20-11-18

🌌🌌🌌🌌🌌🌌🌌🌌🌌🌌🌌
പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ... ചിത്രസാഗരം പംക്തിയുടെ 15ാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏
🌌🌌🌌🌌🌌🌌🌌🌌🌌🌌🌌
 ഗുഹാചിത്രങ്ങളിൽ തുടങ്ങിയ ചിത്രസാഗരത്തിൽ വിവിധതരത്തിലുള്ള ചിത്രരചനാ രീതികൾക്കു പുറമേ നിരവധി ചിത്രകാരന്മാരെ പരിചയപ്പെട്ടു... നമ്മളിതു വരെ അടുത്തറിയാൻ ശ്രമിച്ച ചിത്രകാരന്മാർ ഇവരാണ്👇👇
🌹രാജാ രവിവർമ
🌹ആർട്ടിസ്റ്റ് നമ്പൂതിരി
🌹എം.വി.ദേവൻ
🌹മെെക്കലാഞ്ജലോ
🌹പാബ്ലോ പിക്കാസോ
🌹ഡാവിഞ്ചി
🌹വാൻഗോഗ്
🌹വെർമീർ
🌹റംബ്രാന്റ്
🌹സാന്ദ്രോ ബോട്ടിസെല്ലി

നമുക്കിന്ന് അടുത്തറിയാം ചിത്രകലയിൽ സർറിയലിസ്റ്റിക്ക് ആശയങ്ങൾ കൊണ്ടുവന്ന
സാൽവദോർ ദാലി എന്ന പ്രശസ്ത ചിത്രകാരനെ...
സർ റിയലിസം എന്താണെന്ന് നമുക്കേവർക്കും അറിയാം.ഒരാഴ്ച മുമ്പ് വാസുദേവൻമാഷ്  ലോകസാഹിത്യ പംക്തിയിൽ ആ പ്രസ്ഥാനത്തെക്കുറിച്ച് വിശദമായിത്തന്നെ പ്രതിപാദിച്ചിരുന്നു.അന്ന് ഞാനും മാഷും ദാലിയെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

സാൽവദോർ ദാലിയെക്കുറിച്ച് അറിയാൻ രാജൻമാഷെ(ശ്രീ.രാജൻ കാരയാട്,ആതവനാട് ഹെെസ്ക്കൂളിലെ ചിത്രകലാദ്ധ്യാപകൻ)യാണ് ആദ്യം സമീപിച്ചത്.അഭിമുഖം നടത്താൻ കഴിയാത്ത തരത്തിൽ എനിക്ക് ചുമയുള്ളതിനാൽ മാഷ് പറഞ്ഞതെല്ലാം കേട്ടു...ചെറിയ ഓഡിയോക്ലിപ്പ് മാഷ് തരുകയും ചെയ്തു.. (നിർഭാഗ്യവശാൽ ശബ്ദം കുറവാണ് ആ ക്ലിപ്പിന്)👇👇

പിന്നീട് ഞങ്ങളുടെ സ്ക്കൂളിലെ ചിത്രകലാദ്ധ്യാപകൻ രവീന്ദ്രൻ മാഷെയാണ് ബുദ്ധിമുട്ടിച്ചത്...അദ്ദേഹവും ഒരുപാട് വിവരങ്ങൾ പറഞ്ഞുതന്നു..അതിൽ നിന്നും ഒരു ഭാഗം ഇതാ..👇👇

