21-05-19


ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
ചിത്രസാഗരം പംക്തിയിൽ കഴിഞ്ഞയാഴ്ച വരെ നമ്മൾ പരിചയപ്പെട്ടത് എന്തെല്ലാമെന്ന് നോക്കാം...
42.ടി.കെ.പത്മിനി
41.ടാഗോർ
40.ജാക്സൺ പൊള്ളോക്ക്
39.മരേക്ക്റുസീക്ക്
38.ജോഹാൻജോർജ്ജ്മെയെർ വോൺ ബ്രെമെൻ
37.പെട്രസ് വാൻ ഷെൽഡൻ
36.വില്യം ടർണർ
35.മേരി കസാട്ട്
34.റോസ ബാൺഹ്യൂർ
33.ജോർജ്യ ഒകീഫ്
32.ഫ്രിദ കാഹ്ലോ
31.ഗുസ്താവ് ഗൂർബെ
30.റെനെ മഗ്രീറ്റ്
29.  എഡ്ഗാർ ഡി ഗാസ്
28.  എൽഗ്രിക്കോ
27.  ജാക്വിസ് ലൂയിസ് ഡേവിഡ്
26.  ഫ്രാൻസിസ്കോ ഗോയ
25.  മെെക്കലാഞ്ജലോ മെറിസി ഡി കരവാജിയോ
24.  അർതമേസ്യ ജെന്റിലസ്കി
23.  പിയേറ്റർ ബ്രുഗേൽ(elder)
22.  ബാർത്തലോമെ എസ്തബാൻ മുറില്ലോ
21.  റാഫേല്‍
20.  പോള്‍സെസാന്‍
19.  പോള്‍ ഗോഗിന്‍
18.  ക്ലൗഡ് മോണെ
17.  സാൽവദോർ ദാലി
16.  സാന്ദ്രോ ബോട്ടിസെല്ലി
15.  റാംബ്രാൻഡ്
14.  ജോഹന്നാസ് വെർമീർ
13.  മൈക്കലാഞ്ജലോ
12.  ലിയനാര്‍ഡോ ‍‍‍‍ഡാവിഞ്ചി
11.  പാബ്ലോ  പിക്കാസോ
10.  വിന്‍സെന്റ് വാന്‍ഗോഗ്
09.  എം വി ദേവന്‍
08.  നമ്പൂതിരി
07.  രാജാരവിവര്‍മ്മ
06.  ശില്പചിത്രങ്ങള്‍
05.  ചുമർച്ചിത്രങ്ങള്‍ - മ്യൂറല്‍
04.  ചുമർച്ചിത്രങ്ങള്‍ - ഫ്രസ്കോ
03.  മുഖാലങ്കരണങ്ങള്‍
02.  കൊത്തുചിത്രങ്ങൾ
01.  ഗുഹാചിത്രങ്ങള്‍

ഇന്ന് അകാലത്തിൽ പൊലിഞ്ഞ നന്ദിതയുടെ ജനനദിനം.പലതും ബാക്കി വെച്ച്.... ഇരുട്ടിലേക്ക് നടന്നകന്ന നന്ദിതയെ പോലെ പ്രശസ്തിയുടെ ഔന്നത്യത്തിൽ നിൽക്കുന്ന സമയത്ത് നമുക്ക് ആസ്വദിക്കാൻ തന്നതിനേക്കാളും തരാത്തതാകും മധുരം നിറഞ്ഞ സൃഷ്ടികൾ എന്നോർമ്മിപ്പിച്ചുകൊണ്ട് മറഞ്ഞുപോയ  സർഗധനർ എത്രയെത്ര...

വെറും 28 വർഷത്തെ ആയുസ്സുകൊണ്ട് ചിത്രങ്ങളിലൂടെ ഇന്നും ആസ്വാദക ഹൃദയങ്ങളിൽ ജീവിക്കുന്ന ഒരു ചിത്രകാരിയെ  നമുക്കിന്ന് അടുത്തറിയാൻ ശ്രമിക്കാം..

