*കണ്ണൂർ ജില്ലയിലെ മാപ്പിള ഭാഷ*
സമ്പന്നമായൊരു സാംസ്കാരിക പാരമ്പര്യം കേരളത്തിലെ മുസ്ലീം സമുഹത്തിനുണ്ട്. ആദ്യ കാലത്ത് വ്യത്യസ്ത മത കൂട്ടായ്മകൾ കേരളത്തിലെത്തിയപ്പോൾ സംഘർഷാവസ്ഥ നിലനിന്നിരുന്നു. കാലാന്തരത്തിൽ ഇവരെല്ലാവരും കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ ഇഴുകിച്ചേരുകയായിരുന്നു.
കണ്ണൂർ ജില്ലയിലും പൊതുവേ കേരളീയ സമൂഹത്തിലും പൊതുവേ കുറേ പദങ്ങൾ ഈ സമുദായം തന്നെ സംഭാവന ചെയ്തതാണ്.
അയിന്~~അതിന്
അൽസ~~ഒരു ഭക്ഷണ പദാർത്ഥം
അത്തിര~~അത്ര
അമ്മോശൻ~~ഭാര്യാ പിതാവ്
അലാക്ക്~~ബുദ്ധിമുട്ട്
അസ്സല്~~നല്ലത്
അറാം~~മോശമായത്
ആപ്പ~~ഇളയച്ഛൻ
ഇത്തരം പദങ്ങൾ അധികവും കേരളത്തിൽ പൊതുവേ തന്നെ മുസ്ലിം സമൂഹത്തിൽ പ്രയോഗിച്ചു വരുന്ന പദങ്ങളാണ്. ചിലയിടങ്ങളിൽ ചെറിയ മാറ്റങ്ങൾ കണ്ടു വരുന്നു.
*സ്വര വിനിമയം*
പെര~~പുര
പൂല~~പോകല്ല
ഓൻ~~അവൻ
എറച്ചി~~ഇറച്ചി
എടങ്ങറ്~~ഇടങ്ങേറ്
മനിസൻ~~മനുഷ്യൻ
ഇണ്ടാക്കാം~~ഉണ്ടാക്കാം
എളക്ക്~~ഇളക്ക്
ഒറക്ക്~~ഉറക്കം
ഏട്യാ~~എവിടെയാ
പടപ്പ്വള്~~സൃഷ്ടി
ബിശ്യം~~വ൪ത്തമാനം
കൊയപ്പം~~കുഴപ്പം
മുഞ്ച്വാ~~ഈമ്പുക/ഉറിഞ്ചുക
തുള്ള്വാ~~തുള്ളുക
പാര്വാ~~ഒഴിക്കുക
ബൂഗ്വാ~~വീഴുക
കീയ്വാ~~ഇറങ്ങുക
*മറ്റു ചില പദങ്ങൾ*
കുളിയാ~~ഗുളിക
കെ൪പ്പം~~ഗ൪ഭം
മതിരം~~മധുരം
വീട൪~~ഭാര്യ
ബയി~~വഴി
ബിഗാരം~~വിചാരം
സ൪ട്ട്~~ഷ൪ട്ട്
ഇശ്ടം~~ഇഷ്ടം
അന്നേസണം~~അന്വേഷണം
കയ്ഞ്ഞു~~കഴിഞ്ഞു
പുസു~~പുഴു
കേഗ്ഗാൻ~~കഴുകാൻ
തൂസി~~സൂചി
സകായം~~സഹായം
*ബന്ധപദങ്ങൾ*
ഉപ്പ~~അച്ഛൻ
ഉമ്മ~~അമ്മ
ഉമ്മുമ്മ~~അമ്മയുടെ അമ്മ
ബല്യുപ്പാപ്പ~~അച്ഛന്റെ അച്ഛൻ
മൂത്താപ്പ~~അച്ഛന്റെ ജ്യേഷ്ഠൻ
എളാപ്പ/ആപ്പ~~അച്ഛന്റെ അനുജൻ
പെറ്റുമ്മ~~അച്ഛന്റെ മൂത്ത പെങ്ങൾ
കുഞ്ഞള~~ഭ൪ത്താവിന്റെ മൂത്ത പെങ്ങളുടെ ഭർത്താവ്
(സ്വന്തം ചേച്ചിയുടെ ഭ൪ത്താവിനെയും കുഞ്ഞള എന്നു വിളിക്കാറുണ്ട്)
എളിയ~~അളിയൻ
അമ്മയുടെ മൂത്ത സഹോദരൻ~~കാ൪ന്നോര്/ആറ്റ/ബലീക്ക
അമ്മയുടെ ഇളയ സഹോദരൻ~~ചെറീക്ക/പൂക്കാക്ക
അമ്മയുടെ ഇളയ സഹോദരി~~ആമ