ഇനി അല്പം കൂടി വിശദമായി പരിചയപ്പെടാം...😊
ബാല്യം....👇👇👇
1904 മെയ്‌ 11-ന്‌ അഭിഭാഷകനായിരുന്ന സാൽവദോർ ദാലി ഐ കസിയുടെയും,ഫെലിപ്‌ ഡൊമെനെച്‌ ഫെരിസിന്റെയും രണ്ടാമത്തെ പുത്രനായി സാൽവദോർ ദാലി ജനിച്ചു. അമ്മയായിരുന്നു കൊച്ചു ദാലിയിലെ കലാകാരന്‌ എന്നും പ്രോത്സാഹനം നൽകിയിരുന്നത്‌. സാൽവദോർ എന്നു തന്നെയായിരുന്നു കസി-ഫറിസ്‌ ദമ്പതികളുടെ മൂത്ത മകന്റെയും പേര്. ഉദരരോഗം വന്ന്‌ ജ്യേഷ്ഠൻ മരിച്ച ശേഷമായിരുന്നു ദാലിയുടെ ജനനം.. 9-ആം വയസ്സിൽ മൂത്ത മകന്റെ കല്ലറയിൽ വച്ച്‌,ജ്യേഷ്ഠന്റെ പുനർജന്മമാണ്‌ താനെന്ന്‌ അമ്മ പറഞ്ഞത്‌ കൊച്ചു ദാലിയിൽ ചലനങ്ങളുണ്ടാക്കി.പിന്നീട്‌ ജീവിതാവസാനം വരെ താനും ജ്യേഷ്ഠനും രണ്ടല്ലെന്നു വിശ്വസിച്ചിരുന്നു ദാലി.
ദാലിയുടെ ഇളയ സഹോദരിയായിരുന്നു അന മരിയ.ദാലിയെക്കാൾ മൂന്നു വയസ്സിന്‌ ഇളപ്പമുണ്ടായിരുന്ന അന ,1949-ൽ സഹോദരനെക്കുറിച്ച്‌ "ദാലി അസ്‌ സീൻ ബൈ ഹിസ്‌ സിസ്റ്റർ"(dali as seen by his sister)എന്ന കൃതി പ്രസിദ്ധപ്പെടുത്തി.കുട്ടിക്കാലത്ത്‌ ഫുഡ്ബോളായിരുന്നു സാൽവദോറിന്റെ ഇഷ്ടവിനോദം.പിൽകാലത്തെ പല ബാഴ്സിലോണീയൻ ഫുഡ്ബാൾ കളിക്കാരും ദാലിയുടെ കളിക്കൂട്ടുകാരയിരുന്നു

ഇതിൽ പറഞ്ഞിരിക്കുന്ന കുഞ്ഞനിയത്തി അനയുടെ ചിത്രം അവളുടെ പതിനഞ്ചാം വയസിൽ ദാലി വരച്ചതു കാണൂ...👇👇
ദാലി 1923 ൽ വരച്ച തന്റെ കുഞ്ഞനിയത്തിയുടെ ചിത്രം...ഇതിൽ പിന്നീട് മാറ്റങ്ങൾ വരുത്തുകയുണ്ടായി

ചിത്രകലാപഠനത്തിലേക്ക്....👇👇
1916ൽ,12-ആം വയസ്സിൽ ദാലി ചിത്രകലാപഠനം ആരംഭിച്ചു.ആധുനിക ചിത്രകലാസങ്കേതങ്ങളെക്കുറിച്ചുള്ള റാമൺ പിച്ചൊയുടെ ക്ലാസ്സുകൾ ആ ബാലന്‌ ആവേശം പകർന്നു.1917ൽ അച്ഛന്റെ സഹായത്തോടെ ബന്ധുക്കൾക്കായി തന്റെ ചാർക്കോൾ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.1919ൽ ഫിഗ്വറസിലെ മുനിസിപ്പൽ തീയേറ്ററിലായിരുന്നു ആ മഹാനായ കലാകാരന്റെ ആദ്യ ചിത്രപ്രദർശനം.

