16-12-18

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌹🌻🌹🌻🌹🌻🌹🌻🌹🌻
ഡിസംബർ10മുതൽ 16വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌻🌹🌻🌹🌻🌹🌻🌹🌻
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ ചൊവ്വ,വ്യാഴം)
ശിവശങ്കരൻ മാഷ്
(GHSSപുതുപ്പറമ്പ്)
(അവലോകനദിവസങ്ങൾ_ബുധൻ, വെള്ളി)
🌹🌻🌹🌻🌹🌻🌹🌻🌹🌻

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

തിരൂർ മലയാളം ചാനൽ അതിഗംഭീരമായി അതിന്റെ ജെെത്രയാത്ര തുടരുന്നു...ചാനൽപരിപാടികൾ കാണുകയും വിലയിരുത്തി അഭിപ്രായം പറയുകയും ചെയ്യണേ എന്ന ഒരു അഭ്യർത്ഥനയുണ്ട്🙏


 അവതരിപ്പിക്കപ്പെട്ട എല്ലാ പ്രെെംടെെം പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

ഈയാഴ്ച അംഗങ്ങളുടെ സജീവസാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു...🌹🌹🌹💃💃


തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

⛱⛱⛱⛱⛱⛱⛱⛱⛱⛱⛱
ചാനലിലൂടെ...🗼🗼
🌍🌍🌍🌍🌍🌍🌍🌍

എന്റെ വിദ്യാലയം_ദേവധാർHSS ആയിരുന്നു ഈയാഴ്ചയിലെ എന്റെ വിദ്യാലയം പരിപാടിയിൽ.കേരളപ്പിറവിയോടനുബന്ധിച്ച് ദേവധാർ സ്ക്കൂളിൽ വെച്ചു നടന്ന കേരളീയം പരിപാടി അടുത്തവർഷം നമുക്കേവർക്കും മാതൃകയാക്കാം...പിന്നണിപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ💐

പുസ്തകവിചാരം__അംബികാസുതൻ മങ്ങാട് എഴുതിയ എൻമകജെ ആയിരുന്നു ഇത്തവണ പുസ്തകവിചാരത്തിലൂടെ രതീഷ് മാഷ് പരിചയപ്പെടുത്തിയത്.പരിചയപ്പെടുത്തലിനോടൊപ്പം വീഡീയോ ദൃശ്യങ്ങൾ കൂടിയായപ്പോൾ പരിപാടി ഏറെ ആകർഷകമായി.
ഭാഷാവിചാരം__അശോക്സാർ അവതരിപ്പിക്കുന്ന ഭാഷാവിചാരം വിഷയാവതരണപ്രത്യേകതയാൽ ശ്രദ്ധയാകർഷിക്കുന്നു."വനിതാജീവനക്കാരായ സ്റ്റാഫുകൾക്ക് മാത്രം" എന്ന വാചകത്തിലെ ബഹുവചന ഉപയോഗത്തിലെ സാംഗത്യത്തിൽ തുടങ്ങിയ ഭാഷാവിചാരം ഉഗ്രനായി.
കാതോടുകാതോരം__സുജാത അവതരിപ്പിക്കുന്ന ഈ പരിപാടി നമ്മളെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ....ആയിരുന്നു ഈയാഴ്ചയിലെ പാട്ട്
തുടർന്ന് സാഹിത്യവാർത്ത,ഡോ.രോഷ്നി സ്വപ്ന ടീച്ചർ അവതരിപ്പിച്ച ലോക കവിതാ ജാലകം എന്നീ പംക്തികളും ഉണ്ടായിരുന്നു.

ഈ പരിപാടികളെല്ലാം കൃത്യതയോടെ അണിയിച്ചൊരുക്കി നമ്മുടെ മുന്നിലെത്തിക്കുന്ന പ്രവീൺ മാഷിനും അശോക് മാഷിനും🤝🤝💐💐

⛱⛱⛱⛱⛱⛱⛱⛱⛱⛱⛱

ഡിസംബർ 10 തിങ്കൾ
സർഗസംവേദനം
📚📚📚📚📚📚📚📚📚📚
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
📚📚📚📚📚📚📚📚📚📚

