24-02-19

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🎊🎊🎊🎊🎊🎊🎊🎊🎊🎊
ഫെബ്രുവരി 18മുതൽ 24വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🎊🎊🎊🎊🎊🎊🎊🎊🎊🎊
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്(GHSSപുതുപ്പറമ്പ്)
(അവലോകനദിവസങ്ങൾ_ബുധൻ, വെള്ളി)
🎊🎊🎊🎊🎊🎊🎊🎊🎊🎊

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
കുറച്ചുകാലത്തിനു ശേഷം ഈയാഴ്ച പ്രെെംടെം എല്ലാ ദിവസവമുണ്ടായിരുന്നു എന്നതിൽ ഒത്തിരി സന്തോഷം😊

ചാനൽ അശോക് മാഷ്, പ്രവീൺമാഷ്&രതീഷ് മാഷ് എന്നിവരുടെ കഠിനശ്രമത്താൽ മുന്നേറിക്കൊണ്ടിരിക്കുന്നു.ചാനലിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് നമ്മുടെ ഓരോരുത്തരുടേയും സഹകരണം ആവശ്യമാണെന്ന് പിന്നെയും ഓർമ്മിപ്പിക്കട്ടെ..

 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏



തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🎊🎊🎊🎊🎊🎊🎊🎊🎊🎊
🎊🎊🎊🎊🎊🎊🎊🎊🎊🎊

ഫെബ്രുവരി 18_തിങ്കൾ
സർഗസംവേദനം

💫💫💫💫💫💫💫💫💫💫

അവതരണം_രതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)

💫💫💫💫💫💫💫💫💫💫

🎉 ഇന്നത്തെ സർഗ്ഗ സംവേദനത്തിൽ നളിനി ജമീലയുടെ 'എന്റെ ആണുങ്ങൾ'ക്കുള്ള ആസ്വാദനക്കുറിപ്പാണ് പങ്കുവെച്ചത്.ഒരു വേശ്യാസ്ത്രീയുടെ ഓർമ്മക്കുറിപ്പുകളാണെങ്കിലും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ ' അടക്കവും ഒതുക്കവുമുള്ള 'എഴുത്താണ് അവരുടേത്...'

പിന്നീട് കൽപ്പറ്റ നാരായണന്റെ 'കോന്തല 'യാണ് പരിചയപ്പെടുത്തിയത്.ഗ്രന്ഥകർത്താവിന്റെ വയനാടൻ ബാല്യകാല സ്മരണകളാണതിൽ പൊതിഞ്ഞുവെച്ചിരിക്കുന്നത്. ഭാവഗീതത്തിന്റെ സൗന്ദര്യവും ഔചിത്യവും ഒതുക്കിപ്പറയലിന്റെ വൃത്തിയും ധ്വനിയുടെ ഗാംഭീര്യവും വയനാടിന്റെ ഈ ആത്മകഥയ്ക്കുണ്ട്.

🎉വെട്ടം ഗഫൂർ മാഷിന്റെ 'പ്രകൃതിയിലെ സ്വപ്നാടകൻ' എന്ന ഓർമ്മക്കുറിപ്പ് കോലു മിഠായി പോലെ, ഗൃഹാതുതരത്വമുണർത്തുന്നതായിരുന്നു... ആ അനുഭവങ്ങളാണ് തന്നിൽ മാനവികതയുടെയും സംസ്കാരത്തിന്റെയും തെളിനീര് നിറച്ചതെന്ന് അദ്ദേഹം പറയുന്നു..
🎉വിജു മാഷ്, രജനി ടീച്ചർ, സീതാദേവി ടീച്ചർ, മിനി ടീച്ചർ, പ്രജിത ടീച്ചർ, രജനി സുബോധ് ടീച്ചർ, പവിത്രൻ മാഷ്, വാസുദേവൻ മാഷ്, കല ടീച്ചർ, സജിത് മാഷ്, വെട്ടം ഗഫൂർ മാഷ്, ശിവശങ്കരൻ മാഷ്, സ്വപ്ന ടീച്ചർ, സുദർശൻ മാഷ്, ജയകുമാർ മാഷ്, കൃഷ്ണദാസ് മാഷ്, ശ്രീല ടീച്ചർ, അനീസുദ്ദീൻ മാഷ് തുടങ്ങിയവർ സർഗ്ഗ സംവേദനത്തെ സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമാക്കി....ഓത്തുപള്ളീലന്ന് നമ്മള്...പ്രേമഭിക്ഷുകി ഭിക്ഷുകി ഭിക്ഷുകീ...എന്നീ പാട്ടുകളും ഇതിനിടയിൽ മുഴങ്ങി.

🎊🎊🎊🎊🎊🎊🎊🎊🎊🎊

ഫെബ്രുവരി 19_ചൊവ്വ
ചിത്രസാഗരം

💫💫💫💫💫💫💫💫💫💫
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
💫💫💫💫💫💫💫💫💫💫

🎉ചൊവ്വാഴ്ച
ചിത്ര സാഗരത്തിലാകട്ടെ ബെൽജിയംകാരനും സർറിയലിസ്റ്റിക്കുമായ റെനെ ഫ്രാൻകോയിസ്റ്റ് ഘിസ്സൈൻ മഗ്രിറ്റിനെയും കൂട്ടിയാണ് പ്രജിത ടീച്ചറെത്തിയത്  റെനെ യുടെ ജീവചരിത്രവും പ്രശസ്ത ചിത്രങ്ങളും (കമിതാക്കൾ, മനുഷ്യാവസ്ഥ, മനുഷ്യപുത്രൻ, ഫാൾസ് മിറർ, ഗോൽക്കൊണ്ട, ബ്യൂട്ടിഫുൾ റിലേഷൻസ്, എംപയർ ഓഫ് ലൈറ്റ്  തുടങ്ങിയവ) ,അവയുടെ വിശദീകരണങ്ങളും വീഡിയോ ലിങ്കുകളും പങ്കുവെച്ചു

🎉രതീഷ് മാഷ്, സീതാദേവി ടീച്ചർ, വിജു മാഷ്, വെട്ടം ഗഫൂർ മാഷ്, സുദർശൻ മാഷ്, രജനി ടീച്ചർ, പവിത്രൻ മാഷ്, ശിവശങ്കരൻ മാഷ്, ശ്രീല ടീച്ചർ, ബിജു മാഷ്, കൃഷ്ണദാസ് മാഷ്, പ്രമോദ് മാഷ്, രജനി സുബോധ് ടീച്ചർ, രവീന്ദ്രൻ മാഷ് തുടങ്ങിയവർ റെനെയെ പരിചയപ്പെടാനെത്തിയിരുന്നു

🎊🎊🎊🎊🎊🎊🎊🎊🎊🎊

🎊🎊🎊🎊🎊🎊🎊🎊🎊🎊

ഫെബ്രുവരി 20 ബുധൻ

6⃣ ആറു മലയാളിക്കു നൂറു മലയാളം 1⃣0⃣0⃣
💫💫💫💫💫💫💫💫💫💫
അവതരണം: പവിത്രൻ മാഷ്( വലിയോറ സ്ക്കൂൾ)

💫💫💫💫💫💫💫💫💫💫

🌹  പംക്തിയുടെ ഒന്നാം ഭാഗം കൊണ്ടു തന്നെ ഏറെ ആരാധകരെ സൃഷ്ടിക്കാനായ പവിത്രൻ മാഷിന്റെ "ആറ് മലയാളിയ്ക്ക് നൂറു മലയാളം " കൃത്യ സമയത്തു തന്നെ ആരംഭിച്ചു . പ്രൈം ടൈം പംക്തികളിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള പംക്തി എന്ന പദവിയിലേക്ക് കുതിച്ചുയരുന്ന ഭാഷാഭേദപംക്തിക്ക് ആദ്യമേ അനുമോദനങ്ങൾ

💜 രണ്ടാം ഭാഗമായി മാഷിന്ന് അവതരിപ്പിച്ചത് വയനാട്ടിലെ ആദിവാസി വിഭാഗമായ കാട്ടുനായ്ക്കരെ കുറിച്ചും അവരുടെ ഭാഷയെക്കുറിച്ചു മാണ്

📙 ഏറെ സവിശേഷതകളുള്ള കാട്ടുനായ്ക്കർ ഭാഷയുടെ പ്രധാന പദങ്ങളും അവയുടെ അർത്ഥങ്ങളും മാഷ് ലളിതമായി പരിചയപ്പെടുത്തി .
ഈ ഭാഷയുടെ വ്യാകരണ സവിശേഷതകൾ പരിചയപ്പെടുത്തിയത് ഏറെ ശ്രദ്ധേയവുമായി .

📘 ഡോ പി എൻ രവീന്ദ്രൻ എഴുതിയ "കാട്ടുനായ്ക്കർ ഭാഷയുടെ ഗ്രാമർ" എന്ന പുസ്തകം പരിചയപ്പെടുത്താനും പവിത്രൻ മാഷ് പ്രത്യേകം ശ്രദ്ധിച്ചു

🎼  കാട്ടുനായ്ക്കർ ഭാഷയിലെ നാടൻ പാട്ടുകളും ഗോത്ര ഗാനങ്ങളും പരിചയപ്പെടുത്താനായി വീഡിയോ ലിങ്കുകളും മാഷ് പങ്കുവെച്ചു

🎉 തുടർന്ന് അഭിപ്രായങ്ങളുടെയും വിലയിരുത്തലുകളുടെയും ഒരു പെരുമഴ തന്നെയായിരുന്നു
പ്രവീൺ,സ്വപ്ന, ശിവശങ്കരൻ ,വിജു മാഷ് ,ഗഫൂർ മാഷ് ,രജനി ,കവിത ,കല ടീച്ചർ ,സബുന്നിസ ,പ്രജിത ,രജനി (ആലത്തിയൂർ) ,രതീഷ് മാഷ് ,വാസുദേവൻ മാഷ് എന്നിവർ ഭാഷാഭേദ ചർച്ചയെ സമ്പന്നമാക്കി

🎊🎊🎊🎊🎊🎊🎊🎊🎊🎊

ഫെബ്രുവരി21_വ്യാഴം
ലോകസിനിമ
💫💫💫💫💫💫💫💫💫💫

അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)

💫💫💫💫💫💫💫💫💫💫

🎉പ്രണയ ദിനത്തിൽ പ്രണയസിനിമാമഴ പെയ്യിച്ച് എല്ലാവരെയും ഞെട്ടിച്ച വിജുമാഷ് ഇന്ന് ലോകമാതൃഭാഷാദിനത്തിൽ എന്തു പ്രത്യേകതയുമായാണ് എത്തുക എന്നൊരാകാംക്ഷ മനസ്സിലുണ്ടായിരുന്നു. പ്രതീക്ഷിച്ചതു പോലെ ഭാഷയ്ക്കും പ്രായത്തിനും അതീതമായി ഏവർക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ കഴിയുന്ന കാർട്ടൂൺ&അനിമേഷൻ സിനിമകളായിരുന്നു ഇന്നത്തെ ലോകസിനിമാവേദി കീഴടക്കിയത്.
🎉Tangled ever after
🎉Heart of a lio
🎉Kirikou and the sorceress
🎉Isle of dogs
🎉Toy story
🎉Horton hears a who
🎉The incredibles
🎉Your name
🎉The gruffalo
🎉The gruffalo's child
🎉Stick man

എത്രയെത്ര കുഞ്ഞു (വലിയ)സിനിമകൾ...ഇത്രയും കണ്ടെത്താൻ കാണിച്ച വിജുമാഷ്ടെ ആത്മാർത്ഥതയ്ക്ക് സ്നേഹാഭിവാദ്യങ്ങൾ🤝🤝ഓരോ സിനിമയുടേയും വിശദമായ പരിചയപ്പെടുത്തലും യൂ ട്യൂബ് ലിങ്കും അവതരണത്തിൽ ഉൾപ്പെടുത്തിയിരുന്നു.

