25-06-19


🌷🌷🌷🌷🌷🌷🌷🌷🌷
ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏
🌷🌷🌷🌷🌷🌷🌷🌷🌷🌷

കഴിഞ്ഞയാഴ്ച വന്ന ഈ വാർത്തയാണ് ഇന്നത്തെ ചിത്രസാഗരത്തിന് ആസ്പദം...ലണ്ടനിൽ വെച്ചു നടന്ന ചിത്രപ്രദർശനത്തിൽ ഒരു ഇന്ത്യക്കാരന്റെ ചിത്രം 22കോടി രൂപയ്ക്ക് ലേലം ചെയ്തെടുക്കുക🤔🤔🤔ആരായിരിക്കും "ഇത്രയ്ക്കും വിലപ്പിടിപ്പുള്ള" ആ ചിത്രകാരൻ???നമുക്ക് ആ ചിത്രകാരനെ ഒന്ന് അടുത്തറിയാൻ ശ്രമിച്ചാലോ😊
ഭൂപൻ ഖാഖർ

ചിത്രകല ആധികാരികമായി പഠിക്കാതെ ചിത്രകലാരംഗത്തേക്ക്  കടന്നുവന്ന ചിത്രകാരനാണ് ഭൂപൻ ഖാഖർ. മനുഷ്യശരീരത്തെയും അതിന്റെ സ്വത്വത്തെയും സംബന്ധിച്ചുള്ള  ചിത്രങ്ങളായിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. പരസ്യമായി സ്വവർഗാനുരാഗിയായ ഒരു കലാകാരനായിരുന്നു  അദ്ദേഹം. ലിംഗ നിർവചനങ്ങളെയും ലിംഗ സ്വത്വത്തിന്റേയും  പ്രശ്നങ്ങൾ  അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രധാന തീമുകൾ ആയിരുന്നു.
ഭൂപൻ ഖാഖർ 1934 മാർച്ച് പത്തിന് ബോംബെയിൽ ജനിച്ചു. മാതാപിതാക്കളും മൂന്ന് സഹോദരന്മാരുമൊത്ത് ബോംബെയിലെ ഖട് വാടിയിലായിരുന്നു ഭൂപന്റെ കുട്ടിക്കാലം. എൻജിനീയറായിരുന്ന അച്ഛൻ അമിത മദ്യപാനം മൂലം ഭൂപന്റെ  നാലാം വയസ്സിൽ തന്നെ അന്തരിച്ചു. മിടുക്കനായ ഭൂപനിൽ ആയിരുന്നു  അമ്മ മഹാലക്ഷ്മിയുടെ പ്രതീക്ഷ...പ്രതീക്ഷകൾക്കൊത്തുതന്നെ അദ്ദേഹം മുന്നേറി....
ഖാഖർ എന്ന വംശം  പോർച്ചുഗീസ് കോളനിയായ 'ഡിയു' വിൽ നിന്നും  വന്നവരായിരുന്നു. ഗുജറാത്തി ,മറാത്തി,ഹിന്ദി  എന്നീ ഭാഷകൾ നന്നായി സംസാരിക്കുന്ന ഇവർക്ക് ഇംഗ്ലീഷ് പ്രശ്നമായിരുന്നു. ഇവർക്കിടയിൽ ഭൂപൻ ആയിരുന്നു ആദ്യമായി ബിരുദം എടുക്കുന്ന വ്യക്തി .പിന്നീട് ബി കോം, സി എ എന്നിവ പാസ്സായി ഒരു അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിച്ചു.ഭാരത് പരീഖ്&  അസോസിയേറ്റ്സിൽ ജോലി ചെയ്യുന്ന സമയത്ത് കിട്ടിയ ഇടവേളകളിലാണ് ആണ് അദ്ദേഹം ചിത്രം വരയ്ക്കാൻ തുടങ്ങിയത്.....
അക്കാലത്ത് ചിത്രംവരയിൽ മാത്രമല്ല ഹിന്ദു മിത്തോളജിയിലും ഹിന്ദി സാഹിത്യത്തിലും വിഷ്വൽ ആർട്സിലും ഭൂപൻ അവഗാഹം നേടി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന മുഹൂർത്തമായിരുന്നു 1958 ൽ ഗുജറാത്തിലെ കവിയും ചിത്രകാരനുമായ ഗുലാം മുഹമ്മദ് ഷെയ്ഖിനെ പരിചയപ്പെട്ടത് .ഷെയ്ഖിന്റെ ശ്രമങ്ങൾ  അദ്ദേഹത്തെ ബറോഡയിലെ  ഫൈനാൻസ് ആർട്സിൽ എത്തിച്ചു
