21-07-19

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
😊🌚😊🌚😊🌚😊🌚😊🌚
ജൂലെെ 15 മുതൽ 21വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
😊🌚😊🌚😊🌚😊🌚😊🌚
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSSപുതുപ്പറമ്പ്)
(അവലോകനദിവസം_വെള്ളി)
😊🌚😊🌚😊🌚😊🌚😊🌚

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും(ബുധൻ ഒഴികെ) ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

😊🌚😊🌚😊🌚😊🌚😊🌚

🌜ജൂലെെ 15_തിങ്കൾ🌛
🌜സർഗസംവേദനം🌛


🌹തിങ്കളാഴ്ച രതീഷ് മാഷ് നമുക്കേവർക്കും സുപരിചിതനായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ 'ആത്മകഥ' യും,(വിവ: എം.പി.സദാശിവൻ) [ രജനി സുബോധ് ].... സുരേഷ് കുമാർ.ജിയുടെ ''എഞ്ചിൻ മുറിയിൽ പിറന്ന കവിതകൾ" ഉം [ശ്രീല അനിൽ ] പരിചയപ്പെടുത്തി..

🌹ജീവിത സായന്തനത്തിലെഴുതിയ 'ആത്മകഥ' കൃഷ്ണയ്യരുടെ സംഭവബഹുലമായ അദ്ദേഹത്തിന്റെ ''ജീവിതം'' തന്നെയാണ്... മന്ത്രിയായും ജഡ്ജിയായും ഭർത്താവായുമുള്ള അദ്ദേഹത്തിന്റെ ജീവിതം, ജീവിതത്തിന്റെ നാനാർത്ഥങ്ങൾ തേടിയുള്ള അലച്ചിലുകൾ, ദാർശനികത..... ഏതൊരാളും വായിച്ചിരിക്കേണ്ട ആത്മകഥ തന്നെയത്രേയിത്....

🌹സുരേഷ് കുമാറിന്റെ ''എഞ്ചിൻ മുറിയിൽ പിറന്ന കവിതകൾ'' സ്മരണകളുടെ ഇരമ്പുന്ന പാളങ്ങളിലൂടെ വിദൂരതയിലേക്കുള്ള ഏകാന്ത യാത്രയുടെ ഇടനിമിഷങ്ങളെ കവിതയുടെ ഇഴകൾ കൊണ്ട് ബന്ധിക്കാനുള്ള ശ്രമമാണ് ....... അതി മനോഹരമായ ബിംബങ്ങളിലൂടെ വശ്യസുന്ദരങ്ങളായ നിറക്കൂട്ടുകളിലൂടെ വരച്ചിട്ട കവിതകൾ തന്നെയാണിവ..

ഗഫൂർമാഷ്, സുദർശനൻ മാഷ്, പ്രജിത തുടങ്ങിയ പതിവുമുഖങ്ങൾ മാത്രമാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
പ്രിയരേ....നല്ല അഭിപ്രായങ്ങൾക്കൊപ്പം വിമർശനാത്മക അഭിപ്രായങ്ങളും സജീവമായ ഇടപെടലുകളുമാണ് പംക്തിയെ ഫലപ്രദമാക്കുന്നത്...

😊🌚😊🌚😊🌚😊🌚😊🌚

🌜ജൂലെെ 16_ചൊവ്വ🌛
🌜ചിത്രസാഗരം🌛

🌝🌝🌝🌝🌝🌝🌝🌝🌝🌝
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🌝🌝🌝🌝🌝🌝🌝🌝🌝🌝

ചിതസാഗരത്തിലാകട്ടെ ചിത്രകലാലോകത്ത് ബിന്ദുവിന് വലിയൊരു സ്ഥാനം നേടിക്കൊടുത്ത ഇന്ത്യൻ ചിത്രകാരൻ  സയ്യിദ് ഹൈദർ റാസ എന്ന S H റാസയേയും കൂട്ടിയാണ് പ്രജിത ടീച്ചറെത്തിയത്.
എണ്ണയിലും അക്രിലിക്കിലും വരച്ച  അമൂർത്ത ചിത്രങ്ങളിലൂടെ അദ്ദേഹം ലോകപ്രശസ്തനായി.. അദ്ദേഹത്തിന്റെ ജീവചരിത്രവും ചിത്രരചനാ സവിശേഷതകളും സമ്പ്രദായങ്ങളും വീഡിയോ ലിങ്കുകളും പ്രശസ്ത ചിത്രങ്ങളും ടീച്ചർ പങ്കുവെച്ചു... സുധീഷ് കോട്ടേമ്പ്രം സാറുമായുള്ള ഓഡിയോ ക്ലിപ്പും ഉണ്ടായിരുന്നു

