19-11-19

❤💚💙💜🖤💛🧡❤💚💙
🙏ചിത്രസാഗരം പംക്തിയിലേക്ക് ഹൃദ്യമായ സ്വാഗതം🙏
❤💚💙💜🖤💛🧡❤💚💙
മൂന്നോ നാലോ വരകളിലൂടെ വലിയൊരാശയം ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന പി.വി.കൃഷ്ണൻ എന്ന പ്രശസ്തകാർട്ടൂണിസ്റ്റിനെ നമുക്കിന്ന് അടുത്തറിയാം
പി.വി.കൃഷ്ണൻ മാഷ്
ശൂലയിൽ വീട്ടിൽ രാമൻ നായരുടേയും കല്യാണി അമ്മയുടേയും മകനായി 1943ൽ കണ്ണൂർ പാപ്പിനിശ്ശേരി അരോളിയി ലാണ് പി.വി.കൃഷ്ണൻ മാഷ് ജനിച്ചത് .സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ചിത്രകല പഠിച്ച്  1963 മുതൽ കാസർഗോഡ് ചിത്രകലാധ്യാപകനായി.1973 ലാണ് കൃഷ്ണൻ മാഷ് വരച്ചത് മാതൃഭൂമിപത്രത്തിൽ അച്ചടിച്ചുവന്നത്. പി.വി.കൃഷ്ണൻ എന്ന  കാർട്ടൂണിസ്റ്റിന്റെ പിറവിക്ക് കാരണമായ ആ ചിത്രമേതെന്നും ഇത് വരയ്ക്കാനിടയായ സാഹചര്യം ഏതെന്നും അറിയേണ്ടേ??
1973 കാലഘട്ടം. അധ്യാപക സമരം കൊടുമ്പിരി കൊള്ളുന്ന സമയം.ഒരുപാടു നാളുകൾ വിദ്യാലയങ്ങൾ അടച്ചു പൂട്ടിയിട്ടു. അധ്യയനം മുടങ്ങി. വിദ്യാർഥികൾ പെരുവഴിയിലായി. ചിത്രകലാധ്യാപകനായിട്ടും കൃഷ്ണൻ മാഷ് ഈ സമരത്തിൽ പങ്കെടുത്തില്ല. "തോറ്റ ചരിത്രം കേട്ടിട്ടില്ല..." എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടു .സമരത്തിനു ശേഷം നടന്ന പത്താം തരം പരീക്ഷയിൽ വിജയശതമാനം വളരെ താഴ്ന്നു .സമരം കൊണ്ട് എന്തു നേടി എന്ന ചിന്ത കൃഷ്ണൻ മാഷ്ടെ മനസിനെ അസ്വസ്ഥമാക്കി.ആ അസ്വസ്ഥതയിൽ പിറന്ന ചിത്രം കൃഷ്ണൻ മാഷ് തന്റെ സുഹൃത്ത് അഹമ്മദ് സാറിന് കാണിച്ചു കൊടുത്തു .അഹമ്മദ് സർ ആ ചിത്രം മാതൃഭൂമിയിലേക്ക് അയക്കുകയും അടുത്ത ദിവസം തന്നെ പത്രത്തിൽ അടിച്ചു വരുകയും ചെയ്തു

[തകർന്ന ഓടുകളുടെ കൂമ്പാരത്തിൽ നിന്നും ഒരു മാലാഖ "കർമസമരം തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല" എന്നെഴുതിയ പ്ലക്കാർഡുമായി ഉയർന്നു വരുന്നതാണ് ചിത്രം]

ഈ ലിങ്ക് തുറന്നാൽ കാണുന്ന വീഡിയോയിൽ ആദ്യ കാർട്ടൂൺ കാണിക്കുന്നുണ്ട്
https://www.google.com/url?sa=t&source=web&rct=j&url=https://m.facebook.com/mathrubhumidotcom/videos/10155769732487718/&ved=2ahUKEwjU3K_N0PblAhWLf30KHdu5CCYQwqsBMAR6BAgJEAw&usg=AOvVaw087NdO0AYBH7CX7ceJ8Ee5&cshid=1574178831099

ചിത്രം മാതൃഭൂമിയിൽ അച്ചടിച്ചതോടെ കാർട്ടൂൺ പ്രവാഹമായി .അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും പംക്തി മാതൃഭൂമിയിൽ അവസാനിച്ചപ്പോൾ  എൻ.വി.കൃഷ്ണവാര്യർ മുൻകയ്യെടുത്ത് കൃഷ്ണൻ മാഷ് വരച്ച കാർട്ടൂൺ സീരീസ് കുട്ടൻ കണ്ടതും കേട്ടതും  ആരംഭിച്ചു.എൻ.വി.തന്നെയാണ് കൃഷണൻ മാഷെക്കൊണ്ട് സാക്ഷി എന്ന പേരിൽ കാർട്ടൂൺ പരമ്പര തുടങ്ങി വെച്ചത്.അഞ്ച് മാസം മുമ്പ് കുങ്കുമം ആഴ്ചപ്പതിപ്പ് നിർത്തലാക്കുന്നതു വരെ  നീണ്ട നാല്പതു വർഷം ഒരു മുടക്കവും വരുത്താതെ കൃഷ്ണൻ മാഷ് തന്റെ സാക്ഷികാർട്ടൂൺ സപര്യ തുടർന്നു  കൊണ്ടേയിരുന്നു. സമകാലിക രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം സാമൂഹ്യ- സാഹിത്യ- ജീവിത പ്രശ്നങ്ങൾ തുറന്നു കാട്ടിയ സാക്ഷി ക്ക് സാക്ഷി എന്ന് പേരിട്ടതും എൻ.വി. തന്നെയായിരുന്നു🙏🙏🙏