ഭൂപൻ പെയിൻറിംഗുകൾ എല്ലായ്പോഴും വിവരണാത്മകവും ആത്മകഥാപരവുമായിരുന്നു .തുടക്കത്തിൽ വരച്ച ചിത്രങ്ങളാകട്ടെ ഹിന്ദു മിത്തോളജി പ്രകാരം ഉള്ളതായിരുന്നു .1965 മുതൽ തന്നെ അദ്ദേഹം തന്റെ ചിത്രങ്ങളുടെ പ്രദർശനം  സംഘടിപ്പിക്കാൻ തുടങ്ങി. സ്വപ്രയത്നത്താൽ ഉയർന്നുവന്ന കലാകാരൻ ആയതിനാലാകാം അദ്ദേഹം ഈ മേഖലയിൽ എത്തിയതിൽ പിന്നെ തന്റെ ജീവിതം ചിത്രകലയ്ക്കു വേണ്ടി സമർപ്പിച്ചു 🙏. അദ്ദേഹത്തിന്റെ സൃഷ്ടികൾ ലോകശ്രദ്ധ നേടിക്കൊണ്ടേയിരുന്നു... ലണ്ടൻ,ബെർലിൻ ആംസ്റ്റർഡാം ,ടോക്കിയോ എന്നീ സ്ഥലങ്ങളിൽ  അദ്ദേഹം പ്രദർശനങ്ങൾ നടത്തി..
ഹിന്ദു മിത്തോളജി അനുസരിച്ചുള്ള  ഏതാനും ചിത്രങ്ങൾക്കുശേഷം തുന്നൽക്കാരൻ, ബാർബർ, വാച്ച് റിപ്പയർ മാൻ ,അക്കൗണ്ടുകൾ മുതലായ സാധാരണക്കാരെയാണ് ഭൂപൻ ചിത്രീകരിച്ചത്. ക്രമേണ ഇവരുടെ ചിത്രങ്ങളോടൊപ്പം ഇന്ത്യൻ കടകളുടെ അന്തരീക്ഷവും അദ്ദേഹം  സൃഷ്ടിച്ചു.👌
1975 ൽ പരിചയപ്പെട്ട ഹോവാർഡ് ഹോഡ്ക്ഗിൻ പിന്നീട്  ഭൂപന്റെ ആത്മസുഹൃത്തായി മാറി. അക്കാലത്ത് ഇന്ത്യയിൽ അത്യപൂർവ്വമായി മാത്രം അഭിസംബോധന ചെയ്തിരുന്ന സ്വവർഗ്ഗപ്രണയത്തെ  ഭൂപൻ ഇന്ത്യൻ കാഴ്ചപ്പാടിൽ നിന്നുകൊണ്ട്, സംസ്കാരിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാതെ വരയ്ക്കാൻ തുടങ്ങി .അദ്ദേഹത്തിന്റെ സൃഷ്ടികളുടെ ആത്മകഥാപരമായ ഘടകം തന്നെയായി മാറി ഇത്തരം സത്യസന്ധമായ തുറന്നുകാട്ടലുകൾ. 1990-കളിൽ ജലച്ചായ ചിത്രങ്ങളിൽ പുതു പരീക്ഷണങ്ങൾ  നടത്താൻ തുടങ്ങി. സാങ്കേതികതയിൽ ഉള്ള പരിജ്ഞാനം അദ്ദേഹത്തെ കൂടുതൽ  ആത്മവിശ്വാസം ഉള്ളവനാക്കി .സൽമാൻ റുഷ്ദി തന്റെ നോവലായ "ദ മൂർസ് ലാസ്റ്റ് സെെ" യിൽ അക്കൗണ്ടൻറ് ചിത്രീകരിച്ച വ്യക്തി താൻ തന്നെയായിരിക്കാം എന്ന് ഇന്ന് ഭൂപൻ വിശ്വസിച്ചു. തന്റെ ഈ സ്വത്വത്തെ ആവിഷ്കരിച്ച സൽമാൻ റുഷ്ദിക്ക് അദ്ദേഹം നൽകിയ സമ്മാനം  എന്താണെന്നറിയാമോ?... ഭൂപൻ തന്നെ വരച്ച ....."ദ മൂർ"എന്ന പേരിട്ട... സൽമാൻ റുഷ്ദിയുടെ ഛായാചിത്രം.. ഈ ചിത്രം ഇപ്പോൾ  ലണ്ടനിലെ നാഷണൽ പോർട്രെയ്റ്റ് ഗാലറിയിൽ ഉണ്ട്.
ജീവിതം തന്റെ ചിത്രങ്ങളുമൊത്ത് ആസ്വദിച്ച ഈ പ്രശസ്ത ചിത്രകാരൻ 2003 ൽ കാൻസർബാധിതനായി അന്തരിച്ചു
 
