19-05-19

വാരാന്ത്യാവലോകനം
❤🧡💛💚💙💜🖤❤🧡💛
മെയ്13/മുതൽ മെയ് 19 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
❤🧡💛💚💙💜🖤❤🧡💛
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
❤🧡💛💚💙💜🖤❤🧡💛

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

തിരൂർ മലയാളം കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ അദ്ധ്യാപക ശില്പശാലകളിൽ ചർച്ചാവിഷയമായി എന്നതിൽ നമുക്കേവർക്കും അഭിമാനിക്കാം..പിന്നണി പ്രവർത്തകർക്ക് ഹാർദ്ദമായ അഭിനന്ദനങ്ങൾ🤝🤝🌹🌹 ഈ സന്തോഷവാർത്ത ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും ഊർജ്ജം പകരുന്നു.

തിരൂർ മലയാളം ചാനലും ഏറെ ഗരിമയോടെ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നു..നമ്മുടേതെന്ന് അഭിമാനത്തോടെ പറയാവുന്നതായിരുന്നിട്ടും ചാനൽ പ്രവർത്തനങ്ങളിൽ എത്രപേർ പങ്കാളികളാകുന്നു എന്നത് (കാണാനും,അഭിപ്രായം പറയാനും, പരിപാടികൾ ചാനലിലേക്ക് കൊടുക്കാനും)സ്വയം വിലയിരുത്തണമെന്ന അഭ്യർത്ഥനയുണ്ട്🙏🙏..പിന്നണി പ്രവർത്തകരായ അശോക് സർ,പ്രവീൺ മാഷ്&രതീഷ് മാഷ്...അഭിനന്ദങ്ങൾ🌹🌹🌹🌷🌷🌷

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

❤🧡💛💚💙💜🖤❤🧡💛

മെയ് 13_തിങ്കൾ
സർഗസംവേദനം
📚📚📚📚📚📚📚📚📚
അവതരണം_രതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
📚📚📚📚📚📚📚📚📚

🌹തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ സുനിൽ ചെറിയ കുടിയുടെ ലാസ്റ്റ് സ്റ്റേഷൻ എന്ന കഥാസമാഹാരവും [ ജെസി കാരാട്] അക്ബർ കക്കട്ടിലിന്റെ ഹരിതാഭകൾക്കപ്പുറം എന്ന നോവലുമാണ് രതീഷ് മാഷ് പരിചയപ്പെടുത്തിയത്..
🌹കാലുഷ്യം മാത്രമല്ല സ്നേഹത്തിന്റെയും നൻമയുടെയും ആർദ്രതകളുമുണ്ടീ ലോകത്തെന്ന് ഉറക്കെ വിളിച്ചു പറയുന്നു ''ലാസ്റ്റ് സ്റ്റേഷൻ''-  ഗ്രാമ സ്മൃതികളും സ്നേഹം നിറഞ്ഞ കുടുംബ ബന്ധങ്ങളും അടിയൊഴുക്കായ സമൂഹ നൻമയും,ലളിതമായ ഭാഷയും ഇതെല്ലാമുള്ള ഒമ്പതു കഥകളും ലാസ്റ്റ് സ്റ്റേഷനെ വായനാസുഖമുള്ളതാക്കിത്തീർക്കുന്നു...

🌹അക്ബർ കക്കട്ടിലിന്റെ ഹരിതാഭകൾക്കപ്പുറമാകട്ടെ കപടത നിറഞ സമകാലീന ലോകത്തിന്റെ ദയനീയ മുഖം അനാവരണം ചെയ്യുന്നു... അതേസമയം സുന്ദരമായ കുടുംബാന്തരീക്ഷവും സൗഹൃദവും പ്രസാദാത്മകതയും കയ്യടക്കവും നോവലിനെ പാരായണ ക്ഷമമാക്കുന്നു...
🌹പ്രജിത ടീച്ചറാകട്ടെ ഷോർട്ട് ഫിലിമിന്റെ ലിങ്ക് പങ്കുവെച്ചു കൊണ്ട് സാർത്ഥകമായി ഇടപെട്ടു...
വിജു മാഷ്, ശ്രീല ടീച്ചർ, സുദർശൻ മാഷ്, പവിത്രൻ മാഷ് തുടങ്ങിയവർ സജീവമായി സംവദിച്ചു....