1922-ൽ മാഡ്രിഡിലെ റെസിഡെൻസിയ ഡി എസ്റ്റുഡെന്റെ(Residencia de Estudente or Students' residence)യിലും പാരീസിലെ അക്കാഡെമിയ ഡി സാൻ ഫെർണാൻഡോ(Academia de Fernando or School of Fine arts)യിലുമായി ദാലി തന്റെ പഠനം പൂർത്തിയാക്കി.ഊർജ്ജസ്വലനായ ആ മെലിഞ്ഞ അഞ്ചരയടിക്കാരൻ ചെറുപ്പക്കാരൻ ,സവിശേഷമായ രചനാശെെലിയും, വസ്ത്രധാരണവും, വിചിത്രമായ ആശയങ്ങളും കൊണ്ട്‌ പഠനകാലത്തു തന്നെ ശ്രദ്ധേയനായിരുന്നു.ഈ കാലഘട്ടത്തിലാണ്‌ ചിത്രകലയിലെ പുതിയ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചു.ക്യൂബിസമായിരുന്നു അദ്ദേഹത്തെ ഏറ്റവുമധികം ആകർഷിച്ചത്‌.മാഡ്രിഡിലെ ആദ്യത്തെ ക്യൂബിസ്റ്റ്‌ ചിത്രകാരന്മാരിൽ ഒരാളായിരുന്നു സാൽവദോർ ദാലി.പിൽക്കാലത്ത്‌ പല വിചിത്രമായ ആശയങ്ങൾക്കും പിറകെ പോയെങ്കിലും ,1920-കളിൽ ,പഠനകാലത്ത്‌ മനസ്സിൽ വേരൂന്നിയ ആശയങ്ങളും സങ്കേതങ്ങളും,ജീവിതാവസാനം വരെ അദ്ദേഹം പിന്തുടർന്നു.

യൗവനകാലഘട്ടം👇👇
രണ്ടാം ലോകമഹായുദ്ധകാലത്തെ ആശയസംഘട്ടനങ്ങളാൽ മുഖരിതമായ യുവത്വമായിരുന്നു ദാലിയുടെത്‌.ഹിറ്റ്ലറിന്റെ ആശയങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം പലപ്പോഴും വിവാദങ്ങൾക്ക്‌ വഴിവച്ചു.ആദ്യകാലത്ത്‌ സിനിമയിൽ ആകൃഷ്ടനായ ദാലി,1929ൽ സർറിയലിസ്റ്റിക്‌ സിനിമകളുടെ വക്താവായിരുന്ന സംവിധായകൻ ലൂയിസ്‌ ബ്യൂണലിനൊപ്പം ചലച്ചിത്ര നിർമ്മാണത്തിലും തിരക്കഥാരചനയിലും വ്യാപൃതനായി.അതിനിടെ,സ്പെയിനിലെ റഷ്യൻ കുടിയേറ്റക്കാരിയായിരുന്ന ഗല(Gala)യുമായി അടുപ്പത്തിലായി.1934ൽ അവർ വിവാഹിതരായി.

1930-കളിലായിരുന്നു ദാലിയിലെ ചിത്രകാരൻ പ്രശസ്തിയിലേക്കുയർന്നതും.അക്കാലത്തെ പല ലോകോത്തര ചിത്രപ്രദർശനങ്ങളിലും ദാലിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു.പാരീസിലെ സർറിയലിസ്റ്റിക്‌ ചിത്രകാരന്മാരുടെ ഔദ്യോഗിക സംഘടനയായിരുന്ന സർറിയലിസ്റ്റിക്‌ സൊസൈറ്റിയിൽ അദ്ദേഹത്തിന്‌ അംഗത്വം ലഭിച്ചു.

ഈ ചിത്രത്തിൽ മാറ്റങ്ങൾ പിന്നീട് വരുത്തി എന്നു പറഞ്ഞുവല്ലോ..ആ മാറ്റങ്ങളെ തൊട്ടുമുകളിൽ കൊടുത്ത പോസ്റ്റിലെ ദാലിയുടെ പ്രിയതമ ഗാലയും അനയുമായുമുള്ള ബന്ധത്തെ ചേർത്ത് വ്യാഖ്യാനിക്കുന്നവരുമുണ്ട്...ആ ചിത്രമിതാ👇👇
അന്ത്യം...👇👇
1980കളിൽ അമിതമായ മദ്യപാനം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു.1982 ജൂൺ 10-ന്‌ ഭാര്യ ഗല മരിച്ചതോടെ തീവ്രമായ നിരാശാബോധം അദ്ദേഹത്തെ കീഴ്പ്പെടുത്തി.1982-ൽ മരണക്കിടക്കയിൽ തന്നെ സന്ദർശിച്ച ഫ്രഞ്ച്‌ ഭരണാധികാരിയ്ക്ക്‌ സമ്മാനിച്ച "ഹെഡ്‌ ഓഫ്‌ യൂറോപ്പ്‌"(The Head Of Europe)ആണ്‌ അദ്ദേഹത്തിന്റെ അവസാന രചനയെന്നു വിശ്വസിയ്ക്കപ്പെടുന്നു.

