✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
ഡിസംബർ 17മുതൽ 23വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
നമ്മുടെ ചാനൽ കൂടുതൽ മികവോടെ HDക്ലാരിറ്റിയോടെ സ്വന്തം സ്ട്രീമിൽ പ്രവർത്തനം ആരംഭിച്ച വിവരം ഒരുപാട് സന്തോഷവും...അതിലേറെ അഭിമാനവും മനസ്സിലുണ്ടാക്കുന്നു.ചാനലിന്റെ നട്ടെല്ലായ പ്രവീൺ വർമ്മ മാഷ്,ഡയറക്ടറായ അശോക് മാഷ്,രതീഷ് മാഷ്...മനസ്സുനിറഞ്ഞ അഭിനന്ദനങ്ങൾ...🤝🤝🤝💐💐💐
അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏
തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...
http://tirurmalayalam.blogspot.in/?m=1
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc
💚💛🧡❤🖤💜💙💚💛🧡❤
ചാനൽ വിശേഷങ്ങൾ..
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
ഈയാഴ്ച സംസ്ഥാന യുവജനോത്സവ സ്പെഷ്യലുകളായിരുന്നു ചാനൽപരിപാടിയായി ഉൾപ്പെടുത്തിയിരുന്നത്..
💚💛🧡❤🖤💜💙💚💛🧡❤
ഡിസംബർ 17_തിങ്കൾ
സർഗ്ഗസംവേദനം
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
അവതരണം_രതീഷ് കുമാർ മാഷ് (MSMHSS കല്ലിങ്ങൽപ്പറമ്പ്)
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
⛱സർഗ്ഗ സംവേദനത്തിൽ ഫർസാന അലിയുടെ കനകാംബരപൂക്കളെ വെറുത്ത ചെന്നായ എന്ന ചെറുകഥ ക്ക് അസ്ലം മാഷ് തയ്യാറാക്കിയ വായനാനുഭവക്കുറിപ്പാണ് രതീഷ് മാഷ് പങ്കുവെച്ചത്. തന്റെ അഭിമാനത്തേക്കാൾ വലുതായി മനുഷ്യന് ഈ ലോകത്ത് മറ്റൊന്നുമില്ല എന്ന സത്യത്തെ പ്രഘോഷിക്കുന്ന വിരൂപനായ കരുണന്റെ ആത്മ സംഘർഷങ്ങളുടെ കഥയാണിത്..അതിഭാവുകത്വമില്ലാത്ത കഥാഖ്യാനമാണ് ഫർസാനയുടേത്...
⛱പിന്നീട് മലയാള നോവൽ ചരിത്രത്തിലെ അടയാളക്കല്ലായ ടി.വി കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവലിന് രതീഷ് മാഷ് തയ്യാറാക്കിയ ആസ്വാദനക്കുറിപ്പാണ് പങ്കുവെച്ചത്.... കുടുംബ ബന്ധങ്ങളുടെ അപചയത്തെ പരോക്ഷമായി രേഖപ്പെടുത്തുന്ന നോവൽ കൂടിയാണിത്. ഇനിയെന്ത് എന്നറിയാനുള്ള ആകാംഷയാണ് വായനയെ മുന്നോട്ട് നയിക്കുന്നത്...
⛱വെട്ടം ഗഫൂർ മാഷ്, പ്രജിത ടീച്ചർ, രജനി ടീച്ചർ, മിനി ടീച്ചർ, ശ്രീല ടീച്ചർ, ഗീത ടീച്ചർ, സീതാദേവി ടീച്ചർ, വിജു മാഷ്, സുദർശൻ മാഷ്, രജനി പ്രകാശ്, തുടങ്ങി എല്ലാവരും വായനാനുഭവങ്ങൾ വായിച്ചഭിനന്ദിക്കാനെത്തി....
❤🧡💛💚💙💜🖤❤🧡💛💚
ഡിസംബർ 18_ചൊവ്വ
ചിത്രസാഗരം
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
⛱ചൊവ്വാഴ്ച ചിത്രസാഗരത്തിൽ ചിത്രകാരന്മാരുടെ രാജകുമാരനെന്നറിയപ്പെടുന്ന ഇറ്റാലിയൻ കലാകാരൻ റാഫേലാണ് പ്രജിത ടീച്ചറെ അനുഗമിച്ച് ചിത്ര സാഗര വേദിയിലെത്തിയത്..
ആതവനാട് ഹൈസ്കൂളിലെ രാജൻ കാരയാട് മാഷിന്റെ ഓഡിയോ ക്ലിപ്പോടെയാണ് ചിത്ര സാഗരം തുടങ്ങിയത്.. നവോത്ഥാന കാലത്തെ പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായിരുന്ന റാഫേലിന്റെ ജീവചരിത്രവുംചിത്രകലാ സവിശേഷതകളും ലോകപ്രശസ്ത ചിത്രങ്ങളും [coronation of the Virgin, Mond Crucification, wedding of the Virgin, Saint George Struggling with the Dragon,], ഫ്ലോറൻ റൈൻ കാലഘട്ടത്തിന്റെ പ്രത്യേകതകളും സസൂക്ഷ്മമായും സമഗ്രമായും ടീച്ചർ നമുക്ക് മുന്നിലെത്തിച്ചു....