❤🧡💛💚💙💜🖤❤🧡💛

മെയ് 14_ചൊവ്വ
ചിത്രസാഗരം
🎨🎨🎨🎨🎨🎨🎨🎨🎨
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🎨🎨🎨🎨🎨🎨🎨🎨🎨

ചിത്ര സാഗരത്തിലാകട്ടെ കേരളത്തിലെ അമൃത ഷെർഗിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുപ്രസിദ്ധ ചിത്രകാരി ടി.കെ പത്മിനിയെ ചേർത്തു പിടിച്ചാണ്  പ്രജിത ടീച്ചറെത്തിയത്.ചിത്രകാരിയുടെ അമ്പതാം ചരമവാർഷികത്തിന് മലയാളം കൂട്ടായ്മയുടെ സ്മരണാഞ്ജലി തന്നെയായിരുന്നു ചിത്ര സാഗരം'
അവരുടെ ജീവചരിത്രവും ചിത്രരചനാ സവിശേഷതകളും വീഡിയോലിങ്കുകളും,ലളിതകലാഅക്കാദമി എക്സിക്യൂട്ടീവ് അംഗം ശ്രീമതി.ശ്രീജ പള്ളവുമായി നടത്തിയ അഭിമുഖത്തിന്റെ ഓഡിയോ ക്ലിപ്പും' വാർത്താ വിശേഷങ്ങളും ജീവചരിത്ര ഗ്രന്ഥവും സിനിമാ വിശേഷങ്ങളും പങ്കുവെച്ചു കൊണ്ട് ചിത്ര സാഗരത്തെ അവിസ്മരണീയമാക്കി...

🌹രമ ടീച്ചർ.ഗംഗാധരൻ മാഷ്, സുദർശനൻ മാഷ് രതീഷ് മാഷ്,കല ടീച്ചർ'ശ്രീല ടീച്ചർ, പവിത്രൻ മാഷ് ,പ്രിയ ടീച്ചർ, പ്രമോദ് മാഷ് ,അബ്ദുള്ള മാഷ്, വിജു മാഷ് തുടങ്ങിയവർ മലയാളിയുടെ സ്വന്തം പത്മിനിയെ പരിചയപ്പെടാനെത്തിയി രുന്നു'.. ഗംഗാധരൻമാഷ്,അബ്ദുള്ള മാഷ് എന്നിവരുടെ കൂട്ടിച്ചേർക്കലുകൾ ചിത്രസാഗരത്തെ മനോഹരമാക്കി

❤🧡💛💚💙💜🖤❤🧡💛

മെയ് 15_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🗣🗣🗣🗣🗣🗣🗣🗣🗣
അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)
🗣🗣🗣🗣🗣🗣🗣🗣🗣
🌹ഭാഷാഭേദപംക്തിയായ ആറുമലയാളിക്ക് നൂറു മലയാളത്തിൽ മലപ്പുറം ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ,പ്രധാന ഉത്സവങ്ങൾ,കലാരൂപങ്ങൾ, പ്രധാന സ്ഥലങ്ങൾ എന്നിവയാണ് അവതാരകൻ പരിചയപ്പെടുത്തിയത്.
🌹പരിചയപ്പെടുത്തൽ സമഗ്രമായിരുന്നെങ്കിലും സീത പറഞ്ഞത് പോലെ പൊന്നാനി എന്ന ഏറെ പ്രാധാന്യമുള്ള സ്ഥലത്തെ പവിത്രൻ മാഷ് പംക്തി തയ്യാറാക്കാൻ ആധാരമാക്കുന്ന പുസ്തകത്തിലും വിട്ടുപോയി എന്ന് കേട്ടപ്പോൾ അത്ഭുതം.
🌹കല ടീച്ചറുടെ ശ്ലോകം 👏👏🤝🤝🙏അതൊന്ന് ചൊല്ലിക്കേട്ടിരുന്നെങ്കിൽ എന്നാശിച്ചു.സുദർശനൻ മാഷ്,രതീഷ് മാഷ്,ശ്രീ..,രജനി ടീച്ചർ,ശിവശങ്കരൻ മാഷ്,പ്രജിത എന്നിവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി

❤🧡💛💚💙💜🖤❤🧡💛

മെയ് 16_വ്യാഴം
ലോകസിനിമ
🚦🚥🚦🚥🚦🚥🚦🚥🚦
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🚦🚥🚦🚥🚦🚥🚦🚥🚦
🌹കഴിഞ്ഞയാഴ്ച ലോകസിനിമാപ്രദർശനം നെെറ്റ് പണിമുടക്കിയതുകൊണ്ട് നടക്കാഞ്ഞതിനാൽ ഈയാഴ്ച 9 സ്പാനിഷ് സിനിമകളാണ് വിജുമാഷ് പ്രദർശിപ്പിച്ചത്
🦚OPEN YOUR EYES
🦚MIRAGE
🦚EVERYBODY KNOWS
🦚EL TOPO
🦚FERMAT'S ROOM
🦚VOLVOR
🦚ROMA
🦚EL MERIYACHI
🦚THE SPIRIT OF THE BEHIVE
ഈ സിനിമകൾ കൂടാതെ ഒരു കൗമാര സിനിമാപ്രതിഭയെ വിജുമാഷ് ഗ്രൂപ്പിൽ പരിചയപ്പെടുത്തി. നമ്മുടെ ഗ്രൂപ്പംഗം ദിനേശ് മാഷ്ടെ മകൻ ആദിൽ കൃഷ്ണ.ആദിൽ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഷോർട്ട് ഫിലിം ലിങ്കും മാഷ് പങ്കുവെച്ചു.പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ആദിലിന്റെ ഇംഗ്ലീഷിലുള്ള ഷോർട്ട് ഫിലിം നമുക്കേവർക്കും അഭിമാനകരം തന്നെ👏👏🤝
🌹സുദർശനൻ മാഷ്, പവിത്രൻ മാഷ്, രജനി,പ്രജിത, രതീഷ് മാഷ്, അശോക് സാർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി വേദിയെ സജീവമാക്കി.