ഗലയുടെ മരണമുയർത്തിയ നിരാശാബോധം പലതവണ ദാലിയെ ആത്മഹത്യാ ശ്രമത്തിൽ കൊണ്ടെത്തിച്ചു .പട്ടിണി കിടന്നും, തീകൊളുത്തിയും ജീവനൊടുക്കാൻ ശ്രമിച്ച അദ്ദേഹം അവസാന കാലം തന്റെ തീയറ്ററിൽ കഴിച്ചുകൂട്ടാൻ തീരുമാനിച്ചു.ഒടുവിൽ, 1989 ജനുവരി 23-ന്‌ തന്റെ പ്രിയപ്പെട്ട സംഗീതം കേട്ട്‌,84-അം വയസ്സിൽ ആ മഹാപ്രതിഭ ഓർമ്മയായി.ഫിഗ്വറെസിലെ ദാലി തീയറ്റർ ആന്റ്‌ മ്യൂസിയത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം.

സാൽവദോർ ദാലിയുടെ ചിത്രങ്ങളെക്കുറിച്ച് ഒരു ലഘുവിവരണം👇👇👇
1931-ലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ "ദ പെഴ്സിസ്റ്റൻസ്‌ ഓഫ്‌ മെമ്മറി"(the Persistance Of Memory)യുടെ രചന.ഉരുകിയൊലിയ്ക്കുന്ന പോക്കറ്റ്‌ വാച്ചുകളും പശ്ചാത്തലത്തിലെ വിസ്തൃതമായ ഭൂപ്രകൃതിയും,ഘടികാരങ്ങളിലിഴയുന്ന ഉറുമ്പുകളും,പ്രാണികളുമെല്ലാം പ്രതീകാത്മകത(symbolism)യുടെ അന്നോളം കണ്ടിട്ടില്ലാത്ത ഭാവതലങ്ങളിലേയ്ക്ക്‌ ചിത്രകലയെ കൊണ്ടെത്തിച്ചു.

1949 മുതൽ ജീവിതാവസാനം വരെ ദാലി തന്റെ ജന്മനാട്ടിൽ ജീവിച്ചു.ഇക്കാലത്ത്‌ എഴുത്തിലും ചിത്രരചനയിയലും രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായി.രാഷ്ട്രീയ സ്വാധീനം അദ്ദേഹത്തിന്റെ വരകളിലും ദൃശ്യമായി..സിസ്റ്റീൻ മഡോണ(sistene madonna) എന്ന ചിത്രം ന്യൂയോർക്ക്‌ അന്താരാഷ്ട്രപ്രദർശനത്തിൽ പ്രദർശിപ്പിയ്ക്കപ്പെട്ടു.

ബൈബിളും നാചുറൽ സയൻസും കണക്കുമായിരുന്നു മറ്റു പ്രിയപ്പെട്ട വിഷയങ്ങൾ."കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ"(Rhinocerous Horns) ഈ കാലഘട്ടത്തിലെ രചനയായിരുന്നു.കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ വളരുന്ന വിശുദ്ധ ജ്യാമിതിയിൽ ആകൃഷ്ടനായ അദ്ദേഹം കാണ്ടാമൃഗത്തിനും വിശുദ്ധ മറിയത്തിനും സാമ്യം കൽപിയ്ക്കുകയാൺ`പ്രസ്തുത സൃഷ്ടിയിൽ.ഡി.എൻ.എയുടെ ഘടനയും ഹൈപ്പർ ക്യൂബും അദ്ദേഹത്തെ ആകർഷിച്ചു.ക്രിസ്തുവിന്റെ കുരിശുമരണം ചിത്രീകരിയ്ക്കുന്ന ക്രൂസിഫിക്ഷൻ(crucifixion)എന്ന ചിത്രത്തിൽ ഹൈപ്പർ ക്യൂബുകളുടെ വിന്യാസത്തിന്റെ മാസ്മരികത നമുക്കു ദർശിയ്ക്കാം.

