24-12-2018b


ഒരു ക്രിസ്മസ് കരോൾ(99)
ചാൾസ് ഡിക്കൻസ്
നോവല്ലേ
(1843 ഡിസംബർ 19 )
   
      ഇംഗ്ലണ്ടിലെ ക്രിസ്മസ് ആഘോഷ രീതിയിൽതന്നെ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ച നോവലാണ് ചാൾസ് ഡിക്കൻസിന്റെ എ ക്രിസ്മസ് കരോൾ. ക്രിസ്മസിനെ ഒരു പ്രധാന വിശേഷദിവസമാക്കുകയും കുടുംബവും കൂട്ടുകാരുമൊത്ത് കൂടാനുള്ളതും പാവങ്ങളെ സഹായിക്കാനുള്ളതും ആയ ദിവസമാക്കുകയും ചെയ്തതിൽ ഈ നോവലിന് സവിശേഷമായ സ്ഥാനമുണ്ട് .

      കച്ചവടത്തിൽ മാത്രം താല്പര്യമുള്ള ഒരു പിശുക്കനാണ് എബനേസർ സ്ക്രൂജ്. താൻ ആരാണെന്നും എന്താണെന്നും എന്തായിത്തീരുമെന്നും സ്ക്രൂജിനെ മനസ്സിലാക്കിക്കൊടുക്കുകയാണ് ക്രിസ്മസിന്റെ ആത്മാവുകൾ. കഴിഞ്ഞുപോയ ക്രിസ്മസിന്റെ ആത്മാവ്, നടപ്പ് ക്രിസ്മസിന്റെ ആത്മാവ് ,വരാൻപോകുന്ന ക്രിസ്മസിന്റെ ആത്മാവ്. ഈ മൂന്ന് ആത്മാക്കൾ എത്തുന്നതിനുകാരണമാവുന്നത് തന്റെ കച്ചവടം സഹചാരിയായിരുന്ന ജേക്കബ് മാർലി ആയിരുന്നു. ഏഴുവർഷംമുമ്പ് മരിച്ചുപോയ ആത്മാവാണ് താനെന്ന് ആഗതൻ സ്വയം വ്യക്തമാക്കുന്നു .അയാൾ ചങ്ങലക്കെട്ടിൽ ആണ്. ഇങ്ങനെ ബന്ധത്തിലിവാൻ കാരണം ജീവിച്ചിരുന്ന കാലത്ത് സ്ക്രൂജിനെപ്പോലെ  ധനസമ്പാദനത്തിൽ മാത്രം മുഴുകി ജീവിച്ചതു കൊണ്ടാണെന്ന് അയാൾ വെളിവാക്കുന്നു .ഒരു രാത്രിയിൽ ഏതാണ്ട് ഒരു മണിസമയത്ത് സ്ക്രൂജിന്റെ വീട്ടിലേക്ക് വെള്ള വസ്ത്രം ധരിച്ച് ഒരു രൂപം എത്തുന്നു. പഴയകാലത്തെ ക്രിസ്മസ് കളുടെ ആത്മാവാണത്.പഴയ ക്രിസ്മസ് ഓർമകളിലേക്ക് ആത്മാവ് സ്ക്രൂജിനെ കൊണ്ടുപോകുന്നു. അനുജത്തിയുടെ മകൻ ഫ്രെഡ് ക്രിസ്മസ് ആഘോഷിക്കാൻ ക്ഷണിച്ചത് നിരാകരിച്ചത് വിഷമത്തോടെ അയാളോർത്തു .തൻറെ കാമിനിയായബെല്ല് പണത്തോടുള്ള സ്ക്രൂജിന്റെ ആസക്തി കൊണ്ട് അയാളെ ഒഴിവാക്കുന്നു .ഈ ഓർമ്മകൾ സ്ക്രൂജിനെ തളർത്തുന്നു . രണ്ടാമത് കാണുന്നത് നടപ്പ് ക്രിസ്മസിന്റെ ആത്മാവിനെയാണ്. ദാരിദ്ര്യത്തിലും ക്രിസ്മസ് ആഘോഷമാക്കിയ രാജകുടുംബവും, അയാളുടെ വികലാംഗനായ ഇളയമകൻെറ ഭാവിയും അയാളെ ചിന്താധീനനാക്കുന്നു. അടുത്ത വർഷത്തെ ക്രിസ്മസ് ആണ് ആത്മ രൂപത്തിൽ പിന്നീട് വന്നത്. മരിച്ച ധനികൻെറ വീട്ടിൽ വന്നവർ ആഹ്ലാദിക്കുന്നത് കണ്ട സ്ക്രൂജ് ആ കുഴിമാടം തൻറെതാണെന്ന് മനസ്സിലാക്കി .അതയാളിൽ ഒരു വലിയ പരിവർത്തനം സംഭവിപ്പിക്കുന്നു .ജീവിതം ആഘോഷിക്കാൻ ഉള്ളതാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അശരണരെ സഹായിക്കുന്നു, ജോലിക്കാർക്ക് ശമ്പളം വർദ്ധിപ്പിച്ച് നൽകുന്നു.

     ആഘോഷത്തിന്റെ ഈ ദിനങ്ങളിൽ നമുക്ക് പിന്തിരിഞ്ഞുനോക്കാൻ ഇപ്പോഴും തോന്നിപ്പിക്കുന്ന ഒരു നോവലാണ്
എ ക്രിസ്മസ് കരോൾ

🌾🌾🌾🌾🌾

     രതീഷ് കുമാർ