21-04-19

🌷🌷🌷🌷🌷🌷🌷🌷🌷🌷
ഏപ്രിൽ 15മുതൽ 21വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌷🌷🌷🌷🌷🌷🌷🌷🌷🌷
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSSപുതുപ്പറമ്പ്)
(അവലോകനദിവസം_വെള്ളി)
🌷🌷🌷🌷🌷🌷🌷🌷🌷🌷
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌷🌷🌷🌷🌷🌷🌷🌷🌷🌷
ഏപ്രിൽ 15_തിങ്കൾ
സർഗസംവേദനം
🖊🖋✒🖊🖋✒🖊🖋✒🖊
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🖋🖊✒🖋🖊✒🖋🖊✒🖋

🌹തിങ്കളാഴ്ച ഷിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ'' അഷിത - അത് ഞാനായിരുന്നു'' [രതീഷ് മാഷ് ] ,ഷൈൻ  ഷൗക്കത്തലിയുടെ പെൺമയം [ജസി കാരാട്], സംഗീത ഗൗസിന്റെ ഇരുണ്ട തീരത്തെ ഇദ്ദ [വെട്ടം ഗഫൂർ ] എന്നീ കൃതികൾക്കുള്ള വായനക്കുറിപ്പുകളാണ് പരിചയപ്പെടുത്തിയത്...
🌹മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മലയാളികളിലേക്കെത്തിച്ച, മലയാളികളെ സംഭ്രമിപ്പിച്ച ദീർഘ സംഭാഷണമാണിത്..
വായനക്കാരെ പ്രലോഭിപ്പിക്കുന്ന ഒട്ടേറെ സംഗതികളിതിലുണ്ട്.. തന്നെ വീട്ടുകാർ എങ്ങനെയാണ് പരിഗണിച്ചിരുന്നതെന്ന തീയോർമ്മകളാണ് നമ്മെ നടുക്കുക...'' പുറത്തു വരാത്ത ഒരു നിലവിളി ''യായിരുന്നത്രേ അവരുടെ ജീവിതമെന്ന് അഷിത തുറന്നുപറയുന്നു...


🌹വ്യത്യസ്ത കുടുംബങ്ങളിലെ ഷൈൻ ഷൗക്കത്തലിയുടെ പെൺമയം ,അഞ്ച് പെൺകുട്ടികൾ പ്രശ്നങ്ങളെ അതിജീവിച്ച് ലക്ഷ്യങ്ങൾ സാക്ഷാത്കരിച്ച കഥ പറയുന്നു... വ്യത്യസ്തമായ ഒട്ടേറെ വിഷയങ്ങൾ കൈയ്യൊതുക്കത്തോടെ മൂർച്ചയേറിയ ഭാഷയിൽ സ്ത്രീപക്ഷ, മനുഷ്യ പക്ഷ പരമായി പറഞ്ഞിരിക്കുന്ന കൃതി കൂടിയാണിത്.'

🌹സംഗീത ഗൗസിന്റെ ഇരുണ്ട തീരത്തെ ഇ ദ്ദയാകട്ടെ സ്ത്രീയുടെ സ്വാതന്ത്ര്യദാഹത്തിന്റെ തീക്ഷ്ണത പകരുന്ന മുപ്പത്തഞ്ച് കവിതകളുടെ സമാഹാരമാണ്, ഇരുണ്ട ലോകത്ത് സ്ത്രീ അനുഭവിക്കുന്ന വിലക്കുകളും അതിനെതിരെയുള്ള പ്രതിഷേധവും ,ചങ്ങലക്കണ്ണികളറുക്കാനുള്ള അദമ്യമായ വെമ്പലും, ആക്ഷേപഹാസ്യവും, പാരിസ്ഥിതിക വിനാശവും പ്രണയവും എല്ലാ മുള്ള ഈ കൃതി സംഗീതയുടെ ജീവിത സ്പർശം തന്നെയാണ്...

🌹വെട്ടം ഗഫൂർ മാഷ്, സുദർശൻ മാഷ്, രജനി ടീച്ചർ, ബിജു മാഷ്, പവിത്രൻ മാഷ്, പ്രജിത ടീച്ചർ, കവിത ടീച്ചർ, രജനി സുബോധ്, വാസുദേവൻ മാഷ് തുടങ്ങിയവർ സജീവമായി സംവദിച്ചു.... ഒപ്പം സന്ദർഭോചിത കൂട്ടിച്ചേർക്കലുകളുമായി സജിത്ത് മാഷുമുണ്ടായിരുന്നു....🤝
🌷🌷🌷🌷🌷🌷🌷🌷🌷🌷