🎉ലോകസിനിമാവേദിയെ ഇടപെടലുകളാൽ സജീവമാക്കാൻ സീത,രതീഷ് മാഷ്,പ്രജിത,ഗഫൂർമാഷ്,പ്രമോദ്മാഷ്,പവിത്രൻ മാഷ് എന്നിവർ സന്നിഹിതരായിരുന്നു

🎊🎊🎊🎊🎊🎊🎊🎊🎊🎊

🎊🎊🎊🎊🎊🎊🎊🎊🎊🎊

ഫെബ്രുവരി 22 വെള്ളി

🎷 സംഗീതസാഗരം 🎷
💫💫💫💫💫💫💫💫💫💫

അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
💫💫💫💫💫💫💫💫💫💫

🎼 ഇന്നത്തെ സംഗീതസാഗരത്തിൽ രജനി ടീച്ചർ പരിചയപ്പെടുത്തിയത് സംഗീത ലോകത്തെ മുടിചൂടാമന്നനായ അമേരിക്കൻ സംഗീത ചക്രവർത്തി ബോബ് ഡിലനെയാണ്

🎷 ചാനലുകൾ വഴി നമുക്കേറെ പരിചിതനായ ബോബ് ഡിലൻറെ സമ്പൂർണ ജീവിത പരിചയവും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഗീത ജീവിതവും രജനി ടീച്ചർ പരിചയപ്പെടുത്തി

🎻 യുവാക്കൾക്കും സംഗീതപ്രേമികൾക്കും എന്നും രോമാഞ്ചമായ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗാനങ്ങളുടെ യുട്യൂബ് ലിങ്കുകളും ടീച്ചർ പരിചയപ്പെടുത്തി

🔴 വൈരങ്കോട് തീയ്യാട്ട് ആയതിനാലാണെന്നു തോന്നുന്നു പ്രതികരണക്കാർ വളരെ കുറവായിരുന്നു ഇന്ന് ( ഞാനും അവിടെയായിരുന്നൂട്ടോ )

പവിത്രൻമാഷ്, വിജു മാഷ് ,ഗഫൂർ മാഷ് ,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🎊🎊🎊🎊🎊🎊🎊🎊🎊🎊

ഫെബ്രുവരി 23_ശനി
നവസാഹിതി
💫💫💫💫💫💫💫💫💫💫

അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)

💫💫💫💫💫💫💫💫💫💫

🎉എന്തു ചാരുതയോടെയാണ് നവസാഹിതിയെ അവതാരകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്...😍വായനക്കാരുടെ സൗകര്യാർത്ഥം നവസാഹിതി ഇനങ്ങൾ പത്തെണ്ണമായി ചുരുക്കിയിട്ടും എഴുത്തും വായനയും കേൾവിയുമായി നവസാഹിതി ആസ്വാദകഹൃദയത്തെ കവരുന്നു

