17-03-19


*മാർച്ച് 11മുതൽ 17 വരെ* യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
*അവതരണം*
*പ്രജിത. കെ.വി*
*(GVHSSഫോർ ഗേൾസ്_തിരൂർ)*
*അവലോകനസഹായം*
*ജ്യോതിടീച്ചർ*
*(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)*
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
*ശിവശങ്കരൻ മാഷ്*
*(GHSSപുതുപ്പറമ്പ്)*
(അവലോകനദിവസങ്ങൾ_ബുധൻ,വെള്ളി)


*പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..*

*നമ്മുടെ ചാനൽ 20 ആഴ്ചയായി തുടങ്ങിയിട്ട്.അതിന് പിന്നിലുള്ള അത്യധ്വാനത്തിന് പ്രവീൺമാഷെയും അശോക് മാഷെയും എത്ര അഭിനന്ദിച്ചാലും അധികമാകില്ല.*
എന്നിട്ടും... പ്രിയ സുഹൃത്തുക്കളേ...നമ്മുടെ ഭാഗത്തുനിന്നും തിരിച്ചെന്താണ് ഉണ്ടാകുന്നതെന്ന് ചിന്തിക്കണേ...

 *അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം*



*തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...*

https://play.google.com/store/apps/details?id=tirurmal.egc

*മാർച്ച് 11_തിങ്കൾ*
*സർഗസംവേദനം*

*അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപറമ്പ്)*

തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ *ഡോ.ജേക്കബ് തോമസ് IPS* ന്റെ ആത്മകഥയായ *"'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ"*, *ബെന്യാമിന്റെ ''ശരീരശാസ്തം'', സിസ്റ്റർ ജെസ്മിയുടെ ''വീണ്ടും ആമേൻ'*'  തുടങ്ങിയ കൃതികൾക്ക് *വിജു മാഷും രതീഷ് മാഷും* തയ്യാറാക്കിയ വായനക്കുറിപ്പുകളാണ് പങ്കുവെച്ചത്...
ഡോ. ജേക്കബ് തോമസ് IPS ന്റെ ആത്മകഥ എങ്ങിനെയാണദ്ദേഹം വിവാദങ്ങളുടെ തോഴനായതെന്ന് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ബാല്യം, പ്രചോദനങ്ങൾ, സ്വാധീനിച്ച സൗഹൃദങ്ങൾ, ഔദ്യോഗിക ജീവിതത്തിലെ കല്ലുകടികൾ, അഴിമതിക്കേസുകൾ, നേരിന്റെ പക്ഷത്ത് നിന്നപ്പോഴുണ്ടായ നഷ്ടങ്ങൾ എല്ലാം തുറന്നു കാട്ടുന്നതും തന്റേതായ ആഖ്യാനരീതി കൊണ്ടും നാട്ടുഭാഷാപ്രയോഗങ്ങങ്ങൾ കൊണ്ടും പാരായണ, ആസ്വാദന ക്ഷമവുമത്രേ ഈ കൃതി....

ബെന്യാമിന്റെ ശരീരശാസ്ത്രമാകട്ടെ വിശ്വാസത്തിന്റെ കെണിയിൽ പെട്ടവർക്കും പെടാൻ സാദ്ധ്യതയുള്ളവർക്കും സമർപ്പിക്കപ്പെട്ടതാണ്. കഥാപാത്രങ്ങളുടെ തനിമയും പുതുമയും നോവലിനെ ശ്രദ്ധേയമാക്കുന്നു. സ്വാർത്ഥലാഭങ്ങൾക്ക് ഈശ്വരനെയും മതത്തെയും മറയാക്കുന്നവരുടെ നീചമായ മുഖം നോവൽ തുറന്നു കാട്ടുന്നു....

സിസ്റ്റർ ജെസ്മിയുടെ വീണ്ടും ആമേൻ അവരുടെ ആത്മകഥയുടെ തുടർച്ചയാണ്. കന്യാസ്ത്രീ വേഷം അഴിച്ചു വെച്ച ശേഷമുള്ള അവരുടെ ജീവിതമാണിതിൽ പ്രതിഫലിക്കുന്നത്. സഭക്കുളളിലെ തിൻമകളെ അതിശക്തമായി അപലപിക്കുന്നുണ്ട് ഈ കൃതിയിൽ...സന്യാസം വരിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും, അല്ലാത്തവർ സഭയുടെ മറയ്ക്കപ്പെട്ട മുഖം തിരിച്ചറിയാനും വായിച്ചിരിക്കേണ്ടതത്ര ഈ കൃതി...

