16-10-18

⛱⛱⛱⛱⛱⛱⛱⛱⛱⛱
പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ... ചിത്രസാഗരം പംക്തിയുടെ പന്ത്രണ്ടാം  ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏🙏🙏
⛱⛱⛱⛱⛱⛱⛱⛱⛱⛱
മെെക്കലാഞ്ജലോ എന്ന അതുല്യ പ്രതിഭയെ നമുക്കിന്ന് അടുത്തറിയാൻ ശ്രമിക്കാം😊
മെെക്കലാഞ്ചെലോ എന്ന ഒറ്റപ്പേരിൽ സാധാരണ അറിയപ്പെടുന്നമെെക്കലാഞ്ചെലോ ദ ലോദൊവിചൊ ബ്വൊനറൊത്തി സിമോനി (മാർച്ച് 6,1475 - മാർച്ച് 18, 1564) ഇറ്റാലിയൻശിൽ‌പിയും ചിത്രകാരനും കവിയുംനിർമ്മാണവിദഗ്ദ്ധനും ആയിരുന്നു. കലയുടെ ലോകത്തിനപ്പുറത്ത് കാര്യമായി വ്യാപരിക്കാതിരുന്നിട്ടും, താൻ തെരഞ്ഞെടുത്ത മേഖലയുടെ വിവിധ ശാഖകളിൽ പ്രകടിപ്പിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം.

കുട്ടിക്കാലം...👇👇👇
1475 മാർച്ച് 6-ന് ഇറ്റലിയിൽടസ്ക്കനിയിൽ പെട്ട കപ്രസെയിലെ അരെസ്സോ എന്ന സ്ഥലത്തിനടുത്താണ് മൈക്കലാഞ്ചലോ ജനിച്ചത്.കുടുംബം പലതലമുറകളിലായി ഫ്ലോറൻസിലെ ഇടത്തരം പണമിടപാടുകാരായിരുന്നു. എന്നാൽ മൈക്കലാഞ്ചലോയുടെ പിതാവ് ലൊഡോവിഷ്യോ ദി ലിയൊനാർഡോ ദി ബ്യൂനറോട്ടി ദി സിമോണി, ബാങ്കിന്റെ സാമ്പത്തികഭദ്രത നിലനിർത്തുന്നതിൽ പരാജയപ്പെട്ടതിനാൽ ഇടക്കിടെയുള്ള സർക്കാർ ഉദ്യോഗത്തെയാണ് ആശ്രയിച്ചത്.മൈക്കലാഞ്ചലോയുടെ ജനനസമയത്ത് പിതാവ്, കാപ്രെസേ എന്ന ചെറുപട്ടണത്തിലെ മജിസ്ട്രേട്ടും ചിയൂസിയിലെ പ്രദേശാധികാരിയുമായിരുന്നു. ഫ്രാൻസെസ്കാ ദി നേരി ദെൽ മിനിയാറ്റോ ദി സിയേനാ ആയിരുന്നു അമ്മ.പിതാവിന്റെ കുടുംബം കനോസയിലെ പ്രസിദ്ധയായ മാത്തിൽഡെ പ്രഭ്വിയുടെ പിന്തുടർച്ചക്കാരെന്ന് അവകാശപ്പെട്ടിരുന്നു; ഈ അവകാശവാദം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും മൈക്കലാഞ്ചലോ തന്നെ അത് വിശ്വസിച്ചിരുന്നു.മൈക്കലാഞ്ചലോയുടെ ജനനത്തിന് കുറേ മാസങ്ങൾക്കുശേഷം കുടുംബം ഫ്ലോറൻസിലേക്കു മടങ്ങി. മൈക്കലാഞ്ചലോ വളർന്നത് അവിടെയാണ്

