24-11-19

🌼🏵🌼🏵🌼🏵🌼🏵🌼🏵
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
നവംബർ 18മുതൽ 24വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)



പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏

 അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ കുരുന്നു പൂക്കൾ ഷഹല ഷെറിനും നവനീതിനും തിരൂർ മലയാളം കൂട്ടായ്മയുടെ  ആദരാഞ്ജലികൾ 🙏🙏


ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ മലയാള ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപനത്തിലെ വിവര സാങ്കേതിക വിദ്യ [ |CT enabled Pedagogy] എന്ന വിഷയത്തെ ആസ്പദമാക്കിയ ദേശീയ ശില്പശാലയിൽ തിരൂർ മലയാളത്തിന്റെ പ്രവർത്തന പദ്ധതികൾ അവതരിപ്പിക്കാൻ നമുക്ക് കഴിഞ്ഞു.അഡ്മിൻ പാനൽ അംഗങ്ങളായ പ്രവീൺ വർമ്മ മാഷ്, രതീഷ് കുമാർ മാഷ് എന്നിവരാണ് ദേശീയ ശില്പശാലയിൽ നമ്മുടെ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സംസാരിച്ചത് .രതീഷ് മാഷിനും പ്രവീൺ മാഷിനും ഹൃദയപൂർവം അഭിനന്ദനങ്ങൾ👍🏻 🙏🏻👏🏻👏🏻👏🏻😍😍😍

ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടുന്നുണ്ട്എന്നതിൽ സന്തോഷം



തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌼🏵🌼🏵🌼🏵🌼🏵🌼🏵
നവംബർ18 തിങ്കൾ
 📝സർഗസംവേദനം📝


🌼🏵🌼🏵🌼🏵🌼🏵🌼🏵
 അവതരണം- രതീഷ് കുമാർ മാഷ്
🌼🏵🌼🏵🌼🏵🌼🏵🌼🏵

❣സർഗ്ഗ സംവേദനത്തിൽ രതീഷ് മാഷ് സാപിയൻസ് 1/ 4 ൽ  സ്പീഷിസിൽ കാർഷിക വിപ്ളവം വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മറ്റു ജീവികളിൽ അവരുടെ ആധിപത്യത്തെക്കുറിച്ചും,മഹാ നിർമ്മിതികളെക്കുറിച്ചും നിയമസംഹിതകളുടെ ആവിർഭാവത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെച്ചു.

❣രണ്ടാമത്  ജോർജ് എലിയട്ടിന്റെ [ പുനരാഖ്യാനം: തങ്കം നായർ ] സെലാസ് മാർനർ ആണ് പങ്കുവെച്ചത്.സാധാരണക്കാരുടെ ജീവിതം ചിത്രീകരിച്ച ഈ നോവൽ ആംഗലേയ വായനക്കാരുടെ പ്രിയപുസ്തകമായിത്തീർന്നു

❣ പവിത്രൻ മാഷ് ,സുദർശൻ മാഷ്, വെട്ടംഗഫൂർ മാഷ്, വാസുദേവൻ മാഷ് ,പ്രജിത തുടങ്ങിയവർ സംവേദനത്തിൽ സജീവമായി..

💠♦💠♦💠♦💠♦💠♦
 നവംബർ19 ചൊവ്വ
 🖌ചിത്ര സാഗരം🖌
🌼🏵🌼🏵🌼🏵🌼🏵🌼🏵

❣ചിത്ര സാഗരത്തിൽ പ്രശസ്ത കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണനോടൊത്താണ് പ്രജിത ടീച്ചറെത്തിയത്. അദ്ദേഹത്തിന്റെ രചനാ സവിശേഷതകളും അദ്ദേഹവുമായുള്ള അഭിമുഖവും ജീവചരിത്രവും സാക്ഷിയും പ്രശസ്ത കാർട്ടുണുകളും വീഡിയോ ലിങ്കുകളും ടീച്ചർ പങ്കുവെച്ചു,.
❣ രതീഷ് മാഷ്, വിജു മാഷ്, ശ്രീല ടീച്ചർ, സജിത്ത് മാഷ്, വെട്ടം ഗഫൂർ മാഷ്, പവിത്രൻ മാഷ്, വാസുദേവൻ മാഷ്, രജനി സുബോധ്, കൃഷ്ണദാസ് മാഷ്, സുദർശൻ മാഷ്, രജനി ടീച്ചർ തുടങ്ങിയവർ ചിത്ര സാഗരത്തിലാടിത്തിമിർക്കാൻ എത്തിയിരുന്നു

