20-08-19

ഈയൊരു വാർത്ത വായിച്ചപ്പോൾ എനിക്കിന്ന് ലഭിച്ച ഒരു പത്രവാർത്ത കൂടി പങ്കുവെയ്ക്കുന്നു... പ്രളയദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ ചിത്രങ്ങൾ ലേലം ചെയ്യുന്ന ലോകപ്രശസ്തനായ ഇന്ത്യൻ ചിത്രകാരൻ പാരീസ് മോഹൻകുമാറിനെക്കുറിച്ച് വന്ന വാർത്ത👇👇

🙏🙏🙏🙏🙏🙏🙏🙏🙏🙏
ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
🙏🙏🙏🙏🙏🙏🙏🙏🙏🙏
കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ദേശീയ സിനിമാ അവാർഡ് ജേതാക്കളുടെയും സിനിമകളുടേയും കൂട്ടത്തിൽ ചിത്രകലയെ പരാമർശിക്കുന്ന ഒരു വാർത്ത കണ്ടു.. The station of colours എന്ന ഡോക്യുമെന്ററി ദേശീയ പുരസ്ക്കാരത്തിന് അർഹത നേടിയ വാർത്ത. അതാണ് ഇന്നത്തെ ചിത്രസാഗരത്തിന് അടിസ്ഥാനം🙏

🌹🌹🌹🌹🌹🌹🌹🌹🌹
പ്രിയരേ....നമുക്കിന്ന് മധുബാനി ചിത്രകല യിൽ അഗ്രഗണ്യയായ ബഓവ ദേവിയെ പരിചയപ്പെടാം...എന്താണ് മധുബാനി ചിത്രകലയെന്നല്ലേ..?😊നമുക്ക് വഴിയെ അറിയാം..