🎉ഇനി നമുക്ക് നവസാഹിതിയിൽ വന്ന സൃഷ്ടികളിലൂടെ ഒന്നു കടന്നു പോകാം

🎉ആദ്യ പ്രണയത്തിന്റെ ലോലഭാവങ്ങളിലൂടെ കടന്നുപോകുന്നു ജസീന ടീച്ചറുടെ ഇതാണ് ഞാൻ പരമ്പര?.😍തിരക്കിലെ മായാലോകത്തു നിന്നും കഴിഞ്ഞുപോയ ഭൂതകാലത്തെ നോക്കി നെടുവീർപ്പിടുന്നു ശ്രീല ടീച്ചർ തന്റെ പൂരക്കാലം എന്ന കവിതയിലൂടെ. ഈ കവിത സനൽ മാഷ് നന്നായി ആലപിച്ചു😊 സ്ത്രീജന്മത്തെ പെണ്ണില കളോട് താരതമ്യപ്പെടുത്തി എഴുതിയ അഷിബടീച്ചറുടെ പെണ്ണിലകൾ എന്ന കവിത ടീച്ചർ തന്നെയാണ് ആലപിച്ചതും. നവമാധ്യമ എഴുത്തിലൂടെ ശ്രദ്ധേയനായ ലാലുസാർ എഴുതിയ  പ്രണയം 🌹🌹🌹
സമകാലിക സംഭവങ്ങളുടെ നേർക്കാഴ്ചയായിരുന്നു. ശാന്തി പാട്ടത്തിൽ എഴുതിയ ആ ആ രക്തങ്ങൾ എന്ന കവിത😔. അനീഷ് പുത്തൂർ എഴുതിയ ഗുരുവും ശിഷ്യരും എന്ന കഥ ഇനി നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപക്ഷേ സംഭവിച്ചേക്കാം. സുനിത ഗണേഷ് ടീച്ചർ എഴുതിയ ഗസൽ ഗസൽ പോലെ മനോഹരം... ഒരു അനുഭവക്കുറിപ്പ് ആയിരുന്നു തുടർന്നു വന്നത്. ബുഷറ എഴുതിയ പെയ്തൊഴിയാതെ... അതിലെ രവി വല്ലാത്തൊരു നൊമ്പരമായി മനസ്സിൽ നിറഞ്ഞു 😔😔എഴുത്തും സൂപ്പർ👌👌👌
    ഗഫൂർ മാഷ് എഴുതിയ മീസാൻ കല്ലുകൾ പറയുന്നത് എന്ന കവിത  ഉള്ളിൽ നഷ്ടപ്രണയത്തിൻ തേങ്ങൽ നിറയ്ക്കുന്നു.. വാസുദേവൻ മാഷിന്റെ അനുഭവക്കുറിപ്പായ  5സി സൂപ്പർ ഡ്യൂപ്പർ🌹😍😍 നാലും ന്റെ ബഷീറും ഉമ്മുവും..🤭🤭

🎉നവസാഹിതിയെ സജീവമാക്കാൻ ഒരുപാട് സുഹൃത്തുക്കൾ വേദിയിലെത്തി. തനൂജ ടീച്ചർ, റീത്ത ടീച്ചർ, പ്രജിത, കവിത ടീച്ചർ ,ബിജു മാഷ് ഷെമീം മാഷ് ,രജനി ടീച്ചർ, സീത,നീന  ടീച്ചർ, രവീന്ദ്രൻമാഷ്, ശിവശങ്കരൻ മാഷ്, ജസീന ടീച്ചർ, സബുന്നിസ ടീച്ചർ, ഹമീദ് മാഷ് ,ബിജു മാഷ്, പവിത്രൻ മാഷ് ,എം വിനോദ് മാഷ്....ഇവരെല്ലാം ചേർന്ന് ഇന്നത്തെ പ്രെെംടെം സജീവമാക്കി🤝🌹🤝
🎊🎊🎊🎊🎊🎊🎊🎊
ചാനലിൽ വൃത്തവും താളവും മനോഹരമായി അവതരിപ്പിക്കുന്ന അത്തിപ്പറ്റ രവിമാഷിനും
നമ്മുടെ ഇന്നറിയാൻ വിശേഷങ്ങൾ മുടങ്ങാതെ പങ്കുവെയ്ക്കുന്ന അരുൺമാഷിനും സ്നേഹാഭിവാദ്യങ്ങൾ🤝🤝🌹🌹

🎊🎊🎊🎊🎊🎊🎊🎊🎊🎊

ഇനി വാരതാര വിശേഷങ്ങളിലേക്ക്...

ആരായിരിക്കും ഈയാഴ്ചയിലെ താരം അറിയാൻ ആകാംക്ഷയുണ്ടല്ലേ😊😊 ഭാഷാഭേദങ്ങളെ കുറിച്ച് നമ്മോട് ഉദാഹരണസഹിതം സംവദിക്കുന്ന...ആറു മലയാളിക്ക് നൂറു മലയാളം എന്ന പംക്തി രസകരമായി അവതരിപ്പിക്കുന്ന.. പവിത്രൻമാഷാണ് ഈ ആഴ്ചയിലെ മിന്നും താരം✨🌟✨🌟
പവിത്രൻ മാഷിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ🤝🤝🌹🌷🍬

🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു..വായിക്കുക...വിലയിരുത്തുക...