🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
ചിത്രസാഗരത്തിലേക്ക് എന്റെ പ്രിയ സുഹൃത്തുക്കൾക്ക് ഹൃദ്യമായ സ്വാഗതം😊🙏
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
🎨🎨🎨🎨🎨🎨🎨🎨🎨🎨🎨
ചിത്രസാഗരം പംക്തിയുടെ ഇരുപത്തിയൊന്നാം ഭാഗമായി നമുക്കിന്ന് പരിചയപ്പെടാം ചിത്രകാരന്മാരുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ഇറ്റാലിയൻ ചിത്രകാരൻ റാഫേലിനെ
🎨🎨🎨🎨🎨🎨🎨🎨🎨🎨🎨
റാഫേൽ
റാഫേലിനെ പരിചയപ്പെടുത്തുന്നു...പ്രശസ്ത ചിത്രകാരനും ആതവനാട് ഹെെസ്ക്കൂളിലെ ചിത്രകലാദ്ധ്യാപകനുമായ രാജൻ കാരയാട് മാഷ്..👇👇
ഇനി നമുക്ക് റാഫേലിനെ...റാഫേലിന്റെ ചിത്രങ്ങളെ.. അല്പമൊന്ന് അടുത്തറിയാൻ ശ്രമിക്കാം😊
റാഫേൽ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന റഫേലോ സാൻസിയോ ദ ഉർബിനോ നവോത്ഥാനകാലത്തെ പ്രശസ്തനായ ചിത്രകാരനും,വാസ്തുശില്പിയുമായിരുന്നു.മെെക്കലാഞ്ജലോ, പാബ്ലോ പിക്കാസോ, റാഫേൽ എന്നിവരെയാണ് നവോത്ഥാനാചാര്യന്മാരായി ലോകം കരുതിപ്പോരുന്നത്
റാഫേലിന്റെ ബാല്യം👶👶
മധ്യ ഇറ്റലിയിലെ അ(ഉ)ർബിനോ നഗരത്തിൽ 1483 ഏപ്രിൽ 6 നാണ് റാഫേൽ ജനിച്ചത്.അച്ഛൻ ജിയോവന്നി സാന്തി അർബിനോ പ്രഭുവിന്റെ കൊട്ടാരത്തിലെ ചിത്രകാരനായിരുന്നു.അമ്മ മാജിയ ഡി ബാറ്റിസ്റ്റ.കലകളാൽ സമ്പുഷ്ടമായ ഈ കൊട്ടാരത്തിലെ ബാല്യം കുഞ്ഞു റാഫേലിന്റെ തുടർജീവിതത്തെ ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്.
അമ്മയുടെ ലാളന 8 വയസുവരെ അനുഭവിക്കാനേ അദ്ദേഹത്തിനു ഭാഗ്യമുണ്ടായിട്ടുള്ളൂ.റാഫേലിന്റെ എട്ടാം വയസിൽ അമ്മ മരണമടഞ്ഞു.11 വയസ്സുള്ളപ്പോൾ പിതാവും മരണമടഞ്ഞു. കുഞ്ഞുറാഫേൽ തന്റെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അതെന്ന് വസാരി തന്റെ ലേഖനത്തിൽ പറയുന്നുണ്ട്.മാതാപിതാക്കളുടെ മരണശേഷം പിതാവിന്റെ ബന്ധുവായ ബർത്തലോമിയ ആയിരുന്നു റാഫേലിന്റെ രക്ഷകർത്താവ്.
റാഫേൽ ചിത്രകലയിലേക്ക്....🎨🎨🎨🎨🎨👇👇👇
പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു.റാഫേൽ തന്റെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അച്ഛന്റെ മരണം എന്ന് വസാരി പറയുന്നു. പെറുഗ്വിനോ ആയിരുന്നു പിന്നീട് റാഫേലിന്റെ ഗുരു.പെറുഗ്വിനോയുടെ കൂടെ despite the tears of his mother_എന്ന ചിത്രത്തിന്റെ രചനാവേളയിൽ നമ്മുടെ റാഫേലായിരുന്നു പ്രധാന സഹായി.അർബിനോയിലെ കൊട്ടാരം ചിത്രകാരനായ തിമോത്തിയ വീറ്റി യിൽ നിന്നും അദ്ദേഹം ചിത്രകല പഠിച്ചിരുന്നുവെങ്കിലും പെറുഗ്വിനോയുടെ സ്വാധീനം റാഫേൽ സൃഷ്ടികളിൽ കൂടുതലായി കാണാം.1500ആയപ്പോഴേക്കും റാഫേൽ ചിത്രകലയിൽ അഗ്രഗണ്യനായി മാറിയിരുന്നു.
