17-02-19

✴✴✴✴✴✴✴✴✴✴

 വാരാന്ത്യാവലോകനം

🌹🌻🌹🌻🌹🌻🌹🌻🌹🌻
ഫെബ്രുവരി 11മുതൽ 17വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌻🌹🌻🌹🌻🌹🌻🌹🌻

അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്(GHSSപുതുപ്പറമ്പ്)
(അവലോകനദിവസങ്ങൾ_ബുധൻ,വ്യാഴം)
🌹🌻🌹🌻🌹🌻🌹🌻🌹🌻

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

ഫെബ്രുവരി 14ന് ഭാരതമണ്ണിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് അവലോകനത്തിലേക്ക്..🙏

ഭാഷാഭേദങ്ങളെ കുറിച്ചുള്ള പുതിയ പംക്തിയായ "ആറുമലയാളിക്ക് നൂറുമലയാളം" എന്ന പംക്തി പവിത്രൻ മാഷ് ബുധനാഴ്ച ആരംഭിച്ചു.


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌻🌹🌻🌹🌻🌹🌻🌹🌻🌹🌻

ചാനൽവിശേഷങ്ങളിലേക്ക്...

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഡയരക്ടർ_അശോക് ഡിക്രൂസ് മാഷ്
ടെക്നിക്കൽ ഡയരക്ടർ_പ്രവീൺ വർമ്മ മാഷ്
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
🌸എന്റെ  വിദ്യാലയം പംക്തിയിൽ ജി എൽ പി എസ് തൃക്കണ്ടിയൂരിനെ  ആയിരുന്നു പരിചയപ്പെടുത്തിയത്. നേർ മുഖത്തിൽ ശ്രീ വി ആർ സുധീഷ് നമ്മളോട് സംവദിച്ചു .അത്തിപ്പറ്റ രവി മാഷുടെ ക്ലാസ്സ് ഏറെ  വിജ്ഞാനപ്രദവും ഹൃദ്യവും ആണ് .രവിമാഷേ..🤝🙏🤝ഒരുപാട് അവാർഡുകൾ വാരികൂട്ടിയ സിന്ധുടീച്ചർ സംവിധാനം ചെയ്ത അഗദ്ദെ നായാ ഗേ എന്ന സിനിമ ഏറെ അഭിനന്ദനമർഹിക്കുന്നു.സുജാത ടീച്ചർ അവതരിപ്പിക്കുന്ന  കാതോട് കാതോരവും പഴയഗാന മധുരിമ പകർന്ന് പ്രേക്ഷകരെ ആകർഷിക്കുന്നു.

🌻🌹🌻🌹🌻🌹🌻🌹🌻🌹🌻
ഫെബ്രുവരി11_തിങ്കൾ
സർഗ്ഗസംവേദനം

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

🌸തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ ബാബു കാടാമ്പുഴയുടെ 'തളരില്ലൊരിക്കലും മനസ്സുണർന്നിരുന്നാൽ ' എന്ന ആത്മകഥയാണ് രതീഷ് മാഷ് പങ്കുവെച്ചത്.. കണ്ണ് നനയിക്കുന്ന, മനസ്സ് പൊള്ളിക്കുന്ന ഇത് അതിജീവനത്തിന്റെ കഥ കൂടിയാണ്.ഒരു അപകടം, ചികിത്സാപ്പിഴവ്,നരകയാതന അനുഭവിക്കാൻവിധിക്കപ്പെട്ട ബാബു തന്റെ ജീവിതമാണിതിൽ ചിത്രീകരിച്ചിരിക്കുന്നത്.. സ്വന്തം കാലിൽ നിന്നു കൊണ്ട് ചിതറിപ്പോയ സ്വന്തം കുടുംബത്തെ ഒന്നിപ്പിച്ച അതിജീവനത്തിന്റെയും, കഷ്ടപ്പാടിനെ തരണം ചെയ്യാൻ വിശ്വാസത്തിന് വിലക്കുകൾ ഇല്ലെന്ന് പ്രവർത്തിച്ചു കാണിച്ച ദേശത്തിന്റെ കഥ കൂടിയാണിത്.
🌸വിജു മാഷ്, സത്യാനന്ദൻ മാഷ്, പ്രജിത ടീച്ചർ, വെട്ടം ഗഫൂർ മാഷ്, സീതാദേവി ടീച്ചർ, ശ്രീല ടീച്ചർ, സബുന്നിസ ടീച്ചർ, തുടങ്ങിയവർ ബാബുവിന്റെ ആത്മാവിനെ തൊട്ടറിയാൻ എത്തിയിരുന്നു....

