25-02-19



ആത്യാനന്ദത്തിന്റെ ദൈവവൃത്തി 
 The MINISTRY of UTMOST HAPPINESS
 അരുന്ധതി റോയ്
 ഡിസി ബുക്സ്
 വില 475 രൂപ 'പാലത്തിൽനിന്ന് ചാടാൻ നിൽക്കുന്ന ഒരുവനെ ഞാൻ കണ്ടു. ഞാൻ പറഞ്ഞു, “അരുത്, ചാടരുത്.'' അയാൾ പറഞ്ഞു, “ആരും എന്നെ സ്നേഹിക്കുന്നില്ല. ഞാൻ പറഞ്ഞു, “ദൈവം നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നോ??? അയാൾ പറഞ്ഞു, “അതെ.'' ഞാൻ പറഞ്ഞു, “നിങ്ങൾ മുസ്ലിമാണോ അമുസ്ലിമാണോ??? അയാൾ പറഞ്ഞു, “മുസ്ലിം.'' ഞാൻ ചോദിച്ചു, “ഷിയയോ, സുന്നിയോ??? അയാൾ പറഞ്ഞു, “സുന്നി.'' ഞാൻ പറഞ്ഞു, “ഞാനും! ദേവ്ബന്ദിയോ ബറേൽവിയോ??? അയാൾ പറഞ്ഞു, “ബറേൽവി'' ഞാൻ പറഞ്ഞു, “ഞാനും! തൻസീഹിയോ തഫ്കീറിയോ??? അയാൾ പറഞ്ഞു, “തൻസീഹി'' ഞാൻ പറഞ്ഞു "ഞാനും തൻസീഹി ഫർഹാത്തിയോ? ഞാൻ പറഞ്ഞു, “ഞാനും! തൻസീഹി അസ്മാത്തിയോ അതോ തൻസീഹി ഫർഹാത്തിയോ". അയാൾ പറഞ്ഞു,"തൻസീഹി ഫർഹാത്തി" ഞാൻ പറഞ്ഞു, “ഞാനും! തൻസീഹി ഫർഹാത്തി ജാമിയ ഉൽ നൂർ മേവാത്തോ?'' ഉൽ ഉലൂം അജ് മേറോ അതോ തൻസീഹി ഫർഹാത്തി ജാമിയ മേവാത്തോ" അയാൾ പറഞ്ഞു, “തൻസീഹി ഫർഹാത്തി ജാമിയാ ഉൽ ഉലൂംമേവാത്ത് ഞാൻ പറഞ്ഞു "ചത്തുപോ കാഫിറേ" എന്നിട്ട് ഞാനവനെ തള്ളിയിട്ടു'. ഒരു നോവൽ രചിച്ചിട്ട് അടുത്ത നോവലിലേക്ക് രണ്ട് പതിറ്റാണ്ട് കാത്തുനിൽക്കുന്ന അപൂർവ്വം എഴുത്തുകാരിലൊരാളാണ് അരുന്ധതി റോയ്.അതേ അപൂർവ്വത നോവലിൻറെ രചനാ രീതിയിലും പുലർത്തുന്നുണ്ട് .ഇത് ഒരു പുതിയ രചനാരീതിയാണ്. തികച്ചും രാഷ്ട്രീയമായ ഒരു നോവൽ .നായിക ഒരു മൂന്നാം ലിംഗ കാരിയാണ്. അഞ്ജൂം ഒരു ആൺകുട്ടി ആണെന്നാണ് ലോകം മുഴുവൻ ധരിച്ചത്. പുരുഷലിംഗത്തിൽ അടിയിൽ സ്ത്രീ ലിംഗത്തിൻറെ പൂർണ്ണ വളർച്ചയെത്താത്ത ഭാഗം ഉണ്ടെന്നത് അവളുടെ മാതാവ് ഒളിച്ചുവച്ചു. സുന്നത്ത് നടത്തേണ്ടി വന്നപ്പോഴാണ് പിതാവ് കൂടി ഈ വാർത്ത അറിഞ്ഞത്. ഭാരതത്തിൻറെ സമകാലിക രാഷ്ട്രീയ അവസ്ഥ വെളിവാക്കാൻ പോരുന്ന ഒരു കഥാപാത്രത്തെ ആണും പെണ്ണും അല്ലാതെ കണ്ടെത്തുകയാണ് അരുന്ധതി റോയ് ചെയ്യുന്നത് .കാശ്മീർ കലാപം ഒരു വലിയ ക്യാൻവാസിലാണ് ഈ നോവലിൽ അവതരിപ്പിക്കുന്നത്. സാധാരണക്കാരുടെ പക്ഷത്തുനിന്നുകൊണ്ട് അത് വെടിവായി പറഞ്ഞുവയ്ക്കുകയും ചെയ്യുന്നുണ്ട് .ഗുജറാത്തിലെ വംശഹത്യയും നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ സ്വത്വം ഭാരതം നിറയുന്ന കാഴ്ചയും വിശദമായി വർണ്ണിക്കുന്നു .സിഖ് വിരുദ്ധ കലാപം ഈ നോവലിന്റെ ഒരു വലിയ മേച്ചിൽപുറം ആണ്. വർഗീയതയും രാഷ്ട്രീയവും സാധാരണ മനുഷ്യനെ ഒരേ വിധത്തിൽ ദ്രോഹിക്കുന്നു എന്ന് പറഞ്ഞുവയ്ക്കുന്നുണ്ട്. ആന്ധ്രപ്രദേശിലെ നക്സൽ പോരാളികളും, അവരെ വേട്ടയാടുന്ന കാക്കി ഉടുപ്പിലെ കാടത്തവും വികാരഭരിതമായി നോവലിൽ പറയുന്നുണ്ട്. അത്യാനന്ദത്തിന്റെ ദൈവവൃത്തി എന്ന അധ്യായം വനിതാ നക്സൽ പോരാളിയുടെ കഥയാണ് പറയുന്നത് .പ്രണയത്തെയും ജീവിതത്തിലെ ശാദ്വല ഭൂമികകളും നോവലിൽ ഒഴിവാക്കപ്പെടുന്നില്ല. അധ്യായത്തിന് വലിപ്പത്തിൽ വരുത്തുന്ന വൈചിത്ര്യവും ശ്രദ്ധേയമാണ് .നൂറ് പുറം വരെ നീളുന്ന അധ്യായവും ഏതാനും വാക്കുകൾ മാത്രമുള്ള അധ്യായവും നോവലിലുണ്ട് .രചനയിൽ ഒരു നോവലിസ്റ്റും പരീക്ഷിച്ചിട്ടില്ലാത്ത രീതികളും നമുക്കിവിടെ കാണാം .
 രതീഷ് കുമാർ 1