ഭൂപന്റെ സ്വത്വം ആദ്യമായി പുറത്തുവന്ന പെയിന്റിങ് ആണ് ഇതെന്ന്   തിമോത്തി ഹൈമാൻ (ഭൂപന്റെ സമകാലികൻ.. ഭൂപന്റെ ജീവചരിത്രം രചിച്ച വ്യക്തി)പ്രഖ്യാപിച്ചത്. ഒരു പുരാതന കെട്ടുകഥ നമുക്കിതിൽ കാണാം.(അച്ഛനും മകനും  കഴുതപ്പുറത്തേറി യാത്ര ചെയ്യുമ്പോൾ ആ വഴിവന്ന   ചിലർ അച്ഛന്  പ്രായമുണ്ട്, അതിനാൽ  അച്ഛൻ കഴുതപ്പുറത്ത് കയറട്ടെ എന്ന് പറയുന്നു.മറ്റുചിലർ അച്ഛൻ ഭാരമുണ്ട് , അതിനാൽ  മകൻ കഴുതപ്പുറത്ത് കയറട്ടെ എന്നും പറയുന്നു.) എല്ലാവരെയും ദയവായി തൃപ്തിപ്പെടുത്തുക. ആർക്കും ആരെയും പൂർണമായി പ്രസാദിപ്പിക്കാൻ കഴിയുകയില്ല എന്ന സന്ദേശത്തോടെയാണ് കഥ അവസാനിക്കുന്നത്.ഭൂപനെ സംബന്ധിച്ചിടത്തോളം ഈ കഥയുടെ ചിത്രാവിഷ്ക്കാരം തന്റെ വ്യക്തിത്വം സ്വീകരിക്കാനുള്ള കാരണത്തെ പ്രതിഫലിപ്പിക്കുന്നു.
 You can't please all (1987)
ഇതു പോലെ Yayati എന്ന ചിത്രവും ഏറെ പ്രശസ്തമാണ്.
 
The  American surveyer


Man with plastic flowers
Two men with a flower

 
The night
ഭൂപന്റെ ഒരു പുതിയ വേഷം
ഭൂപൻ വരച്ച ചിത്രങ്ങൾ..https://bhupenkhakharcollection.com/
ഭൂപൻ ഖാഖർ ഓഡിയോ ക്ലിപ്പ്സുധീഷ് കോട്ടേമ്പ്രം സർ
https://youtu.be/Wh7NThlZpKE
https://youtu.be/rOerzT_yzLc
ഈ ലിങ്കിൽ ഭൂപന്റെ ചിത്രങ്ങൾ വർഗീകരിച്ച് കൊടുത്തിട്ടുണ്ട്. ഇതിൽ intimacy വിഭാഗത്തിലെ ചിത്രമാണ് ഗഫൂർ മാഷ് പോസ്റ്റ് ചെയ്തത്..🙏
🏅Padmasree(1984)
🏅Asian council fellowship (1986)
🏅Prince clause award(2000)

ഭൂപൻ ഖാഖറിനു ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട  പുരസ്ക്കാരങ്ങൾ...