Il Mare (2000)
ഇൽ മാർ (2000)
സിനിമയുടെ വിശദാംശങ്ങൾ
ഭാഷ കൊറിയൻ
സംവിധാനം Lee Seung-hyun
പരിഭാഷ അഖില പ്രേമചന്ദ്രൻ
Frame rate 23.97 FPS
Running Time 1 മണിക്കൂർ 45 മിനിറ്റ്
info 66bd206fbbce5d4ad535f380444d5c82dd6bbeca
Telegram @malayalamsubmovies
ഒരു കത്തയച്ചാൽ രണ്ട് വർഷം അപ്പുറത്ത് ജീവിക്കുന്ന ആൾക്കാണ് കിട്ടുന്നത്. മറുപടി കൃത്യമായി രണ്ട് വര്ഷം പിന്നിലുള്ള ആൾക്ക് കിട്ടുകയും ചെയ്യും. അങ്ങനെ പ്രണയിക്കാൻ പറ്റുമോ? അത്തരമൊരു ഫാന്റസി റൊമാന്റിക് ചിത്രമാണ് ഇൽമാർ. ഇൽമാർ എന്നാൽ കടൽ എന്നർത്ഥം. ഒരു എഴുത്തുപെട്ടിയാണ് ഇതിലെ താരം. കാലങ്ങൾക്ക് അതീതമായി നായകനെയും നായികയെയും ബന്ധിപ്പിക്കുന്നത് ഈ എഴുത്തുപെട്ടിയാണ്. ക്യാമറ കൊണ്ടുള്ള ജാലവിദ്യയാണ് ചിത്രത്തെ അതിലും വ്യത്യസ്ഥമാക്കുന്നത്. ഓരോ ഫ്രെയിമുകളും വരച്ചതാണോ എന്ന് തോന്നിപ്പിക്കും വിധം നിറങ്ങൾ കൊണ്ടുള്ള മായക്കാഴ്ചകൾ. നായകനും നായികയും ഒരേ വീട്ടിൽ രണ്ട് കാലഘട്ടത്തിൽ താമസിച്ചവരാണ്. പക്ഷെ ആരാണ് ആദ്യം താമസിച്ചത്? പിന്നീടങ്ങോട്ട് സംവിധായകൻ Lee Seung-hyun ന്റെ ഭ്രമകൽപനകൾക്കൊപ്പം നമ്മളും ചേരുന്നു. അവസാന രംഗത്തിൽ ആ ഭാവനകളുടെ കടിഞ്ഞാൻ നമ്മുടെ കൈകളിലാവും. പ്രേക്ഷകന് തീരുമാനിക്കാം ക്ലൈമാക്സ് എങ്ങനെ വേണമെന്ന്. പ്രണയചിത്രങ്ങളിലെ അപൂർവ്വതയാണ് 2000ത്തിലിറങ്ങിയ ഇൽമാർ....
https://youtu.be/vsVPnkgmNsc