19-03-19


*പ്രിയരേ...ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
കഴിഞ്ഞയാഴ്ച നമ്മൾ പൂച്ചിത്രങ്ങൾ പ്രതിപാദിച്ചു...
ഇന്ന് നമുക്ക് ഒരു മൃഗചിത്രകാരിയെ പരിചയപ്പെട്ടാലോ
*നമുക്കിന്ന് പരിചയപ്പെടാം റോസ ബാൻഹ്യൂർ എന്ന പ്രശസ്ത ഫ്രഞ്ച് ചിത്രകാരിയെ*

*പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്തയായ ഫ്രഞ്ച് ചിത്രകാരിയായിരുന്നു മേരി റൊസാലിയ ബോൺഹ്യൂർ എന്ന റോസ ബോൺഹ്യൂർ.(1822മാർച്ച്16_1899മെയ്) മൃഗങ്ങളുടെ ജീവസുറ്റ ചിത്രങ്ങൾ വരയ്ക്കുന്നതിൽ ഏറെ പ്രശസ്തയായിരുന്നു റോസ*

ഫ്രാൻസിലെ ബോർഡോക്സിൽ ഒരു ചിത്രകലാ കുടുംബത്തിലാണ് റോസ ജനിച്ചത് .പതിനൊന്നാം വയസ്സ് വരെ മാത്രമേ അമ്മയുടെ സ്നേഹം അനുഭവിക്കാൻ കുഞ്ഞു റോസക്ക് ഭാഗ്യം ലഭിച്ചുള്ളൂ. അച്ഛൻ ഓസ്കാർ റെയ്മണ്ട് ബോൺഹ്യൂർ പ്രകൃതി ചിത്രകാരനായിരുന്നു. അടങ്ങിയൊതുങ്ങിയിരിക്കുന്ന പ്രകൃതമായിരുന്നില്ല റോസയുടേത്. ഇതിനാൽ തന്നെ ഒരുപാട് വൈകിയാണ് റോസ സംസാരിക്കാനും എഴുതാനും തുടങ്ങിയത്. പക്ഷേ ഇതിനു മുമ്പ്.... എഴുതുന്നതിനും സംസാരിക്കുന്നതിനും മുമ്പ്...പെൻസിലും പേപ്പറും എടുത്തു മണിക്കൂറുകളോളം വരയ്ക്കാൻ കുഞ്ഞു റോസയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല . വീണിടം വിദ്യ ആക്കി അമ്മയും പെരുമാറി. വരയിലൂടെ അക്ഷരം പഠിപ്പിക്കാൻ ആണ് അമ്മ ശ്രമിച്ചത്. അക്ഷരമാലയിലെ ഓരോ അക്ഷരവും ഉപയോഗിച്ച് ആ അക്ഷരത്തിൽ തുടങ്ങുന്ന മൃഗങ്ങളെ വരയ്ക്കലും അവയുടെ സ്പെല്ലിംഗ് പഠിപ്പിക്കലും ആയിരുന്നു അമ്മയുടെ കുറുക്കു വഴി.ഇതിലൂടെ നടന്നു റോസാ അറിയപ്പെടുന്ന ചിത്രകാരിയായതിന് പിന്നിൽ  അമ്മയുടെ ഈ ത്യാഗം ഉണ്ടായിരുന്നു... മകളുടെ ഇഷ്ടം അറിഞ്ഞുകൊണ്ടുള്ള ഇടപെടലുകൾ...