🌹സുദർശനൻ മാഷ്,രജനി ടീച്ചർ,ഗഫൂർ മാഷ്,വിജുമാഷ്,സ്വപ്ന ടീച്ചർ,രതീഷ് മാഷ്,മഞ്ജു,രാജി ടീച്ചർ,രമ ടീച്ചർ,ശ്രീല ടീച്ചർ തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

😊🌚😊🌚😊🌚😊🌚😊🌚

🌜ജൂലെെ 18_വ്യാഴം🌛
🌜ലോകസിനിമ🌛

🌝🌝🌝🌝🌝🌝🌝🌝🌝🌝
അവതരണം_വിജുമാഷ് (MSMHSS കല്ലിങ്ങൽപ്പറമ്പ്)
🌝🌝🌝🌝🌝🌝🌝🌝🌝🌝

🌹ലോകസിനിമയെക്കുറിച്ചുള്ള അറിയിപ്പിനു ശേഷം കുറച്ചു കഴിഞ്ഞാണ് സിനിമകൾ വന്നത്

ഇംഗ്ലീഷ് ഭാഷയിലുള്ള 6 സിനിമകളാണ് മാഷ് പരിചയപ്പെടുത്തിയത്. അതിൽ ചിലത് മാർവെൽ സീരീസിൽ പെട്ടതായിരുന്നു.ഇങ്ങനെയുള്ള തെരഞ്ഞെടുപ്പിന് അവതാരകന് ഹാർദ്ദമായ അഭിനന്ദനങ്ങൾ..🙏🙏

ഈയാഴ്ചയിലെ സിനിമകൾ👇👇👇

🌹CAPTAIN MARVEL
🌹CAPTAIN AMERICA: FIRST AVENGER
🌹IRON MAN
🌹IRON MAN 2
🌹IRON MAN3
🌹BLACK PANTHER

സുദർശനൻ മാഷ് മാത്രമാണ് പംക്തിയിൽ പ്രതികരിച്ചു കണ്ടത്....

😊🌚😊🌚😊🌚😊🌚😊🌚

🌜ജൂലായ് 19 വെള്ളി🌛

🌜സംഗീതസാഗരം🌛

🌝🌝🌝🌝🌝🌝🌝🌝🌝🌝
അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🌝🌝🌝🌝🌝🌝🌝🌝🌝🌝

മുൻകൂട്ടി സൂചിപ്പിച്ചതു പോലെ ഇന്നും സംഗീത സാഗരം അൽപ്പം വൈകിയാണ് ടീച്ചർ അവതരിപ്പിച്ചത് ..

🎷 ഇന്ത്യയിലെ പത്ത് മഹദ് സംഗീതജ്ഞരെ പരിചയപ്പെടുത്തുന്ന പരമ്പരയിൽ രജനി ടീച്ചർ ഇത്തവണ അവതരിപ്പിച്ചത് സംഗീത വിസ്മയം എ.ആർ റഹ്മാനെയാണ്. സാഹിർ ലുധിയാൻ വി, ഇളയരാജ എന്നീ സംഗീതജ്ഞരെ കഴിഞ്ഞാഴ്ചകളിൽ  പരിചയപ്പെടുത്തിയത് ഓർക്കുമല്ലോ

🎷 മലയാളികൾക്ക് ഏറെ പരിചിതനായ വിഖ്യാത സംഗീതജ്ഞൻ ആർ.കെ ശേഖറിന്റെ പുത്രൻ ദിലീപ് കുമാറാണ് പിന്നീട് എ.ആർ.റഹ്മാൻ എന്ന പേരിൽ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കവർന്നത്

🎻 മദ്രാസ് മൊസാർട്ട് എന്നുകൂടി അറിയപ്പെടുന്ന അല്ലാ രഖാ റഹ്മാൻ എന്ന എ.ആർ റഹ്മാൻ ചെറുപ്രായത്തിൽ തന്നെ തൊട്ടതെല്ലാം പൊന്നാക്കിയ സംഗീതജ്ഞനാണ്. ലോകത്തെ മികച്ച സംഗീത പുരസ്ക്കാരങ്ങളായ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരവും ഗ്രാമി അവാർഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ മികച്ച സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി രാഷ്ട്രം തന്നെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്

🎹 റഹ്മാന്റെ എക്കാലത്തെയും മികച്ച സംഗീതാൽബങ്ങളുടെയും ഗാനങ്ങളുടെയും ഒരു പരമ്പര തന്നെ വീഡിയോ ലിങ്കുകളായി ടീച്ചർ നമുക്ക് മുൻപിൽ അവതരിപ്പിച്ചു .