ചിത്രകലയിലേക്ക്....👇👇👇
ബാലനായ മൈക്കലാഞ്ചലോയെ,ഫ്ലോറൻസിലെ ഫ്രാൻസെസ്കോ ഡ ഉർബിനോ എന്ന മാനവികതാവാദിയുടെ(Humanist) അടുത്ത് പിതാവ് പ്രാരംഭവിദ്യാഭ്യാസത്തിനയച്ചു.എന്നാൽ കലാകാരനായ മൈക്കലാഞ്ചലോ സ്കൂൾ വിദ്യാഭ്യാസത്തിൽ താത്പര്യം കാട്ടിയില്ല. പള്ളികളിലെ ചിത്രങ്ങൾ പകർത്തിയും ചിത്രകാരന്മാരുടെ ചങ്ങാത്തം നേടിയുമാണ് അദ്ദേഹം സമയം പോക്കിയത്.പതിമൂന്നാം വയസ്സിൽ മൈക്കലാഞ്ചലോ, ഡൊമിനിക്കോ ഘിർലാൻഡയോ എന്ന ചിത്രകാരന്റെ കീഴിൽ പരിശീലനത്തിനു ചേർന്നു. പതിനാലുവയസ്സുമാത്രമുള്ള മൈക്കലാഞ്ചലോക്ക്, പരിശീലനകാലത്തുതന്നെ കലാകാരനെന്ന നിലയിൽ പ്രതിഫലം കൊടുക്കണമെന്ന പിതാവിന്റെ ആവശ്യം, ഘിർലാൻഡയോക്ക് സമ്മതിക്കേണ്ടിവന്നു. അക്കാലത്ത് അത് തീരെ പതിവില്ലാത്തതായിരുന്നു. 1489-ൽമെഡിസിയിലെ ലോറെൻസോ ഏറ്റവും നല്ല രണ്ടു ശിഷ്യന്മാരുടെ സേവനം വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ ഘിർലാൻഡയോ അയച്ചത് മൈക്കലാഞ്ചലോയെയും ഫ്രാൻസെസ്കോ ഗ്രനാച്ചിയേയും ആണ്.മൈക്കെലാഞ്ചലോയുടെ പ്രതിഭ ബോദ്ധ്യമായ ലോറൻസോ മെഡിച്ചി അദ്ദേഹത്തിന്റെ തന്റെ വീട്ടിൽ താമസിപ്പിക്കുകയും ഒരു മകനോടെന്നപോലെ പെരുമാറുകയും ചെയ്തു
1490മുതൽ 1492 വരെ മെെക്കലാഞ്ചലോ നവപ്ലേറ്റോണിക മാതൃകയിൽ ലോറെൻസോ മെഡിച്ചി സ്ഥാപിച്ച മാനവയ വിദ്യാലയത്തിലെ വിദ്യാർത്ഥി ആയിരുന്നു.
അക്കാലത്താണ് മൈക്കലാഞ്ചലോ പടികളിലെ മാതാവ്(Madonna of the Steps)(1490–1492) അശ്വമനുഷ്യരുടെ യുദ്ധം (Battle of the Centaurs)(1491–1492) തുടങ്ങിയ ശില്പങ്ങൾ തീർത്തത്
പടികളിലെ മാതാവ്(Madonna of the stairs)
അശ്വമനുഷ്യരുടെ യുദ്ധം(battle of centaurs)
യൗവനകാലം👇👇👇
1492 ഏപ്രിൽ 8-ന് ലോറെൻസോ മെഡിച്ചി മരിച്ചതിനെ തുടർന്ന് മൈക്കലാഞ്ചലോയുടെ ചുറ്റുപാടുകൾ മാറി.മെഡിസിയുടെ കൊട്ടാരത്തിലെ സുരക്ഷവിട്ട് അദ്ദേഹം പിതാവിന്റെ വീട്ടിലേക്കു മടങ്ങി. തുടർന്നുവന്ന മാസങ്ങളിൽ ഫ്ലോറൻസിലെപരിശുദ്ധാത്മാവിന്റെ പള്ളിയിലെ പ്രിയോറിന് സമ്മാനിക്കാനായി, അദ്ദേഹം തടിയിൽ ഒരു ക്രൂശിതരൂപം കൊത്തിയുണ്ടാക്കി. മനുഷ്യശരീരഘടനയുടെ പഠനത്തിനു പള്ളിയുടെ കീഴിലുള്ള ആസ്പത്രിയിലെ ശവങ്ങൾ ഉപയോഗിക്കാൻ പ്രിയോർ മൈക്കലാഞ്ചലോയെ അനുവദിച്ചിരുന്നു.1493-നും 1494-നും ഇടക്ക്ഹെർക്കുലീസിന്റെ ഒരു ബൃഹദ്കായപ്രതിമക്കുവേണ്ടിയുള്ള മാർബിൾപ്പാളി അദ്ദേഹം വാങ്ങി. നിർമ്മാണത്തിനുശേഷംഫ്രാൻസിലേക്കയച്ച ആ പ്രതിമ, ക്രി.വ. 1700-നടുത്ത് അപ്രത്യക്ഷമാവുകയാണുണ്ടായത്.മെെക്കലാഞ്ചലോയുടെ ശില്പത്തിന്റെ കലാഗുണം മനസ്സിലാക്കിയ കർദ്ദിനാൾ റഫേലറിയാരിയോ നിർമാതാവിനെ റോമിലേക്ക് ക്ഷണിച്ചു