❤🧡💛💚💙💜🖤❤🧡💛

മെയ് 17_വെള്ളി
സംഗീതസാഗരം
🥁🥁🥁🥁🥁🥁🥁🥁🥁
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
🥁🥁🥁🥁🥁🥁🥁🥁🥁
🌹ബാംഗ്ലൂരിലെ INDIAN MUSIC EXPERIENCE എന്ന സ്ഥാപനത്തേയും അവരുടെ മ്യൂസിക്ക് ഗാർഡനേയുമാണ് അവതാരക പരിചയപ്പെടുത്തിയത്.കല്ലും ജലവും മരവും ലോഹങ്ങളുമൊക്കെ സംഗീതം പൊഴിക്കുന്ന...പരമ്പരാഗത സംഗീതപ്പെരുമയ്ക്കൊപ്പം പുതുമയുടെ ആസ്വാദനവും പകരുന്ന ...ഇന്ത്യൻ മ്യൂസിക്ക് കൂട്ടായ്മയുടെ ഉദ്യാനത്തെ ഫോട്ടോകൾ ലിങ്കുകൾ എന്നിവ സഹിതം വിശദമായിത്തന്നെ രജനിടീച്ചർ പരിചയപ്പെടുത്തി.(ഹമ്മിംഗ് സ്റ്റോൺ,സിംഗിംഗ് സ്റ്റോൺ എന്നിവ കാണാൻ ശരിക്കും ആഗ്രഹം തോന്നുന്നുണ്ടേ...)
🌹പവിത്രൻ മാഷ്,സീത,പ്രജിത... അഭിനന്ദനവുമായി എത്തി

❤🧡💛💚💙💜🖤❤🧡💛

മെയ് 18_ശനി
നവസാഹിതി
📝📝📝📝📝📝📝📝📝
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
📝📝📝📝📝📝📝📝📝
🌹ചില അസൗകര്യങ്ങളാൽ ഗഫൂർമാഷിന് നവസാഹിതി അവതരിപ്പിക്കാൻ കഴിഞ്ഞില്ല. മാഷിന് വേണ്ടി പ്രജിതയാണ് നവസാഹിതീവിഭവങ്ങൾ പോസ്റ്റ് ചെയ്തത്.
ഈയാഴ്ചയിലെ വിഭവങ്ങൾ....👇👇👇

🦚ഇത് താങ്കൾക്കായി.._ഗഫൂർമാഷ്
🦚ഒരു കുടന്ന വെള്ളപ്പൂക്കൾ_സുനിത ഗണേഷ്
🦚ലീലാവിലാസം_ഷജിബുദ്ധിൻ
🦚കവിത_ജസീന റഹീം
🦚ആയിരം അർത്ഥങ്ങൾ_ശ്രീല അനിൽ ടീച്ചർ
🦚നിന്നെ മാത്രം_ഡോ.കെ.എസ്.കൃഷ്ണകുമാർ
🦚പുഴമൊഴി_പ്രമോദ് കുറുവാന്തൊടി
🦚ഓർമ്മയിലേയ്ക്കൊരു യാത്ര_ഷീജ രമേഷ്ബാബു

🌹ഗഫൂർമാഷ് എഴുതിയ അനുസ്മരണം എല്ലാവരുടെ മനസ്സിലും നോവായി നിറഞ്ഞ നവസാഹിതിയിൽ സീത,രജനിടീച്ചർ,വിജു മാഷ്,സുദർശനൻമാഷ്,പവിത്രൻ മാഷ്,ശ്രീല ടീച്ചർ,രജനി സുബോധ്, പ്രിയ,രമ ടീച്ചർ,സ്വപ്ന ടീച്ചർ,മനോജൻ സർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

❤🧡💛💚💙💜🖤❤🧡💛

ഇനി ഈയാഴ്ചയിലെ വാരതാരം ആരെന്നുനോക്കാം..ഗ്രൂപ്പിലെ പിന്നണിപ്രവർത്തനങ്ങളിൽ സജീവമായി നിന്നുകൊണ്ട് നമ്മുടെ കൂട്ടായ്മയെ ഉയരങ്ങളിലെത്തിക്കാൻ അക്ഷീണം പ്രയത്നിക്കുന്ന ഡോ.രജനി സുബോധ് ആണ് ഈയാഴ്ചയിലെ മിന്നും താരം..
വാരതാരമേ....അഭിനന്ദനങ്ങൾ...🤝🤝

❤🧡💛💚💙💜🖤🧡💛💛