ഏപ്രിൽ 16_ചൊവ്വ
ചിത്രസാഗരം
🎨🎨🎨🎨🎨🎨🎨🎨🎨🎨
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🎨🎨🎨🎨🎨🎨🎨🎨🎨🎨
🌹ചൊവ്വ...ചിത്ര സാഗരത്തിലാകട്ടെ ജർമ്മൻ ചിത്രകാരനായ ജോഹാൻ ജോർജ് മെയർ വോൺ ബ്രെമ നിനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്.. ബൈബിൾ, കുടുംബം, മുതിർന്ന പെൺകുട്ടികളും ചുറ്റുപാടുകളുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങൾ.. ജീവചരിത്രവും, (Chatter boxes, Littlemaidpeeling pot atoes, Good night, perpetual love, Mother and child) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളും വീഡിയോ ലിങ്കുകളും, ചിത്രരചനാ സവിശേഷതകളും, ടീച്ചർ വിശദമായിത്തന്നെ പങ്കുവെച്ചു..

🌹സുദർശൻ മാഷ്, രതീഷ് മാഷ്, സ്വപ്ന ടീച്ചർ, നീന ടീച്ചർ, പ്രജിത ടീച്ചർ, പ്രമോദ് മാഷ്, പവിത്രൻ മാഷ്, വെട്ടം ഗഫൂർ മാഷ്, ശിവശങ്കരൻ മാഷ്, രജനി ടീച്ചർ, വാസുദേവൻ മാഷ്,പ്രിയ ടീച്ചർ, കൃഷ്ണദാസ് മാഷ് തുടങ്ങിയവർ ചിത്ര സാഗര സൗന്ദര്യത്തിലാറാടാൻ എത്തിച്ചേർന്നിരുന്നു.

🌷🌷🌷🌷🌷🌷🌷🌷🌷🌷

ഏപ്രിൽ 17_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🗣🗣🗣🗣🗣🗣🗣🗣🗣🗣
അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)
🗣🗣🗣🗣🗣🗣🗣🗣🗣🗣

🌹നിരവധി നാട്ടു മൊഴികളാൽ സമ്പന്നമായ മലയാളഭാഷയിലെ ഭാഷാഭേദങ്ങൾ പരിചയപ്പെടുത്തുന്ന പതിയായ ആറ് മലയാളിക്ക് നൂറ് മലയാളം പംക്തിയിൽ ഈ ആഴ്ച മലപ്പുറം ജില്ലയിൽ പൊതുവേ കാണപ്പെടുന്ന ഭാഷാഭേദങ്ങളെയാണ് അവതാരകൻ പരിചയപ്പെടുത്തിയത്. എെക്കാരം ചേർത്ത് ഉച്ചരിക്കുന്നവ, ചുരുക്ക രൂപങ്ങൾ, സർവ്വനാമങ്ങൾ, പ്രയോഗ ഭേദങ്ങൾ, പക്ഷിമൃഗാദികൾക്ക് പറയുന്ന പേരുകൾ, വീടുമായി ബന്ധപ്പെട്ട പദങ്ങൾ, ശിശുഭാഷ തുടങ്ങിയവയിലെ ഭാഷാഭേദങ്ങളെ ഒരു ഭാഷ വിദഗ്ധനെ പോലെ പവിത്രൻ മാഷ് പരിചയപ്പെടുത്തി.മലപ്പുറം മാഹാത്മ്യം വിളിച്ചോതുന്ന മൂന്ന് വീഡിയോ ലിങ്കുകളും അവതരണത്തിന് അനുബന്ധമായി ഉണ്ടായിരുന്നു.
🌹ഡോക്ടർ പ്രമോദ് ഇരുമ്പുഴി എഴുതിയ മലപ്പുറം ഭാഷ മൈഗുരുഡ് എന്ന കൃതിയെ അടിസ്ഥാനമാക്കി ആണെങ്കിലും അതിലുമേറെ ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായിരുന്നു മാഷ്ടെ അവതരണം എന്ന് ഹമീദ് മാഷ് അഭിപ്രായപ്പെട്ടു .
കവിത ടീച്ചർ, സുദർശൻ മാഷ്,രമ ടീച്ചർ ,ശ്രീല ടീച്ചർ ,വിജു മാഷ്, ഗഫൂർ മാഷ് ,രജനി ടീച്ചർ ,രതീഷ് മാഷ് ,ജെസി ടീച്ചർ ,സ്വപ്ന ടീച്ചർ, പ്രജിത, വാസുദേവൻ മാഷ്, രവീന്ദ്രൻ മാഷ് തുടങ്ങിയവരും സജീവമായി രംഗത്തുണ്ടായിരുന്നു.