ഈ കാലഘട്ടത്തിലെ പ്രധാന ചിത്രങ്ങൾ... ശില്പങ്ങൾ...👇👇👇
ബാക്കസ്
1496 ജൂൺ മാസം ഇരുപത്തിയഞ്ചാം തിയതി, 21 വയസ്സുള്ളപ്പോൾ മൈക്കെലാഞ്ചലോ റോമിലെത്തി.അതേവർഷം ജൂലൈ 4-ന്, കർദ്ദിനാൾ റഫേലോ റിയാറിയോയുടെ നിയോഗപ്രകാരം അദ്ദേഹം റോമൻ സങ്കല്പത്തിലെ വീഞ്ഞിന്റെ ദേവനായ ബാക്കസിന്റെ ബൃഹദ്കായപ്രതിമ നിർമ്മിക്കാൻ തുടങ്ങി. വീഞ്ഞിന്റെ ദേവനെ ഉന്മത്തനായ അവസ്ഥയിലും ഉടലിനൊത്ത വലിപ്പമില്ലാത്ത തലയോടുകൂടിയുമാണ് മൈക്കെലാഞ്ചലോ സൃഷ്ടിച്ചത്. സ്ത്രീപുരുഷഭാവങ്ങൾ ചേർന്നതെങ്കിലും ഉടൽ സുന്ദരമായിരുന്നു. നിർമ്മാണം പൂർത്തിയായ ശില്പം കർദ്ദിനാളിനുസ്വീകാര്യമായില്ല. ഒടുവിൽ ബാങ്ക് ഇടപാടുകാരനായ ജാകോപ്പോ ഗാലിയുടെ കൈവശം ചെന്നുചേർന്ന അത് അദ്ദേഹത്തിന്റെ ഉദ്യാനത്തെ അലങ്കരിച്ചു. ഇപ്പോൾ ഈ ശില്പം ഫ്ലോറൻസിലെ ബാർഗെല്ലോ മ്യൂസിയത്തിലാണ്
ദാവീദ്
1501 ആഗസ്റ്റ് മാസം മൈക്കെലാഞ്ചലോ തന്റെ ഏറ്റവും പ്രസിദ്ധമായ സൃഷ്ടി, ദാവീദിന്റെ പ്രതിമയുടെ നിർമ്മാണത്തിനുള്ള ഉടമ്പടിയിൽ ഒപ്പുവച്ചു. മാസം ആറുസ്വർണ്ണനാണയങ്ങൾ(ഫ്ലോറിൻസ്) പ്രതിഫലമായി വങ്ങി രണ്ടുവർഷം കൊണ്ട് പ്രതിമ പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. പൂർത്തിയായിക്കഴിഞ്ഞ് കൂടുതൽ പ്രതിഫലം അർഹിക്കുന്നതെന്ന് തോന്നിയാൽ നഗരാധികാരികൾ മന:സാക്ഷിക്കനുസരിച്ച് വേണ്ടത് കൊടുക്കും എന്നും ഉടമ്പടിയിൽ ഉണ്ടായിരുന്നു. ഒടുവിൽ ഈ ശില്പത്തിന് മൈക്കെലാഞ്ചലോക്ക് കിട്ടിയ മൊത്തം പ്രതിഫലം 400 സ്വർണ്ണനാണയങ്ങൾ ആയിരുന്നു.
നേരത്തേയൊരാൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്ന, പതിമൂന്നരയടി നീളമുള്ള രൂപരഹിതമായൊരു മാർബിൾഖണ്ഡത്തിൽ തീർത്ത ഈ നായകശില്പം, അസാമാന്യമായ സാങ്കേതികവൈദഗ്ദ്ധ്യവും ഭാവനാസമ്പന്നതയും കൊണ്ട് അനുഗൃഹീതനായ ഒരു ശില്പി എന്ന നിലയിൽ മൈക്കലാഞ്ചലോയുടെ സ്ഥാനം ഉറപ്പിച്ചു. 