25-03-19b


യൂദാസിന്റെ സുവിശേഷം
കെ ആർ മീര 
ഡിസി ബുക്സ് 
പേജ് 120
 വില 150

    ദാസിന്റെ കഥയാണ് യൂദാസിന്റെെസുവിശേഷം. അടിയന്തരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പിൽ പോലീസ് കസ്റ്റഡിയിൽ  കഴിഞ്ഞ ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനത്തിലെ കണക്കിൽപ്പെടാത്ത പതിമൂന്നാമൻ ആണ് ദാസ്. പോലീസിൻറെ മർദ്ദനം സഹിക്കവയ്യാതെ ;തൻറെ കാമുകിയായ സുഹൃത്തിനെ മർദ്ദിക്കുന്നത് കണ്ട് സഹിക്കാവയ്യാതെ ,സഹപ്രവർത്തകരെ മുഴുവനും ഒറ്റികൊടുത്ത ദാസ് .
യൂദാസ് ആയി പാപബോധത്തോടെ ശിഷ്ടജീവിതം ജീവിച്ചുതീർക്കുന്ന ദാസിന്റെ കഥയാണ് നോവലെന്ന് ഒറ്റവാക്യത്തിൽ പറയാം. കക്കയം ക്യാമ്പിൽ ഭീകരമായ മർദ്ദനം അഴിച്ചുവിട്ട പോലീസുകാരുടെ കഥയുമാണിത്. ഭരണകൂടം എന്ന വലിയ യന്ത്രത്തിന് നട്ടോ ബോൾട്ടൊ മാത്രമാണ് പോലീസുകാർ. കുറ്റവാളികൾക്ക് മുമ്പിൽ സ്റ്റേറ്റ് തോറ്റു പോകാൻ പാടില്ലാത്തതിനാൽ പോലീസും തോറ്റു കൂടാ. അങ്ങനെ തോൽക്കാതെ ,എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച പോലീസുകാർ ഒടുവിൽ വിധിയുടെ അലംഘനിയമായ  പ്രഹരം ഏറ്റുവാങ്ങി നരകിച്ച് മരിക്കുന്നു.
      നക്സലൈറ്റുകളുടെ കഥ മലയാളത്തിൽ ധാരാളമുണ്ട് .ആ ഒരു രീതിയിലല്ല ഈ നോവൽ അതേ പ്രമേയത്തെ സ്വീകരിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ച തെറിയൻ പോലീസുകാരന്റെ വിപ്ലവകാരിയായ മകളാണ് കേന്ദ്രകഥാപാത്രം. അച്ഛനോടുള്ള വെറുപ്പാണ് അവളുടെ വിപ്ലവപ്രേമം. അവൾ പ്രേമയാണ് .തന്റെ വീടിനടുത്ത് താമസിക്കുന്ന അനാഥൻ കക്കയം ക്യാമ്പിൽ പോലീസ് മർദ്ദനം അനുഭവിച്ചവനാണ് എന്ന തിരിച്ചറിവ് അവളെ അനുരാഗലോല ആക്കുന്നു. തിരിച്ചറിയപ്പെട്ട യൂദാസ് സ്ഥലം വിടുന്നു .അന്വേഷണവുമായി അവൾ പുറകെയും .താൻ കയത്തിലേക്ക് കൊണ്ടിട്ട് രണ്ട് ശവശരീരങ്ങൾ .അതിലൊന്ന് പ്രണയിനി, മറ്റേത് പ്രണിത സുഹൃത്തും. അവരോട് ചെയ്തുപോയ ചതിയുടെ പശ്ചാത്താപവും ആയി നദീതടങ്ങളിൽ അലയുകയാണ് അയാൾ.
     രസകരമാണ് നോവലിലെ ആഖ്യാനം ഒറ്റയിരുപ്പിൽ വായിച്ചു തീർന്നു പോകുന്ന ഒരു നല്ല നോവൽ 
രതീഷ് കുമാർ


:books::books::books: