23-09-19b


📚📚📚📚📚📚
ജൈനിമേട്ടിലെപശുക്കൾ
മധുപാൽ .
ജോസഫ്  മരിയൻ.

ലോഗോസ്
പേജ് 60
വില 60


പ്രശസ്ത സിനിമാ സംവിധായകനും അഭിനേതാവും എഴുത്തുകാരനുമായ മധുപാൽ,കഥാകാരനായ   ജോസഫ് മരിയൻ എന്നിവർ ചേർന്ന് എഴുതിയ നോവലാണ്  ജൈനിമേട്ടിലെ പശുക്കൾ.
സ്വന്തം ഗ്രാമത്തെ കുറിച്ച്  മധുരമായി സംസാരിക്കുന്നു മനോജ് മാത്യുവിനെ  തിരഞ്ഞു നടക്കുന്ന സുഹൃത്തിൻറെ അനുഭവങ്ങളാണ് ഈ നോവൽ പറയുന്നത്. ജൈനിമേടും, മുത്തപ്പനും ഇടയബാലരും കഥാനായകനും എല്ലാം ഒരു ഭ്രമാത്മകലോകത്തിലാണ്.

മനോജ് മാത്യു എന്ന് കഥാപാത്രത്തിൻറെ  ജന്മരഹസ്യം പറയുന്ന ഒരു ഭാഗം മാത്രമേ യഥാതഥമായ വിവരണം ആയിട്ടുള്ളൂ. ബാക്കിയൊക്കെ അസംഭവ്യതയടെയും സംഭവ്യതയുടെയും അതിർവരമ്പുകൾ ക്കിടയിൽ എവിടെയോ സംഭവിക്കുന്നതാണ്. ഒറ്റ അധ്യായത്തിൽ, ഒറ്റ ആഖ്യാനത്തിൽ, അവസാനിക്കുന്ന ഈ നോവൽ സാമ്പ്രദായിക വായനയുടെ ലോകത്തെ അഭിസംബോധന ചെയ്യുന്നതേ ഇല്ല.

രതീഷ്കുമാർ
🌾🌾🌾🌾🌾🌾
ജോസഫ് മരിയൻ (60 വയസ്സ് )
കല്ലൂർ സ്വദേശി. 'ജീവിതം കൊത്താൻ ഒരു കല്ല് 'ആണ് പ്രസിദ്ധമായ കഥ. ഹന്ദിയിലേക്കും കന്നഡയിലേക്കും(തരംഗ ) മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. "യൗവനത്തിലെ കടൽ" പ്രസിദ്ധീകരിച്ചിട്ടുണ്ട്.