1504-ൽ പണിതീർന്ന ശില്പം ശില്പശാലയിൽ നിന്ന് അത് സ്ഥാപിക്കാനായി മൈക്കെലാഞ്ചലോ തെരഞ്ഞെടുത്ത സ്ഥലത്തെത്തിച്ചത്, നാല്പതുമനുഷ്യർ നാലുദിവസം അദ്ധ്വാനിച്ചാണ്. അതിനെ ഉയർത്തി സ്ഥാപിക്കാൻ പിന്നെയും ഇരുപത്തിയൊന്നുദിവസം വേണ്ടിവന്നു.369 വർഷം തുറസായ സ്ഥലത്തായിരുന്നു ഈ ശില്പം.
ഈ ശില്പത്തെക്കുറിച്ചൊരു രസകരമായ സംഭവമുണ്ട്..അത് ഇതാണ്...👇👇
ശില്പത്തിന്റെ മൂക്കിന് നീളം കൂടിപ്പോയെന്ന് ഫ്ലോറൻസിലെ ഗണതന്ത്രനേതാവായിരുന്ന പിയെറോ സോഡറീനിയുടെ വിമർശനത്തോട് ശില്പി പ്രതികരിച്ചതിനെക്കുറിച്ച് രസകരമായൊരു കഥ ജീവചരിത്രകാരനായ വസാറി പറയുന്നുണ്ട്. സോഡറീനി നോക്കി നിൽക്കെ, ഒരു കയ്യിൽ ഒളിച്ചുവച്ച കുറെ മാർബിൾ പൊടിയും മറുകയ്യിൽ ഉളിയും ആയി മൈക്കെലാഞ്ചലോ ഏണികയറി ശിലപത്തിന്റെ മുഖത്തിനടുത്തെത്തി. ഉളികൊണ്ട്, മൂക്ക് ചെത്തിമിനുക്കുകയാണെന്ന് ഭാവിച്ചതിനോപ്പം അദ്ദേഹം കയ്യിൽ ഒളിച്ചുവച്ചിരുന്ന മാർബിൾ പൊടി ഇടക്കിടെ താഴേക്കു വീഴ്ത്തുകയും ചെയ്തു. ഒടുവിൽ മൂക്ക് ശരിയായെന്ന് സോഡറീനി സമ്മതിച്ചുവത്രെ.
പിയാത്ത
1497 നവംബർ മാസം വത്തിക്കാനിലെഫ്രഞ്ച് സ്ഥാനപതി മൈക്കലാഞ്ചലോക്ക് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത സൃഷ്ടികളിലൊന്നായ പ്യേത്തായുടെ നിയോഗം നൽകി. അടുത്തവർഷം ആഗസ്റ്റിലാണ് അതിനുള്ള ഉടമ്പടിയിൽ എത്തിച്ചേർന്നത്. 450 'ഡക്കറ്റ്' പ്രതിഫലത്തിന് ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ.  ഈ ശില്പത്തിൽ ചില കുറവുകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് മാതാവിന്റെ വസ്ത്രാലങ്കാരത്തിലെ ധാരാളിത്തമാണ്. അവരുടെ തല ചെറുതാണ്. മടിയിൽ കിടക്കുന്ന മകനേക്കാൾ പ്രായക്കുറവാണ് അവരുടെ മുഖത്ത് കാണുന്നത്. നിത്യകന്യകയായ മറിയം ദൈവപരിപാലനയാൽ നിത്യയൗവനം നിലനിർത്തിയിരുന്നുവെന്നാണ് ഈ വിമർശനത്തിന് മൈക്കെലാഞ്ചലോ കൊടുത്ത മറുപടി

