18-06-19


🎨🎨🎨🎨🎨🎨🎨🎨🎨

ചിത്രസാഗരം പംക്തിയുടെ 47ാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏

🎨🎨🎨🎨🎨🎨🎨🎨🎨🎨
കലണ്ടർ ചിത്രകലയിലെ   രാജാവായ ഒരു ചിത്രകാരനെ  നമുക്കിന്ന്  പരിചയപ്പെടാം.😊
 
ജെ.പി.സിംഗാൾ (1934_2014)
1934 ഒക്ടോബർ 24ന്  ഉത്തർപ്രദേശിലെ  മീററ്റ് എന്ന ഗ്രാമത്തിലാണ് ആണ് ജെ പി സിംഗാൾ എന്ന് ജയന്തി  പ്രസാദ് സിംഗാൾ ജനിച്ചത്. പത്താം വയസ്സിൽ തന്നെ ചിത്രകലാലോകത്തേക്ക് അദ്ദേഹം  കാൽവച്ചു കഴിഞ്ഞിരുന്നു കുഞ്ഞു സിംഗാൾ 😍.ചിത്രകലയെ ഒരു അംഗീകൃത തൊഴിലായി ആയി കാണാതിരുന്ന സമൂഹം ആയിരുന്നു മീററ്റുൾപ്പെടെയുള്ള  അക്കാലത്തെ ഗ്രാമങ്ങൾ.തന്റെ പ്രതിഭാശാലിത്വം കൊണ്ടുമാത്രം ഈ ചിന്താഗതിയെ  അദ്ദേഹം   മാറ്റിമറിക്കുകയും അതേ ഗ്രാമത്തിൽത്തന്നെ തന്റെ 18ാം വയസ്സിൽ  ഒരു ചിത്രകല വിദ്യാലയം സ്ഥാപിക്കുകയും  ചെയ്തു.
ഇരുപതാം വയസ്സിൽ ധർമ്മ യുഗ പബ്ലിക്കേഷനു വേണ്ടി ആദ്യ കലണ്ടർ ചിത്രങ്ങൾ  പുറത്തിറക്കി. ഒരു ഗംഭീര തുടക്കമായിരുന്നു ഇത്.ഇതിനെ തുടർന്ന് കലണ്ടർ കമ്പനികൾക്ക്  അദ്ദേഹത്തിന്റെ  ഒരു ചിത്രത്തിനായി എത്രയോ നേരം ക്യൂ നിൽക്കേണ്ടതായി വന്നു. അതോടെ  അദ്ദേഹം താമസം  മുംബൈയിലേക്ക്  മാറ്റി. സിംഗാൾ ചിത്രങ്ങൾ  ഓരോ വീടുകളിലും പൊതുഇടങ്ങളിലും സ്ഥാനം പിടിച്ചു.  ചുരുക്കിപ്പറഞ്ഞാൽ  ഭാരത സംസ്കാരത്തിന്റെ  ഒരു പരിച്ഛേദം തന്നെയായി  ഓരോ വീടുകളും.പല തരത്തിലുമുള്ള സിംഗാൾ ചിത്രങ്ങളാൽ വീടകങ്ങളും ഓഫീസ് ഇടങ്ങളും നിറയാൻ  തുടങ്ങി.
മിത്തോളജി,ദെെനംദിന ജീവിതം, കുട്ടികൾ,  തെരുവ് ഗായകർ, കാട്, ഗോത്രങ്ങൾ,കലകൾ, അമ്പലങ്ങൾ ...തുടങ്ങിയവ അദ്ദേഹത്തിന്റെ  ക്യാൻവാസിൽ നിറകകൂട്ടുകളാൽ വർണവെെവിദ്ധ്യം വിരിയിച്ചു. ആദിവാസി ഗോത്ര സമൂഹത്തെ വരയ്ക്കാൻ ആയിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം..ഉൾനാടുകളിലൂടേയും കാടുകളിലൂടേയും യാത്ര ചെയ്ത് ഗോത്രജീവിതത്തെ അതേ പടി കാൻവാസിലൂടെ ആവിഷ്ക്കരിക്കാൻ അദ്ദേഹം ശ്രമിക്കുകയും ആ പ്രവർത്തനത്തിൽ 101% അദ്ദേഹം വിജയിക്കുകയും ചെയ്തു😊
2700 ചിത്രങ്ങൾ ഈ കാലയളവിൽ അദ്ദേഹം വരച്ചു .അതുമാത്രമല്ല,ഈ ചിത്രങ്ങൾ  800 മില്യൺ തവണ reproduce ചെയ്യപ്പെട്ടു എന്നതിൽ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ എത്രയോ ഉയരത്തിലാണ് നമുക്ക് മനസ്സിലാക്കാം. മിത്തോളജിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ആയാലും,ഗോത്ര സംസ്കാരത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ആയാലും അദ്ദേഹം വരയ്ക്കുമ്പോൾ ആ ചിത്രങ്ങൾ യഥാതഥവും വ്യക്തവും മൃദുലവും ദൂരക്കാഴ്ചയിൽ പോലും ആകർഷകവും ആയിമാറുന്നു.