🔴 കോരിച്ചൊരിയുന്ന പെരുമഴയിൽ മറ്റൊരു സംഗീതപ്പെരുമഴയായി ഇന്നത്തെ സംഗീത സാഗരം വായനക്കാരുടെ മനസ്സിൽ പെയ്തിറങ്ങി

😊🌚😊🌚😊🌚😊🌚😊🌚
🌜ജൂലെെ 20🌛
🌜നവസാഹിതി🌛
🌝🌝🌝🌝🌝🌝🌝🌝🌝🌝
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🌝🌝🌝🌝🌝🌝🌝🌝🌝🌝

🌹ശനിയാഴ്ചകളിലെ  നവസാഹിതി ശനിയുടെ വലയത്തിളക്കം പോലെ ആ ദിവസത്തിന് ഭംഗി കൂട്ടുന്നു...ഒരു ഡിജിറ്റൽ ആനുകാലികം  വായിച്ച അനുഭൂതി..

സൃഷ്ടികളിലേക്ക്...👇👇

🌺അനുഭവാവിഷ്കാരം🌺
〰〰〰〰〰〰〰〰〰
🌹ഇതാണ് ഞാൻ_ജസീന റഹീം

🌺കവിതകൾ🌺
〰〰〰〰〰〰〰

🌹ബംഗാൾ 2 _ യൂസഫ് നടുവണ്ണൂർ
🌹ബോൺസായി _ജെസ്സി കാരാട്
ഇശൽ നിലാവ്_ലാലൂർ വിനോദ്
🌹പ്രണയത്തിന്റെ മുഖങ്ങൾ_പ്രീതി രാജേഷ്
🌹അനാഥത്വം_റബീഹ  ബഷീർ
🌹മായാസീതമാർ_ശ്രീല അനിൽ

🌺കഥ🌺
〰〰〰〰
🌹വെയിൽ മായ്ക്കും നേരം _ദിവ്യ

🌺നിരൂപണം🌺
🌹പാട്ടിലൂടൊഴുകി_നരേന്ദ്രൻ

🌺യാത്രാവിവരണം🌺
🌹ഊട്ടിയിലൂടെ_രാജൻ കരുവാരക്കുണ്ട്

കവിതകൾ,കഥ എന്നിവയുടെ ഓഡിയോയും ,സൃഷ്ടികൾ തയ്യാറാക്കിയവരെ ചിത്രസഹിതം പരിചയപ്പെടുത്തലും,അനുബന്ധചിത്രങ്ങളും സൂപ്പർ...

🌺പംക്തിക്ക് മാറ്റുകൂട്ടാനായി ശിവശങ്കരൻ മാഷ്ടെ വിലയിരുത്തലും ഉണ്ടായിരുന്നു👏👏👏🌺

🌹ശ്രീല അനിൽ ടീച്ചർ,ബിജു മാഷ്, സുദർശനൻ മാഷ്, വാസുദേവൻ മാഷ്, രതീഷ് മാഷ്,സുജാത, സ്വപ്ന ടീച്ചർ,പ്രജിത, രവീന്ദ്രൻ മാഷ്, രജനി ടീച്ചർ,സീത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി നവസാഹിതിയെ സജീവമാക്കി.

😊🌚😊🌚😊🌚😊🌚😊🌚
പ്രവീൺ വർമ മാഷ് പോസ്റ്റ് ചെയ്ത 'ഭാഷാനിയമങ്ങൾക്ക് അംഗീകാരം;മലയാളം ലിപിയിലുള്ള വെബ് വിലാസങ്ങൾ ഉടൻ' ഭാഷാപ്രേമികൾക്ക് പ്രതീക്ഷ നൽകുന്നു🤝🙏🙏രണ്ടു ദിവസം മുമ്പ് കവിത ടീച്ചർ ഉന്നയിച്ച ആവശ്യം പ്രിയ ഗ്രൂപ്പംഗങ്ങൾ പരിഹരിക്കും എന്ന് വിശ്വസിക്കുന്നു.വാസുദേവൻമാഷ് പോസ്റ്റ് ചെയ്ത തത്സമയ രാമായണം പ്രഭാഷണം🤝🤝👌👌👌മഞ്ജു  'രാവണന്റെ വിജയഗാഥ'യ്ക്ക് തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ്👌🤝രജനി ടീച്ചർ പോസ്റ്റ് ചെയ്ത ബടകരഭാഷ😍തിങ്കൾ,ചൊവ്വ,ബുധൻ ദിവസങ്ങളിലായി അരുൺ മാഷ് നമുക്കു പകർന്നു തന്ന സമഗ്രമായ അറിവുകൾ👏👏👏

ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം...
വാൽനക്ഷത്രം പോലെ ഇടയ്ക്കു വന്ന് ഗ്രൂപ്പിനെ പ്രഭാപൂരിതമാക്കുന്ന അരുൺമാഷ്ടെ മൂന്നു ദിവസത്തെ പോസ്റ്റുകൾ 👌👌👌അപ്പോ അരുൺമാഷ് തന്നെയാകട്ടെ നമ്മുടെ ഈയാഴ്ചയിലെ മിന്നും താരം...

അരുൺ മാഷേ...അഭിനന്ദനങ്ങൾ👏👏👏👏🌹🌹🌹