25-08-19

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌹🌹🌹🌹🌹🌹🌹🌹🌹🌹
ആഗസ്റ്റ് 19 മുതൽ ആഗസ്റ്റ് 25 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌹🌹🌹🌹🌹🌹🌹🌹🌹
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസം_ തിങ്കൾ)
🌹🌹🌹🌹🌹🌹🌹🌹🌹🌹


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏

ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌹🌹🌹🌹🌹🌹🌹🌹🌹🌹

ആഗസ്റ്റ് 19_തിങ്കൾ
സർഗസംവേദനം
🔵♦🔵♦🔵♦🔵♦🔵♦
അവതരണം_രതീഷ് മാഷ്(MSMHSS കല്ലിങ്ങൽപ്പറമ്പ്)
🔵♦🔵♦🔵♦🔵♦🔵♦

🌼തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ അസീസ് തരുവടയുടെ വയനാടൻ രാമായണം ആണ് രതീഷ് മാഷ് ആദ്യം പരിചയപ്പെടുത്തിയത്, കേരളീയ ഗോത്രരാമായണങ്ങളുടെ ഒരു ലിഖിത പാഠമാണ് വയനാടൻ രാമായണം, വയനാടും രാമായണവും തമ്മിലുള്ള അഭേദ്യബന്ധത്തെക്കുറിച്ചാണ് കൃതിയുടെ ആദ്യ ഭാഗത്ത് പരാമർശിക്കുന്നത്,, രാമായണത്തിലെ ബഹുസ്വരത വ്യക്തമാക്കുന്നു രണ്ടാം ഭാഗം,,, വയനാടൻ സ്ഥലനാമങ്ങളും രാമായണവും തമ്മിൽ ബന്ധപ്പെട്ട ഐതിഹ്യങ്ങളുംലേഖകൻ വിശദീകരിക്കുന്നു,, പക്ഷപാതപരമെങ്കിലും പാരായണ ക്ഷമ മത്രേ ഈ കൃതി..
🌼റോബിൻ ശർമ്മയുടെ നിങ്ങൾ മരിക്കുമ്പോൾ ആരു കരയും എന്ന കൃതിയാകട്ടെ മുഴുവൻ വായിച്ചു തീരാതെ വിശ്രമിക്കാനാകില്ല,(കുറിപ്പ് തയ്യാറാക്കിയത് ഗഫൂർ മാഷ്) യഥാർത്ഥ വിശ്രാന്തിയെന്തെന്ന് വായനക്കു ശേഷം കൃതി മനസ്സിലാക്കിത്തരും. ഓരോ അധ്യായവും പ്രചോദനമാകുന്ന ഈ കൃതി ഒറ്റയിരിപ്പിന് വായിച്ചു തീർക്കും..ഇതിലെ 101 അധ്യായങ്ങൾ അതിമഹത്തായ കർമ രേഖകളാണ്.. ഒരു വേദഗ്രന്ഥം പോലെ നിത്യജീവിതത്തിൽ കൂടെ കൂട്ടാവുന്ന ഈ പുസ്തകത്തെ നിശ്ശങ്കം ഗുരുസ്ഥാനത്ത് അവരോധിക്കാം..

🌼ആഴത്തിലുള്ള വായനാനുഭവങ്ങൾ പകർന്നു തന്ന സർഗസംവേദനത്തിൽ അനീസുദ്ധീൻ മാഷ്,ദിവ്യ,രാജിടീച്ചർ,സുദർശനൻ മാഷ്,ഗഫൂർമാഷ്,പ്രജിത, പ്രമോദ് മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തിയെ സജീവമാക്കി
🌹🌹🌹🌹🌹🌹🌹🌹🌹🌹

ആഗസ്റ്റ് 20_ചൊവ്വ
ചിത്രസാഗരം
🔵♦🔵♦🔵♦🔵♦🔵♦
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🔵♦🔵♦🔵♦🔵♦🔵♦
🌼പ്രശസ്ത മധുബാനി ചിത്രകാരിയും പത്മശ്രീ പുരസ്ക്കാരജേതാവുമായ ബഓവ ദേവി യെയാണ് ചിത്രസാഗരത്തിൽ ഈയാഴ്ച പരിചയപ്പെടുത്തിയത്. ബഓവ ദേവിയെക്കുറിച്ചുള്ള സമഗ്രവിവരണം,മധുബാനി ചിത്രകല,ചിത്രങ്ങളുടെ ലിങ്കുകൾ, ഇത്തവണ രജത്കമൽ പുരസ്ക്കാരം കരസ്ഥമാക്കിയ മധുബാനി ചിത്രകലയെക്കുറിച്ചുള്ള ഡോക്യുമെന്ററി, വീഡിയൊ ലിങ്കുകൾ... തുടങ്ങിയവ ചിത്രസാഗരത്തിൽ ഉൾപ്പെട്ടിരുന്നു.
🌼രതീഷ് മാഷ്,രമ ടീച്ചർ,ഗഫൂർ മാഷ്,ശ്രീല അനിൽ ടീച്ചർ, സീത,പ്രമോദ് മാഷ്,സുദർശനൻ മാഷ്,കൃഷ്ണദാസ് മാഷ്,രജനി ടീച്ചർ,രാജി  ടീച്ചർ.. തുടങ്ങിയവരുടെ ഇടപെടലുകൾ ചിത്രസാഗരത്തെ സജീവമാക്കി.

