18-09-19

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
ആറു മലയാളിക്ക് നൂറു മലയാളം
എന്ന പ്രതിവാര പംക്തി
ഏതാനും സമയത്തിനുള്ളിൽ
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
💫💫💫💫💫💫💫💫💫💫💫💫💫💫
മലയാളം സർവ്വകലാശാല
പ്രസിദ്ധീകരിച്ച
ഭാഷാഭേദപഠനം:മലപ്പുറം
എന്ന
കൃതിയെ ആധാരമാക്കി
തയ്യാറാക്കിയ
കുറിപ്പുകളുടെ
പത്തൊമ്പതാം ഭാഗമാണ്
ഈ ലക്കം.
💫💫💫💫💫💫💫💫💫💫💫💫💫💫
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ഇന്നത്തെ
ആറുമലയാളിക്ക് നൂറു മലയാളം
പംക്തിയിൽ
മലപ്പുറം മലയാളത്തിലെ ഉച്ചാരണഭേദങ്ങൾ
ഒപ്പം
മലപ്പുറം മലയാള നിഘണ്ടു(പന്ത്രണ്ടാം ഭാഗം)
എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
മലപ്പുറം മലയാളത്തിലെ ഉച്ചാരണ ഭേദങ്ങൾ
5.ശ~സ
   ഈ പ്രത്യേകതകൾ മലയാളത്തിൽ മാത്രം കാണുന്നതല്ല. എന്നാലും മലപ്പുറം മലയാളത്തിൽ മാത്രം കാണുന്ന ചില പദങ്ങൾ സൂചിപ്പിക്കട്ടെ.
ഉദാ:
   മോശം ~ മോസം
    നാശം   ~ നാസം
     വാശി   ~ വാസി
      പശ    ~ പസ

6 . ഷ ~ സ
        ഏറനാട്ടിലെ ഭാഷാഭേദത്തിൽ  തീയ - ഈഴവ ഭാഷാഭേദ പഠനം ഇവ നേരത്തെ കണ്ടെത്തിയതാണ്. അത് മലപ്പുറം മലയാളത്തിൽ സാർവ്വത്രികമായി കണ്ടു വരികയും ചെയ്യുന്നു.
ഉദാ:
       മഷി~ മസി
         നിമിഷം ~ നിമിസം
         സന്തോഷം~ സന്തോസം

7 ഗ~ക
        സ്പ൪ശങ്ങൾ പദാദിയിൽ നാദിയായി ഉണ്ടായിരിക്കില്ല എന്ന ദ്രാവിഡ ഭാഷാസ്വഭാവം മലപ്പുറം മലയാളത്തിലുമുണ്ട്. ജാതി, ദീൻ, ബാക്കി ഇതൊക്കെ ആദാനം കൊണ്ടു വന്നതാണ്. മറിച്ച് ആദികാലത്തെ ആദാനങ്ങൾ തത്ഭവ രൂപങ്ങളായിരുന്നു.
ഉദാ:
ഗുണം ~ കൊണം
ഗുരുക്കൾ ~ കുരുക്കൾ
8 ക~ ഗ്ഗ
ഉദാ:
തക്കം ~തഗ്ഗം
മലപ്പുറം മലയാള നിഘണ്ടു ( പന്ത്രണ്ടാം ഭാഗം)
മാങ്ങയിഞ്ചി - ഒരിനം ഇഞ്ചി
മാങ്ങാപ്പുള്ളി - പണ്ട് സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു തരം തട്ടം, ശിരോവസ്ത്രം
മാങ്ങ് അ - വാങ്ങുക
മാഞ്ഞാളക്കളി - കുട്ടിക്കളി
മാഞ്ഞാലം (ളം) - അന്തഃസാരശൂന്യമായ പ്രവൃത്തിയോ, സംസാരമോ,
കുട്ടിക്കളി, ഗൌരവവമില്ലാത്ത പ്രവൃത്തി
മാട്   - മൺകൂന/മൺകൂന പോലെ ഇത്തിരി ഉയർന്ന സ്ഥലം, പുഴയോരം
മാട്   - കന്നുകാലി
മാട്ടി  - കാതിൽ അണിയുന്ന ഒരിനം ആഭരണം
മാതിരി  - പോലെ
മാനം  - ആകാശം
മാമി    - അമ്മയുടെ അനിയത്തി
മായ്ക്കത്തുണി - ഡസ്റ്റ൪
മായ്പ്   - മായ്ക്കുന്ന റബ്ബർ
മാല്   - ദുഃഖം, ഭാരം
മാല്   - സമ്പത്ത്
മാസ്റ്റ്  - മാഷ്
മാള്യ  - മാളിക
മാറാല/മാറാമ്പില - ചിലന്തിവല
മാറുക - രോഗം ഭേദമാകുക
മാറി നിക്ക്അ - വിട്ടു നിൽക്കുക
മാ൪ക്കം ചെയ്യൽ - ലിംഗാഗ്രച൪മ്മം ഛേദിക്കൽ
മിമ്പ൪  - പള്ളിയിലെ പ്രസംഗപീഠം
മിണ്ടിപറയൽ - സംസാരിക്കൽ
മിനുസാക്ക്അ - മിനുസപ്പെടുത്തുക
മിറ്റം   - മുറ്റം
മിസ് വാക്ക് - ചകിരി ഒരു ബ്രഷിന്റെ ആകൃതിയിൽ വെട്ടിയത്.കാൽനഖം ഉരച്ച് കഴുകാൻ ഉപയോഗിക്കുന്നു.