⛱സലൂജ ടീച്ചർ, രജനി ടീച്ചർ, രതീഷ് മാഷ്, വിജു മാഷ്, സുദർശൻ മാഷ്, വെട്ടം ഗഫൂർ മാഷ്, കൃഷ്ണദാസ് മാഷ്, ശിവശങ്കരൻ മാഷ്, പ്രമോദ് മാഷ്, രവീന്ദ്രൻ മാഷ്, ശ്രീല ടീച്ചർ, വാസുദേവൻ മാഷ്, സബുന്നിസ ടീച്ചർ, , അശോക് മാഷ്, രമ ടീച്ചർ,ഷമീമ ടീച്ചർ, സുജ ടീച്ചർ തുടങ്ങിയവരെല്ലാം റാഫേലിനെ പരിചയപ്പെട്ട് അഭിവാദ്യങ്ങളർപ്പിക്കാനെത്തിയിരുന്നു.
❤🧡💛💚💙💜🖤❤🧡💛💚
ഡിസംബർ 20_വ്യാഴം
ലോകസിനിമ
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
അവതരണം_വിജു മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
ഇന്നത്തെ ലോകസിനിമാവേദിയിൽ വിജുമാഷ് അവതരിപ്പിച്ച സിനിമകളിലൂടെ...
⛱ ലോകഫുട്ബോൾ ഇതിഹാസം പെലെയുടെ ജീവിതകഥ പറയുന്ന Pele:the birth of a legend
⛱ആഫ്രിക്കയിൽ ഉൽക്ക വീണ സ്ഥലത്തെ ഗോത്രങ്ങളെ ഒന്നിപ്പിച്ച് വക്കാണ്ട എന്ന രാജ്യം രൂപീകരിക്കുകയും തുടർന്നുള്ള സംഭവവികാസങ്ങളും കാണിക്കുന്നBlack panther
⛱അയേഷ രാജ്ഞിയുടെ ലോകത്ത് വിശിഷ്ട ബാറ്ററികൾ മോഷ്ടിക്കാൻ വരുന്ന അന്യഗ്രഹജീവികളുമായുള്ള ഗാർഡിയൻസിന്റെ യുദ്ധവും അനന്തരഫലങ്ങളും ചിത്രീകരിച്ച Guardians of the Galaxy
⛱അപകടത്തിൽ തളർന്നുപോയ ഒരു ഡോക്ടർ ഇന്ദ്രജാലം പഠിച്ച് ലോകത്തെ ദുഷ്ടശക്തികളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന Doctor strange
⛱മകളെ മാനഭംഗം ചെയ്തുകൊന്നവരോടുള്ള പിതാവിന്റെ പ്രതികാര കഥ പറയുന്ന The virgin spring
ഇങ്ങനെ വിവിധങ്ങളായ സിനിമകൾ ഉൾക്കൊള്ളിച്ച സിനിമാവേദിയിൽ വർഗ്ഗീസ് മാഷ് Black pantherന്റെ ലിങ്ക് കൂട്ടിച്ചർത്തു. നെറ്റ് സ്പീഡ് കുറവായതിനാൽ പതിനൊന്ന് മണിക്കാണ് പ്രജിത ബാക്കി സിനിമകളുടെ ലിങ്കുകളുമായി എത്തിച്ചേർന്നത്.പ്രമോദ് മാഷ് അഭിപ്രായം രേഖപ്പെടുത്തി...
❤🧡💛💚💙💜🖤❤🧡💛💚
ഡിസംബർ 21_വെള്ളി
സംഗീതസാഗരം
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
⛱ഇന്നത്തെ സംഗീതസാഗരത്തിലൂടെ അവതാരക പരിചയപ്പെടുത്തിയത് തറിയിൽ തീർത്ത സംഗീതവിസ്മയമായ സ്ട്രിംഗ് ലൂപ് എന്ന സംഗീതശാഖയെയാണ്
⛱മെക്സിക്കൻ കലാകാരിയായ താനിയ കന്ദിയാമിയാണ് ഈ പുതിയ സങ്കേതത്തിന്റെ ഉപജ്ഞാതാവ്.താനിയ നിർമിച്ച തറിയുപകരണം പോലെ നമ്മുടെ പ്രാദേശിക കലാകാരന്മാരും നിർമ്മിച്ചു ഒരൂ സ്ട്രിംഗ് ലൂപ്... ആ ബിനാലെ അനുഭവവും രജനി ടീച്ചർ ഗ്രൂപ്പിൽ പങ്കുവെച്ചു.
⛱സ്ക്കൂളടച്ച് പലരും യാത്രയ്ക്കുള്ള പുറപ്പാടായതിനാലാകും രതീഷ് മാഷ് മാത്രമേ പ്രെെംടെമിൽ ഇടപെട്ടുള്ളൂ..
💚💛🧡❤🖤💜💙💚💛🧡❤
ഡിസംബർ 22_ശനി
നവസാഹിതി
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
⛱കൃത്യസമയത്തുതന്നെ തുടങ്ങിയ നവസാഹിതി ആസ്വാദകരുടെ മനം കുളിർപ്പിക്കും വിധം കവിതകളാൽ സമൃദ്ധമായിരുന്നു. (ഒരു കഥ ഇതിനിടയിൽ ഉണ്ടായിരുന്നു ട്ടോ...അതിഥികളെ കാത്തിരിക്കുന്ന വീടിന്റെ കഥ).ഇനി ഇന്നത്തെ നവസാഹിതി സമ്പന്നമാക്കിയ പരിപാടികൾ ഏതെല്ലാമെന്ന് നോക്കാം..😊
⛱മറവി_രജനാ
⛱കവിതമിലേക്കുള്ള വഴി_രതീഷ്
⛱നിഴലുകൾ _സ്വപ്നാറാണി
⛱സാന്നിദ്ധ്യം_ശ്രീല അനിൽ
⛱ചീവീടുകൾ സംഗീതം പൊഴിക്കുന്നു_സുനിത ഗണേഷ്
⛱വെളിച്ചത്തെക്കുറിച്ച് നാലു വാക്യങ്ങൾ_ഗഫൂർ കരുവണ്ണൂർ
⛱നഷ്ടബാല്യം_ഗസ്ന ഗഫൂർ
⛱അമ്മപ്പുഴ_അനാമിക
⛱ജാലകക്കാഴ്ചകൾ_വെട്ടംഗഫൂർ
⛱ഒഴിഞ്ഞമുറികൾ_ഷജിബുദ്ധീൻ
⛱പെൺപള്ളിക്കൂടം_ദേവി
⛱തിരികെ വരൂ_അഷിബ ഗിരീഷ്
⛱കവിത_വിനീത
⛱തണൽ_വിനോദ് ആലത്തിയൂർ
⛱പെയ്തു തീരാത്ത മഴ_യൂസഫ് നടുവണ്ണൂർ
⛱വേണ്ടതിൽ ചിലത്_ഷഹീറ
⛱വാചാലമാകാൻ ഒരു വഴി_ശ്രീല അനിൽ
⛱പ്രവാഹം_ശ്രീനിവാസൻ തൂണേരി
⛱മുത്തശ്ശി പറഞ്ഞത്_ഗിരിജ പാതാക്കര
ഇന്നത്തെ നവസാഹിതിയിൽ ചില പ്രത്യേകതകൾ എനിക്കനുഭവപ്പെട്ടിരുന്നു...ഗഫൂർ മാഷ്ടെ കവിതയും മകളുടെ കവിതയും ഒരുമിച്ച്...നമ്മുടെ കൂട്ടായ്മയിലെ അദ്ധ്യാപകരുടെ കവിതകൾ....നവസാഹിതി അവതാരകന്🤝🤝
വെെവിദ്ധ്യമാർന്ന നവസാഹിതി രജനി ടീച്ചർ,വാസുദേവൻമാഷ്,ജസി ടീച്ചർ,സബുന്നിസ ടീ ച്ചർ,പ്രജിത, പ്രമോദ് മാഷ്, രതീഷ് മാഷ്, സീത എന്നിവരുടെ ഇടപെടലുകളാൽ ഒന്നുകൂടി സജീവമായി
❤🧡💛💚💙💜🖤❤🧡💛💚
ഇനി താരവിശേഷങ്ങളിലേക്ക്...
നമ്മുടെ ചാനൽ ഡയറക്ടറും,അഡ്മിനും സർവോപരി ഏവർക്കും പ്രിയങ്കരനുമായ അശോക് സാർ പുരസ്ക്കാരലബ്ധിയാൽ അനുഗ്രഹീതനായി നിൽക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തെയല്ലാതെ വേറെയാരെയാണ് താരമാക്കുക...അതെ,പ്രിയരേ...ഈ ആഴ്ചയിലെ നമ്മുടെ മിന്നും താരം നിത്യതാരം തന്നെയായ അശോക് മാഷാണ്...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മാഷേ...🤝🤝💐💐
ഇനി പോസ്റ്റുകളിലേക്ക്...വെെലോപ്പിള്ളി, ഇടശ്ശേരി അനുസ്മരണങ്ങളാൽ നമ്മുടെ കൂട്ടായ്മ സമ്പനമാക്കിയ അരുൺകുമാർ മാഷാണ് ഈയാഴ്ചയിലെ ശ്രദ്ധേയമായ പോസ്റ്റ് ചെയ്ത താരം...അരുൺമാഷിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...🤝🤝💐💐
💚💛🧡❤🖤💜💙💚💛🧡❤