🌹🌹🌹🌹🌹🌹🌹🌹🌹🌹

ആഗസ്റ്റ് 22_വ്യാഴം
ലോകസിനിമ
🔵♦🔵♦🔵♦🔵♦🔵♦
അവതരണം_വിജുമാഷ് (MSMHSS കല്ലിങ്ങൽപ്പറമ്പ്)
🔵♦🔵♦🔵♦🔵♦🔵♦
രണ്ടാഴ്ചയുടെ ഇടവേളയ്ക്കുശേഷം ലോകസിനിമാവേദി ഈയാഴ്ച വീണ്ടും സജീവമായി.വിവിധ ഭാഷകളിലുള്ള 5 സിനിമയാണ് വിജുമാഷ് ഈയാഴ്ച ഗ്രൂപ്പിൽ പരിചയപ്പെടുത്തിയത്.
🌺ദ കില്ലിംഗ് ഓഫ് സേക്രഡ് ഡിയർ(ഇംഗ്ലീഷ്)
🌺ബാദ്ല(ഹിന്ദി)
🌺വില്ലേജ് റോക്ക് സ്റ്റാർസ്(അസാമീസ്)
🌺വൺ കട്ട് ഓഫ് ദ ഡെഡ്(ജപ്പാനീസ്)
🌺ഫോക്സ്ട്രോട്ട്(ഹീബ്രു)

🌼പവിത്രൻ മാഷ്, വാസുദേവൻമാഷ്,ശ്രീല ടീച്ചർ,ഗഫൂർമാഷ്,പ്രമോദ് മാഷ്,സുദർശനൻ മാഷ്...തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌹🌹🌹🌹🌹🌹🌹🌹🌹🌹

ആഗസ്റ്റ് 23_വെള്ളി
സംഗീതസാഗരം
🔵♦🔵♦🔵♦🔵♦🔵♦
അവതരണം_രജനിടീച്ചർ (GHSS പേരശ്ശന്നൂർ)
🔵♦🔵♦🔵♦🔵♦🔵♦

🌼സുപ്രസിദ്ധ ഇന്ത്യൻ പിന്നണി ഗായിക സുനിധി ചൗഹാനെയാണ് ഈയാഴ്ച ടീച്ചർ പരിചയപ്പെടുത്തിയത്. ജീവിതരേഖയോടൊപ്പം പാട്ടുകളുടെ ഒരുപാട് ലിങ്കുകളും ഫോട്ടോയും അനുബന്ധമായി ചേർത്തിരുന്നു
🌼"മേരീ ആവാസ് സുനോ" എന്ന സംഗീതപരിപാടിയുടെ ലിങ്ക് പ്രജിത കൂട്ടിച്ചേർത്തു.ഗഫൂർമാഷ്,പവിത്രൻ മാഷ്,ശിവശങ്കരൻ മാഷ്,പ്രമോദ് മാഷ് തുടങ്ങിയവർ പംക്തിയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ആഗസ്റ്റ് 24_ശനി
നവസാഹിതി
🔵♦🔵♦🔵♦🔵♦🔵♦
അവതരണം_ഗഫൂർമാഷ് (KHMHSS ആലത്തിയൂർ)
🔵♦🔵♦🔵♦🔵♦🔵♦
പതിവുപോലെ വിഭവസമൃദ്ധമായ നവസാഹിതി.🙏🙏നമ്മടെ സ്വന്തം ജസി യുടെ പംക്തി പ്രണയവും വിരഹവും വായനക്കാരിലും നിറച്ച് ഗംഭീരമായി മുന്നേറുന്നു..നവസാഹിതീപംക്തികളിലേക്ക്...
🌹അനുഭവക്കുറിപ്പ്
〰〰〰〰〰〰〰
🌺ഇതാണ് ഞാൻ_ജസീന റഹീം

🌹കവിതകൾ
〰〰〰〰〰〰
🌺അമ്മിച്ചോറ്_നസീറ നൗഷാദ്
🌺പൊള്ളിയടരുന്ന പെയ്ത്തുകൾ_സ്വപ്നാറാണി ടീച്ചർ(+ഓഡിയോ)
🌺മഴയ്ക്കു മുമ്പ്_രമ ടീച്ചർ
🌺പ്രളയാനന്തരം_വിനോദ്.കെ.ടി
🌺മൂന്നാം കണ്ണ് തുറന്ന്_യൂസഫ് മാഷ് നടുവണ്ണൂർ(+ഓഡിയോ)
🌺ഭാഗ്യവഴികൾശ്രീല അനിൽ ടീച്ചർ (+ഓഡിയോരാജി ടീച്ചർ)


🌹കുറിപ്പ്
〰〰〰〰
🌺സങ്കടമണമുള്ള ബിരിയാണി_അബ്ദുൾ മജീദ്

🌹കഥ
〰〰〰〰
🌺ആർപ്പോ ആർത്തവം_യൂനസ് വിനോദ(ഓഡിയോ)
🌺വോട്ട്_ഇസ്മായിൽ കുറുമ്പടി

🌼പവിത്രൻ മാഷ്, സുദർശനൻ മാഷ്, രാജി ടീച്ചർ, പ്രജിത, ബിജുമോൻ മാഷ്, ശിവശങ്കരൻ മാഷ്, കൃഷ്ണദാസ് മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും രജനി ടീച്ചർ പംക്തി വിലയിരുത്തി കുറിപ്പിടുകയും ചെയ്തു.

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഈയാഴ്ചയിലെ താരം ആരാകണമെന്ന് പ്രവീൺമാഷ് അഭിപ്രായപ്പെട്ടതും പ്രിയ സുഹൃത്തുക്കൾ പിന്തുണ നൽകിയതും കണ്ടതിനാൽ ഏറെ ധർമ്മസങ്കടത്തോടെ.....🙏