സാൽവദോർ ദാലിയുടെ ചിത്രങ്ങളിലെ ചില പ്രത്യേകതകൾ(ശെെലി)👇👇👇
പ്രതീകാത്മകതയായിരുന്നു ദാലിയുടെ സൃഷ്ടികളിലെ പ്രധാന സവിശേഷത. ഉരുകിയൊലിയ്ക്കുന്ന ഘടികാര(പെഴ്സിസ്റ്റൻസ്‌ ഓഫ്‌ മെമ്മറി)ങ്ങളായിരുന്നു ദാലിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രതീകം.ആൽബർട്ട് ഐൻസ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തത്തിൽ ആകൃഷ്ടനായ ദാലി,സമയം ആപേക്ഷികമാണെന്നു പറയാനാണ്‌ ഈ പ്രതീകം ഉപയോഗിച്ചത്‌.

ആനകളായിരുന്നു മറ്റൊരു പ്രിയപ്പെട്ട വിഷയം.അവ പ്രകൃതിയെ പ്രതിനിധാനം ചെയ്തു.1940-കളിലെ പല ചിത്രങ്ങളിലും അവ സജീവമായി.ദാലിയുടെ സൃഷ്ടികളിലെ മുട്ടപൈതൃകത്തിന്റെയും മാതൃത്വത്തിന്റെയു പ്രതീകമായിരുന്നു.പ്രതീക്ഷയെയും സ്നേഹത്തെയും പ്രതിനിധാനം ചെയ്ത്‌ അവ പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു."The Great Mastrubator,The Metamorphosis Narcissus എന്നിവ അതിനുദാഹരണങ്ങളാണ്‌.

ഉറുമ്പുകളായിരുന്നു മറ്റൊരു ശക്തമായ പ്രതീകം.അവ മരണത്തിന്റെയും നാശത്തിന്റെയും തീവ്രമായ ലൈംഗികതയുടെയും ചിഹ്നമായിരുന്നു