🌷🌷🌷🌷🌷🌷🌷🌷🌷🌷

ഏപ്രിൽ18_വ്യാഴം
ലോകസിനിമ
🎥🎥🎥🎥🎥🎥🎥🎥🎥🎥
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🎥🎥🎥🎥🎥🎥🎥🎥🎥🎥

🌹150ാം സിനിമയുടെ പ്രദർശനത്തിന് ലോകസിനിമാ വേദി ഈയാഴ്ച സാക്ഷിയായി എന്നത് ഏറ്റവും അഭിമാനത്തോടെ പറയട്ടെ. വ്യത്യസ്തമായ ഭാഷകളിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള സിനിമകൾ തെരഞ്ഞെടുക്കുന്ന വിജു മാഷിന്റെ കഴിവിനെയും ആത്മാർത്ഥതയും ഹൃദയം നിറഞ്ഞ അഭിനന്ദിക്കുന്നു.🤝🤝🤝 ലോകസിനിമ ഓരോ ആഴ്ചയും എത്രപേർ കണ്ടു എന്നതിലപ്പുറം നമ്മുടെ തിരൂർ മലയാളം ആപ്പിൽ ലോകസിനിമ പംക്തി വഴി ശേഖരിക്കപ്പെട്ട ലോകസിനിമകൾ വരും തലമുറയ്ക്ക് ഏറെ പ്രയോജനകരമാണ് എന്ന  കാര്യം പറയട്ടെ. നമുക്ക് ഇഷ്ടമുള്ള സിനിമ വിവരണങ്ങളോടെ കാണുവാൻ ഇതിലും നല്ല അവസരം വേറെ എവിടെ നിന്ന് കിട്ടും😊😊
🌹ഈയാഴ്ച പ്രദർശിപ്പിച്ച സിനിമകളിലൂടെ.....
🔮SICCIN
🔮KUMA
🔮WILD PEAR TREE
🔮NIGHT OF SILENCE
🔮ONCE UPON A TIME IN ANATOLIA
🔮MILK(SUT)

🌹രതീഷ് മാഷ്, ഗഫൂർ മാഷ് ,രജനി സുബോധ് ടീച്ചർ ,പവിത്രൻ മാഷ്, പ്രജിത ,ശ്രീല ടീച്ചർ, പ്രമോദ് മാഷ് എന്നിവർ വിജുമാഷെ അഭിനന്ദിക്കാൻ വേദിയിലെത്തി..

🌷🌷🌷🌷🌷🌷🌷🌷🌷🌷


🎼🎼🎼🎼🎼🎼🎼🎼🎼🎼
ഏപ്രിൽ 19 വെള്ളി
 സംഗീതസാഗരം
🎻🎻🎻🎻🎻🎻🎻🎻🎻🎻
അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🎻🎻🎻🎻🎻🎻🎻🎻🎻🎻

ദു:ഖവെള്ളിയാഴ്ചയായ ഇന്ന് പുതിയൊരു സംഗീതവിരുന്നു മായാണ് രജനി ടീച്ചർ കടന്നു വന്നത് .
ന്യൂ ജെൻ സംഗീതമെന്നറിയപ്പെടുന്ന ട്രാൻസ് മ്യൂസിക്

🎹 പുതുതലമുറയുടെയും വിശേഷിച്ച് കൗമാരക്കാരുടെയും യുവജനങ്ങളുടെയും ഇഷ്ട സംഗീതമായ ട്രാൻസ്മ്യൂസിക്കിനെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങളാണ് ടീച്ചർ പങ്കുവെച്ചത്

🎻 90 കളിൽ ജർമനിയിൽ തുടങ്ങി ലോകമെമ്പാടും അലയൊലികൾ തീർത്ത് ഇന്നത്തെ രോമാഞ്ചസംഗീത സംരംഭമായ ഡിജെ കളിൽ എത്തി നിൽക്കുന്ന ട്രാൻസ് മ്യൂസികിനെ കുറിച്ചുള്ള വിവരങ്ങൾ ഗ്രൂപ്പിന് ഒരു മുതൽക്കൂട്ടുതന്നെയായി

🎼 ട്രാൻസ് മ്യൂസിക്കിന്റെയും ഡി ജെ സംഗീതത്തിന്റെയും നിരവധി വീഡിയോ ലിങ്കുകൾ ടീച്ചർ പരിചയപ്പെടുത്തി .
2014 നു ശേഷം ഈ സംഗീത ശാഖയിൽ വന്ന മാറ്റങ്ങളും വീഡിയോകൾ വഴി തന്നെ അവതരിപ്പിച്ചു

