപ്രവേശം ചെയ്തു...ലിയോ ടോൾസ്റ്റോയി ആണ് ആ ചിന്തകൻ എന്നു പറഞ്ഞപ്പോ ശ്ശോ ഇത് നാവിൻതുമ്പിൽ വന്നല്ലോന്ന് ഞാൻ മനസ്സിൽ പറഞ്ഞതുപോലെ നിങ്ങളും പറഞ്ഞിട്ടുണ്ടാകാം😍
📚ക്രിസ്തുവിന്റെ ധർമ്മശാസ്ത്രങ്ങളുടെ  വെളിച്ചത്തിൽ നിർധാരണം ചെയ്യപ്പെടുന്ന തത്വശാസ്തങ്ങളടങ്ങിയ "എന്താണ് കല" എന്ന കൃതിയേയാണ് മാഷ് ഇന്ന് സോദാഹാരണം പരിചയപ്പെടുത്തിയത്..
📚കല മനുഷ്യനെ ഈശ്വരനോട് അടുപ്പിക്കുന്നു, കല സ്നേഹദീപ്തമായിരിക്കണം,കല ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്...എന്നീ ടോൾസ്റ്റോയി ചിന്തകളിലൂടെ വികാരസംക്രമണം എന്ന ആശയത്തിലേക്ക് കടന്ന് ആ ആശയത്തെ വളരെ വിശദമായിത്തന്നെ അവതാരകൻ അവതരിപ്പിച്ചു🤝🤝🙏🙏

📚വാസുദേവൻ മാഷേ...ഞെട്ടേണ്ടെന്ന് മാഷ് പറഞ്ഞെങ്കിലും ചെറുതായി ഞെട്ടി ട്ടോ...സോഫോക്ലിസ് മുതൽ മെെക്കലാഞ്ജലോ, ബീഥോവൻ...ഇവരൊന്നും ടോൾസ്റ്റോയിയുടെ അഭിപ്രായത്തിൽ കലാകാരന്മാരേ അല്ല ല്ലേ🤔🤔ആസ്വാദകർ ഒഴിവാക്കിയ Uncle Tom's Cabin ടോൾസ്റ്റോയിക്ക് ഉത്കൃഷ്ടവും🤔...
*📚
📚പ്രവേശകത്തെത്തുടർന്ന്  വാസുദേവൻമാഷ് എം.കൃഷ്ണൻനായരുടെ ഉഗ്രൻ ലേഖനം പോസ്റ്റ് ചെയ്തു

📚ലോകസാഹിത്യത്തെ ഒരു സർഗ്ഗസംവാദമാക്കുവാൻ ഗഫൂർ മാഷ്, കല ടീച്ചർ, രജനി (ആലത്തിയൂർ),രതീഷ് മാഷ്,സുജ,ശിവശങ്കരൻ മാഷ്...തുടങ്ങിയവർ മുന്നിട്ടിറങ്ങി🌹🌹🌹🌹🌹🌹

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവംബർ 22_വ്യാഴം
🎪ലോകസിനിമ🎪
🎬🎬🎬🎬🎬🎬🎬🎬🎬🎬🎬
അവതരണം_വിജുമാഷ്)MSMHSSകല്ലിങ്ങൽപ്പറമ്പ്)

🎬🎬🎬🎬🎬🎬🎬🎬🎬🎬🎬

ഇന്നത്തെ ലോകസിനിമാ വേദിയിൽ 5  കൊറിയൻ സിനിമകളാണ് വിജുമാഷ് പരിചയപ്പെടുത്തിയത്.ഓരോ സിനിമയുടേയും വിശദമായ കഥാവിവരണം അവതരണത്തെ ഹൃദ്യമാക്കി.ഇന്ന് പരിചയപ്പെട്ട സിനിമകളിതാ...👇👇

🎪ILL MARE (2000)
🎪A WEREWOLF BOY (2012)
🎪SAD MOVIE (2005)
🎪WONDERFUL NIGHTMARE (2015)
🎪MAUNDY THURSDAY (2006)

പ്രണയമഴ പെയ്യിക്കുന്ന പ്രണയസിനിമകളായിരുന്നു എല്ലാം...ഇൽ മെയർ കാണണം എന്ന ആഗ്രഹം രതീഷ് മാഷ് പറഞ്ഞപ്പോൾ പ്രജിത അഞ്ചു സിനിമകളുടേയും വീഡിയൊയും ലിങ്ക് പോസ്റ്റ് ചെയ്തു. സബു,ഗഫൂർമാഷ്,ശിവശങ്കരൻ മാഷ്,വാസുദേവൻമാഷ്,പ്രമോദ് മാഷ്...എന്നിവരും ലോകസിനിമാ പംക്തിയെ സജീവമാക്കാൻ രംഗത്തുണ്ടായിരുന്നു..

