17-11-19

🌼🌹🌼🌹🌼🌹🌼🌹🌼🌹
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
നവംബർ 11മുതൽ 17വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)



പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏


ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടുന്നുണ്ട്എന്നതിൽ സന്തോഷം



തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌼🌹🌼🌹🌼🌹🌼🌹🌼🌹

നവംബർll തിങ്കൾ
 ✏സർഗ സംവേദനം✏

🏵🏵🏵🏵🏵🏵🏵🏵🏵🏵
 അവതരണം- രതീഷ് കുമാർ മാഷ്

🏵🏵🏵🏵🏵🏵🏵🏵🏵🏵

🎁സർഗസംവേദനത്തിൽ രതീഷ് മാഷ് ഹരാരിയുടെ സാപിയൻസിന്റെ തുടർച്ചയുമായെത്തി,, ഏറ്റവും വിനാശകാരിയായ മാപ്പർഹിക്കാത്ത കൊലപാതകികളായ 'സ്പീഷിസ്' ഭൂമിയിലെ സഹജീവികളെ ഉന്മൂലനം ചെയ്തതതിനെക്കുറിച്ച്  വെളിപ്പെടുത്തിയതോടൊപ്പം  ഒടുവിൽ 'സ്പീഷിസ്' മാത്രമവശേഷിക്കുന്ന 'apocalypse ' നെക്കുറിച്ച് മുന്നറിയിപ്പും നൽകുന്നു,,

🎁രണ്ടാമത് പരിചയപ്പെടുത്തിയത് ഏണസ്റ്റ് ഹെമിങ്ങ് വേയുടെ കിഴവനും കടലുമാണ് . [വിവ: മൂസക്കുട്ടി ] അതീതകാലത്ത് സാപിയൻസ് നടത്തിയ സാഹസിക വേട്ടയുടെ, മനുഷ്യന്റെ യാത്രയുടെ, അതിജീവനത്തിന്റെ, മിനിയേച്ചറാണീ കൃതി,,


 🎁 വാസുദേവൻ മാഷ്,വിജു മാഷ്, സുദർശനൻ മാഷ്, പവിത്രൻ മാഷ്, ഗഫൂർ മാഷ്, പ്രജിത തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തിച്ചേർന്നു

🌼🌹🌼🌹🌼🌹🌼🌹🌼🌹

നവംബർ12 ചൊവ്വ
 🌅ചിത്രസാഗരം🌅

🏵🏵🏵🏵🏵🏵🏵🏵🏵🏵
 അവതരണം- പ്രജിത
🏵🏵🏵🏵🏵🏵🏵🏵🏵🏵

🎁ചിത്രസാഗരത്തിൽ ഗോവൻ ചിത്രകാരനും സലിം അലിയുടെ The book of Indian birds എന്ന പുസ്തകത്തിലെ ചിത്രങ്ങളിലൂടെ പ്രശസ്തനുമായ കാൾ ഡിസിൽവയെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്, അദ്ദേഹത്തെക്കുറിച്ചുള്ള മാതൃഭൂമി വാർത്താ ലിങ്കും, പ്രശസ്ത പക്ഷി ചിത്രങ്ങളും, പത്ര വാർത്തകളും, വീഡിയോ ലിങ്കുകളും, പി.പി രാമചന്ദ്രന്റെ കളിക്കവിതയും പങ്കുവെച്ചു,

 🎁രതീഷ് മാഷ്, രജനി ടീച്ചർ, വാസുദേവൻ മാഷ്,പവിത്രൻ മാഷ്, വെട്ടം ഗഫൂർ മാഷ്, സുദർശനൻ മാഷ്, ക്യഷ്ണദാസ് മാഷ് തുടങ്ങിയവർ അഭിനന്ദന പൂച്ചെണ്ടുകളുമായി  നേരിട്ടെത്തി