കഴിഞ്ഞയാഴ്ച  "കേരളത്തിലെ അമൃത ഷെർഗിൽ" എന്നറിയപ്പെടുന്ന ടി കെ പത്മിനിയെ നമ്മൾ പരിചയപ്പെട്ടു .ഈയാഴ്ച അമൃത ഷെർഗിലിനെത്തന്നെ നമുക്ക് പരിചയപ്പെടാം.ജീവിതം കൊണ്ട് അമൃത ഷെർഗിലും പത്മിനിയും സമാനർ....
അമൃത ഷെർഗിൽ
അമൃത ഷെർഗിലിനെക്കുറിച്ചുള്ള ഒരു ഓഡിയോ ക്ലിപ്പ് ആകട്ടെ ആദ്യം.JNU വിൽ ചിത്രകലാഗവേഷകനായ ശ്രീ സുധീഷ് കോട്ടേമ്പ്രം ആണ് ഇന്നത്തെ ഓഡിയോയിലൂടെ വിവരങ്ങൾ പങ്കുവെയ്ക്കുന്നത്

സ്ത്രീ  ഒരു  ഉപഭോഗവസ്തു എന്ന നിലയിൽ  ഉപയോഗിക്കുന്ന അവസ്ഥ മാറ്റി  സ്ത്രീയുടെ പ്രശ്നങ്ങളെയും സ്വത്വത്തെയും തുറന്നുകാട്ടുന്ന ഒരു പുതുയുഗപ്പിറവിക്ക്  തുടക്കം കുറിച്ച ചിത്രകാരിയാണ് (ഹംഗേറിയൻ_ഇന്ത്യൻ)  അമൃത ഷെർഗിൽ.

ഹംഗറിയിലെ  ബുഡാപെസ്റ്റിലാണ് 1913 ജനുവരി 30 ന്അമൃത ജനിച്ചത് .അച്ഛൻ  ബഹുഭാഷാ പണ്ഡിതനും പഞ്ചാബ്കാരനുമായ ഉമാറാവു സിംഗ്.  അമ്മ പ്രശസ്ത ഹംഗേറിയൻ പോപ് ഗായിക മേരിആങ്ത്വാനത്ത്.ഹംഗറിയിൽ ആയിരുന്നു അമൃതയുടെ ബാല്യകാലം. അമ്മാവനായ എവിൻ ഭക്ടെെ ആണ്  അമൃതയിൽ  ഉറങ്ങിക്കിടന്നിരുന്ന  കലാവാസനയെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും. കുട്ടിക്കാലത്തെ  സൗധങ്ങളുടെ ചിത്രം വരയ്ക്കാൻ  മിടുക്കിയായിരുന്നു അമൃത.

1921 ൽ കുടുംബത്തിൽ നേരട്ട സാമ്പത്തിക പ്രതിസന്ധി കാരണം അമൃതയുടെ കുടുംബം സിംലയിലേക്ക്  താമസം മാറ്റി .അവിടെവച്ച് അമൃത വയലിൻ അഭ്യസിച്ചു. ഒമ്പതാം വയസ്സുമുതൽ  സഹോദരിയുമായി ചേർന്ന്  സംഗീതക്കച്ചേരികൾ നടത്താൻ തുടങ്ങി.

1924 ൽ അമൃത ഇറ്റലിയിലെ  ഒരു കലാ വിദ്യാലയത്തിൽ ചേർന്നു ചിത്രകല അഭ്യസിച്ചു. പ്രമുഖരായ ഇറ്റാലിയൻ ചിത്രകാരന്മാരുടെ   കീഴിലുള്ള പഠനം അമൃതയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കി. പതിനാറാം വയസ്സിൽ അമൃത യൂറോപ്പിലേക്ക്  പുറപ്പെട്ടു.  പോൾ സെസാൻ,പോൾ ഗോഗിൻ എന്നിവരുടെ ചിത്രകല ശൈലി ഒട്ടൊന്നുമല്ല അമൃതയെ സ്വാധീനിച്ചത് .നീഗ്രോകലയുടേയും ആദിമകലാരൂപങ്ങളുടേയും  സ്വാധീനത്തിൽ അമൃത വഴിപ്പെട്ടു. 1931 മുതൽ യൂസഫ് അലി ഖാന്റെ കീഴിൽ പഠനം തുടർന്നു...