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
ഫെബ്രുവരി12_ചൊവ്വ
ചിത്രസാഗരം
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

🌸ചൊവ്വാഴ്ച ചിത്രസാഗരത്തിലാകട്ടെ ഒരേ സമയം ശിൽപ്പിയും' ഇംപ്രഷനിസ്റ്റും, റിയലിസ്റ്റുമായ ഫ്രഞ്ച് ചിത്രകാരൻ എഡ്ഗാർഡിഗാസിനെയാണ് പ്രജിത ടീച്ചർ പരി ചടുത്തിയത്,, നർത്തകീ ചിത്രങ്ങളും പേസ്റ്റൽ രചനാരീതിയുമാണ് അദ്ദേഹത്തിന്റെ സവിശേഷത.(ഓർക്കസ്ട്ര മ്യുസിഷ്യൻ, ദി ബെല്ലെല്ലി ഫാമിലി, എ കോട്ടൺ ഓഫിസ്, സെൽഫ്പോർട്രെയ്റ്റ്,) തുടങ്ങിയ പ്രശസ്ത സൃഷ്ടികളും വീഡിയോ അനിമേഷൻ ലിങ്കുകളും ടീച്ചർ പങ്കുവെച്ചു.
🌸ശ്രീല ടീച്ചർ, വെട്ടം ഗഫൂർ മാഷ്, സബുന്നിസ ടീച്ചർ, സുദർശൻ മാഷ്, പ്രമോദ് മാഷ്, വാസുദേവൻ മാഷ്, രതീഷ് മാഷ്, തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തിച്ചേർന്നു...

🌻🌹🌻🌹🌻🌹🌻🌺🌻🌹🌻


ഫെബ്രുവരി 13 ബുധൻ

6⃣ ആറു മലയാളിക്കു നൂറു മലയാളം 1⃣0⃣0⃣

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവതരണം: പവിത്രൻ മാഷ്(വേങ്ങര വലിയോറ സ്ക്കൂൾ)

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺


ഈയാഴ്ച മുതൽ നമ്മുടെ തിരൂർ മലയാളം കൂട്ടായ്മയിലേക്ക് പുതിയൊരു പ്രൈം ടൈം പംക്തി കടന്നു വരികയാണ് .നമ്മൾ അധ്യാപകർക്ക് ഏറെ പ്രയോജനകരമായ ഭാഷാഭേദങ്ങളെക്കുറിച്ചാണീ പംക്തി ." ആറു മലയാളിയ്ക്കു നൂറു മലയാളം " എന്ന പേരിൽ തന്നെ എല്ലാം അടങ്ങിയിരിക്കുന്നു . വ്യത്യസ്തതയേറിയ ഈ ഭാഷാ വിരുന്ന് നമുക്കു മുൻപിൽ അവതരിപ്പിക്കുന്ന പവിത്രൻമാഷിന് പ്രത്യേകം അഭിനന്ദനങ്ങൾ

🌸 സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് മാഷ് പംക്തിക്കു തുടക്കം കുറിച്ചത് . ഭാഷാഭേദം എന്നാൽ എന്തെന്നും ഭാഷാ പഠനത്തിൽ അതിന്റെ പ്രസക്തിയെന്തെന്നും മാഷ് ഭംഗിയായി അവതരിപ്പിച്ചു.

🌸 കുഞ്ഞുണ്ണിക്കവിതകളേയും പ്രമുഖ സാഹിത്യ കൃതികളേയും കൂട്ടുപിടിച്ചു കൊണ്ടുള്ള അവതരണം എന്തുകൊണ്ടും ഹൃദ്യമായി.
ഭാഷാഭേദങ്ങൾ ഉൾപ്പെടുന്ന ചില വീഡിയോ ലിങ്കുകളും മാഷ് പരിചയപ്പെടുത്തി

🌸 തുടർന്ന് അഭിപ്രായങ്ങളുടെ ഒരു പെരുമഴ തന്നെയായിരുന്നു . പുതിയ പംക്തിയെ ഏവരും ഹൃദയം കൊണ്ടു തന്നെ സ്വീകരിച്ചു.
കല ടീച്ചർ ,കവിത ,പ്രജിത ,പ്രവീൺ വർമ്മ ,സുദർശൻ ,രജനി, ശ്രീല,സബുന്നിസ ,വിജു മാഷ്, ഗഫൂർ മാഷ് ,രതീഷ് മാഷ് ,സന്തോഷ് മാഷ് ,വാസുദേവൻ മാഷ് എന്നിവർ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെച്ചു

🌻🌹🌻🌹🌻🌹🌻🌹🌻🌹
ഫെബ്രുവരി 14 വ്യാഴം

🎥 ലോകസിനിമ 🎥
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം: വിജു മാഷ്
(MSM HSS കല്ലിങ്ങപ്പറമ്പ്)
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

വാലൻൈറൻസ് ഡേ സ്പെഷലായി പ്രണയ സിനിമകളുടെ ഒരു മായാലോകം തന്നെയാണ് ലോകസിനിമയിൽ വിജു മാഷ് ഇന്ന് പരിചയപ്പെടുത്തിയത്

🎥 പതിവിൽ നിന്നു വ്യത്യസ്തമായ ഒരു അവതരണ രീതിയും മാഷിന്നു കൈക്കൊണ്ടു ..

💝 എക്കാലത്തെയും മികച്ച 7 പ്രണയസിനിമാ കാവ്യങ്ങളാണ് ഇന്നത്തെ ലോകസിനിമയുടെ മാറ്റു കൂട്ടിയത്

🌹 PS ഐ ലവ് യു , ദ ക്ലാസിക് , എ മില്ലിയണേഴ്സ് ഫസ്റ്റ് ലൗ , ലൗ 911 , മൈ ഗേൾ & ഐ, ഇൻ ദ മൂഡ് ഫോർ ലവ് , ലൗ ഇൻ ദ ടൈം ഓഫ് കോളറ എന്നിവയായിരുന്നു മാഷിന്ന് നമുക്കായി ഒരുക്കിയ പ്രണയ സിനിമകൾ

💕 ഓരോ സിനിമയുടെയും കഥാ വിവരണം ,വീഡിയോ ലിങ്ക് , ഹൃദ്യമായ ഒരു പ്രണയരംഗത്തിന്റെ ഫോട്ടോ ,സിനിമയുടെ വിമർശനാത്മക ഫീഡ്ബാക്ക് എന്നിവ പ്രത്യേകം ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു അവതരണം

❤ ഓരോരുത്തരുടെയും പ്രണയാനുഭവങ്ങൾ പങ്കുവെയ്ക്കാൻ വിജു മാഷ് ആവശ്യപ്പെട്ടെങ്കിലും ആരും അതിനുള്ള ധൈര്യം കാണിച്ചില്ല
രതീഷ് മാഷാകട്ടെ ഒന്നു കൊതിപ്പിച്ചു കൊണ്ട് കടന്നു പോവുകയും ചെയ്തു

💜 പ്രണയ സിനിമകളെ വിലയിരുത്താൻ നിരവധി പേരാണ് രംഗത്തെത്തിയത് .. പ്രജിത ,സീത,സബുന്നിസ ,ശിവശങ്കരൻ ,പവിത്രൻ മാഷ് ,രതീഷ് മാഷ് ,വാസുദേവൻ മാഷ് ,ഗഫൂർ മാഷ് ,ശ്രീകുമാർ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.ശ്രീകുമാർ മാഷ്ടെ അനുഭവക്കുറിപ്പും ഉണ്ടായിരുന്നു.