സാൽവദോർ ദാലിയുടെ മാസ്റ്റർ പീസ് ചിത്രം_പേഴ്സിസ്റ്റൻസ് ഓഫ് മെമ്മറി👇👇
പേഴ്സിസ്റ്റൻസ് ഓഫ് മെമ്മറി
ഈ ചിത്രത്തെക്കുറിച്ച്  ബ്ലോഗിൽ വന്ന വിശദീകരണം👇👇
ദാലി 27-മത്തെ വയസ്സിലാണ് ചിത്രം വരക്കുന്നത്. സർ റിയലിസ്റ്റുകൾ അബോധത്തിന്റെ വാസ്തവത്തെ ചിത്രീകരിക്കാൻ പരീക്ഷണം നടത്തിയവരാണ്. ദാലിയുടെ വാക്കുകളിൽ, "കൈകൊണ്ട് ചായം നൽകിയിട്ടുള്ള സ്വപ്നത്തിന്റെ ഫോട്ടോഗ്രാഫുകൾ". ( സർ റിയലിസ്റ്റു ചിത്രങ്ങൾക്ക് പൊതുവേ ചേരുന്ന വിശേഷണം) അതുകൊണ്ട് ശ്രദ്ധിച്ചാലറിയാം, ചിത്രം ഒരു ഫോട്ടോഗ്രാഫുപോലെ വ്യക്തമാണ്. അതേ സമയം അതിലെ വസ്തുക്കളും സ്ഥലവും നിഗൂഢവുമാണ്. ചിത്രത്തിലെ സ്ഥലം സ്വപ്നത്തിലെ സ്ഥലമാണ്. കവിതയിലെന്നപോലെ ചിത്രത്തിൽ ബിംബങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്, അതുവച്ച് സ്വപ്നത്തിൽ സമയം അസ്ഥിരമാണ്. പെട്ടെന്ന് ഞെട്ടി ഉണരുന്ന ഒരാൾക്ക് ഇത് ഏത് സമയമാണെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ട്. സ്വപ്നത്തിൽ സമയത്തിന് ഒരർത്ഥവുമില്ല. അതിന്റെ ശക്തി നശിച്ച അവസ്ഥയെ വ്യക്തമാക്കാൻ ഘടികാരങ്ങൾക്ക് നിശ്ചിത ഘടനയില്ലാതെയാവുന്നു ചിത്രത്തിൽ. പലതരത്തിൽ അർത്ഥം നഷ്ടപ്പെടുന്ന ഘടികാരങ്ങളെയാണ് 4 ക്ലോക്കുകളുടെ വ്യത്യസ്തമായ അവസ്ഥയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്..ഉറക്കത്തിലേക്കുള്ള സൂചനയ്ക്കായി മറ്റൊരു ബിംബം ചിത്രത്തിലുള്ള ആ ജീവിയാണ്. അത് ഉറങ്ങുകയാണ്.. അതിന്റെ വലിയ കൺപീലി സ്വപ്നാവസ്ഥയിൽ ചലിക്കുന്ന കണ്ണുകളുടെ ഓർമ്മ കൊണ്ടുവരുന്നു. അങ്ങനെ സ്വപ്നത്തിനകത്ത് മറ്റൊരു സ്വപ്നം കൂടി ദാലി ഒരുക്കുന്നു.
മറ്റൊരു വ്യാഖ്യാനം, ക്ലോക്കുകൾ 1920,30 കാലയളവിൽ യൂറോപ്പിലെ മധ്യവർഗം സമയം പാഴാക്കാതിരിക്കാനായി കൊണ്ടു നടന്ന പോക്കറ്റു വാച്ചുകളുടെ വികസിത രൂപമാണെന്നാണ്. സാമൂഹികമായ സമ്മർദ്ദങ്ങളിൽനിന്ന് വിടുതൽ നേടാൻ ജീവിതത്തെ സർക്കാസ്റ്റിക്കായി, നോക്കിക്കണ്ടവരാണ് സർ റിയലിസ്റ്റുകൾ. അതുകൊണ്ട് ഐൻസ്റ്റീന്റെ കാലത്തിനു ശേഷം സമയം എന്ന സംഗതി അത്ര പ്രധാനമുള്ളതല്ലെന്നും അതൊരു പോക്കറ്റു വാച്ചിനകത്ത് കെട്ടിയിടാനുള്ളതല്ലെന്നും അത് കൂടുതൽ സങ്കീർണ്ണവും ആപേക്ഷികവുമാണെന്നുമുള്ള ആശയം ഉരുകുന്ന, ഉറുമ്പുകൾ തിന്നു തീർക്കുന്ന വാച്ചുകളിലുണ്ട് എന്നു ചിലർ വാദിക്കുന്നു..'സ്ഥിരമായ ഓർമ്മ' അഥവാ 'ഓർമ്മയുടെ ശാഠ്യം' എന്ന ശീർഷകം പോലും ഒരു തമാശയായിട്ടാണ് ചിത്രത്തിനു ദാലി നൽകിയത് എന്ന് വാദമുണ്ട്.
ഇതെല്ലാം ശരിയാവുമ്പോഴും ഇതെങ്ങനെ ഓർമ്മയുമായി ബന്ധപ്പെടുന്നു എന്നിടത്താണ് ചിത്രത്തിന്റെ ആത്മകഥാപരമായ വ്യാഖ്യാനത്തിനു പ്രാധാന്യം വരുന്നത്. സ്പെയിനിലെ പോർട്ട് ലിഗെറ്റ് എന്ന കടലോര നഗരമാണ് ദാലിയുടെ ജന്മസ്ഥലം. അവിടം ഉപേക്ഷിച്ചുപോന്ന ചിത്രകാരന്റെ അബോധത്തിലെ ആ സ്ഥലത്തിന്റെ പുനർജ്ജന്മമാണ് ചിത്രത്തിൽ നാം കാണുന്ന വരണ്ട സ്ഥലം. മനസാ ഉപേക്ഷിക്കപ്പെട്ട സ്ഥലം എന്നതിന്റെ സൂചനയാണ് വരണ്ടതായി കാണുന്ന പ്രദേശം. അയയിൽ തൂക്കിയിട്ട തുണിയും മറ്റും ബാല്യകാല ഓർമ്മകളാണ് സ്വപ്നത്തിന്റെ സ്വഭാവം വച്ച് ഒന്ന് മറ്റൊന്നായി പരിണമിക്കും അങ്ങനെ ഓർമ്മയും കാലവു (സമയവും) ഇവിടെ പരസ്പരം വച്ചു മാറുന്നു. ദൂരെയായി കാണുന്ന മല, പോർട്ട് ലിഗെറ്റിലുള്ള മൗണ്ട് പൈയാണെന്ന് ചില നിരൂപകർ ചൂണ്ടി കാണിച്ചിട്ടുണ്ട്..
അങ്ങനെ, ഒരു കാര്യമല്ല, പല കാര്യങ്ങൾ ചേർന്നാണ് പെർസിസ്റ്റൻസ് ഓഫ് മെമ്മറിയെ വ്യാഖ്യാന ക്ഷമമാക്കുന്നത്.. ഇനിയുമുണ്ട്.. പക്ഷേ നിർത്താം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, ചിത്രത്തെപ്പറ്റി അധികം ദാലി വിശദീകരിച്ചിട്ടില്ലെങ്കിലും, ഉരുകുന്ന വാച്ചുകൾ ഐൻസ്റ്റീന്റെ ആപേക്ഷിക സീദ്ധാന്തത്താൽ പ്രചോദിതമായ കലാരൂപമല്ലേ എന്നു ചോദിച്ച നിരൂപകയ്ക്ക് ദാലി നൽകിയ മറുപടി, ഹേയ്, അതൊന്നുമല്ല, വടക്കൻ ഫ്രാൻസിലെ പഴയ ഒരുതരം ചീസ് (പാൽക്കട്ടി) വെയിലത്തിടുമ്പോൾ ഉരുകുന്നതു കണ്ട് അതുപോലെ വരച്ചതാണ് എന്നാണ്..