അമൃതയുടെ ചിത്രകലാജീവിതത്തെ  രണ്ടായി തിരിക്കാം. യൂറോപ്പ്യൻ ആൻഡ് വെസ്റ്റേൺ (1932_ 1936), ഇന്ത്യൻ ചിത്രകലയുടെ സ്വാധീനം (1937 _1941)

അമൃതയുടെ  ചിത്രരചനയുടെ ആദ്യ ഘട്ടത്തിൽ (1930കളിൽ) പാശ്ചാത്യ രീതി കാണാം. 1932ൽ വരച്ച young girls അമൃതയുടെ ചിത്രകല ജീവിതത്തിൽ വഴിത്തിരിവായി മാറി. പാരീസ് ഗ്രാൻഡ് സലോൺ  മത്സരത്തിൽ  ഈ ചിത്രം മെഡൽ നേടി  സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞതും ഏഷ്യയിൽ നിന്നുമുള്ള  ഒരെയൊരു അംഗവുമായിരുന്നു അമൃത. കാലഘട്ടത്തിൽ  ഒരുപാടൊരുപാട്  സെൽഫ് പോർട്രേറേറ്റുകളും മറ്റുള്ളവരുടെ ചിത്രങ്ങളും അമൃത  വരച്ച കൂട്ടി. അമൃതയുടെ പോർട്രേറേറ്റുകളിൽ ആത്മരതിയുടെ അംശം കാണാമന്ന് നാഷണൽ മോഡേൺ ആർട്ട്  വിലയിരുത്തിയിട്ടുണ്ട്.

1934ൽ  ഇന്ത്യയിലാണ് തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയൂ എന്ന ചിന്തയിൽ ഇന്ത്യയിലേക്ക് മടങ്ങി .1935 ൽകണ്ടുമുട്ടിയ മാൽക്കം മാഡ്രിഡ്ജുമായി പ്രണയത്തിൽ ആയെങ്കിലും അധികകാലം ബന്ധം  നിലനിന്നില്ല.പിന്നീട്1936ൽ കണ്ടുമുട്ടിയ ഖാണ്ഡലവാലയുമായുള്ള  ബന്ധമാണ് അമൃതയുടെ  ഇന്ത്യൻ രീതിയിലുള്ള  ചിത്രം വരയ്ക്ക്  അടിസ്ഥാനമായത്. അത് പിന്നീട് തന്റെ മരണം വരെ അമൃത പിന്തുടർന്നു.

1937ൽ വരച്ച bride's toilet, brahmachari..,തുടങ്ങിയ ചിത്രങ്ങൾ അമൃതയുടെ ഇന്ത്യൻ ക്ലാസിക്കൽ ചിത്രകലയ്ക്ക് ഉദാഹരണങ്ങൾ ആണ്. ഈ ചിത്രങ്ങൾ ഇന്ത്യയുടെ അക്കാലത്തെ ദയനീയാവസ്ഥയ്ക്ക് നേരെ അമൃത പിടിച്ച് കണ്ണാടിയായിരുന്നു. ഇങ്ങനെ ധാരാളം  ഇന്ത്യൻ പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങൾ  അമൃതയുടെ കാൻവാസിലൂടെ വെളിച്ചം കാണാൻ തുടങ്ങി