ബഓവ ദേവി
1940 കളുടെ അവസാനത്തിലാണ് ബഓവ ദേവി ജനിച്ചത്. 12 ാം വയസിൽ വിവാഹിതയായി മധുബാനിയിലെത്തിയശേഷം ഭർതൃമാതാവായ ഗുഞ്ജാദേവിയിൽ നിന്നുമാണ്  ഈ ചിത്രകലയുടെ അടിസ്ഥാനപാഠങ്ങൾ ബഓവ കരസ്ഥമാക്കിയത്. മധുബാനി ചിത്രകലയിൽ താല്പര്യം തോന്നിത്തുടങ്ങിയ ബഓവ ദേവിക്ക് ചിത്രകല ജീവിതമാർഗമായി മാറി... ജീവിതം തന്നെ ഈ കലയ്ക്കായി ഉഴിഞ്ഞുവെച്ചു. 1966 ൽ ആൾ ഇന്ത്യ ഹാൻഡിക്രാഫ്റ്റ് ബോർഡിന്റെ ഡയറക്ടറും ഇന്ദിരഗാന്ധിയുടെ സുഹൃത്തുമായ പുപുൽ ജയകർ കലയെയും കലാകാരന്മാരെയും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പിലെ മുഖ്യ ഡിസൈനറായ ഭാസ്കർ കുൽക്കർണിയെ മുംബൈയിൽ നിന്നും ബീഹാറിലേക്ക് പറഞ്ഞയച്ചു . ടീനേജുകാരിയായ ബഓവ  ദേവിയെ ഈ അവസരത്തിലാണ് കുൽക്കർണി കണ്ടത്. ഭർതൃമാതാവായിരുന്നു മരുമകളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തത്. മിഥിലയിലെ ഈ പരമ്പരാഗത ചുമർച്ചിത്രകലയെ ചുമരിൽ നിന്നും അടർത്തി പേപ്പറിലേക്ക് വരയ്ക്കാൻ തുടങ്ങിയവരിൽ പ്രധാനിയായിരുന്നു ബഓവ ദേവി. ബഓവ ദേവിയുടെ  ചിത്രകലയിലുള്ള താത്പര്യം മനസ്സിലാക്കിയ കുൽക്കർണി പ്രോത്സാഹനത്തിനായി ചിത്രകല സാമഗ്രികൾ അവർക്ക് എത്തിച്ചുകൊടുക്കുത്തു.   ദേവിയുടെ ചിത്രങ്ങൾ ഇന്ത്യയിലെ പ്രശസ്ത മ്യൂസിയങ്ങളിൽ പരിചയപ്പെടുത്തി .ക്രമേണ അവർ പ്രശസ്തയായി മാറുകയും ചിത്രങ്ങൾ കടൽ കടന്ന്  സ്പെയിൻ, ഫ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിലെ ഗ്യാലറികൾ എത്തുകയും ചെയ്തു .2015 ൽ ഹാനോവർ മേയർ ഇന്ത്യ സന്ദർശിച്ചപ്പോൾ നമ്മുടെ പ്രധാനമന്ത്രി ശ്രീ: നരേന്ദ്ര മോദി മേയർക്ക് സമ്മാനമായി കൊടുത്തത് ബഓവ ദേവി വരച്ച മധുബാനി ചിത്രമാണ്.ഈ പ്രശസ്ത കലാകാരിയെ രാജ്യം 2017 ൽ പത്മശ്രീ നൽകി ആദരിച്ചു.
1988 ൽ പാരീസിലെ വെച്ചു നടന്ന മജീഷ്യൻസ് ഓഫ് എർത്ത് ഗ്രൗണ്ട് ഷോ യിൽ പങ്കെടുത്ത ഒരേയൊരു ഇന്ത്യൻ വനിതാ കലാകാരിയാണ് മഓവ ദേവി. ചെറിയ ഷീറ്റിൽ ഒതുങ്ങുന്നില്ല ബഓവ ദേവിയുടെ കല. ഏകദേശം 20 അടി ഉയരം വരെയുള്ള ക്യാൻവാസിലും ദേവി മനോഹരമായി ചിത്രം വരയ്ക്കും.രൂപത്തിലും ആശയത്തിലും കുറച്ചൊക്കെ ആധുനികവൽക്കരണം നിലവിൽ വന്നെങ്കിലും സ്വാഭാവികനിറക്കൂട്ടുകൾ തന്നെയാണ് ചിത്രരചനക്ക് ഇപ്പോഴും ഉപയോഗിക്കുന്നത്.ചാരവും ചാണകവും ചേർത്ത് കറുപ്പ് ,അരിപ്പൊടി കൊണ്ട് വെള്ള,പച്ചിലയിൽ നിന്നും പച്ച ,ചായില്യത്തിൽ നിന്നുംചുവപ്പ് ഇങ്ങനെ പോകുന്നു നിറക്കൂട്ടുകൾ...
മധുബാനി ചിത്രകല
നമുക്കിനി മധുബാനി ചിത്രകലയിലേക്ക് കടക്കാം🙏
രാമായണ ഇതിഹാസത്തിന്റെ കാലത്താണ് ഈ കലയുടെ പിറവി എന്ന് വിശ്വസിക്കപ്പെടുന്നു. മിഥില ഉൾപ്പെട്ടിരുന്ന  ഇന്നത്തെ ബീഹാറിലെയും നേപ്പാളിലേയും  ജനങ്ങളോട്(പ്രത്യേകിച്ചും സ്ത്രീകളോട്)  ജനക രാജാവ് തന്റെ മകളുടെ വിവാഹത്തെ ശ്രീരാമനോടൊപ്പം ആഘോഷിക്കുവാൻ വീടുകളുടെ ചുവരുകളിൽ ചിത്രങ്ങൾ വരയ്ക്കാൻ ആവശ്യപ്പെട്ടിരുന്നുവത്രേ...
ബീഹാർ സംസ്ഥാനത്തെ മധുബാനി ജില്ലയിലുള്ളവർ ചെയ്യുന്ന ഒരു പരമ്പരാഗത കലാരൂപമാണ് ഇത്.മിഥില പെയിൻറിങ് എന്നും ഇതിനെ പറയാറുണ്ട്. വിരലുകൾ, ബ്രഷുകൾ,തീപ്പെട്ടിക്കൊള്ളികൾ,നിബ്ബുകൾ എന്നിവ ഉപയോഗിച്ചാണ് ചിത്രം വരയ്ക്കുന്നത്. ഈ സ്ഥലങ്ങളിലെ ഉത്സവങ്ങൾക്കും വിവാഹം ,ജനനം തുടങ്ങിയ അവസരങ്ങളിലും മധുബാനി പെയിന്റിംഗിന് എന്നചുമർച്ചിത്രകലയ്ക്ക്  പ്രാധാന്യം കൂടുതലാണ്.ഒരു കുടിൽ വ്യവസായമെന്ന് വേണമെങ്കിൽ പറയാം. വീടുകളുടെ ചുമരുകളിലും  തറകളിലും ആണ് ആദ്യം ഇത് വച്ചിരുന്നതെങ്കിലും  ബഓവ ദേവി തുടങ്ങിയ ചിത്രകാരന്മാരുടെ ശ്രമത്തിന്റെ ഫലമായി ഇപ്പോൾ ഈ ചിത്രകല പേപ്പർ ,ക്യാൻവാസ്, വസ്ത്രങ്ങൾ   എന്നിവയിലും  ചെയ്തുവരുന്നു. മിഥിലയിലെ കുടുംബാംഗങ്ങൾ ഓരോ തലമുറകൾക്കും പരമ്പരാഗതമായി പകർന്നു നൽകിയിരുന്ന സിദ്ധിയാണ് മധുബാനി ചിത്രരചന . ഇത് അവർക്ക് ഒരു വരുമാനമാർഗം കൂടിയായിരുന്നു.
ഇനി ചിത്രവിശേഷങ്ങളിലേക്ക്...
ബഓവ ദേവി വരച്ച മധുബാനി ചിത്രങ്ങളാണ് ആദ്യം പരിചയപ്പെടുത്തുന്നത്👇👇👇👇