മിസ്കീൻ - ദരിദ്രൻ, അഗതി
മിഹ്റാബ്  - പള്ളിയിൽ ഇമാം നിൽക്കുന്ന സ്ഥലം, പ്രസംഗപീഠം.
മീനട  - മീൻ ചേർത്തുണ്ടാക്കുന്ന ഒരിനം അട
മീൻ പത്തിരി - മീൻ ചേർത്തുണ്ടാക്കുന്ന ഒരിനം പത്തിരി
മുഅ്മീൻ  - സത്യവിശ്വാസി
മുകദാവ്  - മുഖാമുഖം/ നേരിട്ട്
മുക്രി   - പള്ളിപരിപാലകൻ
മുക്കാഭാഗം  - മുക്കാൽ ഭാഗം
മുക്കുടി   - ഒരു തരം കഷായം
മുഗ്വൻ  - മുഴുവൻ
മുങ്കയ്യി ഇട്ക്ക് അ - ഉത്സാഹം കാണിക്കുക
മുട്യാളച്ചിൽ  - ശിശുവിന്റെ മുടി കളയൽ ചടങ്ങ്
മുടിവാര്അ - മുടി ചീകുക
മുട്യാന്തരം  - നാശം, തീവ്രം,ഭയങ്കരം
മുട്ടമാല  - മുട്ട ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം
മുട്ടസൂ൪ക്ക - മുട്ട ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം
മുട്ടായി  - മിഠായി
മുട്ടി - ഇറച്ചി, പച്ചക്കറി എന്നിവ നുറുക്കാൻ ഉപയോഗിക്കുന്ന മരക്കഷ്ണം
മുട്ടുംകാൽ - കാൽമുട്ട്
മുട്ടുകൈ  - കൈമുട്ട്
മുണ്ങ്ങ്അ - വിഴുങ്ങുക
മുണ്ട്  - തോ൪ത്തുമുണ്ട്
മുണ്ടാട്ടം  - സംസാരം
മുണ്ടാട്ടം മുട്ടിക്ക്അ - വായ അടക്കുക, ഉത്തരം മുട്ടിക്കുക
മുത്തുക  - ഉമ്മ വെയ്ക്കുക
മുത്ത്യമ്മോൻ - വലിയ അമ്മാവൻ
മുനാഫിഖ്  - കപട വിശ്വാസി
മുന്നിൽ നിൽക്ക്അ - ഉത്സാഹം കാണിക്കുക
മുന്തിയ  - മികച്ച
മുന്നെ  - മുൻപ്
മുമ്പന്തീൽ നിക്ക്അ - ഉത്സാഹം കാണിക്കുക, വർദ്ധിച്ച താത്പര്യം കാണിക്കുക
മുയ്മൻ  - മുഴുവൻ
മുയ്മനോട്ക്കെ - മുഴുവനായും
മുള്ള് പൂവ് - കടലാസ് പൂവ്
മുള്ളും കായ - ചെറിയ കായുണ്ടാകുന്ന കുറ്റിച്ചെടി
മുറുക്കി പിടിക്യ - മുറുകെ പിടിക്കുക
മുറാദ്  - ഉദ്ദേശം, ലക്ഷ്യം, ആഗ്രഹം
മുറി  - മുറിവ്
മുറിക്കല  - മുറിവിന്റെ പാട്
മുറിച്ച്അ -  മുറിക്കുക
മുറുക്കി  - വേഗത്തിൽ ( ഉദാ: മുറുക്കി ഓടി)
മുറുക്കി പിടിക്ക്അ - മുറുകെ പിടിക്കുക
മുളക് പൊടിക്കുക  - ചമ്മന്തി അരക്കുക
മുളിയുക - തൊലി വരളുക
മുസാഫിർ  - യാത്രക്കാരൻ
മുസീബത്ത് - ബുദ്ധിമുട്ട്
മുറ്റ്    - കട്ടിയുള്ള, ഗാഢതയുള്ള ദ്രാവകം ( ഉദാ: പാൽ)
മൂക്ക് ചീന്തുക - മൂക്ക് ചീറ്റുക
മൂച്ചി - മാവ്