🍬ഗ്രൂപ്പിലെ സർഗതാളലയമായ സർഗസംവേദനത്തിൽ അവതാരകൻ രതീഷ് മാഷ് ഇന്ന് പോസ്റ്റ് ചെയ്തത് മാഷ് തന്നെ തയ്യാറാക്കിയ രണ്ട്  വായനക്കുറിപ്പുകളാണ്.ഉടൻതന്നെ രതീഷ് മാഷ്ടെ വായനക്കുറിപ്പ് സമാഹാരം പുസ്തകമാക്കി പ്രകാശനം ചെയ്ത് ജനങ്ങളിലെത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
🍬അംബികാസുതൻ മാങ്ങാട് എഴുതിയ മരക്കാപ്പിലെ തെയ്യങ്ങൾക്ക് എഴുതിയ വായനക്കുറിപ്പായിരുന്നു ആദ്യം.ഗ്രാമീണസ്വത്വത്തെയും,പണമുണ്ടാക്കാനുള്ള ത്വരയിൽ എരിഞ്ഞടങ്ങുന്ന പാരമ്പര്യത്തെയും ഉമ്പിച്ചിയിലൂടെ...മരക്കാപ്പിലെ തെയ്യങ്ങളിലൂടെ...മൂന്നു ഭാഗങ്ങളായി അവതരിപ്പിക്കുന്ന ഈ കൃതി ആകാംക്ഷയോടെ വായിക്കാൻ പര്യാപ്തമാണ് വായനക്കുറിപ്പ്🤝

🍬ഖുഷ്വന്ത് സിംഗ് എഴുതിയ കാമിനിമാർക്കൊപ്പം എന്ന കൃതിക്ക് രതിസുഖസാരേ.. എന്ന പേരിൽ തയ്യാറാക്കിയ വായനക്കുറിപ്പ് ആയിരുന്നു അടുത്തത്.മോഹൻകുമാർ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള കാമിനിമാരി(ചില മലയാളം വാക്കിന് പകരം വെയ്ക്കാൻ ഇംഗ്ലീഷ് വാക്കിനൊക്കില്ല അല്ല രതീഷ് മാഷേ..)ലൂടെ വികസിക്കുന്ന നോവൽ അക്ഷരങ്ങളിലൂടെ വായനക്കാരന്റെ കാമത്തെ ഉണർത്താൻ പര്യാപ്തമെന്ന് വായനക്കുറിപ്പ് വ്യക്തമാക്കുന്നു
🍬അനീസ് മാഷ്,അശോക് മാഷ്,ഹമീദ് മാഷ്,ശിവശങ്കരൻ മാഷ്,രജനി ടീച്ചർ,ബിജി ടീച്ചർ,പ്രജിത,സീത,ഗഫൂർ മാഷ്,വിജുമാഷ് എന്നിവർ സർഗസംവേദനത്തിൽ സജീവമായുണ്ടായിരുന്നു.

⛱⛱⛱⛱⛱⛱⛱⛱⛱⛱⛱
ഡിസംബർ 11_ചൊവ്വ
ചിത്രസാഗരം
🏕🏕🏕🏕🏕🏕🏕🏕🏕🏕
അവതരണം_പ്രജിത
🏕🏕🏕🏕🏕🏕🏕🏕🏕🏕

❤ചൊവ്വാഴ്ച ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്ന പോൾ സെസാൻ എന്ന ഫ്രഞ്ച് കലാകാരനെയും കൂട്ടിയാണ് ചിത്ര സാഗരത്തിനിക്കരെയെത്തിയത്. ഇംപ്രഷനിസവും ക്യൂബിസവും ചേർത്തിണക്കിയ അദ്ദേഹത്തിന്റെ ജീവചരിത്രവും ചിത്ര രചനാ തന്ത്രങ്ങളും  വുമൺ ഡ്രെസ്സിങ്ങ്, ദി മർഡർ തുടങ്ങി ഒട്ടന വധി പ്രശസ്ത ചിത്രങ്ങളുംവീഡിയോ ലിങ്കുകളും പോൾ സെസാനും ചിത്രകലയും എന്ന പുസ്തകവും (പ്രൊ.ദാസൻ പുത്തലത്ത് ) ടീച്ചർ പരിചയപ്പെടുത്തി..

