23-04-19


ചിത്രസാഗരം പംക്തിയുടെ പുതിയ ഭാഗത്തിലേക്ക് ഹൃദ്യമായ സ്വാഗതം🙏🙏
ഇന്ന് ഇലക്ഷന്റെ തിരക്ക്...ചിത്രസാഗരം പംക്തി മുടങ്ങാതിരിക്കാൻ ഇതാ ഒരു കുഞ്ഞു ചിത്രസാഗരം
തെരഞ്ഞെടുപ്പ്.....തീയതി പ്രഖ്യാപിക്കുന്നതു മുതൽ വോട്ടെണ്ണി കഴിയുന്നതു വരെ എത്ര ഇല്ലാന്നു പറഞ്ഞാലും സ്ഥാനാർത്ഥികളുടേയും പ്രവർത്തകരുടേയും മനസ് പ്രക്ഷുബ്ധമായിരിക്കും...കടല് പോലെ ഇളകിമറിഞ്ഞ്....
🌊🌊🌊🌊🌊🌊🌊🌊🌊🌊🌊

ഈയൊരന്തരീക്ഷത്തിൽ, ഇന്നിതാ ഇളകിമറിയുന്ന കടലും ആ കടൽ അതേപടി ആവിഷ്ക്കരിച്ച ചിത്രകാരനേയും നമുക്കിന്ന് പരിചയപ്പെടാം...
മരേക് റുസീക്ക്...
പ്രക്ഷുബ്ധമായ കടൽവരയിലൂടെ പ്രശസ്തനെങ്കിലും അപ്രശസ്തനായ  ചിത്രകാരൻ... കടൽയുദ്ധങ്ങളിലും കടൽഛേദങ്ങളിലും ജീവൻ പൊലിഞ്ഞ നിരവധി മനുഷ്യജീവന്റെ മുമ്പിൽ ആദരവ് അർപ്പിക്കാൻ അങ്ങനെയുള്ള ചിത്രം മാത്രം വരയ്ക്കാൻ തീരുമാനിച്ച മനുഷ്യസ്നേഹി..

കടലിലെ കുഞ്ഞോളങ്ങളിലും അലറുന്ന വൻതിരമാലകളിലും ആദിത്യകിരണങ്ങൾ തീർക്കുന്ന വർണവിന്യാസം...അവ നമ്മുടെ മനസ്സിലുണർത്തുന്ന ശക്തമായ അനുരണനങ്ങൾ...ഇളം കിരണങ്ങൾ പ്രോജ്ജ്വലമായ തീക്കിരണങ്ങളായി മാറി കടലിനു വരുന്ന മാറ്റം
..വരൂ...ആസ്വദിക്കൂ....

എന്റെ മനസിനെ വല്ലാതെ ഈ എണ്ണച്ചായ ചിത്രങ്ങൾ ആകർഷിച്ചെങ്കിലും ഈ ചിത്രങ്ങൾ വരച്ച ചിത്രകാരന്റെ ഒരു ഫോട്ടോ പോലും ലഭ്യമല്ല.. 1965ൽ ജനിച്ചു എന്ന് മാത്രമറിയാം...
(ഈ കുറഞ്ഞസമയത്തിനുള്ളിൽ ഒരുപാട് തിരഞ്ഞു...കിട്ടിയില്ല)

ചിത്രങ്ങളിലൂടെ...















https://youtu.be/frFD3bF4iN0
https://youtu.be/ey9j39HlyxA
https://youtu.be/r0oKTO4oXDc
https://youtu.be/0BY2sdd7Wnw