മൂച്ചിമ്മൽ കേറ്റുക - പുകഴ്ത്തുക, കളിയാക്കിക്കൊണ്ട് മുഖസ്തുതി പറയുക
മൂടി  - അടപ്പ്
മൂട്ടുക - കൂട്ടിച്ചേർക്കുക
മൂത്തമ്മ - ഉമ്മയുടെ ജ്യേഷ്ഠത്തി
മൂന്നാൻ  - ദല്ലാൾ
മൂപ്പിക്കുക - ഉള്ളി, കടുക് മുതലായവ എണ്ണയിലിട്ട് വറുക്കുക
മൂഞ്ച്അ  - ഉറിഞ്ചുക
മൂ൪ച്ച കൂട്ട്അ - മൂ൪ച്ച വരുത്തുക
മൂ൪ത്താവ് - മൂ൪ദ്ധാവ്
മൂരി   - കാള
മൂള / മോള  - ബുദ്ധി
മൂളക്കം - മുഴക്കം
മൂളുക   - ഉത്തരം പറയുക
മൂളക്കം മൂളുക - സമ്മതിക്കുക
മെരു  - വെരുക്
മേക്കഴ്ക്അ - മേൽ കഴുകുക
മേങ്ങ് അ  - വാങ്ങുക
മേപ്പെട്ട്  - മേലോട്ട്
മേപ്പടി  - പഴയ തരം വാതിൽ കട്ടിലയുടെ മുകൾഭാഗത്ത് ചെറിയ സാധനങ്ങൾ വെക്കാൻ പാകത്തിലുണ്ടാക്കിയ ഭാഗം
മേപ്പൊര - പഴയ രീതിയിലുള്ള ഓടിട്ട വീടിന്റെ ഉയർന്ന ഭാഗം
മേമ  - ഉമ്മയുടെ അനിയത്തി
മേൽക്കുപ്പായം - ബ്ലൌസ്
മേല്   - ശരീരം
മേസിരി  - മേസ്തിരി
മൈലാടുക - ശൃംഗരിക്കുക
മൊകരൻ  -പരുക്കൻ
മൊക്കന  - ശിരോവസ്ത്രം
മൊച്ച   - കുരങ്ങൻ
മൊതക്കൻ  - മുഖക്കുരു
മൊതല്   - സമ്പത്ത്
മൊതല് ഓരിവെയ്ക്ക്അ - ഭാഗം വെയ്ക്കുക
മൊത്തല  - കൂമൻ കുത്തി വാടി വീണ ഇളനീർതൊണ്ട്
മൊത്തി - കുപ്പിയുടെയും മറ്റും അടപ്പ്
മൊനമ്പ്  - പേനയുടെ നിബ്ബ്
മൊയ - മുഴ
മൊയ/ മൊയന്ത്/ മൊഴ - മന്ദൻ, കാര്യക്ഷമതയില്ലാത്തോൻ
മൊലക്കണ്ണി - മുലക്കണ്ണ്
മൊളത്തില് മാളത്തില് - അടുത്തടുത്ത സ്ഥലങ്ങളിൽ
മൊള്   - മുളക്
മൊറം  - മുറം
മോന്തായം  - മേൽക്കൂര
മോന്തി മയ്പ്പ്/ മോന്തിത്താപ്പ്- സന്ധ്യാനേരം
മോതിര വെരല് - നാലാം വിരൽ
മോള്ല്  - മുകളിൽ
മോസം  - മോശം
മോറുക  - പാത്രം കഴുകുക
മോറ്, മോന്ത - മുഖം
മോറ് കറപ്പിക്ക്അ - അനിഷ്ടം പ്രകടിപ്പിക്കുക
മൌതക്കേട് - പുച്ഛം
മൌതം കാട്ടുക - ഗൌനിക്കുക
മൌദം - ഗൌനിക്കൽ,ശ്രദ്ധ നൽകൽ
മൌത്ത്  - മരണം
മൌത്താകുക - മരണപ്പെടുക
മൌലവി - മതപുരോഹിതൻ
മൌലൂദ്/മൌലീദ് - പ്രവാചക പ്രകീർത്തനം ഉൾക്കൊള്ളുന്ന കാവ്യം കൂട്ടത്തോടെ ചൊല്ലുന്നത്.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.
പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