🎇🎇🎇🎇🎇🎇🎇🎇🎇🎇
പ്രിയ ചങ്ങാതിമാരേ... ചിത്രസാഗരം പംക്തിയുടെ മുപ്പതാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം..🙏😊
🎇🎇🎇🎇🎇🎇🎇🎇🎇🎇🎇
റെനെ ഫ്രാൻകോയിസ് ഘിസ്ലെെൻ മഗ്രിറ്റ് (1898 നവംബർ 21 _1967 ആഗസ്റ്റ് 15)...ബെൽജിയം സർറിയലിസ്റ്റിക് ചിത്രകാരൻ...നർമ്മം നിറഞ്ഞ ചിത്രങ്ങളാൽ ആസ്വാദകരെ ചിന്തിപ്പിച്ച.. പ്രചോദിപ്പിച്ച.. പ്രകോപിപ്പിച്ച..പിക്കാസോയുടെ ചുവടുപിടിച്ച് അരങ്ങേറിയ ഉരുളൻ തൊപ്പിക്കാരൻ... നമുക്കിന്ന് പരിചയപ്പെടാം റെനെ മഗ്രിറ്റ് എന്ന സർറിയലിസ്റ്റിക് ചിത്രകാരനെ.🙏
നോക്കൂ ഈ മഗ്രിറ്റ് ഫോട്ടോ...മുഖം മറച്ച മഗ്രിറ്റ് അല്ലേ... തന്റെ മിക്ക ചിത്രങ്ങളിലും ഈ മുഖം മറയ്ക്കൽ കാണാം...വരൂ മഗ്രിറ്റിന്റെ ലോകത്തേക്ക്....🙏
ബെൽജിയത്തിലെ ലെസിനസിലാണ് അദ്ദേഹം ജനിച്ചത്. തുന്നൽക്കാരനും തുണി കച്ചവടക്കാരനുമായി ലിയോപോൾഡ് മഗ്രിറ്റിന്റെയും, റെജിനയുടെയും മൂത്തമകൻ .1910 മുതൽ ചിത്രരചന പഠനം ആരംഭിച്ചു.റെനെയുടെ പതിമൂന്നാം വയസ്സിൽ അമ്മ നദിയിൽ ചാടി ആത്മഹത്യ ചെയ്തു. നിരവധിതവണ അവർ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനാൽ മഗ്രിറ്റിന്റെ അച്ഛൻ അമ്മയെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു .എന്നിട്ടും അവിടെനിന്നും അവർ രക്ഷപ്പെട്ടു .1912 മാർച്ച് 12ന് നദിയിലേക്ക് ചാടി. ആഴങ്ങളിൽ നിന്നും കണ്ടെത്തിക്കൊണ്ടുവന്ന ആ അമ്മയുടെ മൃതശരീരത്തിന്റെ മുഖം തന്റെ ഉടു വസ്ത്രത്താൽ മറഞ്ഞുകിടന്നിരുന്നു. കുഞ്ഞുമനസ്സിനെ അത്രമേൽ മുറിവേൽപ്പിച്ച ഈ കാഴ്ചയാകാം ഒരുപക്ഷേ തുടർന്നുള്ള ചിത്രങ്ങളിലും പ്രതിഫലിച്ചത്. അദ്ദേഹത്തിൻറെ മിക്ക ചിത്രങ്ങളിലും മുഖം ഒരാവരണത്താൽ മറച്ചിരുന്നു