പ്രവീൺ മാഷ് തിരുന്നാവായ, പ്രജിത, സുദർശനൻ മാഷ്, ഗീത ടീച്ചർ,വിജുമാഷ്,ശ്രീല ടീച്ചർ,രമണൻ മാഷ്,സീത,രജനി ടീച്ചർ ആലത്തിയൂർ, വാസുദേവൻമാഷ്* എന്നിവർ സർഗസംവേദനത്തെ അഭിപ്രായപ്രകടനങ്ങളാൽ സജീവമാക്കി

*മാർച്ച് 12_ചൊവ്വ*
*ചിത്രസാഗരം*
*അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)*
പ്രകൃതിയെ, പൂക്കളെ സ്നേഹിക്കുന്ന, പൂക്കളുടെ രാജകുമാരി എന്നറിയപ്പെടുന്ന, അമേരിക്കൻ ചിത്രകാരിയായ, ആധുനിക അമേരിക്കൻ ചിത്രകലയുടെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോർജ്യ ഒ കീഫിനെയും കൂട്ടിയാണ് പ്രജിത ടീച്ചർ (വി) ചിത്ര സാഗരത്തിലേക്കെത്തിയത്..
ഇവരുടെ ജീവചരിത്രം, പ്രശസ്തമായ പെറ്റൂണിയ, ലില്ലി, കാന, ഐറിസ്, പൂക്കളുടെ ചിത്രങ്ങൾ, ചിത്ര സവിശേഷതകൾ, വീഡിയോ സിനിമാ ലിങ്കുകൾ, എന്നിങ്ങനെ സൂക്ഷ്മവും സമഗ്രവുമായിരുന്നു ടീച്ചറുടെ ''പുഷ്പ സാഗരം''..

സ്വപ്ന ടീച്ചർ, വിജു മാഷ്, ഗഫൂർ മാഷ്, വാസുദേവൻ മാഷ്, സുദർശൻ മാഷ്, കൃഷ്ണദാസ് മാഷ്, രജനി ടീച്ചർ, പ്രമോദ് മാഷ്, പവിത്രൻ മാഷ്, ബിജു മാഷ്, ദിനേശ് മാഷ്* തുടങ്ങിയവരെല്ലാം പുഷ്പ സാഗരത്തിൽ സുഗന്ധ ചോരണത്തിനെത്തിയിരുന്നു......

*മാർച്ച് 13 ബുധൻ*
*ആറു മലയാളിക്കു നൂറു മലയാളം*
*അവതരണം: പവിത്രൻ മാഷ്*
*( വലിയോറ സ്ക്കൂൾ )*
ഭാഷാഭേദങ്ങളെ ആധികാരികമായി പരിചയപ്പെടുത്തുന്ന മാസ്റ്റർ പംക്തിയായ *ആറു മലയാളിക്കു നൂറു മലയാളം* കൃത്യ സമയത്തു തന്നെ പവിത്രൻമാഷ് തുടങ്ങി
കണ്ണൂർ ജില്ലയിലെ നായർ ,തിയ്യ ,മലയ സമുദായങ്ങളുടെ ഭാഷാ സവിശേഷതകളാണ് പവിത്രൻ മാഷിന്ന് ചർച്ചക്കെടുത്തത്*
 *ഓരോ സമുദായങ്ങളും ബന്ധം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങൾ ,സംബോധനാ പദങ്ങൾ ,കണ്ണൂർ ഭാഷാ നിഘണ്ടു എന്നിവ മാഷ് സരസമായും സമഗ്രമായും അവതരിപ്പിച്ചു*
തുടർന്ന് പുലയ സമുദായക്കാർ അവതരിപ്പിക്കുന്ന അനുഷ്ഠാനകലയായ *പൊട്ടൻ തെയ്യത്തെ* സമഗ്രമായി പരിചയപ്പെടുത്തി .
പൊട്ടൻ തെയ്യത്തിന്റെ വീഡിയോയും വീഡിയോ ലിങ്കുകളും പങ്കുവെച്ചു
*തുടർന്ന് അവതരണത്തെ വിലയിരുത്തിക്കൊണ്ട് രതീഷ് മാഷ് ,കവിത ,വിജു മാഷ് ,ഗഫൂർ മാഷ് ,പ്രജിത ,പ്രമോദ് ,സീത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി*

*മാർച്ച് 14_വ്യാഴം*
*ലോകസിനിമ*
*അവതരണം_ വിജു മാഷ്(MSMHSS കല്ലിങ്ങൽപറമ്പ്)*
ഈ ആഴ്ചയിലെ ലോകസിനിമാവേദിയിൽ ദേശീയ ഭാഷയിലെ സിനിമകളായിരുന്നു വിജു മാഷ് പരിചയപ്പെടുത്തിയത്. അതും ഏറെ പ്രശസ്തമായ ചലച്ചിത്രങ്ങൾ... ഓരോ സിനിമയുടെയും കഥാവിവരണവും വീഡിയോ ലിങ്കുകളും ഉൾപ്പെടുത്തിയതിനാൽ ശരിക്കുമൊരു *ദേശീയ ഫിലിം ഫെസ്റ്റിവൽ* തന്നെയായി ലോകസിനിമാ വേദി.
ഇനി ഈ ആഴ്ച പരിചയപ്പെടുത്തിയ സിനിമകളിലൂടെ
Amar Koushik*
Shahid*
Kaabil*
Tumbbad*
Kabul express*
Chak de India*
M S Dhoni__The untold story*
രവീന്ദ്രൻ മാഷ്, പവിത്രൻ മാഷ്, സുദർശനൻ മാഷ്, രതീഷ് മാഷ് ,ഗഫൂർ മാഷ് ,കവിത ടീച്ചർ ,സീത, പ്രജിത, വാസുദേവൻ മാഷ് ,രജനി ടീച്ചർ പ്രിയ* എന്നിവർ ലോക സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളുമായി എത്തി വേദിയെ സജീവമാക്കി.
*മാർച്ച് 15 വെള്ളി*
*സംഗീതസാഗരം*
*അവതരണം: രജനിടീച്ചർ*
*( GHSS പേരശ്ശന്നൂർ)*

തിരൂർ മലയാളത്തിന്റെ സംഗീത പംക്തിയായ *സംഗീതസാഗരം* കൃത്യ സമയത്തുതന്നെ ആരംഭിച്ചു
*വിഷാദരോഗത്തെ സംഗീതം കൊണ്ടു നേരിട്ട വിഖ്യാതനാടോടിഗായിക മെഗ് ഹച്ചിൻസണെയാണ് രജനി ടീച്ചറിന്ന് പരിചയപ്പെടുത്തിയത്*
*മെഗ് ഹച്ചിൻസൺന്റെ സംഗീത ജീവിതം സമഗ്രമായി വിലയിരുത്തുന്ന ടോം മൊറോണിയുടെ കുറിപ്പും അവതരണത്തിന്റെ മാറ്റുകൂട്ടി*
*ഹച്ചിൻസൻന്റെ ഗാനങ്ങളുടെ നിരവധി ഓഡിയോ വീഡിയോ ലിങ്കുകളും രജനി ടീച്ചർ പങ്കുവെച്ചു*
 *തുടർന്നു നടന്ന ചർച്ചയിൽ രതീഷ് മാഷ് ,വിജു മാഷ് ,ഗഫൂർ മാഷ് ,പ്രജിത ,സീത ,സജിത്കുമാർ ,ദിനേശ് ,ശ്രീല ,പവിത്രൻ മാഷ് ,വാസുദേവൻ മാഷ് എന്നിവർ സംഗീത സാഗരത്തെ വിലയിരുത്തി*