1976 ൽ പി.വി.കൃഷ്ണൻ മാഷ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡിസൈനറായി ജോലിയിൽ പ്രവേശിച്ചു. ചിത്രകാരൻ ,ഡിസൈനർ എന്നിവയ്ക്കു പുറമെ നല്ലൊരു ഫോട്ടോഗ്രാഫറും കൂടിയായിരുന്നു കൃഷ്ണൻ മാഷ്.കൃഷിയെന്നാൽ കതിരും വ്യവസായമെന്നാൽ പുകക്കുഴലും വരച്ചിരുന്ന ആ കാലത്ത് ഒരു മാറ്റം വരുത്താൻ മാഷിന്  കഴിഞ്ഞു.സർക്കാർ പ്രസിദ്ധീകരണങ്ങളുടെയെല്ലാം പുറംചട്ട ഡിസൈൻ ചെയ്തത് പി.വി.കൃഷണൻ മാഷായിരുന്നു.🙏 ആയിടെ ഡൽഹിയിൽ വെച്ചു നടന്ന റിപ്പബ്ലിക് ദിന റാലിയിൽ കേരളത്തിനാദ്യമായ് സ്വർണം ലഭിച്ച  ഫ്ലോട്ട് - സുഗന്ധവ്യഞ്ജനങ്ങളുടെ നാട് ഡിസൈൻ ചെയ്തതും കൃഷ്ണൻ മാഷ് തന്നെ

രണ്ടു തവണ കൃഷ്ണൻ മാഷ് ലളിതകലാ അക്കാദമി നിർവാഹക സമിതി അംഗമായിരുന്നു. ചിത്രകലയിലെന്ന പോലെ ഫോട്ടോഗ്രാഫിയിലും നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചു.

കേരള സർക്കാരിന്റെ ടൂറിസം വകുപ്പ് നടത്തിയ Click Kerala ദേശീയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 1985 ൽ വരച്ച പരിസ്ഥിതി പോസ്റ്ററിനും സമ്മാനം ലഭിച്ചു. സൂര്യ ടി.വി.ചാനലിൽ ഒരു വർഷക്കാലം പൊൻപുലരി യിൽ വര പഠിപ്പിച്ചിരുന്നു.
അക്കാദമി അവാർഡ് ലഭിച്ചു.

കണ്ണൂരിൽ ജനിച്ച് ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരിക്കുന്നു കൃഷ്ണൻ മാഷ്.
പ്രായം തളർത്താത്ത ആവേശവുമായി മാഷ് ചിത്രലോകത്ത് നിറഞ്ഞു നിൽക്കുന്നു. കാസർഗോഡു നിന്നും പ്രസിദ്ധീകരിക്കുന്ന ഉത്തരദേശം ദിനപ്പത്രത്തിൽ മാഷ് ഇപ്പോഴും വരച്ചു കൊണ്ടിരിക്കുന്നു.🙏🙏🙏🙏

കൃഷ്ണൻ മാഷുമായി നമ്മുടെ ഗ്രൂപ്പിനു വേണ്ടി... പംക്തിക്കു വേണ്ടി.... സംസാരിക്കാനുള്ള മഹാഭാഗ്യം കുറച്ചു മുമ്പ് ലഭിച്ചു. കേട്ടു നോക്കൂ😊👇👇👇👇
https://drive.google.com/open?id=1kWX1P7YJG9wNTJ0PWU1-8tkj_6FmATtO
നമ്മുടെ പ്രിയങ്കരനായ മദനൻ മാഷ് ഞായറാഴ്ച കൃഷ്ണൻ മാഷെ സന്ദർശിച്ചിരുന്നു.മദനൻ മാഷ് അയച്ചു തന്ന കൃഷ്ണൻ മാഷ്ടെ ഫോട്ടോ👇


കൃഷ്ണൻ മാഷ് തന്റെ പണിപ്പുരയിൽ

ജീവചരിത്രം - കൃഷ്ണപക്ഷത്തെ സാക്ഷിഇനിയൊരു ഓൺലൈൻ ചിത്രപ്രദർശനം. താഴെ കൊടുത്ത ലിങ്ക് തുറക്കണേ 😊👇
http://cartoonexhibition.blogspot.com/2010/08/blog-post_23.html?m=1



https://youtu.be/79-Ri1gLOHc
https://youtu.be/kLoVLkL7gvI
https://youtu.be/ddLjylelguY
https://youtu.be/LC_0euGjn0k