🌼🌹🌼🌹🌼🌹🌼🌹🌼🌹
നവംബർ 13 ബുധൻ
 🙋🏻ആറുമലയാളിക്ക് നൂറു മലയാളം🙋🏻

🏵🏵🏵🏵🏵🏵🏵🏵🏵🏵
 അവതരണം- പവിത്രൻ മാഷ്
🏵🏵🏵🏵🏵🏵🏵🏵🏵🏵

🎁ഗ്രൂപ്പിലെ ഭാഷാഭേദ പംക്തിയായ ആറു മലയാളിക്ക് നൂറു മലയാളത്തിൽ ഭാഷാഭേദ പഠനം - മലപ്പുറം എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ ഇരുപത്തിയേഴാം ഭാഗമായിരുന്നു. വരമൊഴിയില്ലാത്ത രണ്ടു ഭാഷകൾ പണിയ, കറാഡി വിഭാഗങ്ങളുടെ ഭാഷയാണ് പവിത്രൻ' മാഷ് ധാരാളം ഉദാഹരണങ്ങളിലൂടെ നമുക്ക് പറഞ്ഞു തന്നത്.
 🎁രതീഷ് മാഷ്, രജനി ടീച്ചർ, സുദർശനൻ മാഷ്, ഗഫൂർ മാഷ്, സീത, വാസുദേവൻ മാഷ് തുടങ്ങിയവരുടെ സാന്നിധ്യം പംക്തിയെ  ധന്യമാക്കി. ഭാഷാപോഷിണിയിലെ ലേഖനം രതീഷ് മാഷ് അനുബന്ധമായി സൂചിപ്പിച്ചിരുന്നു.

🌼🌹🌼🌹🌼🌹🌼🌹🌼🌹
നവംമ്പർ 14 വ്യാഴം
 📽ലോകസിനിമ📽

 🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം- വിജു മാഷ്
🏵🏵🏵🏵🏵🏵🏵🏵🏵🏵
ലോകോത്തര സിനിമകൾ പ്രദർശിപ്പിക്കുന്ന ഇടം - നമ്മുടെ സ്വന്തം ലോകസിനിമാ വേദി😍

 🎁ഈയാഴ്ച പ്രദർശനത്തിനെത്തിയ സിനിമകൾ👇

 🍬Sonatina ജപ്പാനീസ്
 🍬Battle Royale ജപ്പാനീസ്
 🍬The age of shadows  കൊറിയൻ, ജപ്പാനീസ്
 🍬Alita: Battle  Angel  ഇംഗ്ലീഷ്
 🍬IKiru ജപ്പാനീസ്

 🎁സുദർശനൻ മാഷ്, ഗഫൂർ മാഷ്, രജനി ടീച്ചർ, പ്രമോദ് മാഷ്, പ്രജിത, പവിത്രൻ മാഷ്, രജനി ടീച്ചർ ആലത്തിയൂർ  മുതലായവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി സജീവമാക്കി

🌼🌹🌼🌹🌼🌹🌼🌹🌼🌹
നവംബർ 15 വെളളി
 🥁സംഗീത സാഗരം🥁

🏵🏵🏵🏵🏵🏵🏵🏵🏵🏵
 അവതരണം- രജനി ടീച്ചർ

🏵🏵🏵🏵🏵🏵🏵🏵🏵🏵
🎁പാക്കിസ്ഥാനി സംഗീതത്തിന്റെ  ലോകത്തേക്കാണ് ടീച്ചർ ഈയാഴ്ച നമ്മളെ കൂട്ടിക്കൊണ്ടു പോയത്. ഇംഗ്ലീഷ് ലേഖനമായതിനാൽ വായിക്കാൻ ആദ്യം ഇത്തിരി മടി തോന്നി, വായിച്ചു തുടങ്ങിയപ്പോൾ ഹരം പിടിച്ചു. പാക്കിസ്ഥാനി സംഗീതത്തിന്റെ ശൈശവാവസ്ഥയും വളർച്ചയും വിശദമായി പ്രതിപാദിച്ച ലേഖനം .അനുബന്ധമായി   ധാരാളം ഓഡിയോ ലിങ്കുകൾ ഉണ്ടായിരുന്നു. കൂട്ടത്തിൽ എന്റെ പ്രിയ ഗാനവും - ചുപ് കെ ചുപ് കെ😍