🔵 തുടർന്ന് നടന്ന വിലയിരുത്തൽ ചർച്ചയിൽ കവിത, പ്രജിത ,ഗഫൂർ മാഷ് ,വിജു മാഷ് ,വാസുദേവൻ മാഷ് ,പവിത്രൻ മാഷ് ,രതീഷ് മാഷ് എന്നിവർ അഭിപ്രായങ്ങൾ പങ്കുവെച്ചു
🌷🌷🌷🌷🌷🌷🌷🌷🌷🌷

ഏപ്രിൽ 20_ശനി
നവസാഹിതി
📝📝📝📝📝📝📝📝📝📝
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
📝📝📝📝📝📝📝📝📝📝

🌹വിഭവസമൃദ്ധമായ നവസാഹിതി തന്നെയായിരുന്നു ഈ ആഴ്ചയും എന്ന് പറയേണ്ടതില്ലല്ലോ😊 വേറൊരു പ്രത്യേകത, അവതരിപ്പിച്ച പത്ത് സൃഷ്ടികളിൽ ഏഴെണ്ണവും നമ്മുടെ ഗ്രൂപ്പ് അംഗങ്ങളുടെതായിരുന്നു. നമ്മുടെ ഗ്രൂപ്പിലെ സർഗ്ഗധനരായ പലരും ഇനിയും മറഞ്ഞിരിക്കുന്നുണ്ട്.ഉടൻ അവരുടെ സൃഷ്ടികളും നവസാഹിതിയിൽ വായിക്കാമെന്ന പ്രതീക്ഷയുണ്ട്.
🌹ഈയാഴ്ചയിലെ സൃഷ്ടികൾ....👇👇

🔮ഇതാണ് ഞാൻ_ ജസീന റഹീം
🔮മഴ പറഞ്ഞത് _സ്വപ്ന റാണി
🔮ഒളിച്ചോട്ടം_ ശ്രീല അനിൽ
🔮സ്ത്രീഭാവം_ കൃഷ്ണദാസ് കാക്കഞ്ചേരി
🔮കറുമ്പി_ ജെസി കാരാട്
🔮ഇടവഴികൾ_ യൂസഫ് നടുവണ്ണൂർ
🔮ജലം എന്ന വാക്ക്_ അനീഷ് ദേവരാജൻ
🔮ഞാൻ ക്രൂശിതൻ_ നരേന്ദ്രൻ
🔮ഭാഗ്യപരീക്ഷണം_ ശ്രീനിവാസൻ തൂണേരി
🔮പ്രളയക്കുറ്റവാളി_ ബഹിയ
ഇതിനപുുറമേ ഹരിദാസ് മാഷ് എഴുതിയ പ്രജ മാഷ് തന്നെ പോസ്റ്റ് ചെയ്തു . പവിത്രൻ തീക്കുനിയുടെ കവിത സജിത്ത് മാഷും പോസ്റ്റുചെയ്തു രണ്ടും നല്ല കവിതകൾ.

🌹രവീന്ദ്രൻ മാഷ് ,രതീഷ് മാഷ് ,സുദർശനൻ മാഷ്, വിജു മാഷ്, വാസുദേവൻ മാഷ് ,ജെസി ടീച്ചർ, കല ടീച്ചർ, പവിത്രൻ മാഷ്, ശിവശങ്കരൻ മാഷ് ,ശ്രീല ടീച്ചർ, പ്രജിത ,സലൂജ സ്വപ്ന റാണി ടീച്ചർ ,ബീന ടീച്ചർ ,കൃഷ്ണദാസ് മാഷ് തുടങ്ങിയവർ നവസാഹിതിയെ പങ്കാളിത്തത്താൽ  സജീവമാക്കി.
🌷🌷🌷🌷🌷🌷🌷🌷🌷🌷
ഇനി ഈ ആഴ്ചയിലെ മിന്നും താരം ആരാണെന്ന് അറിയേണ്ടേ...
150 സിനിമകൾ ലോകസിനിമാവേദിയിൽ പ്രദർശിപ്പിച്ച വിജു മാഷാണ് നമ്മുടെ ഈ ആഴ്ചയിലെ മിന്നും താരം പ്രയാസകരമായ ഈ ദൗത്യം വിജയകരമായി കൊണ്ടുപോകുന്ന വിജു മാഷിന് അഭിനന്ദനങ്ങൾ🤝🌹🌹
🌷🌷🌷🌷🌷🌷🌷🌷🌷🌷