മെെക്കലാഞ്ജലോ മാപ്പ്...
കവിത👇👇👇
സ്നാപകയോഹന്നാനും തിരുകുടുംബവും
മൈക്കെലാഞ്ചലോ തിരുക്കുടുംബവുംസ്നാപകയോഹന്നാനും എന്ന ചിത്രം രചിച്ചതും ഇക്കാലത്തുതന്നെയാണ്. ആ ചിത്രം ഡോണി ടോഡോ എന്നും ട്രിബ്യൂണിലെ തിരുക്കുടുംബം എന്നും അറിയപ്പെടുന്നു: എഞ്ചലാ ഡോണിയുടേയും മദ്ദാലേന സ്ട്രോസിയുടേയും വിവാഹത്തോടനുബന്ധിച്ച് രചിക്കപ്പെട്ടതാണത്. ഇറ്റലിയിലെ ഉഫീസി പ്രദർശനശാലയിൽ ട്രിബ്യൂൺ എന്നറിയപ്പെട്ടിരുന്ന മുറിയിലാണ് പതിനേഴാം നൂറ്റാണ്ടിൽ അത് സൂക്ഷിക്കപ്പെട്ടിരുന്നത്

സിസ്റ്റെെൻ ചാപ്പൽ...മെെക്കലാഞ്ജലോ എന്ന ചിത്രകാരന്റെ മഹത്തായ സൃഷ്ടി...🙏🙏🙏👇👇👇👇👇👇
സിസ്റ്റെെൻ ചാപ്പലിലെ മച്ചിലെ ചിത്രങ്ങൾ വരയ്ക്കാൻ ഇടയായ സാഹചര്യങ്ങൾ....തുടർ സംഭവങ്ങൾ...
മൈക്കെലാഞ്ചലോക്ക്, റോമിൽസിക്സ്റ്റസ് നാലാമൻ മാർപ്പാപ്പയുടെ പേരിലുള്ള സിസ്റ്റൈൻ ചാപ്പലിന്റെ മച്ച് വരക്കുന്ന ജോലി ജൂലിയസ്  മാർപ്പാപ്പയുടെ നിർബ്ബന്ധത്തിനുവഴങ്ങി ഏറ്റെടുക്കേണ്ടിവന്നു. തറയിൽ നിന്ന് 68 അടി ഉയരത്തിലുള്ള മച്ചിൽ ജോലി ചെയ്യുന്നത് എളപ്പമല്ലായിരുന്നു. താൻ ചിത്രകാരനല്ല ശില്പിയാണെന്നും ഈ ജോലി റാഫേലിനെയോ മറ്റോ ഏല്പ്പിക്കണമെന്നുമൊക്കെ മൈക്കെലാഞ്ചലോ പറഞ്ഞെങ്കിലും മാർപ്പാപ്പാ വഴങ്ങിയില്ല. 3000 ഡുക്കാറ്റ് അദ്ദേഹം പ്രതിഫലമായി വാഗ്ദാനം ചെയ്തു. പരിചയമില്ലാതിരുന്ന ഒരു മാധ്യമത്തിലുള്ള ഈ ജോലിക്ക് തന്നെ നിയോഗിക്കാൻ മാർപ്പാപ്പയെ സ്വാധീനിച്ചത്, നിർമ്മാതാവായ ബ്രമാണ്ടേയും ചിത്രകാരനായ റാഫേലുംആയിരുന്നുവെന്ന് മൈക്കെലാഞ്ചലോ കരുതി. നിയോഗം തൃപ്തികരമായി പൂർത്തിയാക്കാൻ മൈക്കെലാഞ്ചലോക്കാവില്ലെന്നും, ചുവർചിത്രകലയിലെ അതികായനായി അക്കാലത്ത് എണ്ണപ്പെട്ടിരുന്ന റാഫേലുമായുള്ള താരതമ്യം മൈക്കെലാഞ്ചലോക്ക് ദോഷകരമാകുമെന്നും അവർ കരുതിയതത്രെ. എന്നാൽ അക്കാലത്തെ തന്നെ രേഖകളെ വിലയിരുത്തിയ ആധുനികചരിത്രകാരന്മാർ ഈ കഥ തള്ളിക്കളയുന്നു. മൈക്കെലാഞ്ചലോയുടെ വീക്ഷണകോണിന്റെ പ്രതിഫലനം മാത്രമാകാമിതെന്നാണ് അവരുടെ മതം.

ചാപ്പലിന്റെ 12,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള മച്ച് അളന്നു തിരിച്ച് മൈക്കെലാഞ്ചലോ ജോലി തുടങ്ങി. അദ്ദേഹത്തിനു കിട്ടിയ നിയോഗം മച്ചിൽ,യേശുവിന്റെ അപ്പസ്തോലന്മാരെനക്ഷത്രങ്ങൾ നിറഞ്ഞ ആകാശം പശ്ചാത്തലമാക്കി വരക്കാനായിരുന്നു. എന്നാൽ വ്യത്യസ്തവും കൂടുതൽ സങ്കീർണവുമായ ഒരു പദ്ധതി വേണമെന്ന് അദ്ദേഹം വാദിച്ചു. സൃഷ്ടിയുടെ കഥ, പാപം മൂലം മനുഷ്യനുവന്ന പതനം, പ്രവാചകന്മാരിലൂടെ കിട്ടിയ ദൈവികരക്ഷയുടെ വാഗ്ദാനം, അതിന്റെ പൂർത്തീകരണത്തെ സൂചിപ്പിക്കുന്ന യേശുവിന്റെ വംശാവലി എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതിയിൽ ഉണ്ടായിരുന്നത്. റോമൻ കത്തോലിക്കാസഭയുടെവിശ്വാസംഹിതയെ പ്രതിഫലിപ്പിക്കും വിധം ചാപ്പലിനകത്താകെയുള്ള ചിത്രാലങ്കാരസമുച്ചയത്തിന്റെ ഭാഗമായാണ് ഇവ വിഭാവന ചെയ്യപ്പെട്ടത്.
മച്ചിലെ വരയിൽ ഒടുവിൽ 343 രൂപങ്ങൾ ഉണ്ടായി.