💠♦💠♦💠♦💠♦💠♦
നവംബർ 20 ബുധൻ
 🙋‍♂ആറു മലയാളിക്ക് നൂറു മലയാളം🙋‍♂
🌼🏵🌼🏵🌼🏵🌼🏵🌼🏵
 അവതരണം- പവിത്രൻ മാഷ്
🌼🏵🌼🏵🌼🏵🌼🏵🌼🏵

❣ഗ്രൂപ്പിലെ ഭാഷാഭേദ പംക്തിയായ ആറു മലയാളിക്ക് നൂറു മലയാളത്തിൽ ഭാഷാഭേദ പഠനം - മലപ്പുറം എന്ന ഗവേഷണ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ ഇരുപത്തിയെട്ടാം ഭാഗമായിരുന്നു ഈയാഴ്ച.മലപ്പുറത്തെ അന്യഭാഷകൾ എന്ന വിഭാഗത്തിൽ കുമ്രഭാഷ/ ആദി ആന്ധ്രഭാഷയായിരുന്നു പവിത്രൻ മാഷ് ഉപസംഹാരത്തോടു കൂടി  പരിചയപ്പെടുത്തിയത്. മലപ്പുറത്തെ ഭാഷാഭേദങ്ങളെക്കുറിച്ചറിയാൻ ഈ പംക്തി ഏറെ ഉപകാരപ്പെട്ടു മാഷേ🙏 അഭിനന്ദനങ്ങൾ🤝

❣ വിജു മാഷ്, ശ്രീ.., സുദർശനൻ മാഷ്, പ്രജിത, രാജി ടീച്ചർ, ഗഫൂർ മാഷ്, കവിത ടീച്ചർ, സീത മുതലായവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

💠♦💠♦💠♦💠♦💠♦
നവംബർ 21 വ്യാഴം
 📽ലോകസിനിമ📽
🌼🏵🌼🏵🌼🏵🌼🏵🌼🏵
 അവതരണം- വിജുമാഷ്‌
🌼🏵🌼🏵🌼🏵🌼🏵🌼🏵
❣ കന്നട സിനിമാ ലോകത്തേക്കാണ് വിജു മാഷ് നമ്മളെ കൂട്ടിക്കൊണ്ടുപോയത് .പരിചയപ്പെടുത്തിയ അഞ്ചു സിനിമയും ഒന്നിനൊന്ന് സൂപ്പർ👌👌👌👌 സിനിമാ സെലക്ഷന് വിജു മാഷിന്🤝🤝🌹🌹
ഇനി ഈയാഴ്ച പരിചയപ്പെടുത്തിയ സിനിമകൾ👇
 ❣നായി നെരലു
 ❣കവലു ദാരി
 ❣ള്ളിടവരുകണ്ടന്തേ
 ❣ലൂസിയ
 ❣രംഗി തരംഗ


സിനിമാവിവരണവും ലിങ്കുകളും👌
 ❣വാസുദേവൻ മാഷ്, പവിത്രൻ മാഷ്, സുദർശനൻ മാഷ്, ഗഫൂർ മാഷ്, ശിവശങ്കരൻ മാഷ്, സീത  തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി ഉഷാറാക്കി😊👌👏

💠♦💠♦💠♦💠♦💠♦
നവംബർ 22 വെളളി
 🎧സംഗീതസാഗരം🎧
🌼🏵🌼🏵🌼🏵🌼🏵🌼🏵
 അവതരണം- രജനി ടീച്ചർ
🌼🏵🌼🏵🌼🏵🌼🏵🌼🏵
❣സംഗീത സാഗര പംക്തിയിൽ ടീച്ചർ ഈയാഴ്ച പരിചയപ്പെടുത്തിയത് അഫ്ഗാൻ സംഗീതമായിരുന്നു. ഇംഗ്ലീഷിലായിരുന്നു അവതരണം. പേർഷ്യൻ മെലഡി, ഇന്ത്യൻ മിശ്രണം ഇവയെല്ലാം ഇടകലർന്ന അഫ്ഗാൻ സംഗീതത്തെക്കുറിച്ച് അവതരണ ലേഖനത്തിലൂടെ ടീച്ചർ പറഞ്ഞു തന്നു🙏 വീഡിയോ ലിങ്കുകളും അനുബന്ധമായി ചേർത്തിരുന്നു.
റുബാബ് ,ടോള എന്നീ സംഗീതോപകരണങ്ങളെക്കുറിച്ചുള്ള വീഡിയോ ലിങ്ക്👌👌
 ❣പവിത്രൻ മാഷ്, വാസുദേവൻ മാഷ്, രവീന്ദ്രൻ മാഷ്, ശിവശങ്കരൻ മാഷ്, ഗഫൂർ മാഷ്, പ്രമോദ് സമീർ മാഷ്  തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

