22-04-19

📚📚📚📚📚

പെൻഡുലം 
അശോക് ഡിക്രൂസ്
പ്രണത ബുക്സ്
പേജ് 370
വില 350

  മലയാളത്തിലെ ആദ്യത്തെ ബോധധാരാ സങ്കേത നോവൽ ആയ സ്വർഗ്ഗദൂതന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് പ്രണത ബുക്സ് സംഘടിപ്പിച്ച നോവൽ രചനാമത്സരത്തിൽ 'പോഞ്ഞിക്കര റാഫി പുരസ്കാരം'നേടിയ നോവലാണ് 'പെൻഡുലം'; തലമുറകളിൽ നിന്നും തലമുറകളിലേക്ക്  ആടി നീങ്ങുന്ന പെൻഡുലം. "കാല വാഹിനിയായ ബന്ധങ്ങളുടെ, ബന്ധനങ്ങളുടെ, ചുരുളു കൊള്ളുന്ന ചരിത്രംകൂടിയാണ്. സാധാരണീകൃതമായ ജീവിതാവസ്ഥകളുടെയും വിശ്വാസ ബോധ്യങ്ങളുടെയും അസാധാരണവും സർഗാത്മകവുമായ വീക്ഷണങ്ങളിലൂടെ ജൈവികമായി പുനരവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് ഈ സാഹിത്യകൃതിയെ വ്യത്യസ്തമാക്കുന്നു",എന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തിയത് ശ്രദ്ധേയമാണ് .ജീവിതമെന്ന നാടകം കൃത്യമായി മൂന്നാം ബെല്ലിനല്ല ആരംഭിക്കുക. അവസാനവും ആരംഭവും നിശ്ചയിക്കാനും എളുതല്ല. എസ്തോസ് രചനയും സംവിധാനവും നിർവഹിച്ച ക്ഷൈത്രം നാടകത്തിൻറെ ആദ്യപ്രദർശനത്തിന് സമയം നിശ്ചയിച്ചിരുന്നതിന് മണിക്കൂറുകൾ മുമ്പ് നാടകം അടുത്ത ബെല്ലോടു തുടങ്ങുന്നു എന്ന് അനൗൺസ്മെന്റും അതിനെത്തുടർന്നുള്ള ബെല്ലും;- ബോധത്തിലും അബോധത്തിലും ഇടയിലുള്ള ഏതോ ഒരു സന്ധിയിൽ നിന്നുകൊണ്ട്- എസ്തോസ് നിർവഹിച്ചു പോയി.
കൊല്ലത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നാടകത്തിനുള്ള സ്ഥാനം വളരെ വലുതാണ്. സ്ത്രീപുരുഷഭേദമന്യേ ഉത്സവപ്പറമ്പുകളിൽ നാടകം ആഘോഷമാക്കുന്ന പുരുഷാരം നാടിൻറെ കൊടിയടയാളമാണ്. പെൻഡുലത്തിലെ നടു നായകൻറെ വീട്ടുപേര് നിർമ്മലാർട്സ് എന്നാൽ അതിൽ നാടിൻറെ ഈ സാംസ്കാരിക ബോധത്തെ നോടൊപ്പം നാടകത്തിൻറെ ജൈവ മേഖലയെയും അടയാളപ്പെടുത്തുന്നുണ്ട്
       മൂന്നു തലമുറയിലേക്ക് ദോലനം ചെയ്യുന്ന പെൻഡുലമാണ് ഈ നോവൽ .അതിൻറെ നടുവിലെ ബിന്ദുവാണ് എസ്തോസ് .ഏസ്താരി യോസ് എന്നാണ് രേഖാപരമായ ശരി പേര്. അപൂർവം ചിലരൊഴികെ എല്ലാവരും എസ്തോസ് എന്ന് വിളിക്കുന്നു. എസ്തോസൽ നിന്ന് പിന്നോട്ടു ദോലനം ചെയ്തു പെൻഡുലം എത്തുന്ന അഗ്രബിന്ദു ,ഭൂത കാലത്തിൻറെ കേട്ടോർമകളുടെ മൂടൽമഞ്ഞു കൊണ്ട് സവിശേഷമായ ദീപ്തിയും അവ്യക്തതയും നിഴലിട്ടു നിൽക്കുന്നതാണ്. അതിൻറെ മുന്നോട്ടുള്ള ദോലന ത്തിൻറെ അഗ്ര ബിന്ദു സന്തോഷ് എന്ന മൂന്നാം തലമുറ ക്കാരനും. ആ ദോലനം അവിടെ അവസാനിക്കുന്നില്ല അഭിനവ സന്തോഷ് ലൂടെ അത് അതിൻറെ പ്രയാണം നിർബാധം തുടരുകതന്നെ ചെയ്യുമെന്ന് നോവൽ നമ്മോട് പറഞ്ഞുതരുന്നുണ്ട്. കൊല്ലം പട്ടണത്തിൻറെ പാർശ്വ പ്രദേശങ്ങളിൽ സംഭവിക്കുന്ന കഥകൾ എന്ന രീതിയിലാണ് ഈ ആഖ്യാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. മൂന്ന് തലമുറയുടെ കഥ പറയുമ്പോൾ ,കേവല മനുഷ്യരുടെ സവിശേഷ കഥകൾ എന്നത് വിട്ട് ആ കാലഘട്ടത്തിന്റെ സാമാന്യ ആഖ്യാനത്തിന്റെ ബൃഹദ് രൂപത്തിലേക്ക് നോവൽ സ്വയം മാറ്റി പ്രതിഷ്ഠിക്കുന്നു.

  കെ കെ സുധാകരൻ ,'നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം' എന്ന നോവലിൽ ,സോളമന്റെയും സോഫിയയുടെയും പ്രണയത്തിന് മാധ്യമമായി കൽപ്പിച്ചത് ബൈബിളിലെ ഉത്തമഗീതം ആണല്ലോ. ഇവിടെയും സമാനമായ അന്തരീക്ഷത്തിൽ ഉത്തമഗീതം കടന്നുവരുന്നുണ്ട്. സവിശേഷമായ ചട്ടക്കൂടിലേക്ക് ബൈബിളിനെ തന്നെ പറിച്ചു നടുന്നതിന് ബൈബിളിൽ മഹാത്മാഗാന്ധിയ അന്വേഷിച്ചുകൊണ്ടുള്ള തുടക്കം എഴുത്തിൻറെ കുസൃതിയും പ്രണയത്തിൻറെ തരള തയും നമ്മെ അനുഭവിപ്പിക്കും. ബൈബിളിലെ ഏകാഖ്യാനത്തിൽ നിന്നും മഹാഭാരതത്തിലെ ബൃഹദാഖ്യാനത്തിലേക്ക് ഈ പെൻഡുലം ദോലനം ചെയ്തുകൊണ്ടേയിരിക്കുന്നു . ഉപാഖ്യാനങ്ങൾ രൂപത്തിൽ സൂക്ഷ്മാഖ്യാനങ്ങളാണെങ്കിലും ഒരു ചെറുകഥയ്ക്ക് സുഖമായി കടന്നിരിക്കാനുള്ള ജൈവ മേഖല അവിടെ ഒരു ക്കപ്പെട്ടിരിക്കുന്നു .പുരുഷ കേന്ദ്രീകൃതമാണ് കഥാഗാത്രമെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും സ്ത്രീത്വത്തിന്റെ മനോവ്യാപാരങ്ങളിണ് ഇതിനെ അടിമുടി  ഒരു നോവലിക്കുന്നതെന്ന് വായനാനന്തര ചിന്തകൾ നമ്മെ ബോധ്യപ്പെടുത്തും.

 പെൻഡുലത്തിൻറെ രഹസ്യം ഒളിപ്പിച്ചുവച്ച അമ്മയുടെ മനസ്സു മാത്രം കൊണ്ടല്ല ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേരുന്നത് .മക്കൾ ഉണ്ടാകുമ്പോൾ ആദ്യം കാണാൻ അതിൻറെ പിതാവ് തന്നെ വേണമെന്ന മൂന്ന് തലമുറയിലെ സ്ത്രീകളുടെ നടക്കാത്ത ആഗ്രഹം കൊണ്ടുമല്ല. കാലത്തിൻറെ കനലിലൂടെ നടന്ന് കയത്തിൽ പെട്ടുപോയ  ഉപ സ്ത്രീ കഥാപാത്രങ്ങളുടെ നീണ്ടനിര, കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ള പുരുഷന്മാരെ അതിശയിപ്പിക്കുന്ന രാസപരിണാമം ,നോവൽ നമ്മെ അങ്ങനെ അനുഭവിപ്പിക്കും.

അതിനേക്കാൾ ശ്രദ്ധേയമായ മറ്റൊരുകാര്യം ഉണ്ട്. പെരുമൺ ക്ഷേത്രനടയിൽനിന്ന് നാടകത്തിനിടെ ഒളിച്ചോടിയ സബീന എന്ന നടി.കാബറേ നർത്തകിയായി സദസിന്റെ ഞരമ്പുകൾ വലിച്ചു മുറുക്കിയ സുന്ദരി. ലോപ്പസിൻറെ സ്വപ്നങ്ങളിലേക്ക് ചേക്കേറിയവൾ. മലയാള നോവലിൻറെ ചരിത്രത്തിൽ ശക്തമായ സ്വാധീനം ആവുന്ന ആദ്യ ട്രാൻസ്ജെൻറർ. ലോകത്തിൽ ആൺ്മയുള്ള വരെ ആണെന്നും പെണ്ണ്മ യുള്ളവരെ പെണ്ണ് വിളിക്കാമെങ്കിൽ ഈ രണ്ട് സ്വത്വവും ഉള്ളവരെ എന്തുവിളിക്കണം .സൂര്യനെ അണിയുന്ന ഒരു സ്ത്രീയിൽ കെ ആർ മീര ഒരു ട്രാൻസ്ജെൻഡറിനെ അവതരിപ്പിക്കുന്നുണ്ട്. അതു പക്ഷേ പുരുഷനായി പുനർജനിക്കുന്നു. പൂർണ്ണമായ അർത്ഥത്തിൽ ഒരു ട്രാൻജൻഡർ മലയാള നോവലിലേക്ക് കടന്നുവരുന്നത് പെൻഡുലത്തിൽ ആണെന്ന് തോന്നുന്നു

രതീഷ് കുമാർ

🌾🌾🌾🌾🌾