🌹
🌹കൃഷ്ണ കഥയിൽ നിന്നും
🌹
സൂര്യദേവനെ നോക്കൂ..എന്തൊരു ചന്തം..
 



ഭദ്രകാളി
 

രാമായണത്തിൽ നിന്നും
 

അർധനാരീശ്വര സങ്കല്പം
 

കണ്ണനും പശുക്കളും
 

ദശാവതാരം
 
കൃഷ്ണലീല
 
കാളിയമർദ്ദനം
 
പത്മശ്രീ പുരസ്ക്കാരം സ്വീകരിക്കുന്ന ബഓവ ദേവി
 ബഓവ ദേവി വരച്ച ചിത്രങ്ങൾ ഒരു ഫോട്ടോ മൂവിയായി കാണൂ..😊😊👇👇👇
 മധുബാനി ചിത്രങ്ങൾ കാണാൻ ഈ ലിങ്കുകൾ തുറക്കൂ...
https://www.pinterest.com/manishagokhale/madhubani-painting/https://www.gallerist.in/madhubani-paintings.amp#referrer=https%3A%2F%2Fwww.google.com&amp_tf=From%20%251%24s
മധുബാനി വിശേഷങ്ങൾ കുറച്ചുകൂടിയിതാ...👇👇👇
https://m-malayalam.webdunia.com/article/fine-arts-in-malayalam/%E0%B4%AE%E0%B4%A7%E0%B5%81%E0%B4%AC%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%81%E0%B4%B0%E0%B4%BE%E0%B4%A3%E0%B4%82-108012000027_1.htm
https://futurekerala.in/2018/08/30/madhubani-art-indian-railway/

ഇനി ഈ വാർത്തയെക്കുറിച്ച് അറിയാം..
http://www.newindianexpress.com/nation/2019/aug/16/short-film-by-indian-railways-on-beautifying-bihars-madhubani-station-wins-national-award-2019521.html
https://youtu.be/OuKOBQ_0FBg

മറ്റു വീഡീയോ ലിങ്കുകളിലേക്ക്...👇👇
https://youtu.be/UK4jIaLyy9A
https://youtu.be/3Cexl8P_Krk
https://youtu.be/NemjpuBHaW0
https://youtu.be/Gq7p6G9aVyY

ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്...


1930കൾ വരെ ലോകം ഒരു മധുബാനിചിത്രം കണ്ടിട്ടില്ല .1934 ൽ മിഥിലാഭാഗത്തുണ്ടായ വൻഭൂകമ്പത്തിൽ  ബീഹാറിലെ വീടുകളുടെ മതിലുകൾ ഇടിഞ്ഞുവീണു. അതിമനോഹരമായ  കലാസൃഷ്ടികൾ മണ്ണിനടിയിൽപ്പെട്ടു.അതിനു മുമ്പ് വില്യം.ജി.ആർച്ചറുടെ ക്യാമറക്കണ്ണിൽ പതിഞ്ഞ ഈ ചിത്രം 1949 ൽ മാർഗ് മാഗസിനിലൂടെ പുറത്തറിഞ്ഞു....ആ ചിത്രമാണ് മുകളിൽ കൊടുത്തിട്ടുള്ളത്😊🙏