🌻🌹🌻🌹🌻🌹🌻🌹🌻🌹🌻

ഫെബ്രുവരി 16_ശനി
നവസാഹിതി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

🌸ഇന്നത്തെ നവസാഹിതീയവനിക കൃത്യസമയത്തുതന്നെ  ഉയർന്നു. വൈവിധ്യമാർന്ന നിരവധി സൃഷ്ടികൾ ആ വേദിയിൽ അണിനിരന്നു. ജസീന ടീച്ചറുടെ ഓർമ്മക്കുറിപ്പ്_ ഇതാണ് ഞാൻ ആയിരുന്നു ആദ്യ ഇനം .കുതിരക്കുട്ടിയെ സ്വപ്നം കണ്ട കുഞ്ഞു ജസീനയിൽനിന്നും കുടുംബ ചരിത്രം വഴി മദ്രസയിൽ എത്തിയപ്പോഴേക്കും വാണിംഗ് ബെൽ മുഴങ്ങി. അടുത്തത് ഒരു പ്രണയഗീതം . രചന ദിവ്യ ആലാപനം ബിജു പിന്നീട് വന്ന നിരഞ്ജൻ എഴുതിയ  പ്രണയലേഖനം സ്ക്രോൾ ചെയ്തു മനസ്സുകൊണ്ട് മൃദുവായി വായിച്ചു . ശ്രീ... യുടെ കാഴ്ച കളായിരുന്നു അടുത്ത ഇനം .ശ്രീ തന്നെ കവിതയുടെ ആത്മാവ് അറിഞ്ഞ കവിത ആലപിച്ചു .
🌸അമ്മയുടെയും മകളുടെയും (ദേവി ടീച്ചർ, മുരളിക ദേവ്) രചനകളും മകളുടെ ആലാപനവും ഹൃദ്യം🍬 തന്നെ. യൂസഫ് മാഷേ.. കുടിയേറ്റം നന്നായി 🤝ഒന്നുചൊല്ലുക കൂടി ചെയ്തിരുന്നെങ്കിൽ.... സുനിത ടീച്ചറുടെ പിന്നെയും ആയിരുന്നു അടുത്ത ഇനം .ഇതു കഴിഞ്ഞുവന്ന ലാലു സാറിന്റെ വരും വാർത്തകൾ എന്ന കവിത കാലിക പ്രസക്തവും മനസ്സിൽ നോവ് പടർത്തുന്നതും ആയിരുന്നു...

🌸വിനോദ് കെ ടി യുടെ കൊന്നപ്പൂവ് രചനയും ആലാപനവും ഹൃദ്യം.. ഞങ്ങൾ തിരൂര് കാരുടെ ശിവദാസേട്ടൻ എഴുതിയ  അച്ഛനോർമ്മ, മൂസ എഴുതിയ ദൈവം ലാലുവിനെ കവിതയോട് ചേർത്തുവായിക്കാവുന്നതാണ് ജയേഷ് പായം സിന്ധു ടീച്ചർ ഗഫൂർ മാഷ് എന്നിവരുടെ കവിതകളായിരുന്നു തുടർന്നു വന്നത്. ഇതിൽ ഗഫൂർ മാഷുടെ കവിത സ്ത്രീ മനസ്സിനെ ശരിയായി വരച്ചുകാട്ടുന്നു. 🌸പരിപാടിയിൽ ആശംസ അർപ്പിക്കാൻ രതീഷ് മാഷ് ,വിജു മാഷ്, യൂസഫ് മാഷ് ,പ്രജിത, കൃഷ്ണദാസ് മാഷ് ,ഷമീമ ടീച്ചർ, രവീന്ദ്രൻ മാഷ് എന്നിവർ  വന്നിരുന്നു കൃഷ്ണദാസ് മാഷ് ആകട്ടെ ആശംസകളുടെ കൂടെ കൽപ്പറ്റ സാറിന്റെ വേദന എന്ന കവിതയും തന്നു. ആശംസകൾ എല്ലാം കഴിഞ്ഞപ്പോഴാണ് നമ്മുടെ  രമണൻ മാഷ് മുങ്ങാങ്കുഴി എന്ന തന്റെ കവിതയുമായി എത്തിയത്. ഗൃഹാതുരത്വമുണർത്തുന്ന കവിത👌🤝
🌸രാത്രി ഏറെ വെെകിയും കാണികളുണ്ടായിരുന്നു എന്നത് പരിപാടിയുടെ സ്വീകാര്യത വ്യക്തമാക്കുന്നു.

🌻🌹🌻🌹🌻🌹🌻🌹🌻🌹🌻

ഇനി ഈയാഴ്ചയിലെ മിന്നുംതാരം ആര് എന്ന് നോക്കാം പ്രണയദിനത്തിൽ സിനിമാവേദിയിൽ ഹൃദ്യമായ അവതരണത്തിലൂടെ പ്രണയ മഴ പെയ്യിച്ച വിജുമാഷ് ആകട്ടെ ഈയാഴ്ചയിലെ താരം

വിജുമാഷേ.... അഭിനന്ദനങ്ങൾ🤝🍬🌷🌷

🌻🌹🌻🌹🌻🌹🌻🌹🌻