✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
ജനുവരി 14മുതൽ 20 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
തിരൂർ മലയാളം എെ.ടി യുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി പ്രവീൺ മാഷ്,അശോക്മാഷ്,രതീഷ് മാഷ് എന്നിവരുടെ നേതൃത്വത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച അശോക് മാഷ് പോസ്റ്റ് ചെയ്തത് ഗ്രൂപ്പിലെ എല്ലാ പ്രിയ സുഹൃത്തുക്കളും വായിച്ചുവെന്ന് കരുതട്ടെ.ഗ്രൂപ്പിലെ അംഗമായി മാത്രം ഒതുങ്ങിക്കൂടാതെ ആ പോസ്റ്റിൽ പറഞ്ഞതു പോലെ നമ്മൾ ചെയ്യാൻ ശ്രമിച്ചാൽ അതുതന്നെയാണ് ഭാഷാദ്ധ്യാപകൻ എന്ന നിലയിൽ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ സേവനം🙏
ഈയാഴ്ച അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം.😊🙏
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
ജനുവരി 14_തിങ്കൾ
സർഗസംവേദനം
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🔔തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ തിരൂർ മലയാളികൾക്ക് അങ്കവും കണ്ട് താളിയുമൊടിച്ച് മടങ്ങിപ്പോകാനായി....രതീഷ് മാഷ് എല്ലാവർക്കും പുസ്താസ്വാദനത്തോടൊപ്പം ഒരു ബോട്ടുയാത്രയും കൂട്ടത്തിലൊരു ബിനാലെയും തരാക്കി എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.... ഫോർട്ട് കൊച്ചിയിലേക്കുള്ള ബോട്ടുയാത്രയും ഒളിഞ്ഞുനോട്ടവും ബിനാലെക്കാഴ്ചകളും എല്ലാം പരകായപ്രവേശത്തിലെന്ന പോലെ ആസ്വദിക്കാൻ കഴിഞ്ഞു...
🔔പിന്നീട് കോവിലന്റെ ഭരതൻ എന്ന നോവലാണ് പരിചയപ്പെടുത്തിയത്. അധികാരത്തിന്റെ യന്തപ്പൽച്ച ക്രങ്ങൾക്കിടയിൽ കുരുങ്ങി ശ്വാസം മുട്ടുന്ന സാധാരണക്കാരന്റെ മരവിച്ചു പോകുന്ന വർത്തമാനകാലത്തെ വരച്ചിടുന്ന നോവലത്രേ ഭരതൻ.... മലയാളനോവലിലേക്ക് കമ്പ്യൂട്ടർ കഥാവസ്തുവും കഥാപാത്രവുമായി കടന്നു വരുന്ന ഈ നോവൽ പാരായണ ക്ഷമമത്രേ......
🔔വിജു മാഷ്, രജനി ടീച്ചർ, പ്രജിത ടീച്ചർ, വെട്ടം ഗഫൂർ മാഷ്, ശ്രീല ടീച്ചർ, സീതാദേവി ടീച്ചർ, മിനി ടീച്ചർ, സുദർശൻ മാഷ്, ബിജു മാഷ്, പ്രമോദ് മാഷ്, തുടങ്ങിയവർ ബിനാലെ കാണാനൊപ്പം കൂടി '....
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
ജനുവരി 15_ചൊവ്വ
ചിത്രസാഗരം
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🔔ചിത്രസാഗരത്തിലാകട്ടെ ലോകപ്രശസ്ത ചിത്രകാരനായ മൈക്കലാഞ്ജലോ കരവാജിയോയുടെ കരം പിടിച്ചാണ് പ്രജിത ടീച്ചറെത്തിയത്. റോം, സിസിലി, മാൾട്ട, എന്നിവിടങ്ങൾ കർമ്മമേഖലയായിരുന്ന അദ്ദേഹം '' ടെനബ്രിസം" ചിത്രരചനാരീതിയുടെ ഉപജ്ഞാതാവ് കൂടിയാണ്.അദ്ദേഹത്തിന്റെ ജീവചരിത്രവും ചിത്രകലാ സമ്പ്രദായങ്ങളും പ്രശസ്ത ചിത്രങ്ങളും ( സ്നാപക യോഹന്നാൻ.. ശിരച്ഛേദം,കന്യകയുടെ മരണം, ജൂഡിത്തും ഹോല ഫെർണസും) സിനിമാ വീഡിയോ ലിങ്കുകളും ടീച്ചർ സമഗ്രമായി പരിചയപ്പെടുത്തി..