ആദത്തിന്റെ സൃഷ്ടി
വിലക്കപ്പെട്ട കനി_മച്ചിലെ ചിത്രം
ഹവ്വയുടെ സൃഷ്ടി
സിസ്റ്റെെൻ ചാപ്പലിലെ മച്ച്_വീഡീയോ ലിങ്ക്👇👇
ഇനി അന്ത്യവിധി എന്ന പ്രശസ്തമായ ചിത്രം പരിചയപ്പെടാം👇👇👇
സിസ്റ്റെെൻ ചാപ്പലിന്റെ ചുമരിൽ വരച്ച ചിത്രംഅന്ത്യവിധി_സിസ്റ്റൈൻ ചാപ്പലിന്റെ ചുവരിൽഅന്ത്യവിധിയുടെ ചിത്രം വരയ്ക്കാൻ അറുപതുവയസ്സുള്ള മൈക്കെലാഞ്ചലോയെ നിയോഗിച്ചത് ക്ലെമെന്റ് എട്ടാമൻ മാർപ്പപ്പയാണ്. ജോലി ഏല്പിച്ച് ഏറെ വൈകാതെ മാർപ്പാപ്പ മരിച്ചു. മൈക്കെലാഞ്ചലോ രചന തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തിയത് പോൾ മൂന്നാമൻ മാർപ്പാപ്പയാണ്. മൈക്കെലാഞ്ചലോ 1534 മുതൽ 1541 വരെ ആ ചിത്രത്തിന്റെ രചനയിൽ മുഴുകി. ചാപ്പലിന്റെ അൾത്താരക്കുപിന്നിലെ രണ്ടായിരത്തോളം ചതുരശ്രയടി ഭിത്തി നിറഞ്ഞുനിൽക്കുന്ന കൂറ്റൻ രചനയാണത്. ലോകാവസാനത്തോടനുബന്ധിച്ചു നടക്കുന്ന തന്റെ രണ്ടാമത്തെ ആഗമനത്തിൽ, പുണ്യവാന്മാരാൽ പരിസേവിതനായ യേശു, മനുഷ്യാത്മാക്കളെയെല്ലാം അവരുടെ ജീവിതകർമ്മങ്ങളുടെ അടിസ്ഥാനത്തിൽ വിധിച്ച് നിത്യസമ്മാനത്തിലേക്കോ നിത്യശിക്ഷയിലേക്കോ അയക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

അന്ത്യവിധി എന്ന ചിത്രം സഭയിൽ ഉണ്ടാക്കിയ അസ്വാരസ്യങ്ങൾ👇👇
ജൂലിയസ് മാർപ്പാപ്പയുടെ പണിതീരാതെനിന്ന ശവകുടീരം, ബൊളോഞ്ഞയിൽ കലാപകാരികൾ ഉരുക്കി പീരങ്കിയുണ്ടാക്കാനുപയോഗിച്ച തന്റെ ശില്പം തുടങ്ങിയവ നൽകിയ കയ്പ്പും അന്ത്യവിധിയുടെ തീക്ഷണത കൂട്ടിയിരിക്കാം. സാധാരണകലാകാരന്മാർ ശിശുസഹജമായ ഓമനത്തത്തോടെ ചിത്രീകരിക്കാറുള്ള മാലാഖമാരെപ്പോലും അന്ത്യവിധിയിൽ, കായികാഭ്യാസികളുടെ പേശീസമൃദ്ധിയിലാണ് മൈക്കെലാഞ്ചലോ ചിത്രീകരിച്ചത്.

ചിത്രരചനനടന്നുകൊണ്ടിരിക്കുമ്പോൾ, അതിന്റെ ചടുലഭാവവും അതിലെ രൂപങ്ങളുടെ നഗ്നതയും ഭാവവൈചിത്ര്യവും കണ്ട്, അത് ദേവാലത്തിനല്ല മദ്യവിലപനശാലക്കാണ് ഇണങ്ങുക എന്ന് പോൾ മൂന്നാമൻ മാർപ്പാപ്പയുടെ ഉദ്യോഗസ്തനായ ബിയാജിയോ ദ സെസേന അഭിപ്രായപ്പെട്ടു.

ഒരുകാര്യം വിട്ടുപോയീ ട്ടോ... മെെക്കലാഞ്ജലോ നിർമിച്ച ഒരു ശില്പത്തിന് മൂന്നുവർഷം മാത്രമായിരുന്നു ആയുസ്...ആ ശില്പം ഉരുക്കി പീരങ്കി പണിതു..ഈ സംഭവം അദ്ദേഹത്തെ മാനസികമായി വല്ലാതെ ഉലച്ചിരുന്നു
മൈക്കെലാഞ്ചലോയുടെഅന്ത്യവിധി എന്ന ചുവർ‍ചിത്രത്തിലെ ഒരു ഭാഗം. രക്തസാക്ഷിത്ത്വത്തിന്റെ ഭാഗമായി ചർമ്മം ഉരിയപ്പെട്ട വിശുദ്ധ ബർത്തലോമ്യൂ സ്വന്തം ചർമ്മം കയ്യിലേന്തിയിരിക്കുന്നു. ചർമ്മത്തിന്റെ മുഖഭാഗത്തിന് ചിത്രകാരന്റെ തന്നെ മുഖഛായയാണെന്നു കാണാം.