❤മകൾ വരച്ച ചിത്രവുമായി സലൂജ ടീച്ചർ അഭിനന്ദിക്കാനെത്തി. സീതാദേവി ടീച്ചർ, വെട്ടം ഗഫൂർ മാഷ്, കൃഷ്ണദാസ് മാഷ്, ഗംഗാധരൻ മാഷ്, രതീഷ് മാഷ്, ശിവശങ്കരൻ മാഷ്, ബിജു മാഷ്, സുദർശൻ മാഷ്, രജനി ടീച്ചർ, ഷിബി ടീച്ചർ, ഗൗരി ടീച്ചർ, പ്രമോദ് മാഷ്,ഗീത ടീച്ചർ, വാസുദേവൻ മാഷ്, രമ ടീച്ചർ, രതീഷ് മാഷ്, ശ്രീല ടീച്ചർ തുടങ്ങിയവർ ഇരുവർക്കും അഭിനന്ദനങ്ങളുമായെത്തി...

⛱⛱⛱⛱⛱⛱⛱⛱⛱⛱⛱

📕📗📘📙📕📗📘📙📕📗
ഡിസം 12 ബുധൻ

📚 ലോകസാഹിത്യം 📚

അവതരണം: വാസുദേവൻ മാഷ്
(MMM HSS കൂട്ടായി)

പതിവുപോലെ പ്രവചന മത്സരവുമായിട്ടാണ് ലോകസാഹിത്യകാരൻ വാസുദേവൻ മാഷ് ഗ്രൂപ്പിലെത്തിയത് ..
ആദ്യ പ്രവചനം നടത്തിയ റീതടീച്ചർ തന്നെ വിജയിയായത് മാഷിന് കൂടുതൽ ആവേശം നൽകി ...

📗 വിഖ്യാത എഴുത്തുകാരൻ ചേതൻ ഭഗതിനെയാണ് മാഷിന്ന് പരിചയപ്പെടുത്തിയത് .
എഴുത്തുകാരൻ എന്നതിലുപരി സോഷ്യൽ മീഡിയയിലെയും സജീവ സാന്നിധ്യമായ ചേതൻ ഭഗതിന്റെ ജീവിതവും കൃതികളും പ്രവർത്തനങ്ങളും അവതാരകൻ വിശദമായി വരച്ചുകാട്ടി

🔮 ട്വിറ്റർ എന്ന സാമൂഹ്യ മാധ്യമത്തിലെ ഭഗതിന്റെ സാന്നിധ്യവും നിലപാടുകളും ശ്രദ്ധേയമായ ഇടപെടലുകളും മാഷ് പരിചയപ്പെടുത്തി

📽 ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ചലച്ചിത്രം " ത്രീ ഇഡിയറ്റ്സ് " ഭഗത്തിന്റെ നോവലിന്റെ സിനിമാവിഷ്ക്കാരമായിരുന്നു

📕 നമ്മൾ അധ്യാപകർക്കു പ്രയോജനപ്പെടുന്ന രീതിയിൽ ചേതൻ ഭഗതിനെ കുറിച്ച് ഒരു pdf അവതരണവും മാഷ് പോസ്റ്റ് ചെയ്തു

🔴 യൂ ട്യൂബ് ലിങ്കുകളുമായി കടന്നു വന്ന പ്രജിതയും അവതരണത്തിന് ഊർജം നൽകി.

🔵 അവതരണത്തെ വിലയിരുത്തിക്കൊണ്ട് റീത ,പ്രജിത ,കൃഷ്ണദാസ് ,ദിനേശ് ,രജനി, ഗഫൂർ മാഷ് എന്നിവർ അഭിപ്രായപ്രകടനങ്ങൾ നടത്തി
⛱⛱⛱⛱⛱⛱⛱⛱⛱⛱⛱
ഡിസംബർ13_വ്യാഴം
ലോകസിനിമ
🛤🛤🛤🛤🛤🛤🛤🛤🛤🛤

അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🛤🛤🛤🛤🛤🛤🛤🛤🛤🛤


🌠വ്യാഴാഴ്ച ലോക സിനിമയിൽ വിജു മാഷ് Love in the time of Cholera എന്ന സിനിമയാണ് ആദ്യം പരിചയപ്പെടുത്തിയത്..മാർകേസിന്റെ പ്രശസ്ത നോവലിനെ സിനിമയാക്കിയത് റൊനാൾഡ് ഹാർഡ് വുഡാണ്,,
കൗമാരത്തിൽ തോന്നിയ പ്രണയം സഫലമാക്കാനുള്ള അൻപതു വർഷത്തെ കാത്തിരിപ്പിന്റെ കഥയാണിത്.. സിനിമ നമ്മെ നൂറു വർഷം മുൻപുള്ള കാൽപ്പനിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു..

