22-09-19

വാരാന്ത്യാവലോകനം
🌼🌺🌼🌺🌼🌺🌼🌺🌼🌺
സെപ്റ്റംബർ16 മുതൽ സെപ്റ്റംബർ 22 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌼🌺🌼🌺🌼🌺🌼🌺🌼🌺
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
അവലോകനദിവസങ്ങൾ-വെള്ളി,ശനി


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏


ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം

മലപ്പുറം ഡയറ്റ് സീനിയർ ലക്ചററും നമ്മുടെ ഗ്രൂപ്പംഗവുമായ ഗോപി പുതുക്കോട് സർ എഡിറ്റു
ചെയ്ത രാമനാട്ടുകര ചരിത്രവും വർത്തമാനവും എന്ന പ്രാദേശിക ചരിത്രപുസ്തകം കഴിഞ്ഞ ദിവസം ആലങ്കോട് ലീലാകൃഷ്ണൻ സർ പ്രകാശനം നടത്തിയ സന്തോഷവാർത്ത നമുക്കേവർക്കും അറിയാമല്ലോ. ഗോപി സാറിനും പുസ്തകപ്രകാശനവേളയിൽ പുസ്തകപരിചയം നടത്തിയ നമ്മുടെ ഗ്രൂപ്പംഗമായ ബാബുരാജ് മാഷിനും തിരൂർ മലയാളം കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ🙏🙏🤝🤝💐💐

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🦋🦋🦋🦋🦋🦋🦋🦋🦋🦋

സെപ്റ്റംബർ 16 തിങ്കൾ
നവസാഹിതി
🌼🌺🌼🌺🌼🌺🌼🌺🌼🌺
വാസുദേവൻ മാഷ്, രതീഷ് മാഷ് എന്നിവർ എഴുതിയ പ്രിയ വായനക്കുറിപ്പുകളാണ് ഈ ആഴ്ച സർഗസംവേദനത്തിൽ ഉൾപ്പെട്ടിരുന്നത് .
🌻ആഖ്യാനങ്ങളുടെ പുസ്തകം (രാജേന്ദ്രൻ എടത്തുംകര) എന്ന കൃതിക്ക് വാസുദേവൻ മാഷ് തയ്യാറാക്കിയ വായനക്കുറിപ്പാണ് ആദ്യം അവതാരകൻ  പോസ്റ്റ് ചെയ്തത്.വാസു മാഷ് അഭിപ്രായപ്പെട്ടതുപോലെ പരമ്പരാഗത വായനയുടെ യുടെ പുതിയ ചാലുകൾ ഉപേക്ഷിക്കാൻ കാണിക്കുന്ന ധീരതയുടെ മുദ്രകൾ തെളിഞ്ഞു കിടക്കുന്ന ഈ സമാഹാരത്തിൽ സാഹിത്യ വിമർശനത്തിന്റെ ശക്തിയും സൗന്ദര്യവും ഒരുപോലെ ഇടകലരുന്നു...ഓഷോ ആഖ്യാനത്തിന്റെയും ഉള്ളടക്കം വാസുമാഷ് ചെറുതായി  സൂചിപ്പിച്ചതിനാൽ തന്നെ വായിക്കാനുള്ള പ്രേരണ ഈ കുറിപ്പ് വായിക്കുന്ന ഓരോരുത്തരിലും ഉണ്ടാകുന്നു

🌻ഗ്രേസിയുടെ "കാവേരിയുടെ നേരിൽ" ഓരോ ഓർമ്മയും ആവിഷ്കരണമികവിൽ കഥയായി വായനക്കാരിൽ നിറയുന്നു. തന്റെ എഴുത്തു ജീവിതവും വ്യക്തിജീവിതവും സത്യസന്ധമായി അവതരിപ്പിക്കുന്ന ഈ കൃതിയിലൂടെ സമഗ്രമായിത്തന്നെ  കടന്നുപോയി വായനക്കാരിൽ ഒരു 'വായനക്കൊതി"ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു🤝🤝

🌻നീന ടീച്ചർ സുദർശൻ മാഷ്, പ്രമോദ് മാഷ്,പവിത്രൻ മാഷ്, പ്രജിത തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🦋🦋🦋🦋🦋🦋🦋🦋🦋🦋

സെപ്റ്റംബർ 17 ചൊവ്വ
ചിത്രസാഗരം
🌺🌼🌺🌼🌺🌼🌺🌼🌺🌼

ഓർമ്മയിൽ നിന്നും... കേട്ട കഥകളിൽ നിന്നും... കുഞ്ഞു കാൻവാസിലേക്ക് ദൃശ്യങ്ങൾ അതേപടി പകർത്തുന്ന,ചുരുങ്ങിയ ആയുസ്സിനുള്ളിൽ  20,000ത്തോളം  ചിത്രങ്ങൾ വരച്ച നമ്മുടെ എല്ലാം ഹൃദയത്തിൽ ജീവിക്കുന്നു രാജകുമാരനെയാണ് ഈയാഴ്ച പരിചയപ്പെടുത്തിയത്. ജീവിതരേഖ, ബന്ധപ്പെട്ട സംഭവങ്ങൾ, ലേഖനങ്ങൾ  സിനിമ വിശേഷങ്ങൾ ജീവചരിത്രക്കുറിപ്പുകൾ ക്ലിൻറ് അനുസ്മരണ ചിത്ര പ്രദർശനങ്ങളുടെ വിശദീകരണങ്ങളും ചിത്രങ്ങളുടെ ലിങ്കും  എന്നിവയും അനുബന്ധമായി ഉണ്ടായിരുന്നു
സ്വപ്ന ടീച്ചർ ,പവിത്രൻ മാഷ് ,രജനി ടീച്ചർ ,രജനി സുബോധ് ടീച്ചർ ,വിജു മാഷ്, സുദർശനൻ മാഷ്, രതീഷ് മാഷ്,പ്രമോദ് മാഷ് ഗഫൂർ മാഷ് തുടങ്ങിയവരുടെ ഇടപെടലുകൾ പംക്തിയെ സജീവമാക്കി

🦋🦋🦋🦋🦋🦋🦋🦋🦋🦋
സെപ്റ്റംബർ 18_ബുധൻ
ആറുമലയാളിക്ക് നൂറുമലയാളം

🌼🌺🌼🌺🌼🌺🌼🌺🌼🌺

മലയാളം സർവകലാശാല പ്രസിദ്ധീകരിച്ച ഭാഷാഭേദ പഠനം മലപ്പുറം എന്ന കൃതിയെ അടിസ്ഥാനമാക്കി പവിത്രൻ മാഷ് തയ്യാറാക്കിയ കുറിപ്പുകളുടെ പത്തൊമ്പതാം ഭാഗമായിരുന്നു ഈയാഴ്ച ആറു മലയാളിക്ക് നൂറു മലയാളത്തിൽ കൂടാതെ മലപ്പുറം മലയാളത്തിലെ ഉച്ചാരണ ഭേദങ്ങളിൽ ചിലത് [ശസ,ഷസ,ഗക ,ക ഗ്ഗ ] ഉദാഹരണ സഹിതം പരിചയപ്പെടുത്തി.തുടർന്ന് മലപ്പുറം മലയാളം നിഘണ്ടുവിന്റെ പന്ത്രണ്ടാം ഭാഗവും (മാ_:മിവരെയുള്ള പ അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ) അവതരിപ്പിച്ചു.
🌻വിജ്ഞാനപ്രദവും രസകരവുമായ ഈ പംക്തിയിൽ വിജു മാഷ്, ഗഫൂർ മാഷ് സുദർശനൻ മാഷ്, രവീന്ദ്രൻ മാഷ് തുടങ്ങിയവർ സജീവമായി പങ്കെടുത്തു

🦋🦋🦋🦋🦋🦋🦋🦋🦋🦋

സെപ്റ്റംബർ 19 വ്യാഴം
ലോകസിനിമ
🌼🌺🌼🌺🌼🌺🌼🌺🌼🌺
പതിവുപോലെ മനോഹരമായ സിനിമകളായിരുന്നു ഈയാഴ്ചയും...5വിദേശഭാഷാ
സിനിമകളാണ് വിവരണങ്ങൾ,വീഡിയോ ലിങ്കുകൾ എന്നിവയിലൂടെ മാഷ് പരിചയപ്പെടുത്തിയത്

🌻Dancer in the dark (ഇംഗ്ലീഷ് )
🌻Snatch - (ഇംഗ്ലീഷ്)
🌻Kanal_ (പോളിഷ് )
🌻Humon - (ഇംഗ്ലീഷ് )
🌻Crouching Tiger ,Hidden dragon (മൻഡാരിൻ)

മൻഡാരിൻ ഭാഷയിലുള്ള ഒരു സിനിമ ആദ്യമായാണ് കാണുന്നത്...🤝🤝
പതിവുപോലെ സുദർശനൻ മാഷ്, രതീഷ് മാഷ്, പവിത്രൻ മാഷ്, ഗഫൂർ മാഷ് തുടങ്ങിയവരുടെ ഇടപെടലുകൾ പംക്തിയെ സജീവമാക്കി
🦋🦋🦋🦋🦋🦋🦋🦋🦋🦋

സെപ്റ്റംബർ20 വെള്ളി
സംഗീതസാഗരം
🌼🌺🌼🌺🌼🌺🌼🌺🌼🌺

🌻സംഗീതസാഗരത്തിൽ ഇന്ത്യൻ സംഗീതത്തിലെ താരറാണിയായ ലതാ മങ്കേഷ്കറിനെയാണ് രജനി ടീച്ചർ പരിചയപ്പെടുത്തിയത്. ലതാജിയുടെ ജീവചരിത്രവും വീഡിയോ ഓഡിയോ ലിങ്കുകളും പങ്കുവെച്ചു കൊണ്ട് സംഗീത സാഗരത്തെ മധുരതരമാക്കി,

🌻ഗഫൂർ മാഷ്, സീതാദേവി ടീച്ചർ, സ്വപ്ന ടീച്ചർ, പവിത്രൻ മാഷ്, വിജു മാഷ്, പ്രമോദ് മാഷ്, സുദർശൻ മാഷ്
തുടങ്ങിയവർ ഇന്ത്യൻ വാനമ്പാടിയുടെ സംഗീതമാസ്വദിക്കാനെത്തിച്ചേർന്നിരുന്നു..

🦋🦋🦋🦋🦋🦋🦋🦋🦋🦋

സെപ്റ്റംബർ 21 ശനി
നവസാഹിതി
🌼🌺🌼🌺🌼🌺🌼🌺🌼🌺

🌻ഗഫൂർ മാഷിന്റെ നവ സാഹിതി തുടങ്ങിയത്, പംക്തിയെ തന്റെ സൃഷ്ടികൾ കൊണ്ട് സമ്പന്നമാക്കിയിരുന്ന ഷാഹിന കരുവാരക്കുണ്ടിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു. അവരുടെ ''ഓർമ്മയിലെ പൂക്കൾ" എന്ന കവിതയാണാദ്യം പങ്കുവെച്ചത്.
പിന്നീട് ജസീന റഹീമിന്റെ ' ഇതാണ് ഞാൻ' എന്ന അനുഭവ പരമ്പര പ്രണയ വിരഹാതപം തീവ്രമായി ആവിഷ്കരിച്ചു,,

🌻കവിതകൾ
〰〰〰〰〰〰
🌹വിളക്കണയാത്ത വീടകങ്ങൾ... സംഗീത ഗൗസ്

🌹മറുമൊഴി.... ഹരി

🌹ഒറ്റക്കൊരുതെരുവിൽ.... രമണൻ ഞാങ്ങാട്ടിരി

🌹ഒറ്റനടത്തം.... ശ്രുതി വി.എസ്

🌹പെണ്ണ്......... നസീറ നൗഷാദ്

🌹വീടുകൾക്കും സ്വപ്നങ്ങളുണ്ട്....... ശ്രീല അനിൽ

🌻കഥ
〰〰〰〰
🌹അനാഥൻ.... സുചി നായർ

🌹സുന്നത്ത് കല്യാണം...... അബ്ദുൾ മജീദ്

തുടങ്ങിയ സൃഷ്ടികളിലൂടെ നവസാഹിതി പതിവുപോലെ ഗംഭീരമായി,,
🌻രജനി ടീച്ചർ, രമ ടീച്ചർ, വിജു മാഷ്, ദിവ്യ ടീച്ചർ, രാജി ടീച്ചർ, സുദർശൻ മാഷ്, പവിത്രൻ മാഷ്, ശ്രീല ടീച്ചർ, സീതാദേവി ടീച്ചർ, ഷമീമ ടീച്ചർ, സ്വപ്ന ടീച്ചർ, തുടങ്ങിയവർ നവ സാഹിതിയെ സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കി
🦋🦋🦋🦋🦋🦋🦋🦋🦋

ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നു നോക്കാം... നവ സാഹിതിയിൽ പുതു പരീക്ഷണങ്ങൾ നടത്തി നവസാഹിതീപംക്തിയെ ഒരു ഡിജിറ്റൽ ആനുകാലികം ആക്കിമാറ്റിയ ഗഫൂർ മാഷാണ്  ഈയാഴ്ചയിലെ തിങ്ങുന്ന താരം. ഈ പംക്തിക്ക് മാറ്റുകൂട്ടാനെന്നോണം ഓരോ സൃഷ്ടിയുടേയും ഓഡിയോ കൂടി ആയപ്പോൾ പംക്തി വളരെയേറെ നന്നായി. മിന്നും താരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...💐💐💐