മെെക്കലാഞ്ജലോയുടെ ചിത്രങ്ങളിലെ അശ്ലീലം മറയ്ക്കാൻ വേണ്ടിയുണ്ടായിരുന്ന അത്തിയില പ്രയോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ....😊👇👇👇👇
[9:28 PM, 10/16/2018] Praji: അന്ത്യവിധി ചിത്രം പൂർത്തിയായിക്കഴിഞ്ഞപ്പോൾ, മാർപ്പാപ്പയുടെ പള്ളിയിൽ നഗ്നത ചിത്രീകരിച്ചത് അശ്ലീലവും ദൈവനിന്ദയുമായി പലർക്കും തോന്നി.കർദ്ദിനാൾ കരാഫയും, മാണ്ടുവായുടെ സ്ഥാനപതിയായിരുന്ന മോൺസിഞ്ഞോർ സെർനിനിയും അതിനെ നീക്കം ചെയ്യുകയോ സെൻസർ ചെയ്യുകയോ വേണമെന്നു വാദിച്ചെങ്കിലും മാർപ്പാപ്പസമ്മതിച്ചില്ല. പക്ഷേ, മൈക്കെലാഞ്ചലോയുടെ മരണശേഷം, ചിത്രത്തിൽ കാണാമായിരുന്നജനനേന്ദ്രിയഭാഗങ്ങൾ മറയ്ക്കാൻ തീരുമാനമായി. അത്തരം ഭാഗങ്ങളെ അരവസ്ത്രങ്ങൾ കൊണ്ടുമറക്കുന്ന ജോലിക്കായി നിയോഗിച്ചത് മൈക്കെലാഞ്ചലോയുടെ സഹായിയായിരുന്ന ഡാനിയേൽ ദ വോൾട്ടേരയെ ആയിരുന്നു. മറ്റുശരീരഭാഗങ്ങളെ വോൾട്ടേര വെറുതെവിട്ടു. ഇതിനെ തുടർന്ന് റോമിൽ വോൾട്ടേര "കൗപീനങ്ങളുടെ തുന്നൽക്കാരൻ" എന്നറിയപ്പെടാനും തുടങ്ങി
അത്തിയില പ്രയോഗം
സെൻസർഷിപ്പ് മൈക്കെലാഞ്ചലോയെ എന്നും പിന്തുടർന്നു. അശ്ലീലതകളുടെ സ്രഷ്ടാവ് എന്നുവരെ അദ്ദേഹം വിശേഷിക്കപ്പെട്ടിട്ടുണ്ട്. ചിത്രരചനകളിലേയും ശില്പങ്ങളിലേയുംജനനേന്ദ്രിയഭാഗങ്ങൾ മറക്കുകയെന്ന ദൗത്യം ഏറ്റെടുത്ത കത്തോലിക്കാ പ്രതിനവീകരണത്തിലെ(Catholic Counter Remormation) കുപ്രസിദ്ധമായ "അത്തിയില പ്രസ്ഥാനം" (fig-leaf campaign) ആദ്യം ആക്രമിച്ചത് മൈക്കെലാഞ്ചലോയുടെ സൃഷ്ടികളെയാണ്. റോമിലെമിനർവാമാതാവിന്റെ പള്ളിയിലെ രക്ഷകനായ യേശുവിന്റെ ശില്പത്തിൽ അത്തിയിലപ്രസ്ഥാനം ഉടുപ്പിച്ച അരവസ്ത്രം ഇപ്പോഴുമുണ്ട്.ബെൽജിയത്തിൽ ബർഗസ് മാതാവിന്റെ പള്ളിയിലെ വിശുദ്ധമാതാവിന്റെ ശില്പത്തോടൊപ്പമുള്ള ഉണ്ണിയേശുവിനും 'അത്തിയില' കിട്ടി. ലണ്ടണിലെവിക്ടോറിയ-ആൽബർട്ട് സംഗ്രഹാലയത്തിലുള്ള ദാവീദിന്റെശില്പത്തിന്റെ പ്ലാസ്റ്റർ പകർപ്പിനുപിന്നിൽ ഒരു പെട്ടിയിൽ 'അത്തിയില' കരുതിയിട്ടുണ്ട്. രാജകുടുംബത്തിലെ വനിതകൾ സംഗ്രഹാലയം സന്ദർശിക്കാനെത്തുമ്പോൾ ശിലപത്തിന്റെ നഗ്നത മറക്കാനായിരുന്നു അത്.