💠♦💠♦💠♦💠♦💠♦
നവംബർ 23 ശനി
 🖊നവസാഹിതി🖊
🌼🏵🌼🏵🌼🏵🌼🏵🌼🏵
 അവതരണം- ഗഫൂർ മാഷ്
🌼🏵🌼🏵🌼🏵🌼🏵🌼🏵
❣ഏറെ വേദനാജനകമായ സംഭവത്തിലൂടെ കടന്നുപോയതിനാവണം നവസാഹിതിയിലും ഒരു  ദു:ഖഛായ😞 വി.മധുസൂദനൻ നായരുടേയും ഗാന്ധിജിയുടേയും വരികളിൽ നവസാഹിതി ക്രോഡീകരിച്ചത്👌👌👌

ഇനി നവസാഹിതീസൃഷ്ടികളിലേക്ക്👇👇

 🌹അനുഭവാവിഷ്കാരം🌹
〰〰〰〰〰〰〰〰
 ❣ഇതാണു ഞാൻ -ജസീന റഹീം


 🌹കവിത🌹
〰〰〰〰〰〰
 ❣കൊഴിഞ്ഞ പൂവ് -ലാലൂർ വിനോദ്
 ❣ആകാശം പറഞ്ഞത് - ഷഹറ സാദ്
 ❣കാണാപ്പുറങ്ങൾ -സ്വപ്നാ റാണി ടീച്ചർ
 ❣സംഘരതി - ലാലു .കെ ആർ
 ❣കള്ളക്കണ്ണീർ - സന്തോഷ് പെല്ലിശ്ശേരി
 ❣നാട്ടിടവഴി -ദിവ്യ

 🌹കഥ🌹
〰〰〰
 ❣കോഴിമുട്ട - അഭിലാഷ് വേങ്ങേരി
 ❣വീട് - സനു ഓച്ചിറ

 🌹കുറിപ്പ്🌹
〰〰〰〰

 ❣അധ്യാപനം എത്ര പുണ്യം -നരേന്ദ്രൻ .എ.എൻ

 ❣വിജു മാഷ്, നീന ടീച്ചർ, സുദർശനൻ മാഷ്, രതീഷ് മാഷ്, സബുന്നിസ ടീച്ചർ, പവിത്രൻ മാഷ്, ശിവശങ്കരൻ മാഷ്, വാസുദേവൻ മാഷ്, രാജി ടീച്ചർ, ശ്രീ..., പ്രജിത തുടങ്ങിയവർ ഇടപെടലുകളാൽ പംക്തി സജീവമാക്കി

💠♦💠♦💠♦💠💠♦💠
ഇനി ഈയാഴ്ചയിലെ മിന്നും താരമാരെന്ന് നോക്കാം😊😊

ഈയാഴ്ചയിലെ എന്നു പറയുന്നത് ശരിയല്ല.... അവർ നമ്മുടെ നിത്യ താരങ്ങളാണ്... നമ്മുടെ കൂട്ടായ്മയുടെ നെടുംതൂണുകളും വഴികാട്ടികളുമാണ്.ഇക്കഴിഞ്ഞയാഴ്ച ഗുരുവായൂർ LF കോളേജിൽ വെച്ചു നടന്ന ഐ.ടി അധിഷ്ഠിത ദേശീയ സെമിനാറിൽ തിരൂർ മലയാളത്തെ പ്രതിനിധീകരിച്ച് മുഖ്യ സെഷൻ മനോഹരമായി കൈകാര്യം ചെയ്ത നമ്മുടെ പ്രിയങ്കരരായ പ്രവീൺ മാഷും രതീഷ് മാഷും🙏🙏

സ്നേഹാഭിവാദ്യങ്ങൾ പ്രിയരേ🌟🌟💐💐