അദ്ദേഹത്തിന്റെ  ഫോട്ടോഗ്രാഫിയും ഏറെ  പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ ക്യാമറ കണ്ണിലൂടെ പിറന്ന അനേകം ബ്ലോക്ക് ബ്ലസ്റ്റർ ചിത്രങ്ങളിൽ  സത്യം ശിവം സുന്ദരം,മിസ്റ്റർ ഇന്ത്യ , ത്രിദേവ്, ദിൽ ,ബോർഡർ, ദിൽ മുതലായവ ഉൾപ്പെടുന്നു .150ൽ പരം സിനിമകളിൽ  അദ്ദേഹം തന്റെ  കയ്യൊപ്പ്  പതിപ്പിച്ചിട്ടുണ്ട്.  എത്രയോ  നടീനടൻമാരെ  അദ്ദേഹത്തിന്റെ പ്രതിഭ യിലൂടെ ഇന്ത്യയിലെ  ജനങ്ങൾ തിരിച്ചറിഞ്ഞു.
ആധുനിക  രാജാരവിവർമ്മ എന്ന് ചിത്രകാരി വൃന്ദ മില്ലർ അഭിപ്രായപ്പെട്ട സിംഗാളിന് എം.എഫ്. ഹുസൈനുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. എം എഫ് ഹുസൈൻ  ഗജഗാമിനിയും  മീനാക്ഷിയും  ചെയ്യുന്ന സമയത്തായിരുന്നു സിംഗാൾ സമകാലിക ചിത്രകലയിലേക്ക്  ശ്രദ്ധ തിരിച്ചത്. അക്കാലത്ത് അദ്ദേഹം  മോഡേൺ ആർട്സിൽ പെട്ട ഒരു പാട് ചിത്രങ്ങൾ  വരച്ചു .ഒരു ശിശുവിന്റെതായ്  മാനസികോല്ലാസവും തൃപ്തിയും ഈ കാലയളവിൽ തനിക്ക്  കിട്ടിയിരുന്നതായി ജെപി സിംഗാൾ  പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇടം പിടിക്കാത്തതായി ഒരു സ്ഥലം പോലും ഉണ്ടായിട്ടില്ല. ഒരു എക്സിബിഷൻ പോലും അദ്ദേഹം നടത്തിയിട്ടില്ല.എന്തു കൊണ്ട് പ്രദർശനങ്ങൾ നടത്തുന്നില്ല എന്ന് ചോദിക്കുന്നവർക്കുള്ള അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു_"I don't need to while other painters have to exhibit to sell their work.My work is sold before I paint"
ആസ്വദിക്കൂ ഈ വർണവെെവിദ്ധ്യം....
 
കടും ചുവപ്പുനിറത്തിന്റെ തീക്ഷ്ണത....
 
ആടയാഭരണങ്ങളിലെ സൂക്ഷ്മത...
 
മഞ്ഞയുടെ ഇളംതണുപ്പ്...
 ഭാവത്തിലെ നിഷ്ക്കളങ്കത....
 തൊഴിലിലെ സൂക്ഷ്മത..
 ഒരു പഴയ കലണ്ടർ ചിത്രം
 കുരങ്ങുപിടുത്തക്കാരൻ
 ഫോട്ടോഗ്രാഫി പോലും തോൽക്കും ഈ ചിത്രത്തിനു മുമ്പിൽ
 നർത്തകീ ഭാവം
 

 
 
 
 

 

 
 
 


ചിത്ര സാഗരം സൂപ്പർ!
https://in.pinterest.com/pratimaparekh7/j-p-singhal/
https://youtu.be/85gFSqHa1E4
https://youtu.be/uzvdntIjkfo
https://youtu.be/x4f7EF6IcGw
https://youtu.be/ldmaDmUfpvE
https://youtu.be/swmbN934DkI