അന്ത്യവിധി_വീഡിയോ ലിങ്ക്👇👇

മെെക്കലാഞ്ചലോ ... ഭാവഗീതം എഴുതിയ കവി...👇👇👇
മൈക്കെലാഞ്ചലോയുടെ പ്രണയങ്ങളെക്കുറിച്ച് പല വാദങ്ങളും ഉണ്ടായിട്ടുണ്ട്.ഏതായാലും പ്രേമത്തിന്റെ ഏറ്റവും ശക്തമായ ലിഖിതപ്രകടനമായി ഭാവഗീതസമാഹാരം തോമസ് ഡി കവലിയേരിക്കാണ് കിട്ടിയത്(c. 1509–1587). 1532-ൽ, 57 വയസ്സുള്ള മൈക്കെലാഞ്ചലോ കവലിയേരിയെ കാണുമ്പോൾ അയാൾക്ക് 23 വയസ്സുണ്ടായിരുന്നു. തന്നേക്കാൾ പ്രയമേറിയ മൈക്കെലാഞ്ചലോയുടെ സ്നേഹത്തോട് കവലിയേരി അനുകൂലമായി പ്രതികരിച്ചു: അങ്ങയുടെപ്രേമം തിരിച്ചും നൽകുമെന്ന് ഞാൻ വാക്കുതരുന്നു. മറ്റാരേയും ഞാൻ ഇത്രയധികം സ്നേഹിച്ചിട്ടില്ല. മറ്റൊരാളുടെ സൗഹൃദവും ഞാൻ ഇത്രയേറെ കൊതിച്ചിട്ടില്ല. കവലിയേരി അവസാനം വരെ മൈക്കെലാഞ്ചലോയോട് വിശ്വസ്തതപുലർത്തി.

മുന്നൂറു ഭാവഗീതങ്ങൾ മൈക്കെലാഞ്ചലോ കവലിയേരിക്ക് സമർപ്പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കവിതാസമുച്ചയമാണത്. അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനികവ്യാഖ്യാതാക്കളുണ്ട്. ഒരു ദത്തുപുത്രനെയാണ് മൈക്കെലാഞ്ചലോ അയാളിൽ കണ്ടതെന്ന് അവർ പറയുന്നു.എന്നാൽ ആ കവിതകളുടെ സ്വവർഗ്ഗരതിഭാവം മൈക്കെലാഞ്ചലോയുടെ കാലത്തുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1632-ൽ അവ പ്രസിദ്ധീകരിച്ച മൈക്കെലാഞ്ചലോയുടെ അനന്തരവൻ "ചെറിയ മൈക്കെലാഞ്ചലോ", ലിംഗസൂചകമായ സർവനാമങ്ങൾ മാറ്റി അവയിലെ സ്വവർഗ്ഗരതിസൂചനകളെ മറയ്ക്കാൻ ശ്രമിച്ചു. ഭാവഗീതങ്ങളുടെ മൂലരൂപത്തെഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ജോൺ ആഡിങ്ങ്‌ടൻ ആ മാറ്റങ്ങളെ തിരസ്കരിച്ചു.

റോമിൽ മൈക്കെലാഞ്ചലോ ജീവിച്ചത് ലൊരേറ്റോയിലെ മാതാവിന്റെ പള്ളിക്കടുത്തായിരുന്നു. അവിടെ കവയിത്രിയും പെസ്കാറയിലെ പ്രഭ്വിയും ആയിരുന്ന വിറ്റോറിയ കൊളോണയുമായി അദ്ദേഹം സൗഹൃദത്തിലായി. 1536-ലോ 1538-ലോ അവർ കണ്ടുമുട്ടുമ്പോൾ വിറ്റോറിയ 50 വയസ്സുള്ള വിധവയായിരുന്നു. അവർ പരസ്പരം സമർപ്പിച്ച് ഭാവഗീതങ്ങൾ എഴുതുകയും വിറ്റോറിയയുടെ മരണം വരെ ഇടക്കിടെ കണ്ടുമുട്ടുകയും ചെയ്തിരുന്നു. എന്നാൽ പതിനേഴുവർഷം മുൻപ് മരിച്ച തന്റെ ഭർത്താവിനോട് അപ്പോഴും വിശ്വസ്തയായിരുന്ന വിറ്റോറിയക്ക് ബൗദ്ധികവും ആത്മീയവുമായ തലത്തിലുള്ള സൗഹൃദത്തിലല്ലാതെ മറ്റൊന്നിലും താത്പര്യമുണ്ടായിരുന്നില്ല. "നമ്മുടെ സൗഹൃദവും സ്നേഹവും സ്ഥിരവും ഉറപ്പുള്ളതും ക്രിസ്തീയതയുടെ ചരടുകൊണ്ട് ബന്ധിക്കപ്പെട്ടതുമാണ്" എന്ന് അവർ മൈക്കെലാഞ്ചലോക്ക് എഴുതി. അവർ അദ്ദേഹത്തിന് 143 ഭാവഗീതങ്ങൾ സമ്മാനിച്ചു. മൈക്കെലാഞ്ചലോ മറുപടിയായി എഴുതിയ ഗീതങ്ങൾ ഊഷമളവും ആരാധനാ-ഭക്തിