24-03-19

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌼🌻🌼🌻🌼🌻🌼🌻🌼🌻
മാർച്ച് 18 മുതൽ 24 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌼🌻🌼🌻🌼🌻🌼🌻🌼🌻
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSSപുതുപ്പറമ്പ്)
(അവലോകനദിവസം_വെള്ളി)
🌻🌼🌻🌼🌻🌼🌻🌼🌻🌼

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

ഏറെ അഭിമാനകരമായ രണ്ട് പ്രവർത്തനങ്ങളാണ് തിരൂർമലയാളത്തിന് ഈയാഴ്ച നടത്തിയത്.ഡിജിറ്റൽ കൊളാഷ്@മലപ്പുറം എന്ന പേരോടെ കോഴിക്കോട് യൂണിവേഴ്സിറ്റി സെമിനാർ ഹാളിൽ വെച്ചു നടന്ന ജില്ലാതല സെമിനാറിൽ പങ്കെടുത്ത് നമ്മുടെ തിരൂർ മലയാളത്തെക്കുറിച്ച് അവതരിപ്പിക്കാനും  എെ.ടി.വിദഗ്ദ്ധർ, ഡയറ്റ് ഫാക്കൽട്ടികൾ,അധ്യാപകർ എന്നിവരുടെ പ്രശംസയും ശ്രദ്ധയും നേടാനും കഴിഞ്ഞു.ഇതിനായി നമുക്ക് അവസരം ഒരുക്കിയ ഡയറ്റ് സീനിയർ ലക്ചറർ ഡോ.പി.ബഷീർ സാറിനോടുള്ള നന്ദി ഈയവസരത്തിൽ രേഖപ്പെടുത്തുന്നു.അവതരണത്തിനു വേണ്ട എല്ലാ സാമഗ്രികളും സമഗ്രതയോടെ തയ്യാറാക്കിയ പ്രവീൺ വർമ്മ മാഷിന്റെ ആത്മാർത്ഥതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.അതുപോലെത്തന്നെ സെമിനാറിൽ പേപ്പർ അവതരണത്തിലൂടെ കത്തിക്കയറി തിരൂർ മലയാളത്തെ മനോഹരമായി അവതരിപ്പിച്ച രതീഷ് മാഷേയും.ബഷീർ സർ,പ്രവീൺ മാഷ്& രതീഷ് മാഷ്👏👏👏🤝🤝🤝

ഇതു വരെ ഒരു ഓൺലെെൻ ചാനലിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ് പ്രവീൺ വർമ്മ മാഷ്ടെ നിതാന്തപരിശ്രമത്താൽ ഇന്ന് സാധ്യമായിരിക്കുന്നത്.ഒരു മുഴുവൻ സമയ ചാനൽ.....അഭിനന്ദനങ്ങൾ പ്രവീൺമാഷേ🤝🤝👏👏ഇതിന് പ്രവീൺ മാഷിന് വലം കെെയായി നിന്ന ചാനൽ ഡയരക്ടർ അശോക് സാറിനും അഭിനന്ദനങ്ങൾ👏👏🤝🤝

അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌼🌻🌼🌻🌼🌻🌼🌻🌼🌻

മാർച്ച് 18_തിങ്കൾ
സർഗസംവേദനം
🌺🌺🌺🌺🌺🌺🌺🌺🌺🌺

അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)

🌺🌺🌺🌺🌺🌺🌺🌺🌺🌺
🌈തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ HG.Wells ന്റെ ടൈം മെഷീൻ [ പുനരാഖ്യാനം: അശോക് ഡിക്രൂസ് ] എന്ന പ്രശസ്ത നോവലാണ് രതീഷ് മാഷ് ആദ്യം പരിചയപ്പെടുത്തിയത്.ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് രചിക്കപ്പെട്ട് ഇന്നും ജനഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്ര നോവലാണിത്.നായകനായ സമയ സഞ്ചാരി ഭാവിയിലേക്കും തിരിച്ച് വർത്തമാനത്തിലേക്കും നടത്തിയ യാത്രാവിവരണം കൂടിയാണിത്.. പരിഭാഷകനായ അശോക് മാഷിന്റെ ജൈവ ഭാഷ അതീവ ഹൃദ്യവും പ്രായഭേദമന്യേ ആസ്വാദ്യകരവും തന്നെ...

🌈അന്ന ദസ്തയേവ്സ്കിയുടെ ഓർമ്മകൾ [ പരി: വേണു.വി.ദേശം] എന്ന കൃതിയ്ക്കുള്ള വായനക്കുറിപ്പാണ് പിന്നീടെത്തിയത്.. ദസ്തയേവ്സ്കി എന്ന വിഖ്യാത സാഹിത്യകാരന്റെ ഗുണദോഷ സമ്മിശ്രമായ വ്യക്തി ജീവിതത്തേയും അന്നയെന്ന ഉജ്ജ്വല വ്യക്തിത്വത്തേയും വായനക്കാരനെ അനുഭവിപ്പിക്കുന്ന വിവരണവും ദീപ്തിയുള്ള വിവർത്തനവും കൃതി വായിക്കാൻ പ്രചോദിപ്പിക്കുക തന്നെ ചെയ്യും...
🌈ശ്രീല ടീച്ചർ, പവിത്രൻ മാഷ്, സീതാദേവി ടീച്ചർ, വാസുദേവൻ മാഷ്, വിജു മാഷ്, വെട്ടം ഗഫൂർ മാഷ്, ശിവശങ്കരൻ മാഷ്, സബുന്നിസ ടീച്ചർ, സുദർശൻ മാഷ്, പ്രജിത ടീച്ചർ, അശോക് മാഷ്, കല ടീച്ചർ തുടങ്ങിയവർ സജീവമായി സംവദിക്കാനെത്തിച്ചേർന്നിരുന്നു...

🌼🌻🌼🌻🌼🌻🌼🌻🌼🌻
മാർച്ച് 19_ചൊവ്വ
ചിത്രസാഗരം
🌺🌺🌺🌺🌺🌺🌺🌺🌺🌺

അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)

🌺🌺🌺🌺🌺🌺🌺🌺🌺🌺
🌈ചൊവ്വാഴ്ച ചിത്ര സാഗരത്തിലാകട്ടെ റോസാ ബാൻഹ്യുർ എന്ന പ്രശസ്ത ഫ്രഞ്ച് ചിത്രകാരിയേയും കൂട്ടിയാണ് പ്രജിത ടീച്ചറെത്തിയത്, പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അവർ മൃഗങ്ങളുടെ ജീവസ്സുറ്റ ചിത്രങ്ങൾ വരയ്ക്കുന്നതിൽ വിദഗ്ദ്ധയായിരുന്നു.. അവരുടെ ജീവചരിത്രവും [ploughing in the Nivemais, Horsefair, highland Shepherds, The Cow, Lion, Really hunting] തുടങ്ങിയ പ്രശസ്ത ചിത്രങ്ങളും വീഡിയോ ലിങ്കുകളും ടീച്ചർ പങ്കുവെച്ചു..

🌈വാസുദേവൻ മാഷ്,ഗംഗാധരൻമാഷ്,രതീഷ് മാഷ്, രജനി ടീച്ചർ, പ്രവീൺ മാഷ്, സുദർശൻ മാഷ്, സീതാദേവി ടീച്ചർ, പ്രമോദ് മാഷ്, കൃഷ്ണദാസ് മാഷ്, കല ടീച്ചർ, വെട്ടം ഗഫൂർ മാഷ്, വിജു മാഷ്, പവിത്രൻ മാഷ്, രമ ടീച്ചർ, യൂസുഫ് മാഷ്, തുടങ്ങിയവർ റോസ യെ പരിചയപ്പെടാനും' പ്രജിത ടീച്ചറെ അഭിനന്ദിക്കാനുമെത്തിച്ചേർന്നു....

🌼🌻🌼🌻🌼🌻🌼🌻🌼🌻

മാർച്ച് 20_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🌺🌺🌺🌺🌺🌺🌺🌺🌺🌺

അവതരണം_പവിത്രൻ മാഷ്(വലിയോറ)

🌺🌺🌺🌺🌺🌺🌺🌺🌺🌺

🌈കേരളത്തിലെ ഭാഷാഭേദത്തെക്കുറിച്ചുള്ള ആധികാരിക പംക്തിയായ ആറുമലയാളിക്ക് നൂറു മലയാളം കൃത്യസമയത്തുതന്നെ ആരംഭിച്ചു.സമ്പന്നമായ സംസ്കാരിക പാരമ്പര്യം ഉള്ള മുസ്ലിം സമുദായത്തിലെ ഭാഷാ പ്രത്യേകതകളാണ്(കണ്ണൂർ ജില്ല) ഈയാഴ്ച  പരിചയപ്പെടുത്തിയത്. ഇതിൽ ചിലത് കേരളമൊട്ടാകെ മുസ്ലിം സമൂഹം പൊതുവായി ഉപയോഗിക്കാറുമുണ്ട്.
🌈കണ്ണൂരിലെ മാപ്പിള സമുദായത്തിനിടയിൽ പ്രചാരമുള്ള ഭാഷയിൽ സ്വര വിനിമയം, ബന്ധപദങ്ങൾ, സർവ്വനാമങ്ങൾ, വിഭക്തിപ്രത്യയം ചേരുമ്പോഴുള്ള മാറ്റം, എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പവിത്രൻ മാഷ് ഈ ഭാഷാഭേദം അവതരിപ്പിച്ചത്. ഗംഭീരമായിരുന്നു അവതരണം
🌈കൂടാതെ മാപ്പിളഭാഷാ പ്രത്യേകതകൾ എടുത്തുകാണിക്കുന്ന രണ്ട് വീഡീയോ ലിങ്കുകളും അവതരണത്തിലുണ്ടായിരുന്നു.
🌈വിജുമാഷ്, സുദർശനൻ മാഷ്, ദിനേശ്മാഷ്,പ്രജിത,വാസുദേവൻമാഷ്,രതീഷ് മാഷ്,കല ടീച്ചർ,കവിത ടീച്ചർ,രജനി ടീച്ചർ ആലത്തിയൂർ, രജനി ടീച്ചർ, ഗഫൂർമാഷ്,ശ്രീല ടീച്ചർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കലടീച്ചർ പങ്കുവെച്ച അത്തിപ്പറ്റ രവി മാഷ്ടെ ശ്ലോകം കേമം👌👌

🌼🌻🌼🌻🌼🌻🌼🌻🌼🌻

മാർച്ച് 21_വ്യാഴം
ലോകസിനിമ

🌺🌺🌺🌺🌺🌺🌺🌺🌺🌺

അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)

🌺🌺🌺🌺🌺🌺🌺🌺🌺🌺

🌈കൊറിയൻ സിനിമകളാൽ സമ്പന്നമായ ലോകസിനിമാവേദിയാണ് ഈയാഴ്ച കഴിഞ്ഞത്. കിം കി ദുക് എന്ന സംവിധായകന്റെ ദൃശ്യപരവും പ്രമേയപരവുമായ മൗലികതയാർന്ന സിനിമകൾ പരിചയപ്പെടുത്തിയ വിജുമാഷിന്🤝🤝👏👏

🌷ഈയാഴ്ചയിലെ സിനിമകൾ

🌹BREATH
🌹ADDRESS UNKNOWN
🌹TIME
🌹MOEBIUS
🌹PIETA
🌹SAMARITAN GIRL
🌹THE ISLE

🌈സിനിമകളെക്കുറിച്ചുള്ള ലഘുവിവരണവും,വീഡിയോ ലിങ്കുകളും സിനിമാവേദിയെ മികച്ചതാക്കി.
🌈ഗഫൂർ മാഷ്,ജസീന ടീച്ചർ,സുദർശനൻ മാഷ്,സീത,പവിത്രൻ മാഷ്, പ്രമോദ് മാഷ്, രതീഷ് മാഷ്, വാസുദേവൻമാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി വേദിയെ സജീവമാക്കി

🌼🌻🌼🌻🌼🌻🌼🌻🌼🌻

മാർച്ച് 22 വെള്ളി

🎷 സംഗീതസാഗരം 🎷

അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🎻🎻🎻🎻🎻🎻🎻🎻🎻🎻

🎷 സംഗീതസാഗരത്തിലിന്ന് ഏറെ വ്യത്യസ്തമായ ഒരിനമാണ് രജനി ടീച്ചർ പരിചയപ്പെടുത്തിയത് . തിരൂർ മലയാളത്തിനു തന്നെ അതൊരു പുതിയ അനുഭവമായി

🎼 കോഴിക്കോട് മിഠായിത്തെരുവിൽ പാട്ടു പാടി നടക്കുന്ന ഒരു തെരുവു ഗായകനെയും കുടുംബത്തെയുമാണ് ടീച്ചറിന്ന് പരിചയപ്പെടുത്തിയത്

🎻 കോഴിക്കോട്ടുകാർക്ക് ഏറെ പരിചിതനായ ഒരു പക്ഷേ നമ്മിൽ പലർക്കും പരിചിതനായ ബാബു ഭായിയെയും കുടുംബത്തെയും നമ്മുടെ പംക്തിയിലൂടെ നമുക്കിന്ന് ആദരിക്കാനായി എന്നു പറയാം

🎤 ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് നടത്തിയ രജനി ടീച്ചർക്ക് ആദ്യമേ അഭിനന്ദനങ്ങൾ
🌹🌹🌹🌹

🎹 ബാബുഭായിയുടെ ജീവിതവും സംഗീത സംഭാവനകളും ടീച്ചർ സമഗ്രമായി പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങളും ചിത്രങ്ങളും അവതരിപ്പിച്ചു. അടുത്തയിലെ ഫ്ലവേഴ്സ് ചാനലിൽ അദ്ദേഹത്തെ കുറിച്ചു വന്ന പ്രത്യേക പരിപാടിയുടെ വീഡിയോ ലിങ്കും ടീച്ചർ പങ്കുവെച്ചു

🏆 തുടർന്ന് ടീച്ചർക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.
വാസുദേവൻ മാഷ് ,ഗഫൂർ മാഷ്, ശിവശങ്കരൻ ,കൃഷ്ണദാസ്‌, പവിത്രൻമാഷ്, സീത ,കവിത,പ്രജിത, ഡോ.രജനി സുബോധ് വിജു മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🌼🌻🌼🌻🌼🌻🌼🌻🌼🌻

മാർച്ച് 23_ശനി
നവസാഹിതി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവതരണം_ഗഫൂർമാഷ്(KHMHSSആലത്തിയൂർ)

🌺🌺🌺🌺🌺🌺🌺🌺🌺🌺

🌈അക്ഷരം,ശബ്ദം,ദൃശ്യം...ഇതിന്റെയെല്ലാം മനോഹരമായ മേളനമായ നവസാഹിതി അവതരണമികവിനാൽ ഏറെ ആസ്വാദക ശ്രദ്ധ നേടിക്കൊണ്ട് മുന്നേറുന്ന കാഴ്ചയാണ് ഈയാഴ്ചയും കണ്ടത്.അവതരിപ്പിച്ച എല്ലാ കവിതകളുടേയും ഓഡിയോ സംഘടിപ്പിക്കൽ നിസ്സാരകാര്യമല്ല..അവതാരകന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌷🤝👏

🌈സൃഷ്ടികളിലൂടെ...