വീഡിയോ ലിങ്ക്👇👇
https://youtu.be/h7RIP2spwpg
സാൽവദോർ ദാലിയെക്കുറിച്ച് രാജൻ തുവ്വാര എഴുതി കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകംസാൽവദോർ ദാലി കലയും ജീവിതവും

ഈ പുസ്തകത്തിന്റെ ബുക്ക് റിവ്യൂ വായിക്കാം താഴെയുള്ള ലിങ്കിലൂടെ...👇👇
[ഒരു ചിത്രകാരനു ലഭിക്കാവുന്ന ഏറ്റവും മികച്ച രണ്ടു ഭാഗ്യങ്ങളിൽ ഒന്നാമത്തേത് ഒരു സ്പെയിൻകാരനായിത്തീരുക ...

Read more at: https://www.manoramaonline.com/literature/bookreview/salvador-dali-book-review.html

ദാലിയെക്കുറിച്ച് ഓർസോൺ വെല്ലസ് ചെയ്ത സിനിമയിൽ നിന്നും ഒരു ഭാഗം👇👇
https://youtu.be/8XkO0ysBdis
Enigma of my desire_1929
Spider of the evening_1940
1940കളിലെ യുദ്ധഭികരത തുറന്നു കാണിക്കുന്ന The face of war_1941
The burning giraffe_1937
Landscape with butterflies_1956
Melting watch_1954
Elephants_1948
Swans reflecting elephants_1937
The first study for the Madonna of Port light_1949
കുറച്ചു ചിത്രങ്ങൾ പരിചയപ്പെട്ടല്ലോ...ഇതിനിടെ നമ്മുടെ ഗ്രൂപ്പിലെ അരുൺ മാഷ് ചില വിവരങ്ങൾ എനിക്കയച്ചുതന്നിരുന്നു..അത് ഇതാ👇👇
അടക്കം ചെയ്ത് ഇരുപത്തിഎട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ദാലിയുടെ മീശ മേലോട്ടുതന്നെ നിന്നിരുന്നെന്ന് വായിച്ച ഒരോർമ്മയുണ്ട്. കലാചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരു സംഭവമായിരുന്നു അന്ന് സ്‌പെയ്‌നില്‍ നടന്നത്. സര്‍റിയലിസ്റ്റ് കലാശാഖയുടെ പ്രമുഖ വക്താവായിരുന്ന ചിത്രകാരന്‍ സാര്‍വദോര്‍ ദാലിയുടെ ജഡം ഡി എൻ എ പരീക്ഷണങ്ങൾക്കായി പുറത്തെടുത്തപ്പോള്‍ എംബാം ചെയ്ത ശരീരത്തിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും മീശപോലും അതേ മൂർച്ചയോടെ നില്ക്കുകയായിരുന്നെന്നും കണ്ടെത്തുകയായിരുന്നു.
ഇത്രയും വായിച്ചപ്പോൾ ദാലിയുടെ പ്രിയതമ ഗാലയെ കാണാൻ മോഹമില്ലേ...ഇതാ ആ പ്രണയജോഡികൾ..❤❤👇👇