 🌠പിന്നീട് The admiral.. Roaring currents എന്ന കൊറിയൻ ഹിസ് റ്റോറിക് വാർ ത്രില്ലറിന്റെ വിശദാoശങ്ങളാണ് പരിചയപ്പെടുത്തിയത്.. വെറും പതിമൂന്ന് പടക്കപ്പലുകൾ കൊണ്ട് മുന്നൂറോളം വരുന്ന ജാപ്പനീസ് പടക്കപ്പലുകളോട് യുദ്ധം ചെയ്ത കൊറിയൻ നേവി സൈന്യാധിപൻ യിസുൻ സിനി നെക്കുറിച്ചുള്ള സിനിമയാണിത്.. ദക്ഷിണ കൊറിയയിൽ ഏറ്റവും കലക്ഷൻ നേടിയ സിനിമയുമാണിത്....

🌠മൂന്നാമതായി ആഫ്രിക്കൻ ആഭ്യന്തര യുദ്ധകഥ പറയുന്ന വാർവിച്ചാണ് പരിചയപ്പെടുത്തിയത്.. തുടർന്ന് അമേരിക്കൻ സിനിമയായ Drive ഉം അറബിക് സിനിമയായ When Pigട have wings (political satire) ഉം പരിചയപ്പെടുത്തി... വിജു മാഷിന്റെ സിനിമകൾ ചുളുവിൽ കണ്ടവർക്കും മാഷിനും അഭിന്ദനങ്ങൾ....🌹🌹🌹

⛱⛱⛱⛱⛱⛱⛱⛱⛱⛱⛱


▪▪▪▪▪▪▪▪▪▪
ഡിസം 14 വെള്ളി

🎼 സംഗീതസാഗരം 🎼

അവതരണം: രജനിടീച്ചർ
(GHSS പേരശ്ശനൂർ)

സംഗീതക്കാഴ്ചകളുടെ സാഗരവുമായി രജനി ടീച്ചർ കൃത്യ സമയത്തു തന്നെ ഗ്രൂപ്പിലെത്തി ,

🎷 ഇന്നത്തെ സംഗീത സാഗരത്തിൽ ടീച്ചർ പരിചയപ്പെടുത്തിയത് സന്തൂർ സംഗീതത്തെയും മലയാളികളായ രണ്ട് സന്തൂർ കലാകാരൻമാരെയുമാണ്

🎹 കാശ്മീരി സംഗീതോപകരണമായ സന്തൂറിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഹരി ആലങ്കോടും അദ്ദേഹത്തിന്റെ പുത്രൻ ശ്രീരാഗുമാണ്

🎻 നിരവധി ഫോട്ടോകളുടെയും വീഡിയോ ലിങ്കുകളുടെയും അകമ്പടിയോടെ സന്തൂർ സംഗീതത്തെ സമഗ്രമായി പരിചയപ്പെടുത്താൻ ടീച്ചർക്കായി

🎼 ഹരി ആലങ്കോടും പുത്രൻ ശ്രീരാഗും ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ നമ്മൾ മലയാളികൾക്കു കൂടി അഭിമാനമാണ്

🔴 സന്തൂർ സംഗീതത്തെയും അവതരണത്തെയും വിലയിരുത്തിക്കൊണ്ട് ഗഫൂർ മാഷ് ,സീത ടീച്ചർ ,വാസുദേവൻ മാഷ് ,സബുന്നിസ ടീച്ചർ ,വിജു മാഷ് ,കൃഷ്ണദാസ് മാഷ് ,രജനി ആലത്തിയൂർ എന്നിവരും രംഗത്തെത്തി
⛱⛱⛱⛱⛱⛱⛱⛱⛱⛱