🔔ശിവശങ്കരൻ മാഷ്, കായാമ്പൂ, രതീഷ് മാഷ്, ശ്രീല ടീച്ചർ, പ്രമോദ് മാഷ്, സീതാദേവി ടീച്ചർ, വിജു മാഷ്, സുദർശൻ മാഷ് തുടങ്ങിയവർ അഭിനന്ദനപ്പൂച്ചെണ്ടുകളർപ്പിച്ചു.....
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
ജനുവരി17_വ്യാഴം
ലോകസിനിമ
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🔔സ്ത്രീപക്ഷം സിനിമകളുടെ രണ്ടാം ഭാഗം എന്നുതന്നെ പറയാം ഇന്നത്തെ ലോകസിനിമ വേദി. എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളെയാണ് വിജു മാഷ് ഇന്നും പരിചയപ്പെടുത്തിയത് നല്ല സെലക്ഷൻ അഭിനന്ദനങ്ങൾ മാഷേ🤝🤝
🔴ഇന്നത്തെ സിനിമകൾ🔴
🌎Chocolate
🌎The silence
🌎Matrubhoomi_A nation without women
🌎Jeanne dielman
🌎I am Nojoom,age 10 and divorced
സിനിമയുടെ ലിങ്കുകളും മാഷ് ഉപയോഗപ്പെടുത്തിയതിനാൽ വളരെയേറെ ഉപകാരപ്പെട്ടു
🔔ശിവശങ്കരൻ മാഷ്,സീത,ഗഫൂർ മാഷ്,രതീഷ് മാഷ്,വാസുദേവൻമാഷ്,രവീന്ദ്രൻ മാഷ്,പ്രജിത തുടങ്ങിയ പതിവുമുഖങ്ങൾ തന്നെയാണ് ഇന്നും അഭിപ്രായവും അഭിനന്ദനവും രേഖപ്പെടുത്താൻ മുന്നിട്ടിറങ്ങിയത്
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
ജനുവരി17_വെള്ളി
സംഗീതസാഗരം
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🔔ഇന്നത്തെ സംഗീത സാഗരത്തിൽ പോപ് സംഗീതത്തിന്റെ രാജ്ഞിയായ മഡോണയെയാണ് രജനി ടീച്ചർ പരിചയപ്പെടുത്തിയത്. മഡോണ ലൂയിസ് ചിക്കോൺ റീച്ചി എന്ന മഡോണയുടെ ജീവിതരേഖ,പ്രസിദ്ധമായ ആൽബങ്ങൾ വീഡിയോ ലിങ്കുകൾ ,ഓഡിയോകൾ എന്നിവയാൽ സമൃദ്ധമായിരുന്നു സംഗീതസാഗരം.ഏറ്റവും കൂടുതൽ ധനം സമ്പാദിക്കുന്ന ഗായിക എന്നപേരിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ മഡോണയെക്കുറിച്ച് ആഴത്തിൽ അറിയാൻ ഇന്നത്തെ സംഗീതസാഗരം ഉപകാരപ്പെട്ടു🙏🤝
🔔സീത ,ശിവശങ്കരൻ മാഷ് ,പ്രിയ എന്നിവർ മാത്രമേ പ്രതികരണം രേഖപ്പെടുത്തിയതായി കണ്ടുള്ളൂ. ബാക്കിയുള്ളവർ ആസ്വദിച്ചു എന്ന് കരുതട്ടെ👍👍
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
ജനുവരി 19 _ശനി
നവസാഹിതി
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
ഇന്നത്തെ നവസാഹിതി അതിലെ വിഭവവെെവിദ്ധ്യത്താൽ ശ്രദ്ധേയമായി. കവിതകളുടെ സമ്പന്നതയിലും യാത്രാവിവരണവും കഥകളും ഉൾപ്പെടുത്തിയപ്പോൾ നവസാഹിതിക്ക് മിഴിവ് പിന്നെയും കൂടി.ഇനി നവസാഹിതിയിലൂടെ ഒരു പ്രദക്ഷിണം...