 🎁വിജു മാഷ് ,സുദർശൻ മാഷ്, ഗഫൂർ മാഷ്, പവിത്രൻ മാഷ്, വാസുദേവൻ മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🌼🌹🌼🌹🌼🌹🌼🌹🌼🌹

നവംബർ 16 ശനി
 ✏നവസാഹിതി✏

🏵🏵🏵🏵🏵🏵🏵🏵🏵🏵
 അവതരണം- ഗഫൂർ മാഷ്
🏵🏵🏵🏵🏵🏵🏵🏵🏵🏵
🎁നൊമ്പരങ്ങൾക്കിടയിൽ പ്രതീക്ഷയുടെ  നാമ്പുകൾ .. നവസാഹിതി പതിവു പോലെ ഗംഭീരം

 🌈അനുഭവാവിഷ്കാരം
〰〰〰〰〰〰〰〰

 🍬ഇതാണു ഞാൻ -ജസീന റഹീം
 🍬വെള്ളാരങ്കണ്ണുള്ള പെൺകുട്ടി-അർഷി

 🌈കവിത
〰〰〰〰〰
 🍬മണ്ണ് -മനുവർഗീസ്
 🍬ഗസൽ - ലാലൂർ വിനോദ്
 🍬മാർജാര രോദനം - നസീറ നൗഷാദ്
 🍬എനിക്കിഷ്ടം- സ്വപ്ന അലക്‌സിസ്
 🍬വീട് - സൈലേഷ്
 🍬പ്രണയം -യൂസഫ് നടുവണ്ണൂർ
 🍬ഒരു നിമിഷത്തിനായ് - ധന്യ ബിപിൻ

 🌈കഥ
〰〰〰〰
 🍬പൂമ്പാറ്റകൾ - ഷബ്ന


 വാസുദേവൻ മാഷ്ടെ സജീവ സാന്നിധ്യത്താൽ നവ സാഹിതി ഏറെ ശ്രദ്ധേയമായി.
 🎁രതീഷ് മാഷ്, ബീന ടീച്ചർ, സീത, പവിത്രൻ മാഷ്, രജനിടിച്ചർ ആലത്തിയൂർ, രജനി ടീച്ചർ പേരശ്ശന്നൂർ, സുദർശനൻ മാഷ്, വിജു മാഷ്, ഷമീമ ടീച്ചർ, രവീന്ദ്രൻ മാഷ് തുടങ്ങിയവർ സജീവമായി ഒരു രംഗത്തുണ്ടായിരുന്നു. മൗനാസ്വാദകരും ഇല്ലാതില്ല.


🌼🌹🌼🌹🌼🌹🌼🌹🌼🌹
ഇനി ഈയാഴ്ചയിലെ മിന്നും താരങ്ങളെ പരിചയപ്പെടാം
ഇക്കഴിഞ്ഞ ദിവസം മലപ്പുറം ഉപജില്ലാ വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയിൽ കഥാകൃത്ത് പി.സുരേന്ദ്രനെ നമ്മുടെ കൂട്ടായ്മയ്ക്ക് വേണ്ടി അഭിമുഖം നടത്തിയ ഗംഗാധരൻ മാഷ് ( അഭിമുഖം ഉടൻ ഗ്രൂപ്പിൽ പ്രതീക്ഷിക്കാം) ഇന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ ആ സ്ത്രീകളെ പിന്തുടർന്ന് ഞാൻ സർക്കസ് തമ്പിലെത്തി എന്ന സൂപ്പർ ലേഖനമെഴുതിയ അജേഷ് കടന്നപ്പള്ളി മാഷ് എന്നിവരാകട്ടെ ഈയാഴ്ചയിലെ മിന്നും താരങ്ങൾ🌟🌟

 ഗംഗാധരൻ മാഷേ... അജേഷ് മാഷേ... അഭിനന്ദനങ്ങൾ🌹🌹