*മാർച്ച്16_ശനി*
*നവസാഹിതി*
*അവതരണം_ഗഫൂർമാഷ്(KHMHSSആലത്തിയൂർ)*
പതിവുപോലെ സർഗസൃഷ്ടികളാൽ സമ്പന്നമായിരുന്നു നവസാഹിതി.
ജസീന ടീച്ചറുടെ* ആത്മായനം പംക്തി *ഇതാണ് ഞാൻ*  തിരൂർ മലയാളം പ്രൈം ടൈം വായനക്കാരെ ആകർഷിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു.  
സുരേഷ് കുമാർ* എഴുതിയ *രണ്ടുപേർ മിണ്ടാതിരിക്കുമ്പോൾ* എന്ന കവിതയ്ക്ക് എന്താ ഭാവം ദീപക് കൊടുത്ത ഈണം കവിതയെ പൂർണ്ണതയിലേക്ക് എത്തിച്ചു.
ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ്  ഉദ്യോഗസ്ഥനായ ശ്രീ *ലാലു* എഴുതിയ *മാമര നോവുകൾ* ശരിക്കുമൊരു വിടപറച്ചിൽ നോവായി മനസ്സിലേക്ക് എത്തുന്നു...
ഷീല റാണി* ടീച്ചറുടെ കവിത *ചെറിയ കാര്യങ്ങൾ* ശരിക്കും ചെറിയ കാര്യങ്ങളാണോ... കണ്ണുകൾകൊണ്ട് നേത്രോൽപ്പലമാല ഇട്ടത് കേട്ടിട്ടുണ്ട് ഈ കവിതയിൽ കണ്ണുകൾകൊണ്ട് പരസ്പരം വാരി ഉണ്ണുന്നു.
റൂബി*... എൻറെ പ്രിയപ്പെട്ട കൂട്ടുകാരി... റൂബിയുടെ *പെൺചിന്ത* മാറ്റമില്ലാതെ ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്ന ചിന്തകൾ തന്നെ.
ദിവ്യ സി ആർ* എഴുതിയ *മഴക്കിനാവുകൾ* എന്ന കവിതയിൽ മഴ പ്രണയമായി പ്രണയചാപല്യമായി മരണമായി മാറുന്നു.. ആലാപനം ഒന്നുകൂടി നന്നാവേണ്ടതുണ്ടെന്ന് തോന്നുന്നു.
ശ്രീല ടീച്ചറുടെ യക്ഷ ദുഃഖം* കാളിദാസകൃതികളുടെ ഒരു ഓർമ പുതുക്കലും കൂടിയായി.. ശ്രീല ടീച്ചറേ.. ഒരു പുസ്തകപ്രകാശനം ഞങ്ങൾ പ്രതീക്ഷിക്കട്ടെ...
ഉണർച്ച*  ഈ കവിത മാഗസിനിൽ വന്നത് ഗഫൂർ കരുവണ്ണൂർ മാഷ് അയച്ചു തന്നിരുന്നു.ഗ്രൂപ്പിൽ ഇട്ടാലോന്നും ചിന്തിച്ചു.രോഗി ഇച്ഛിച്ചതും വെെദ്യൻ കല്പിച്ചതും പാല് എന്നതു പോലെ ഗഫൂർമാഷ് ഈ കവിത നവസാഹിതിയിലിട്ടു. ഉറക്കം വരാതെ ഉണർന്നിരിക്കുന്നവരുടെ വിമ്മിട്ടമേ  നമുക്കറിയൂ... ആ വിമ്മിട്ടങ്ങളിലൂടെ  അവന്  എന്തെല്ലാം കരഗതമാകുന്നു എന്ന പോസിറ്റീവ് ചിന്ത ഈ കവിതയിൽ കാണാം.
നരേന്ദ്രൻ* എഴുതിയ *പുറത്തൂരിയിട്ട ചെരുപ്പ്* നമ്മളിൽ ഒരു വിചിന്തനം ഉണർത്തും തീർച്ച.
കൂട്ടത്തിൽ നമ്മുടെ *യൂസഫ് മാഷ്ടെ ഒറ്റനിഴൽ* പ്രകാശന സമയത്ത് *ദേവേശൻ പേരൂർ* നടത്തിയ *ഒറ്റ നിഴലിലെ  പാരിസ്ഥിതികത* എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന്റെ  യൂട്യൂബ് ലിങ്കും ഗഫൂർ മാഷ് ഉൾപ്പെടുത്തിയിരുന്നു.
ആകെമൊത്തം മനം കവരുന്ന നവസാഹിതി...ഇത് മനോഹരമായി  അവതരിപ്പിച്ച *ഗഫൂർ മാഷിന്* ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
വിജു മാഷ്, ബിജു മാഷ്,സീത ,ബിജി ടീച്ചർ, രജനി ടീച്ചർ, യൂസഫ് മാഷ്, ശിവൻ മാഷ്,പ്രജിത, കൃഷ്ണദാസ് മാഷ്,രജനി ടീച്ചർ ആലത്തിയൂർ, പവിത്രൻ മാഷ്,വാസുദേവൻ മാഷ്,ജസീന ടീച്ചർ , സബുന്നിസ ടീച്ചർ* തുടങ്ങിയവർ അഭിപ്രായം പങ്കുവെച്ച്  നവസാഹിതിയെ സജീവമാക്കി.


*ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം... നവസാഹിതിയെ വെെവിധ്യസമ്പന്നമാക്കുന്ന ഗഫൂർമാഷേ...മാഷ് തന്നെ ഈയാഴ്ചയിലെ മിന്നും താരം*
*ഗഫൂർമാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....*