ഡിസംബർ 15_ശനി
നവസാഹിതി
📚📚📚📚📚📚📚📚📚📚
അവതരണം_ഗഫൂർമാഷ്(KHMHSSആലത്തിയൂർ)
📚📚📚📚📚📚📚📚📚📚

ഗ്രൂപ്പിലെ പുതുരചനകൾക്കൊരിടമായ നവസാഹിതി കൃത്യസമയത്തുതന്നെ തുടങ്ങി.രാവിലെത്തന്നെ ബി.എഡ് കാലത്തെ അനുഭവക്കുറിപ്പിട്ട് കൊതിപ്പിച്ച ഗഫൂർ മാഷ് നവസാഹിതിയും വിഭവങ്ങളാൽ ഉഗ്രനാക്കി.നവസാഹിതീവിഭവങ്ങളിലേക്ക്...👇👇👇

🌸കാറ്റ് ഹൃദയത്തോട് ചെയ്തത്_സുനിത ഗണേശ്
🌸പനിക്കിനാക്കൾ_ശ്രീല അനിൽ
🌸ഒറ്റ യൂണിഫോം_ഗഫൂർ കരുവണ്ണൂർ
🌸അമ്മ ഒരു ബൂമറാങ്_ദേവി ടീച്ചർ
🌸അവളില്ലാത്ത വീട് അസിൻ അയ്ഷി
🌸കുപ്പിവളപ്പൊട്ടുകൾ_വിനീത അനിൽ കുമാർ
🌸സ്വപ്നഭാഷണം തപാലമാർഗം_കുഴൂർ വിൽസൺ
🌸അതിജീവനം_ശ്രീലേഖ
🌸പെൺകണ്ണാടികൾ_വിനോദ് ആലത്തിയൂര്
🌸കഥകൾക്കപ്പുറം_ദിവ്യ
🌸ഒറ്റ_ഷീലാറാണി
🌸കൂരായണൻ_വിനോദ് വെെശാഖി
🌸ഒറ്റവരിക്കഥകൾ_പാറക്കടവ്
🌸കവിത_ജിംഷാദ് ഗുരുവായൂർ

🌹കാലികപ്രസക്തങ്ങളായ സൃഷ്ടികൾ,നമ്മുടെ നേർക്ക് നീളുന്ന ചോദ്യങ്ങളുയർത്തുന്ന...ഉള്ളിലേക്ക് കത്തിയിറക്കുന്ന കവിതകൾ...എന്നിവ കൊണ്ട് സമ്പന്നമായ നവസാഹിതിയെ സബുന്നിസ ടീച്ചർ, രജനി ടീച്ചർ, ഹമീദ് മാഷ്, സലൂജ,വിജുമാഷ്,സുദർശനൻ മാഷ്,പ്രിയ,രമ ടീച്ചർ,പ്രജിത,രതീഷ്മാഷ്,സീത.....തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി സജീവമാക്കി

⛱⛱⛱⛱⛱⛱⛱⛱⛱⛱
ഇനി താരവിശേഷങ്ങളിലേക്ക്... സന്തൂർക്കച്ചേരിയിലൂടെ സംഗീതസാഗരത്തിൽ സ്വരമഴ പെയ്യിച്ച രജനി ടീച്ചർ ആണ് ഈയാഴ്ചയിലെ മിന്നും താരം...
രജനിടീച്ചർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ...🤝🤝🌹🌹💐💐

ഇനി ശ്രദ്ധേയമായ പോസ്റ്റ് ഏതെന്ന് നോക്കാം..ഇന്ന് രാവിലെ വരെ മനസിലുണ്ടായിരുന്ന പോസ്റ്റ് കല ടീച്ചറുടെ ബ്രാഹ്മണിപ്പാട്ട് പോസ്റ്റ് കണ്ടതോടെ രണ്ടാം സ്ഥാനത്തായി...
അതെ...കല ടീച്ചർ ഇന്ന് രാവിലെ പോസ്റ്റുചെയ്ത ടീച്ചറുടെ വല്യമ്മമാർ തന്നെ അവതരിപ്പിച്ച ബ്രാഹ്മണിയമ്മ പാട്ട് ആണ് ഈയാഴ്ചയിലെ മികച്ച പോസ്റ്റ്..
കല ടീച്ചറേ...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... വലിയമ്മമാരെ ഗ്രൂപ്പിന്റെ ആദരം അറിയിക്കണേ💐💐💐🤝🤝🤝🌹🌹🌹