16-11-18


ഒരു മ്യൂസിക്കൽ പ്രൊജക്ട് പരിചയപ്പെടാം
എനിഗ്മ...
Enigma Music എന്ന് കേൾക്കുമ്പോൾ തന്നെ ക്രിസ്ത്യൻസിന് പൊതുവെ ഒരു ഭയമാണ് “അത് സാത്താൻ ബാ൯ഡ് അല്ലേ ? ” എന്നു ചോദിക്കും. ഞാൻ പൊതുവെ പാശ്ചാത്യ സംഗീതം ആണ് കേൾകുന്നത് അതുകൊണ്ടു തന്നെ ഒരുപാടു പേർ ഈ ചോദൃം ചോദിച്ചിടുണ്ട്.
ടൈററാനികിലെ My Heart Will Go On ഉം മൈക്കല് ജാക്സന്റെ Dangerous ഉം കഴിഞ്ഞാല് പിന്നെ ഇൻഡൃയില് ഒരു പക്ഷേ ഏറ്റവും കൂടുതല് ആളൾക്കാർ കേട്ടിട്ടുളള ഗാനം എനിഗ്മയുടെ Sadeness Part I ആയിരിക്കും .
എനിഗ്മ ഒരു Musical Project ആണ് അതായതു ഇതൊരു ബാൻഡ് അല്ല . Michael Cretu എന്ന വൃക്തി ചിട്ടപെടുത്തുകയും നി൪മിക്കുകയും ചെയ്ത സംഗീതമാണ് അത് New Age എന്ന പുതിയ സംഗീത ശാഖ ആണ് അതിന്റെ പ്രത്യേകത.
“MCMXC a.D എന്ന ആദൃ ആല്ബത്തിലെ Sadeness എന്ന ഗാനവും അതിന്റെ Music Video യുമാണ് Enigma യെ പ്രശസ്തിയിലേക്കുയ൪ത്തിയ ആദൃ ഹിറ്റ് Marquis de Sade എന്ന ചിന്തക൯റ്റെ ആശയങ്ങളും സാധാരണ ക്രിസ്ത്യൻ ദേവാലയങ്ങളില് കേൾകുന്ന ചൊല്ലുകളും ( Gregorian Chant ) എനിഗ്മയ്ക്ക് ഒരു ആത്മീയ പരിവേഷം നല്കിയിരിക്കുന്നു . അതിലെ വരികളിൽ സ്വതന്ത്ര ചിന്തയും ഫിലോസഫിയും കാണാം ഇതിനെ ആണ് സാത്താനിസം എന്നു മുദ്ര കുത്തി ക്രിസ്തൃ൯ കമ്യൂണിറ്റി ഫോറങ്ങളിലും ക്ളാസുകളിലും അവതരിപ്പിക്കുന്നത് യഥാർത്ഥത്തിൽ ഈ പ്രചാരണം തന്നെ ആണ് എനിഗ്മയെ ഇത്രയും നിഗൂഢമാക്കിയത്, നി൪മാതാവ് മൈക്കൽ സെത്രൂ തന്നെ ആണ് ഈ ഉദ്ദേശൃത്തോടെ പ്രൊജക്റ്റിന്റെ വിവരങ്ങള് രഹസ്യമായി സൂക്ഷിച്ചത്.
എനിഗ്മയുടെ ഗാനങ്ങൾ വളരെ നിഗൂഢമായ പ്രതീതി ഉളവാക്കുന്നവയാണ് സംസ്കൃതം അടക്കമുളള ക്ളാസിക് ഭാഷകളും വിചിത്രമായ സംഗീതോപകരണങ്ങളും അതില് ഉപയോഗിച്ചിരിക്കുനു.
നമ്മുടെ ചിന്തകളെ പ്രകാശിപ്പിക്കാ൯ അതിന് കഴിവുണ്ട്. എന്നാൽ
അത് New Age സംഗീതത്തിന്റെ പ്രത്യേകത മാത്രം ആണ് . എനിഗ്മയെ “സാത്താനിസം” എന് വിലയിരുന്ന ആളുകള് പാശ്ചാത്യ സംഗീതതം ആദ്യമായി കേൾക്കുന്നവർ മാത്രം ആണെന്നു കരുതേണ്ടി വരും.
2017 ൽ The Fall of a Rebel Angel എന്ന പേരിൽ ഒരു പുതിയ ആൽബം എന��
2017 ൽ The Fall of a Rebel Angel എന്ന പേരിൽ ഒരു പുതിയ ആൽബം എനിഗ്മ പുറത്തിറക്കി അതിൽ Sadnesses Part II ഉൾപ്പെടുത്തിയിട്ടുണ്ട്.
https://youtu.be/4F9DxYhqmKw