ഇരുപത്തിയഞ്ചാം വയസ്സിൽ ഹംഗറിക്കാരനായ വിക്ടർ ഹെഗാൻ നെ അമൃത വിവാഹം കഴിച്ചു. വിവാഹാനന്തരം ആണ് അമൃതയുടെ ചിത്രകലയുടെ പ്രധാന ഘട്ടം ആരംഭിക്കുന്നത്. ബംഗാൾ സ്ക്കൂൾ ഓഫ്  ആർട്സിനോട് കിടപിടിക്കുന്നതാണ് അമൃതയുടെ ചിത്രങ്ങൾ. ടാഗോറിനെ അമൃതയുടെ ചിത്രങ്ങൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. കോൺഗ്രസ് അനുഭാവിയായിരുന്നു അമൃത.അമൃതയുടെ ചിത്രങ്ങൾ  കോൺഗ്രസ് പ്രചരണങ്ങൾക്ക്  ഉപയോഗിച്ചിരുന്നു. നെഹ്റുവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന അമൃത നെഹ്റുവിൻറെ ഒരു ചിത്രം പോലും വരച്ചിരുന്നില്ല . തെക്കേ ഇന്ത്യ മുഴുവൻ അമൃത പര്യടനം നടത്തി. അജന്ത എല്ലോറ ഗുഹാ ചിത്രങ്ങൾ അവർ നോക്കി കണ്ടു. പത്മനാഭ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ ഇഷ്ടമായിരുന്നില്ല പക്ഷേ കൊച്ചിയിലെ മട്ടാഞ്ചേരി കൊട്ടാരം അമൃത ഇഷ്ടപ്പെട്ടു. കേരളത്തിലെ  കഥകളിയും  ഭരതനാട്യവും അമൃതയെ ഒരുപാട് മോഹിപ്പിച്ചു. ഇങ്ങനെ ചിത്രകലയെ അത്രമേൽ സ്നേഹിച്ചിരുന്ന അമൃത 1941 ഡിസംബർ അഞ്ചിന് പെട്ടെന്നുണ്ടായ അസുഖത്താൽ കോമ ബാധിതയാവുകയും  മരണമടയുകയും ചെയ്തു. പലരും ഭർത്താവിനെ പഴിചാരി. അമൃത മരിച്ച അടുത്ത ദിവസം തന്നെ ഭർത്താവിനെ ഹംഗേറിയൻ ഗവൺമെൻറ് ജയിലിലടച്ചു.

https://youtu.be/XQsbbGlfu78
https://youtu.be/kl1FReUkxjM 
https://youtu.be/6BeTCRbwuLc

അബോധാവസ്ഥയിലാകുന്ന സമയത്തും  അമൃതയുടെ സമീപം വരച്ചുതുടങ്ങിയ ഒരു ചിത്രമുണ്ടായിരുന്നു....മുഴുവനാക്കാനാവാതെ...അമൃതയുടെ ജീവിതം പോലെ...
അമൃതയുടെ സെൽഫ് പോർട്രെയ്റ്റുകൾ👇👇👇









Two girls
അമൃതയുടെ ജീവിതത്തിലെ സംഘർഷങ്ങളുടെ ആവിഷ്ക്കാരമാണ് ഈ ചിത്രം.അമൃതയിലെ രണ്ട് തരം സംസ്ക്കാരങ്ങൾ..വീട്ടുകാരുമായുള്ള പ്രശ്നങ്ങൾ...ചിത്രസങ്കേതങ്ങൾ...എന്തുമാകാം..
Bride's toilet
അജന്താഗുഹകളിലെ ചുമർച്ചിത്രകലയിൽ ആകൃഷ്ടയായി അമൃത വരച്ച ചിത്രമാണിത്.1937 ൽ പൂർത്തിയാക്കിയ ഈ ചിത്രം നാഷണൽ ആർട്ട് ഗ്യാലറിയിലുണ്ട്
Three girls_...വിഷാദം തുളുമ്പുന്ന കണ്ണുകൾ നോക്കൂ...



 
South Indian villagers going to market
Mother India
ബാലികാവധു
ബ്രഹ്മചാരി
ഹംഗേറിയൻ ജിപ്സി ഗേൾ
ഇന്ത്യൻ ഫ്രിദ കാഹ്ലോ എന്നറിയപ്പെടുന്ന അമൃത ഷെർഗിലിന്റെ ഓർമ്മയ്ക്കായുള്ള റോഡ്

ഇനിയുമുണ്ടായിരുന്നു പറയാൻ..തിരക്കിൽ വിട്ടുപോയതാ(1978 ൽ അമൃതയുടെ സ്മരണാർത്ഥം അമൃത വരച്ച ഹിൽ വുമൺ എന്ന ചിത്രം സ്റ്റാമ്പായി ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയത്..2013ൽ യുനെസ്കോ അമൃതയുടെ ജന്മശതാബ്ദി അമൃതഷെർഗിൽ വർഷമായി തീരുമാനിച്ചത്...അമൃത ചൗധരി എന്ന എഴുത്തുകാരി അമൃത ഷെർഗിലിന്റെ ജീവിതാംശം ഉൾക്കൊണ്ട് FAKE IT എന്ന നോവൽ രചിച്ചത്..അമൃതയെ ചുറ്റിമുറുക്കിയിരുന്ന വിവാദങ്ങൾ..1969 ൽ പുറത്തിറങ്ങിയ സിനിമ...)