18-11-18

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌹🌻🌹🌻🌹🌻🌹🌻🌹🌻
നവംബർ12മുതൽ 18 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌻🌹🌻🌹🌻🌹🌻🌹🌻
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
സുജാതടീച്ചർ (GHSSപൂയപ്പള്ളി)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)വ
🌹🌻🌹🌻🌹🌻🌹🌻🌹🌻

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവംബർ 12 തിങ്കൾ

📔സർഗ്ഗസംവേദനം📔
✒✒✒✒✒✒✒✒✒✒✒

അവതരണംരതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ് )

✒✒✒✒✒✒✒✒✒✒✒

വ്യത്യസ്തങ്ങളായ രണ്ട് പുസ്തകങ്ങളുമായാണ് ഇത്തവണ സർഗ സംവേദനo കടന്നു വന്നത്. ആത്മകഥാക്കുറിപ്പായ അപൂർണ വിഷാദങ്ങളും പൂർണ വിഷാദം സൃഷ്ടിച്ചു തന്ന താത്രിക്കുട്ടിയും.

കണ്ണൻ സിദ്ധാർത്ഥ് തയ്യാറാക്കിയ വെർജീനിയ വുൾഫിന്റെ ആത്മകഥാപരമായ " അപൂർണ വിഷാദങ്ങൾ" എഴുത്തുകാരിയുടെ ചിതറിയ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നു. പിതാവിന്റെ അരസിക സ്വഭാവവും മാതാവിന്റെ മരണവും ലൈംഗിക അരാജകത്വവും സ്ത്രീ സ്വയം പുതുക്കിപ്പണിയേണ്ടവളാണെന്ന തിരിച്ചറിവും  വെർജീലിയയെ സ്വാധീനിച്ചത് അപൂർണ വിഷാദങ്ങളിൽ പൂർണമാകുമ്പോൾ സോണിയ റഫീക്ക് എന്ന പരിഭാഷകയും വെർജീനിയയെപ്പോലെ തന്നെ വായനക്കാരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചേക്കും എന്നതിൽ തർക്കമില്ല.👍👍👍

മലയാളികളെ ഏറെ നൊമ്പരപ്പെടുത്തിയ കുറിയേടത്ത് താത്രിക്കുട്ടിയുടെ ജീവിത കഥ ആലങ്കോട് ലീലാകൃഷ്ണൻ വായനക്കാർക്ക് സമ്മാനിച്ചപ്പോൾ അഗ്നിജ്വാല കത്തുന്ന ,പെണ്ണാകും മുമ്പ് തന്നെ കാമവെറിക്കിരയായ, സ്വന്തം സഹോദരനാലും പിതാവിനാലും പോലും ഉപദ്രവത്തിനിരയായ താത്രിക്കുട്ടി എന്ന കുറിയേടത്തു സാവിത്രി സ്വന്തം ശരീരം കൊണ്ട് തന്നെ ചരിത്രം തിരുത്തിക്കുറിച്ച് നായികയായി മാറിയത് ഒരു സിനിമയിലെന്ന പോലെ ജോയിഷ് അവതരിപ്പിച്ചിരിക്കുന്നു. മികച്ച പുസ്തകം ... മികച്ച വിലയിരുത്തൽ. കണ്ണനും  ജോയി ഷിനും അഭിനന്ദനങ്ങൾ.ഒപ്പം ചർച്ചയും അഭിപ്രായങ്ങളുമായി വന്ന തിരൂരിന്റെ ആസ്വാദകർക്കും അഭിനന്ദനങ്ങൾ.🙏👏👏

അവതാരകൻ രതീഷ്മാഷിന് കൂട്ടായി വിജുമാഷ്,ശ്രീലഅനിൽ ടീച്ചർ,സീത,രജനി,ഗഫൂർമാഷ്,രജനി സുബോധ്, വാസുദേവൻമാഷ്,സബു,രമ ടീച്ചർ,പ്രജിത..... തുടങ്ങി ഒരു വൻനിരതന്നെ ഉണ്ടായിരുന്നു

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവംബർ13. ചൊവ്വ

🌌 ചിത്രസാഗരം🌌


🖌🖌🖌🖌🖌🖌🖌🖌🖌🖌🖌

അവതരണം_പ്രജിത

🖌🖌🖌🖌🖌🖌🖌🖌🖌🖌🖌

 🌌മലമുകളിൽ ഊട്ടിയിലായിട്ടും കടമ മറക്കാതെ കൃത്യ സമയത്തിനും മുന്നേചിത്ര സാഗരത്തിന്റെ 14-ാം എപ്പിസോഡുമായി
എത്തിച്ചേർന്ന പ്രജിക്ക് ആദ്യമേ നന്ദി അറിയിക്കട്ടെ🙏❣

🌌സാന്ദ്രോ ബോട്ടി സെല്ലി എന്ന ചിത്രകാരനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും പ്രജി പരിചയപ്പെടുത്തി.ബുധനിലെ ഗർത്തത്തിനും അദ്ദേഹത്തിന്റെ പേരുണ്ടത്രേ🤔വിശദമായ കൂറിപ്പുകൾ,ചിത്രങ്ങൾ,വീഡീയോ ലിങ്കുകൾ എന്നിവ അവതരണത്തിലുണ്ടായിരുന്നു

🌌 രതീഷ് മാഷ്,മഞ്ജുഷ ടീച്ചർ,ഗഫൂർ മാഷ്,വിജുമാഷ്,ശിവശങ്കരൻമാഷ്, രജനി, ശ്രീല അനിൽ ടീച്ചർ, സുദർശനൻ മാഷ്, സീത,പ്രമോദ്മാഷ്...തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി...

