19-07-19


ഇന്ന് ഇന്ത്യൻ പത്ത് സംഗീത പ്രതിഭകളിൽ. ഏ.ആർ റഹ്മാനെ പരിചയപ്പെടാം...💕

എ.ആർ.റഹ്‌മാൻ
ഇന്ന് ഇന്ത്യൻ സംഗീത ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തി ആരെന്നു ചോദിച്ചാൽ അതിനുത്തരം മദ്രാസ്‌ മൊസാർട്ട് എന്നറിയപ്പെടുന്ന എ.ആർ.റഹ്‌മാൻ തന്നെയായിരിക്കും. കുറച്ചുകാലം കൊണ്ടുതന്നെ ലോകത്തെ അറിയപ്പെടുന്ന സംഗീത സംവിധായകനാകാൻ റഹ്‌മാന് കഴിഞ്ഞു. തന്‍റെ മാസ്മരിക സംഗീതം കൊണ്ട് ഓസ്കാർ പുരസ്കാരവും ഗ്രാമി അവാർഡും റഹ്‌മാൻ നേടിയെടുത്തു. ഇതിനുപുറമെ നിരവധി ദേശീയ പുരസ്കാരങ്ങളും ബാഫ്ത അവാർഡും റഹ്‌മാന്‍റെ പേരിലുണ്ട്. 2009ൽ ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി റഹ്‌മാനെ തെരഞ്ഞെടുത്തിരുന്നു.

ജീവിതരേഖ
ജനനനാമം
എ.എസ്. ദിലീപ്‌ കുമാർ
അറിയപ്പെടുന്ന പേരു(കൾ)
അല്ലാ രഖാ റഹ്‌മാൻ, എ. ആർ. ആർ , മൊസാർട്ട് ഓഫ് മദ്രാസ്‌
സ്വദേശം
ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ
സംഗീതശൈലി
Film score
Soundtrack
Theatre
World Music
തൊഴിലു(കൾ)
സം‌ഗീതസം‌വിധായകൻ, ഗായകൻ, സംഗീത നിർമാതാവ്, ഉപകരണ സംഗീത വാദകൻ
ഉപകരണം
കീബോർഡ്,കോണ്ടിനം ഫിൻഗർ ബോർഡ്‌,ഗിറ്റാർ, പിയാനോ, ഹാർമോണിയം, പെർ‌ക്യൂഷൻ, തുടങ്ങിയവ
സജീവമായ കാലയളവ്
1980 – മുതൽ
റെക്കോഡ് ലേബൽ
കെ എം മ്യൂസിക്‌
Associated acts
നെമെസിസ്‌ അവന്യു , സൂപ്പർ ഹെവി
വെബ്സൈറ്റ്
ഔദ്യോഗിക വെബ്‌സൈറ്റ്
സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസം‌വിധാനത്തിന്‌ 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എ.ആർ. റഹ്‌മാന്‌ നൽകപ്പെട്ടു  ഈ ചിത്രത്തിന് തന്നെ 2009-ലെ ഓസ്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു . ഓസ്കാർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു .

2010-ലെ ഗ്രാമി പുരസ്കാരത്തിൽ മികച്ച ചലച്ചിത്രഗാനത്തിനും, ദൃശ്യമാദ്ധ്യമത്തിനായി നിർവ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്കാരം ഇദ്ദേഹം സം‌ഗീത സം‌വിധാനം നിർവ്വഹിച്ച സ്ലം ഡോഗ് മില്യയണറിലെ ജയ് ഹോ എന്ന ഗാനം നേടി. സം‌ഗീത രംഗത്തെ സം‌ഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരവും റഹ്മാന്‌ ഭാരത സർക്കാർ നൽകുകയുണ്ടായി.
https://youtu.be/i4uXbSgVjZ8
https://www.youtube.com/playlist?list=PLKzZyrly88PmovouUQPcjuf8zLgU9xZdf
https://youtu.be/DRkoaQWTMZU
https://youtu.be/JTE2fV76q3g

https://youtu.be/xwwAVRyNmgQ
https://youtu.be/OEFvE0ScEGY
https://youtu.be/dCVo8TkvuTM
https://youtu.be/civ0p_weGig
https://youtu.be/07UcGa4vZxI
https://www.youtube.com/playlist?list=PLy3D2Gj2rgVRiWMue5lranNidRpWY0LAQ
https://www.youtube.com/playlist?list=PLOs9iLbMmaiSTZ-pqD9Bs23eRfwdYL9Ay
https://youtu.be/RISXVCxMQtM
https://youtu.be/zc4G93Tmjyc

https://youtu.be/8Q5ATau_R_A
https://youtu.be/OcggzL6Lwzw