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവംബർ 24ശനി
✒നവസാഹിതി✒
📝📝📝📝📝📝📝📝📝📝📝

അവതരണം _ഗഫൂർ മാഷ്(KHMHSSആലത്തിയൂർ)
📝📝📝📝📝📝📝📝📝📝📝

തിരൂർ മലയാളത്തിൽ നവസാഹിതി തുടങ്ങിയ അന്നുമുതലുള്ള അവതാരക നമുക്കേവർക്കും പ്രിയങ്കരിയായ സ്വപ്ന ടീച്ചർ താത്ക്കാലികമായി അവതരണത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ ഇന്ന് ഗഫൂർമാഷാണ് നവസാഹിതി അവതരിപ്പിച്ചത്.ഒരുപാട് വിഭവങ്ങളാൽ സമൃദ്ധമായിരുന്നു നവസാഹിതി.ആ വിഭവങ്ങളിതാ...👇👇
🌹പ്രണയവർണങ്ങൾ_ഡോ.വിനീത അനിൽകുമാർ
🌹നിന്നെ പിരിഞ്ഞിരിക്കുമ്പോൾ_ഷീലാറാണി
🌹പുല_ലാലു
🌹കപാലം_വിനോദ് ആലത്തിയൂർ
🌹പോയിക്കഴിഞ്ഞാൽ_സച്ചിദാനന്ദൻ
🌹വിമർശനം_ദീപ്തി റിലേഷ്
🌹ഓർമ_ലിസ്നാ റഹ്മാൻ
🌹വേരുകൾ_ശ്രീജേഷ്.കെ.പൊയ്യാറ
🌹പുനർജ്ജനി_അഷിബ ഗിരീഷ്
🌹നായായും നരനായും_ശ്രീജേഷ്
🌹സ്നേഹം_ഷീലാറാണി
🌹നിവേദ്യം_പ്രൊ.എം.രാധാകൃഷ്ണൻ
🌹നമ്മൾ_ഡോ.വിനീത അനിൽകുമാർ
🌹കിനാമഴ_ദിവ്യ
🌹വേരുകൾ_ആഷാദേവി
🌹മഴ_മുനീബ് രണ്ടത്താണി
🌹ഒരു വറ്റിന്റെ ജീവിതയാത്ര_ഗോപാലൻ മങ്കട
🌹അമ്മ മലയാളം_ആവണി
🌹നീയും ഞാനും_കൃഷ്ണദാസ് മാഷ്
🌹പ്രതീക്ഷ ഈ ജീവിതം_ശ്രീല അനിൽ ടീച്ചർ
🌹ആഹാ റെഡിമെയ്ഡ്_ശ്രീനിവാസൻ തൂണേരി

ഇങ്ങനെ പ്രതീക്ഷകളുടെ മധുരവും,കാലിക യാഥാർത്ഥ്യങ്ങളുടെ കയ്പും എരിവും,കുറ്റബോധത്തിന്റെ പുളിപ്പും....ചേർന്ന ഗംഭീര സദ്യ ഒരുക്കിയതിന് ഗഫൂർമാഷിന്🤝🤝🤝🌹🌹
 സദ്യ കേമാകണമെങ്കിൽ വിളമ്പിയാൽ മാത്രം പോരല്ലോ...തിരൂർ മലയാളത്തിലെ 90%പേരും ഈ സദ്യ ആസ്വദിച്ചെങ്കിലും രജനി ടീച്ചർ, സീത,വാസുദേവൻമാഷ്,വിജുമാഷ്,കൃഷ്ണദാസ് മാഷ്,ശ്രീല ടീച്ചർ,രതീഷ് മാഷ്,പ്രജിത,ശിവശങ്കരൻ മാഷ്,സബുന്നിസ ടീച്ചർ തുടങ്ങിയവർ സദ്യയെക്കുറിച്ചുള്ള അഭിപ്രായം കൂടി പറഞ്ഞ് സദ്യ കേമാക്കി😋😋😋😋😋😋

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

ഇനി താരവിശേഷങ്ങളിലേക്ക്..
ലോകസിനിമയെ ഹൃദ്യമായി അവതരിപ്പിക്കുന്ന വിജുമാഷ് ആണ് ഈയാഴ്ചയിലെ മിന്നും താരം⭐🌟

അഭിനന്ദനങ്ങൾ വിജുമാഷേ...🤝🌹

ഇനി ശ്രദ്ധേയമായ പോസ്റ്റ് ഏതെന്ന് നോക്കാം..

സഹപാഠിയെക്കുറിച്ചുള്ള മധുരസ്മരണകൾ പങ്കുവെച്ച് നമ്മുടെ മനസ്സിലും പൊയ്പ്പോയ കാലത്തിന്റെ മധുരസ്മൃതികൾ ഉണർത്തിയ ആ പോസ്റ്റില്ലേ.....അതെ, നമ്മുടെ ഗഫൂർ മാഷ് സഹപാഠി സഖാവ് ശിവദാസനെ കുറിച്ചെഴുതിയ പോസ്റ്റാണ് ശ്രദ്ധേയമായ പോസ്റ്റ്... അത് തയ്യാറാക്കിയ ഗഫൂർമാഷിന്  അഭിനന്ദനങ്ങൾ..🤝🌹

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു...വായിക്കുക...വിലയിരുത്തുക