20-05-19b

📚📚📚📚📚
വി ക്യൂബ്
കെ എൽ മോഹനവർമ്മ
പൂർണ്ണ പബ്ലിക്കേഷൻസ് പേജ് 70
വില 35 (2001)
വി ക്യൂബ് എന്നപേരിൽ പ്രസിദ്ധനായ ശുദ്ധമലയാളി കിഴക്കംകൂർ മേലേ കൊട്ടാരത്തിൽ വീര വീര വീര മാർത്താണ്ഡവർമ്മ എന്ന കൊച്ചുണ്ണിത്തമ്പുരാൻ രണ്ടര നൂറ്റാണ്ടു മുമ്പ് കിഴക്കംകൂർ രാജ്യം വെട്ടിപ്പിടിച്ച് തിരുവിതാംകൂർ ഉണ്ടാക്കിയ വേണാട്ടു രാജാവായ മാർത്താണ്ഡവർമയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുനർജന്മമാണ്. അദ്ദേഹത്തോടൊപ്പം കുക്ക് കം ദിവാൻ രാമയ്യനും(അണലി കടിച്ചിട്ടും മരിക്കാത്തമഹാൻ) സേനാധിപൻ ഡിലനായിയും  പുനർജനിക്കാതെ തരമില്ലല്ലോ വിക്യൂബ് തമ്പുരാൻറെ സഹധർമ്മിണി ഫ്രഞ്ചുകാരി ആനിയാണ് .സ്വന്തം ഭാര്യയുടെ പേര് കൂടി മറന്നുപോവുകയും പണിപ്പെട്ട് ഓർത്തെടുത്താലും അടുത്ത നിമിഷത്തിൽ വീണ്ടും മറക്കുകയും ചെയ്യുന്ന മഹാബുദ്ധിമാനാ വി ക്യൂബ് തമ്പുരാൻ.
      നമ്മുടെ ജനാധിപത്യത്തെ കണക്കറ്റ് കളിയാക്കുന്ന ഈ നോവൽ ആമുഖങ്ങൾ ആവശ്യമില്ലാത്ത വിധം സുന്ദരമാണ് .കെ എൽ മോഹനവർമ്മയുടെ ചെറു നോവലുകളിൽ ഏറ്റവും സുന്ദരമായ നോവൽ ഇതായിരിക്കും . അത്രമേൽ ആസ്വാദ്യകരം .ഇംഗ്ലീഷ് നോവലിസ്റ്റായ വോഡ്ഹൗസിന്റെ രചനാശൈലിയുടെ പകർപ്പ് എന്നുവിളിക്കാവുന്ന ഈ നോവൽ വായിക്കുമ്പോൾ നാം വികെ എന്നെയും ഓർമ്മിക്കും.അവശ്യം വായിക്കേണ്ട ഒരുനോവൽ.

രതീഷ് കുമാർ
🌾🌾🌾🌾🌾