🌷അനുഭവാവിഷ്ക്കാരം
➖➖➖➖➖➖➖➖

🌹ഇതാണ് ഞാൻ_ ജസീന റഹീം
🌷കവിതകൾ
➖➖➖➖➖➖
🌹വേനലിൽ_ശ്രീല അനിൽ
🌹യുദ്ധാനന്തരം ഷാജു _തേക്കിൻകാട്ടിൽ
🌹അടുക്കളയിൽ ഒരാൾ_ ജി സുരേഷ് കുമാർ
🌹പുഴയോരം_ ജ്യോതി ടീച്ചർ
🌹ഓർമ്മയിലെ ബാല്യം_ ദിവ്യ
🌹പ്രളയത്തുള്ളൽ_ സന്തോഷ അക്കരത്തൊടി
🌹മഴത്തുള്ളിക്കിലുക്കം_ഹരിദാസ്മാഷ്

 🌷കുറിപ്പ്
➖➖➖➖➖
🌹ജനാധിപത്യം_ കൃഷ്ണദാസ് കെ

🌷കഥ
➖➖➖➖
🌹ബസ് സ്റ്റാൻഡ് _രതീഷ് സംഗമം

🌈നമ്മുടെ ഗ്രൂപ്പംഗങ്ങളായ ശ്രീല ടീച്ചർ, കൃഷ്ണദാസ് മാഷ്,സന്തോഷ്മാഷ് ജ്യോതിടീച്ചർ,ഹരിദാസ്മാഷ് എന്നിവരുടെ സൃഷ്ടികളും ഉൾപ്പെട്ടതിൽ ഒത്തിരി സന്തോഷം😊🙏ഇനിയുമുണ്ടല്ലോ നമ്മുടെ ഗ്രൂപ്പിൽ സാഹിത്യവാസനയുള്ളവർ...അവരും മുന്നോട്ടു വരണമെന്നഭ്യർത്ഥിക്കുന്നു.നവസാഹിതി അതിനുള്ള നല്ലൊരു വേദിയാണ്.
🌈രജനി ടീച്ചർ, സുദർശനൻ മാഷ് ,രതീഷ് മാഷ്, ശ്രീല ടീച്ചർ,ജസീന ടീച്ചർ, സലൂജ ,പ്രജിത, കല ടീച്ചർ, വിജു മാഷ് ,സീത, പവിത്രൻ മാഷ്....എന്നിവർ ഇടപെടലുകളിലൂടെ നവസാഹിതിയെ ധന്യമാക്കി

🌼🌻🌼🌻🌼🌻🌼🌻🌼🌻

ഇനി ഈ ആഴ്ചയിലെ മിന്നും താരം ആരെന്നു നോക്കാം...
ഈയാഴ്ചയിലെ താരം എന്നല്ല തിരൂർമലയാളം കൂട്ടായ്മയുടെ അഭിമാനതാരം....നിത്യതാരം...പ്രവീൺ വർമ മാഷ്...തന്റെ അത്യദ്ധ്വാനത്തിലൂടെ ഈ കൂട്ടായ്മയ്ക്ക് പുതിയ മാനം കണ്ടെത്തിയ..തിരൂർ മലയാളം ചാനൽ ഒരു മുഴുവൻ സമയ ചാനലാക്കിയതിന്റെ പിന്നിലെ ശക്തിയായ പ്രവീൺ വർമ്മ മാഷാണ് നമ്മുടെ ഈയാഴ്ചയിലെ മിന്നും താരം

പ്രവീൺമാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...👏👏🤝🤝🌷🌷

🌼🌻🌼🌻🌼🌻🌼🌻🌼🌻

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു...