22-02-19

സംഗീത സാഗരത്തിലേക്ക് ഏവർക്കും സ്വാഗതം🙏🏻
ഇന്ന് അമേരിക്കൻ സംഗീതജ്ഞനായ ബോബ് ഡിലനെ പരിചയപ്പെടാം

ബോബ് ഡിലൻ
അമേരിക്കക്കാരനായ ഒരു ഗായകനും ഗാനരചയിതാവും കലാകാരനും എഴുത്തുകാരനും സാഹിത്യത്തിനുള്ള നോബൽ സമ്മാനജേതാവുമാണ് ബോബ് ഡിലൻ (Bob Dylan) (/ˈdɪlən/; ജനനനാമം Robert Allen Zimmerman, മെയ് 24, 1941) ജനപ്രിയസംഗീതത്തെയും സംസ്കാരത്തെയും അഞ്ചു നൂറ്റാണ്ടിലേറെ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ പ്രസിദ്ധമായ രചനകളെല്ലാം തന്നെ 1960 -കളിൽ ആയിരുന്നു. അന്നത്തെസാമൂഹികപ്രശ്നങ്ങളെ വിശദമാക്കുന്നവയായിരുന്നു അവ. എന്നാൽ തന്റെ തലമുറയ്ക്കുവേണ്ടി സംസാരിക്കുന്നയാളാണ് താൻ എന്ന പത്രക്കാരുടെ വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. എന്നാലും ആദ്യഗാനങ്ങളായ ബ്ലോയിങ് ഇൻ ദ വിൻഡും, ദ റ്റൈംസ് ദെ ആർ എ ചേഞ്ചിങ് തുടങ്ങിയവയെല്ലാം അമേരിക്കയിലെ വ്യക്തി അവകാശങ്ങളുടെയും യുദ്ധവിരുദ്ധതയുടെയും മുന്നണി ഗാനങ്ങളായി മാറി.
ലോകമെമ്പാടുമായി 10 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഡിലൻ എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളാണ്.11 ഗ്രാമി പുരസ്കാരവും ഒരു ഓസ്കാർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരവുമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം , സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയിം തുടങ്ങിയ നിരവധി ഹോൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.2008-ൽ പുലിറ്റ്സർ പുരസ്കാരം ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹനായ ഡിലനെ 2012 ബറാക് ഒബാമ പ്രസിണ്ടൻഷ്യൽ അവാർഡ് ഓഫ് ഫ്രീഡം നൽകി ആദരിച്ചു.2016-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.
https://youtu.be/TlPV4wtZ6HE
https://youtu.be/h_XrL4sZoLM 
https://youtu.be/8HeeepmPSx8
https://youtu.be/n2R3gHRlZf8