റോസയുടെ അടങ്ങിയിരിക്കാത്ത സ്വഭാവം കാരണം പല സ്കൂളുകളിൽനിന്നും അവൾ പുറത്താക്കപ്പെട്ടു. കൈവേല പഠിക്കാം എന്ന് കരുതിയപ്പോൾ  അതിലും രക്ഷ കിട്ടിയില്ല .അങ്ങനെ മകളുടെ പന്ത്രണ്ടാം വയസ്സിൽ അവളുടെ താല്പര്യം മനസ്സിലാക്കി അച്ഛൻ തങ്ങളുടെ ഫാമിലി സ്റ്റുഡിയോയിലേക്ക് ജീവനുള്ള മൃഗങ്ങളെ കൊണ്ടുവന്നു കൊടുത്തു റോസയുടെ ചിത്രകലയ്ക്ക് പ്രോത്സാഹനമേകി. പരമ്പരാഗത കലാവിദ്യാഭ്യാസവും പാഠ്യപദ്ധതിയും പിന്തുടരുന്നതിന് പകരം അവർ  ചെയ്തത് ചിത്രംവരപുസ്തകത്തിലെ ചിത്രങ്ങൾ വരയ്ക്കലും അവയുടെ മോഡലുകൾ ഉണ്ടാക്കലും ജീവനുള്ളവയെ നോക്കി വരയ്ക്കലുമായിരുന്നു. ഈ പരിശീലനം പുരോഗമിക്കെ പാരിസിന് ചുറ്റുവട്ടത്തുള്ള കുതിര, ചെമ്മരിയാട്,പശു തുടങ്ങി ഒട്ടനവധി മൃഗങ്ങൾ റോസയുടെ വീട്ടിലേക്ക് എത്തിച്ചേർന്നു. മൃഗങ്ങളുടെ ശരീരശാസ്ത്രം ,എല്ലു വിജ്ഞാനം മുതലായവ തൊട്ടടുത്തുള്ള അറവുശാലയിൽ നിന്നും വെറ്റിനറി സ്ഥാപനങ്ങളിൽ നിന്നും റോസ പഠിച്ചു. ഇതിലൂടെ താൻ വരയ്ക്കുന്ന ചിത്രങ്ങൾക്ക് കൂടുതൽ മിഴിവേകാൻ റോസയ്ക്ക് സാധിച്ചു.
MARY ROSALIA BANHEUR
സ്വന്തം നാടായ ഫ്രാൻസിനേക്കാൾ ഇംഗ്ലണ്ടിൽ അവർ ഏറെ പ്രശസ്തയായി. ഫ്രഞ്ച് ഗവൺമെൻറ് ലീജിയൻ ഓഫ് ഓണർ നൽകി റോസയെ ആദരിച്ചു. റോസ ആയിരുന്നു ഈ അവാർഡിന് അർഹയായ ആദ്യ ചിത്രകാരി. അധികവും ആൺവേഷം ആയിരുന്നു റോസ് സ്വീകരിച്ചിരുന്നത്. മൃഗങ്ങളുടെ ചിത്രം വരയ്ക്കാൻ ഈ വേഷം തന്നെയായിരുന്നു ഉചിതവും .ഒരു ലെസ്ബിയൻ പ്രകൃതക്കാരിയായിരുന്നു റോസ.1859ൽ റോസാ പാരീസിന് അടുത്തുള്ള Fontsin bleauലേക്ക് താമസം മാറി .ഈ വീട് ഇപ്പോൾ റോസയ്ക്ക് വേണ്ടിയുള്ള മ്യൂസിയമാണ് .77ാം വയസ്സിൽ അന്തരിച്ചു. റോസിയുടെ ആദ്യ ജീവിതപങ്കാളിയായിരുന്ന നതാലിയയുടെ അടുത്തുതന്നെ റോസയേയും സംസ്കരിച്ചു.
Ploughing in the Nivernais
*1849 ലാണ് ഈ ചിത്രം വരച്ചത് കാളകൾ നിലമുഴുന്ന ചിത്രമാണിത്. കാളയും മണ്ണും തമ്മിലുള്ള അഭേദ്യബന്ധം ഈ ചിത്രത്തിൽ കാണാം .1846ൽ ജോർജ് സാൻറ്റ്സ് എഴുതിയ നോവലിലെ(La MARE au Doable) ആരംഭ ഭാഗമാണ് ഈ ചിത്രം വരയ്ക്കാൻ റോസയെ പ്രേരിപ്പിച്ചത് .ഈ ചിത്രം സലോൺ ചിത്രപ്രദർശനത്തിൽ മെഡലിന് അർഹമായി.*
The Horse Fair
*ഇത് ഒരു എണ്ണച്ചായ ചിത്രം ആണ്. 1852ൽ വരച്ച്1853 ൽ ആദ്യമായി പ്രദർശിപ്പിച്ചെങ്കിലും കുറച്ച് മിനുക്കുപണികൾ കൂടി നടത്തി 1855 ലാണ് ഈ ചിത്രം പൂർത്തിയാക്കിയത്. 2.4മീ.×5.1മീ. ആണ് ഇതിൻറെ വലിപ്പം. പാരിസിലെ കുതിരച്ചന്തയാണ് ചിത്രത്തിലെ പ്രമേയം. ആഴ്ചതോറും റോ് ഈ ചന്ത സന്ദർശിക്കുമായിരുന്നുവത്രേ. മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുന്നത് ഒഴിവാക്കാനായി ആൺ വേഷത്തിലായിരുന്നു റോസ ഇവിടെ വന്നിരുന്ന വരച്ചത്. ഈ ചിത്രത്തെ വിക്ടോറിയ രാജ്ഞി വരെ ആദരിച്ചു.*
റോസാ ബോൺഹ്യൂർ പാർക്ക് 
*2002 ൽ തുറന്നുകൊടുത്ത ഈ പാർക്ക് നമ്മൾ ഉദ്ദേശിക്കുന്നതുപോലെ വിനോദപാർക്ക് അല്ല. ലോകത്തിലെ തന്നെ ആദ്യ മൃഗ സെമിത്തേരിയാണ്. അതിലും വിചിത്രം മനുഷ്യർക്കൊപ്പം അവരുടെ ഓമന മൃഗങ്ങളെയും ഇവിടെ സംസ്കരിക്കും എന്നതത്രേ..ഇതിനിടെ എണ്ണായിരത്തോളം മൃഗങ്ങളെയും നൂറിനടുത്ത് മനുഷ്യരെയും ഇവിടെ സംസ്ക്കരിച്ചിട്ടുണ്ട്..
 The highland shepherds
 Really hunting...
 The cow
 Spanish muleteers crossing the Pyrenees
 Weaning the calves
ലൂയീസ് ഡ്യൂബൂഫ് വരച്ച റോസ...മൃഗ ചിത്രകാരിയാണെന്ന് സൂചിപ്പിക്കാൻ കൂടെയൊരു പോത്തും
https://youtu.be/dqVP50QjtMA

https://youtu.be/-LDTF17_c8I







🧤🧤🧤🧤🧤🧤🧤🧤🧤🧤🧤🧤