🔴കവിതകൾ🔴
➖➖➖➖➖➖➖
🌎കുളിർ മഴ_ശ്രീല അനിൽ
🌎നാട്യം_ സ്വപ്നാറാണി
നിരർത്ഥകം_ ജിത
🌎ബയോ വേസ്റ്റ് _റീന 🌎മടക്കം _ജിഷ
🌎പുരുഷ ഉവാച_ റീന രാധ
🌎കാക്കയും ക്ലോക്കും _ശാന്തി പാട്ടത്തിൽ
🌎ആ പിൻകോഡ് _ദേവി
🌎വിഷാദം _ലാലു
🌎ആത്മഹത്യ ചെയ്തവൻ നെഞ്ചിൽ റീത്തുകൾ അരുത്_ അജിത്ത്
🌎കടൽക്കോള് _നിമ്മി
🌎കണ്ണാടി പ്രതിഷ്ഠ_ ബാബു മണ്ടൂർ
🔴യാത്രാവിവരണങ്ങൾ🔴
➖➖➖➖➖➖➖➖
🌎മറക്കാനാവാത്ത യാത്ര _റംല ഇഖ്ബാൽ
🌎കാടറിയാൻ _ഗഫൂർ മാഷ്🌎
🔴കഥകൾ🔴
➖➖➖➖➖➖
🌎ഞാൻ എന്നെ പ്രദർശിപ്പിക്കുന്ന വിധം_ ഷജിബുദ്ധീൻ
🌎ഞാൻ_ലിജി ഫ്രാൻസിസ്
🔔രജനി ടീച്ചർ, വാസുദേവൻ മാഷ്, രതീഷ് മാഷ്, വിജു മാഷ്,സുഹറ ടീച്ചർ, ശ്രീല അനിൽ ടീച്ചർ, ഹമീദ് മാഷ്,സബുന്നിസ ടീച്ചർ, ശിവശങ്കരൻ മാഷ്, സീത,സുദർശനൻ മാഷ് ബിജുമാഷ് ,പ്രജിത...തുടങ്ങിയവർ അഭിനന്ദനങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി..ഇതിലുമെത്രയോ പേർ നവസാഹിതി വായിച്ചാസ്വദിച്ചിട്ടുണ്ടാകും...തീർച്ച..നവസാഹിതിയുടെ ഏറ്റവും അവസാനം ഗഫൂർമാഷ് ചേർത്ത അനുഭവക്കുറിപ്പ്മാഷ്ടെ നല്ലപാതിയുടെ വല്യുപ്പയെക്കുറിച്ചുള്ള അനുസ്മരണംകണ്ണുനനയിച്ചു.
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
ഇനി താരവിശേഷങ്ങളിലേക്ക്...
ലോകസിനിമാവേദിയിൽ ഇക്കഴിഞ്ഞ രണ്ടാഴ്ചയിൽ വന്ന ഒരു ഓളം ആസ്വാദകരുടെ ശ്രദ്ധയിൽ തീർച്ചയായും പെട്ടിട്ടുണ്ടാകും..മികച്ച സിനിമകളെ കണ്ടെത്തി വിവരണങ്ങളും ലിങ്കുകളും സഹിതം അവതരിപ്പിച്ച് ലോകസിനിമാവേദിയെ സജീവമാക്കിയ വിജുമാഷാണ് ഈയാഴ്ചയിലെ മിന്നും താരം..
അഭിനന്ദനങ്ങൾ മാഷേ...🤝🤝💐💐
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു.. വായിക്കുക..വിലയിരുത്തുക