1915 വരെയുള്ള മഗ്രിറ്റ് പെയിൻറിംഗുകളിൽ നമുക്ക് ഒരു ഇംപ്രഷനിസ്റ്റ് കലാകാരനെ കാണാം. 1916 18 കാലയളവിൽ അദ്ദേഹം ബ്രസൽസിലെ റോയൽ അക്കാദമിയിൽ ചിത്രരചനയിൽ ഉപരിപഠനം നടത്തി.കോൺസ്റ്റന്റ് മൊന്റാൾഡ് ആയിരുന്നു ഗുരുനാഥൻ. ഇവിടുത്തെ പഠനം അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകളെത്തന്നെ മാറ്റിമറിച്ചു. 1924 ആയപ്പോഴേക്കും അദ്ദേഹം ഫ്യൂച്ചറിസത്തിലും, ക്യൂബിസത്തിലും ആകൃഷ്ടനായി .1922ൽ ജോർജെറ്റ ബർഗറെ അദ്ദേഹം വിവാഹം കഴിച്ചു. 1922 _23 കാലഘട്ടത്തിൽ ഒരു വാൾപേപ്പർ കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനായും 1926 വരെ ഡിസൈനറായും പ്രവർത്തിച്ചു .1926ലാണ് ആദ്യ സർറിയലിസ്റ്റ് ചിത്രമായ ദ ലോസ്റ്റ് ജോക്കി വരച്ചത്.1927ൽ ഒറ്റയ്ക്ക് ചിത്രപ്രദർശനം നടത്താൻ നോക്കി.ഈ ചിത്രപ്രദർശനത്തെത്തുടർന്ന് ഉയർന്നുവന്ന വിമർശനങ്ങൾ അദ്ദേഹത്തെ തളർത്തുകയും ഇതിൽ മനം നൊന്ത് പാരീസിലേക്ക് പോവുകയും ചെയ്തു. അവിടെ സർറിയലിസ്റ്റിക് ഗ്രൂപ്പ് ചിത്രകാരന്മാരുടെ കൂടെ പ്രവർത്തിക്കാൻ തുടങ്ങി.ഭ്രമാത്മകമായ ചിന്തകളും അതാവിഷ്കരിക്കാനുള്ള അദ്ദേഹത്തിൻറെ കഴിവും സർറിയലിസ്റ്റുകളിൽ അഗ്രഗണ്യനായി മഗ്രിറ്റിനെ ഉയർത്തി .1930 മഗ്രിറ്റ് സ്വന്തം നാടായ ബ്രസൽസിലേക്ക് തിരിച്ചു പോയി. അവിടെ ഒരു അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്തു .പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1936 ആദ്യമായി ഒറ്റയ്ക്ക് വലിയൊരു എക്സിബിഷൻ നടത്താനായി ഇദ്ദേഹത്തിനു കഴിഞ്ഞു.ഇത് വിജയകരമായിരുന്നു. ഇക്കാലയളവിൽ ബ്രിട്ടീഷ് സർറിയലിസ്റ്റ് ആയ എഡ്വേർഡ് ജെയിംസ് മഗ്രിറ്റിനെ വാടക ഒന്നും നൽകാതെ തന്നെ തന്റെ വീട്ടിൽ താമസിപ്പിച്ചു. അവിടെവെച്ച് ആർക്കിടെക്ചറിലും പെയിൻറിംഗിലും തുടർ പഠനം നടത്തുകയും ചെയ്തു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം 1943 44 കാലഘട്ടത്തിൽ കുറച്ചുകൂടി വർണ്ണാഭമായ ശൈലി അദ്ദേഹം സ്വീകരിച്ചു.
1967 ആഗസ്റ്റ് 15ന് അറുപത്തിയെട്ടാം വയസ്സിൽ പാൻക്രിയാറ്റിക് കാൻസർ ബാധയെത്തുടർന്ന് അദ്ദേഹം അന്തരിച്ചുഅന്തരിച്ചു.
കമിതാക്കൾ...മഗ്രിറ്റിന്റെ പ്രശസ്തമായ ചിത്രം...ഈ ചിത്രത്തിലേക്ക് ഇറങ്ങിച്ചെന്നാലോ...
ഒറ്റനോട്ടത്തിൽ പ്രത്യേകത തോന്നുന്നില്ല അല്ലേ..😊 എന്നാലും ചുംബിക്കാനായുന്ന കമിതാക്കളുടെ ഇടയിൽ വീണ മൂടുപടം അവരെപ്പോലെ നമ്മളെയും ധർമ്മസങ്കടത്തിലാക്കുന്നില്ലേ?..മുഖം മറയ്ക്കൽ മഗ്രിറ്റിന്റെ സ്ഥിരം ശൈലി തന്നെ. ഇനി നമ്മുടെ ഭാവനയെ ഒന്ന് കയറൂരി വിട്ടു നോക്കൂ.. ഒരുപക്ഷേ അതാകാം അദ്ദേഹത്തിൻറെ ചിത്രങ്ങളുടെ വിജയവും🤝 പിന്നെയും പിന്നെയും നോക്കും തോറും ആ മൂടുപടം എന്താണ്? എന്തിനാണ്?എന്ന ചോദ്യം മനസ്സിൽ ഉയരുന്നു. ഒരു ചിത്രം തർക്കത്തിന് കാരണമാകുമ്പോൾ കലാകാരൻ വിജയിക്കുമെങ്കിൽ ഇവിടെ മഗ്രിറ്റ് വിജയിച്ചിരിക്കുന്നു🌷
നോക്കൂ ഈ മഗ്രിറ്റ് ഫോട്ടോ...മുഖം മറച്ച മഗ്രിറ്റ് അല്ലേ... തന്റെ മിക്ക ചിത്രങ്ങളിലും ഈ മുഖം മറയ്ക്കൽ കാണാം...വരൂ മഗ്രിറ്റിന്റെ ലോകത്തേക്ക്....🙏
മനുഷ്യാവസ്ഥ_വസ്തുക്കളെ ഇടയിൽ വെച്ച് കാഴ്ച മറച്ച്.. എന്നാൽ മറച്ചില്ലെന്ന് തോന്നിപ്പിച്ച് മന:പൂർവ്വം ഉളവാക്കുന്ന ചിന്താക്കുഴപ്പത്തിൽ കാണികളെ കൊണ്ടു നിർത്തുന്നു ചിത്രമാണ് മനുഷ്യാവസ്ഥ. വീടിനുപുറത്തുള്ള കാഴ്ച എന്ന് ഒറ്റനോട്ടത്തിൽ നമ്മൾ ധരിക്കുന്നു. സൂക്ഷിച്ചുനോക്കിയാൽ കാണാം ജനലിനു മുകളിൽ വെച്ച വേറൊരു ചിത്രത്തെ. പുറത്തുകാണുന്ന ചിത്രത്തിന്റെ തനിപ്പകർപ്പുതന്നെ.ഈ വിഭ്രമാത്മകതയിലാണ് മഗ്രിിന്റെ ദാർശനികത. മിഥ്യയെന്നും യാഥാർത്ഥ്യമെന്നും തിരിച്ചറിയാനാവാത്ത മാനുഷികാവസ്ഥയിലേക്ക് ചോദ്യം എറിയുകയാണ് ഈ ചിത്രം.
മനുഷ്യപുത്രൻ__1948 വരച്ച സെൽഫ് പോർട്രൈറ്റ് .ഓവർ കോട്ടും തൊപ്പിയും ഈ ചിത്രം മഗ്രിറ്റ് ആണെന്ന് വ്യക്തമാക്കുന്നു. ചിത്രത്തിന് പുറകിൽ നീലാകാശവും മേഘങ്ങളും ഉണ്ട്. പക്ഷേ ഇവിടെ ഒരു ആപ്പിൾ ..പച്ച ആപ്പിൾ തൊപ്പിക്കാരന്റെ കാഴ്ചയെ മറയ്ക്കുന്നു. ആ ആപ്പിൾ എെക്കണിന് മുകളിൽ നോക്കൂ... തൊപ്പിക്കാരന്റെ തീക്ഷ്ണ നയനങ്ങൾ നമ്മെ തുറിച്ചു നോക്കുന്നില്ലേ🙏
മനുഷ്യപുത്രൻ എന്നയീ ചിത്രത്തെക്കുറിച്ച് അദ്ദേഹത്തിന്റെതന്നെ വാക്കുകൾ വായിക്കൂ...👇👇👇
"എന്തായാലും അത് മുഖത്തിനെ ഭാഗികമായെങ്കിലും മറയ്ക്കുന്നുണ്ട്. അതായത് നിങ്ങള്‍ക്ക് കാഴ്ചയില്‍ ഒരു മുഖമുണ്ട്, ഒരാപ്പിളുണ്ട്, പിന്നെ മറച്ചുവെയ്ക്കപ്പെട്ട അല്ലെങ്കില്‍, ഒളിഞ്ഞിരിക്കുന്ന മറ്റൊരു മുഖവുമുണ്ട്. എന്നും നമുക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്. നാം കാണുന്നതെല്ലാം കാണാത്തതിനെ മറച്ചുകൊണ്ടിരിക്കും. പക്ഷെ, നമുക്ക് കാണേണ്ടതോ, മറഞ്ഞിരിക്കുന്നതിനേയും. നമ്മുടെ താല്പര്യമാണെങ്കില്‍, ആ കാണാത്തവയില്‍ തന്നേയും. ഇവ തമ്മിലുള്ള ഭൗതികവും ദാര്‍ശനികവുമായ ഒരു വടംവലിയുണ്ട്. ഒരു തീക്ഷ്ണാനുഭവം. ഇടവിടാത്ത പൊരുതലാണത്. കാഴ്ചയിലെ കാണാത്തതും നേര്‍മുന്നില്‍ കാണാവുന്നതും തമ്മിലുള്ള മാനസികസംഘട്ടനം"
മനുഷ്യപുത്രൻ__1948 വരച്ച സെൽഫ് പോർട്രൈറ്റ് .ഓവർ കോട്ടും തൊപ്പിയും ഈ ചിത്രം മഗ്രിറ്റ് ആണെന്ന് വ്യക്തമാക്കുന്നു. ചിത്രത്തിന് പുറകിൽ നീലാകാശവും മേഘങ്ങളും ഉണ്ട്. പക്ഷേ ഇവിടെ ഒരു ആപ്പിൾ ..പച്ച ആപ്പിൾ തൊപ്പിക്കാരന്റെ കാഴ്ചയെ മറയ്ക്കുന്നു. ആ ആപ്പിൾ എെക്കണിന് മുകളിൽ നോക്കൂ... തൊപ്പിക്കാരന്റെ തീക്ഷ്ണ നയനങ്ങൾ നമ്മെ തുറിച്ചു നോക്കുന്നില്ലേ🙏
Not to be reproduced__ജയിംസിന്റെ കൂടെ ലണ്ടനിൽ താമസിക്കുന്ന കാലത്ത് മഗ്രീറ്റ് വരച്ച ചിത്രം (1937).ജെയിംസിനെത്തന്നെയാണ് മഗ്രീറ്റ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.കണ്ണാടിക്ക് അഭിമുഖമായി നിന്നിട്ടും ജെയിംസിന്റെ പ്രതിബിംബം പുറംതിരിഞ്ഞ് നിൽക്കുന്നു.പുസ്തകത്തിന്റെ പ്രതിബിംബമാകട്ടെ ശരിയാണ് താനും.
The empire of light
The false mirror
Collective invention
Time transfixed
Golconda
The beautiful relations
നോക്കൂ...മേഘം, പൈപ്പ്,ഉരുളൻതൊപ്പി, ആപ്പിൾ ....ഇതെല്ലാം മഗ്രിറ്റ് ചിത്രങ്ങളുടെ എെക്കണായി കണക്കാക്കാം ല്ലേ.😊😊
🌓🌓🌓🌓🌓🌓🌓🌓🌓🌓🌓
"തുറന്ന ചിത്രങ്ങളാണവ, ഒന്നിനെപ്പോലും അത് മറച്ചുവെയ്ക്കുന്നില്ല. ഒരു പക്ഷെ, എന്‍റെ ചിത്രങ്ങള്‍ ഗൂഢമായ എന്തോ ഒന്നിനെ ഉണര്‍ത്തിവിടുന്നുണ്ടാവണം. എന്താ ഇതിന്‍റെ അര്‍ത്ഥം എന്നൊക്കെ അവര്‍ ചോദിക്കും. പക്ഷെ, സത്യത്തില്‍ അതിനു പ്രത്യേകിച്ചൊരു അര്‍ത്ഥവുമില്ല. കാരണം നിഗൂഢതകള്‍ അര്‍ത്ഥങ്ങളിലല്ലല്ലോ വിരാജിക്കുന്നത്. അറിയാനാവാത്തതിലല്ലേ?”
റെനെ മഗ്രിറ്റ്
🌓🌓🌓🌓🌓🌓🌓🌓🌓🌓🌓
https://youtu.be/DRlpD-iEnMQ
https://youtu.be/IYco7DxGqVc
https://youtu.be/7c4oyCyFmR0
https://youtu.be/zZae7QhXCuc