അച്ഛന്റെ അമ്മ~~ഉപ്പുമ്മ
കുടിക്കാനി~~കുടിക്കാൻ
ഓനിക്ക്~~അവന്
ദമ്മ്ടല്~~കനലിടൽ
ബെരുത്ത്~~വരവ്
പൈച്ചിറ്റ്~~വിശന്നിറ്റ്
സുബ൪ക്കത്തില്~~സ്വ൪ഗത്തിൽ
ബാറിൽ~~ശക്തിയായി
*സ൪വ്വ നാമങ്ങൾ*
ഞാ~~ഞാൻ
ഞാങ്ങൾ~~ഞാങ്ങൾ
നമ്മ~~നാം
ഞമ്മ~~നാം
ആട~~അവിടെ
ഈട~~ഇവിടെ
*അടിസ്ഥാന പദങ്ങൾ*
സുലൈമാനി~~നാരങ്ങ പിഴിഞ്ഞ കട്ടൻ ചായ
പുയ്യാപ്ല~~പുതിയ ചെക്കൻ/മകളുടെ ഭർത്താവ്
പുയിറ്റാറ്~~പുതിയ പെണ്ണ്
ഇബിലീസ്~~ചെകുത്താൻ
ഇക്കാക്ക~~ജ്യേഷ്ഠൻ
ഖല്ബ്~~മനസ്സ്
ഉറുമാല്~~ടവൽ
ബ൪ക്കത്ത്~~ഐശ്വര്യം
മുസീബത്ത്~~ബുദ്ധിമുട്ട്
കുദ്റത്ത്~~അത്ഭുതം
ദുനിയാ~~ലോകം
മല്ക്ക്~~അധിക ഭക്ഷണം കഴിച്ച ആലസ്യം
മലക്ക്~~ദൈവദൂതൻ
കാഫറ്~~അവിശ്വാസി
ജുമ്ആ~~വെള്ളിയാഴ്ച നിസ്കാരം
മക്കന~~നിസ്ക്കാര കുപ്പായം
മൌത്ത്~~മരണം
റങ്ക്~~തിളക്കം
മയമ്പ്~~സന്ധ്യ
ബദരീങ്ങള്~~ദൈവം
മെഹറ്~~സ്ത്രീക്കുള്ള ധനം
സുജായി~~പരാക്രമി
കിബറ്~~അഹങ്കാരം
യത്തീം~~അനാഥൻ
ദീൻ~~മതം
പുസു~~പുഴു
ബൈ~~വഴി
നസീബ്~~യോഗം
കേഗ്ഗി~~കഴുകിൻ
മുസ്ലിം ഭാഷാഭേദങ്ങളിൽ കാണുന്ന പല പദങ്ങളും അറബി, ഉറുദു പദങ്ങളിൽ നിന്നാണ് വന്നിട്ടുള്ളത്. ഇവരുടെ ബന്ധ പദങ്ങളിൽ എന്നും അവരുടെതായ സവിശേഷതകൾ നിലനി൪ത്തുന്നു.
*വിഭക്തികൾ ചേരുമ്പോൾ*
ഉപ്പാന ബ് ളിക്ക്~~ഉപ്പായെ വിളിക്കൂ
ഒരുത്തീനക്കൊണ്ട് ഞമ്മ തോറ്റു~~ഒരുത്തിയെക്കൊണ്ട് ഞാൻ തോറ്റു
ഓനിക്ക് ബെല്യ ബെസമായിപ്പോയി~~അവന് വലിയ വിഷമം തോന്നി
നിസാമിന്റട്ക്ക് ചോയ്ക്ക്~~നിസാമിനോട് ചോദിക്കൂ
ചെക്കനിക്ക് പനിക്ക്ന്ന്~~കുട്ടിക്ക് പനിക്കുന്നു
അവരെ പെര ആടയാന്ന്~~അവരുടെ വീട് അവിടെയാണ്.
*കാലം*
ഭൂതം=ഞാമ്പോണ്ടിയാര്ന്ന്~~ഞാൻ പോകേണ്ടതായിരുന്നു
വർത്തമാനം=പോണ്ടീണ്ട്~~പോകേണ്ടതുണ്ട്
ഭാവി=പോണ്ടീരിക്കും~~പോകേണ്ടിയിരിക്കും
ഞമ്മ നബീച്ചാന്റെ മങ്ങലത്തിനു പായി
ഞാ പോയോക്കി ബെള്ളം മുയ്മനും പൊ൪ത്താ
നിങ്ങ ബെരായിറ്റ് ഞാനാട നിന്നു
ഓല പൊരക്ക് ഞമ്മ പോക്കില്ല
https://youtu.be/fbGuXFqK1bk
https://youtu.be/EOhtu1-1lP4