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവംബർ 17_വെള്ളി
🎻സംഗീതസാഗരം🎻

🎷🎷🎷🎷🎷🎷🎷🎷🎷🎷🎷

അവതരണം_രജനിടീച്ചർ(GHSSപേരശ്ശന്നൂർ)

🎷🎷🎷🎷🎷🎷🎷🎷🎷🎷🎷

🎸 ഇന്നത്തെ രാത്രിയെ സംഗീതഭരിതമാക്കാൻ അവതാരക തെരഞ്ഞെടുത്തത് എനിഗ്മ എന്ന സംഗീത പ്രൊജക്ടിനെയാണ്

🎸. ഒരു സംഗീത പ്രൊജക്ട് ആയ എനിഗ്മയെ സാത്താൻ ബാൻഡ് എന്ന വിശ്വാസത്തോടെ കാണുന്നത് കൊണ്ടാകാം ചില കൃസ്ത്യൻ  സമുദായക്കാർക്ക് ഇത് ഭയമായിരുന്നു.എങ്കിലും ശ്രോതാക്കളുടെ ലിസ്റ്റെലുത്താൽ ഈ ഗാനമാണത്രെ മൂന്നാമതായി..😌👍🤝.ജനകീയമായിക്കൊണ്ടിരിക്കുന്ന  ഈ സംഗീതരൂപത്തെക്കുറിച്ച് ലഭിക്കാവുന്ന എല്ലാവിവരങ്ങളും അവതാരക വിശദമായിത്തന്നെ അവതരണത്തിൽ ഉൾച്ചേർത്തു..

🎷വീഡിയോ ലിങ്കുകൾ ചിത്രങ്ങൾ.. മുതലായവ എനിഗ്മയെ ഒന്നുകൂടി  അടുത്തറിയാൻ സഹായിച്ചു
🎷രതീഷ് മാഷ്,സീ ത,വിജുമാഷ്,ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവംബർ 17_ശനി
📔നവസാഹിതി📔
✒✒✒✒✒✒✒✒✒✒✒

അവതരണം_സ്വപ്നാ റാണി ടീച്ചർ(ദേവധാർHSSതാനൂർ)

✒✒✒✒✒✒✒✒✒✒✒

എന്നത്തേയും പോലെ നവസാഹിതി ഏഴഴകോടെ  തെളിഞ്ഞു നിന്ന ദിവസമായിരുന്നു ഇന്നും...ആ അഴകിന് മാറ്റുകൂട്ടിയ സൃഷ്ടികളിതാ..👇👇

🌹 എന്നെ തല്ലിക്കൊല്ലുമ്പോൾ.._(പുണ്യ)
🌹 അവസാന വണ്ടി_(അസീസ് ഇബ്രാഹിം)

🌹 റീചാർജ്ജ്_(ശാന്തി പാട്ടത്തിൽ)

🌹 ആടുപുലിയാട്ടം (മോഹനകൃഷ്ണൻകാലടി)

🌹. കടലാസ് തോണി_(പ്രമോദ് കുറുവാന്തൊടി)

🌹പ്രിയമുള്ളവരേ..(ഷീലാ റാണി)

🌹വൃശ്ചികം __(ലാലു)

🌹. അഭിമന്യു  _(രമടീച്ചർ)

🌹ഏഴഴക്__(ശ്രീല അനിൽ)


എല്ലാ സൃഷ്ടികളും ഒന്നിനൊന്ന് മെച്ചം.. അധികവും സമകാലിക പ്രസക്തങ്ങളായവ...പ്രിയ വായനക്കാരേ,ഒരു ചോദ്യം...നവസാഹിതിയിലല്ലാതെ വേറെ എവിടെ ഇങ്ങനെയൊരു സൃഷ്ടികളുടെ മേളനം കാണാൻ കഴിയും🤔😌

രതീഷ് മാഷ്,യൂസഫ് മാഷ്,സബു,ഗഫൂർ മാഷ്,ശിവശങ്കരൻ മാഷ്,ജസി ടീച്ചർ ,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി നവസാഹിതിയെ സജീവമാക്കി

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

ഇനി താരവിശേഷങ്ങളിലേക്ക്... ആരെയാക്കണം താരമായ്🤔എന്ന ചിന്ത ഞായറാഴ്ചയാണ് ഉച്ചസ്ഥായിയിലെത്തുക..എത്ര നോക്കിയിട്ടും നിത്രതാരമായ രതീഷ് മാഷിനെ അല്ലാതെ വേറൊരു ഉത്തരം മനസിൽ വന്നില്ല.

  സർഗസംവേദനത്തെ അതിന്റെ എല്ലാ ലക്ഷ്യത്തോടും കൂടി നമ്മിലേക്കെത്തിക്കുന്ന ..നമുക്കെല്ലാവർക്കും പ്രിയങ്കരനായ രതീഷ് മാഷ് ആണ് ഈയാഴ്ചയിലെ മിന്നും താരം

രതീഷ് മാഷേ...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹🙏🌹👍

ഇനി ശ്രദ്ധേയമായ പോസ്റ്റ്... ആകെ സംശയത്തിലാണ്...ജസീദടീച്ചറുടെ റേഡിയോ പ്രോഗ്രാം,വാസുദേവൻമാഷ് പോസ്റ്റിയ വ്യവഹാരരൂപങ്ങൾ,ഇന്നറിയാനിലെ ചില പോസ്റ്റുകൾ....ഏതായാലും ഈയാഴ്ച മികച്ച പോസ്റ്റ് ഒഴീവാക്കുകയാണേ...ഇല്ലാഞ്ഞിട്ടല്ല..ഒന്നിനൊന്ന് മെച്ചമായതുകൊണ്ടാണേ
🙏🙏

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

അവലോകനം പൂർത്തിയാകുന്നു..വായിക്കുക,വിലയിരുത്തുക