ദാലി നിർമിച്ച തന്റെ പ്രിയതമയുടെ ശില്പം
ആരാമം മാസികയിൽ വന്ന ഒരു കവിതയിതാ...👇👇👇
ദാലിയുടെ ചിത്രം എന്നോട് പറഞ്ഞത്...
(മെെമൂന മണ്ണാർക്കാട്)
നോക്കൂ ...
ഞാനീ ക്യാന്‍വാസിനകത്ത്
വര്‍ണ്ണങ്ങളില്‍ നനഞ്ഞലിഞ്ഞങ്ങനെ
നിന്നെക്കുറിച്ച്
ഓര്‍മ്മയിലുണ്ട്,
മായാത്ത നിന്റെ നിലാവുപെയ്യുന്ന മുഖം
ആകാശത്തിന്റെ പരപ്പും
ആഴിയുടെ ഒഴുക്കുമുള്ള നിന്റെ
വറ്റാത്ത പ്രണയം,
കവിതയുടെ ലഹരി പടര്‍ത്തിയ
നിന്റെ കണ്ണുകള്‍,
പാടണമെന്നുണ്ട്,
ഒരു സൂഫിയും പാടാത്ത വരികളാല്‍
കേള്‍ക്കാത്ത ഈണത്താല്‍
നിന്നെ വരക്കണമെന്നുണ്ട്,
ഇതുവരെ കാണാത്ത വര്‍ണ്ണത്താല്‍
എഴുതാത്ത കവിതയാല്‍,
പക്ഷേ പിന്നീടെപ്പോഴോ
നിന്റെ സമയം തെറ്റിക്കറങ്ങി
ഓക്ക് മരത്തണലില്‍ കിതച്ചു നിന്നു.
ഭൂമിയില്‍,
വിളര്‍ത്ത ചന്ദ്രനുതാഴെ
രാവും പകലും ഒന്നിച്ച്
നിന്റെ സ്വപ്‌നത്തിന്റെ കസവഴിച്ചു
വെറി പിടിച്ച നീലക്കണ്ണുകള്‍
നിന്റെ ശരീരത്തിനു വിലയിട്ടു
പിന്നെ പതിയെ നിന്നെ
മൗനത്തിന്റെ ആഴങ്ങളിലേക്കെറിഞ്ഞു
മായ്ച്ചു കളഞ്ഞു
അങ്ങനെ യങ്ങനെ എല്ലാറ്റിനുമൊടുവില്‍
നിയമപുസ്തകവും
ശ്വാസം മുട്ടി നിന്നപ്പോള്‍
പൂജാ പാത്രം തട്ടിത്തെറിപ്പിച്ച്
ശിവലിംഗം മുറിച്ചെടുത്തു
ഝാന്‍സി റാണിയായ് നീയും
ദാലിയുടെ നിറങ്ങളില്‍
നനഞ്ഞലിഞ്ഞങ്ങനെ...
ദാലി - സ്വപ്ന ചിത്ര വർണ്ണങ്ങൾ കൊണ്ടൊരുക്കിയ വലിയ ക്യാൻവാസിന് നന്ദി -സന്തോഷം💐💐💐💐💐
ദാലിയുടെ അവസാന ചിത്രം_The head ofEurope(ഈ ചിത്രത്തെക്കുറിച്ച് ആദ്യ പോസ്റ്റിലുണ്ട്)
ഇനിയുമുണ്ടേറെ...കൂട്ടിച്ചേർക്കലുകൾ ആയി അത് വരുമെന്ന പ്രതീക്ഷയോടെ...🙏🙏🙏🙏🙏🙏🙏🙏🙏🙏