ആദ്യകാലഘട്ടം👇👇👇
1500ൽ കമ്മീഷൻ ചെയ്ത് 1501ൽ പൂർത്തിയായ ടോളന്റിനോ സെയിന്റ് നിക്കോളാസ് ചർച്ചിലെ Baroniciഇടയലേഖനങ്ങളിലൂടെ റാഫേൽ ചിത്രരചനയുടെ..കലയുടെ..മുഖ്യധാരയിലെത്തി.ഇപ്പോഴും ഇതിന്റെ അവശിഷ്ടങ്ങൾ അവിടെ കാണാൻ കഴിയും. 1503 ൽ Mond crucification ഉം 1504 ൽ കന്യകയുടെ വിവാഹവും പൂർത്തിയാക്കി.ഇതിനിടെ 1502ൽ Pinturicchio യുടെ ക്ഷണപ്രകാരം റാഫേൽ സിയന യിലേക്ക് പോയിരുന്നു.പെറുഗ്വിനോ മാതൃകയിൽ ധാരാളം ചിത്രങ്ങൾ ചുരുങ്ങിയ കാലയളവിൽ അവിടെ അദ്ദേഹം വരച്ചു.അധികവും ഫ്രസ്കോ മാതൃകയിലായിരുന്നു.(ഫ്രസ്കോ സങ്കേതം എന്തെന്ന് ആദ്യ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട്).Piccolomini ഗ്രന്ഥാലയത്തിലും സിയന കത്തീഡ്രലിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിറഞ്ഞു..കരിയറിന്റെ തുടക്കമായിട്ടുപോലും ആസ്വാദകരുടെയിടയിൽ അത്രയേറെ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞു എന്നുള്ളത് റാഫേലിന്റെ ഉത്കൃഷ്ടമായ കഴിവിനെ കാണിക്കുന്നു🙏
Mond crucification (1503)
(ഓയിൽ പെയിന്റിംഗ്)
Coronation of the virgine
(1502_1504)
Wedding of the virgine (1504)
Saint George
struggling with the dragon (1503)
1504_1508 കാലഘട്ടം റാഫേലിന്റെ കലാജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു.ഈ കാലമാണ് Florentine period. അർബിനോയിൽ നിന്നും പ്രഭ്വിയുടെ കത്തുമായി ഫ്ലോറൻസിൽ എത്തിയ റാഫേൽ നാടോടി ജീവിതമായിരുന്നു അവിടെ നയിച്ചത്.ഫ്ലോറൻസ് ആർട്ടിൽ ആകൃഷ്ടനായെങ്കിലും തന്റേതായ മുഖമുദ്ര അദ്ദേഹം കാത്തുസൂക്ഷിച്ചു.പക്ഷെ,ഡാവിഞ്ചിയുടെ സ്വാധീനം വരകളിൽ കടന്നുകൂടിയിട്ടുണ്ട് എന്നത് വസ്തുതയുമാണ്.റാഫെലിനേക്കാൾ ഡാവിഞ്ചി 30 വയസിനും,മെെക്കലാഞ്ജലോ 8വയസിനും മുതിർന്നതായിരുന്നു.പക്ഷെ,എന്തുകൊണ്ടാ റാഫേലിനോട് ഒരു നീരസം ഇവർക്കുണ്ടായിരുന്നു..പ്രത്യേകിച്ചും മെെക്കലാഞ്ജലോയ്ക്ക്...
Madonna of the pinks (1506)
Ansidei madonna(1505)
Madonna of the meadow(1505)
St.Catherine of Alexandria(1508)
1508_1520 വരെ റാഫേൽ റോമിലായിരുന്നു.1508 ൽ റാഫേൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയുടെ ക്ഷണത്താൽ റോമിലെത്തി.അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികൾ പിറന്നത് ഈ കാലഘട്ടത്തിലായിരുന്നു.വത്തിക്കാനിലെ സിസ്റ്റെെൻ ചാപ്പൽ ചിത്രങ്ങളാൽ അലങ്കരിക്കുന്ന കർത്തവ്യം മാർപ്പാപ്പ റാഫേലിനെ ഏൽപ്പിച്ചു.ഫ്രസ്കോ സങ്കേതമായിരുന്നു ഉപയോഗിച്ചിരുന്നത്.മൂന്നാമത്തെ മുറിയുടെ ചിത്രപ്പണി സമയത്ത് 1513ൽ ജൂലിയസ് മാർപ്പാപ്പ കാലം ചെയ്തുവെങ്കിലും തുടർന്ന് അധികാരമേറ്റ ലിയോ പത്താമൻ സർവ പിന്തുണയും റാഫേലിന് കൊടുത്തു. പക്ഷെ,1520ലെ അപ്രതീക്ഷിത മരണം സിസ്റ്റെെൻ ചാപ്പൽ പദ്ധതി പൂർത്തിയാക്കുക എന്ന മോഹത്തെ ഇല്ലാതാക്കി
1517മുതൽ റാഫേൽ താമസിച്ചിരുന്നത് ബോർഗോയിലെ പലാസോ കാപ്രിനിയിലായിരുന്നു.റോമിലെ ജീവിത കാലത്ത് ചിത്രകാരന്മാരുടെ രാജകുമാരൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ജനനവും മരണവും ഒരേ ദിനത്തിലായ അപൂർവ വ്യക്തിയാണ് റാഫേൽ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
[8:36 PM, 12/18/2018] Prajitha Teacher: 1483ലെ ദു:ഖവെള്ളിയാഴ്ച ദിനം(ഏപ്രിൽ6)ജനിച്ച റാഫേൽ തന്റെ 37ാം ജന്മദിനത്തിൽ...വേറൊരു ദു:ഖവെള്ളിയാഴ്ച ദിനത്തിൽ ..1520 ഏപ്രിൽ 6 ന് അകാലത്തിൽ അന്തരിച്ചത് വിധിയുടെ നിയോഗമെന്നല്ലാതെ എന്തു പറയാൻ😒... മരണകാരണം ഇപ്പോഴും സമസ്യയായി തുടരുന്നു...
റാഫേലിന്റെ ശവകുടീരത്തിലെ വാചകങ്ങൾ......
" Here lies that famous Raphael by whom Nature feared to be conquered while he lived, and when he was dying, feared herself to die"
Transfiguration of Christ
റാഫേൽ വരച്ച അവസാന ചിത്രം...
ആകസ്മികമരണത്താൽ അപൂർണമായ ചിത്രം.......
ഈ ചിത്രത്തോടെ ഇന്നത്തെ ചിത്രസാഗരത്തിന് വിട....ഇനി അടുത്തയാഴ്ച...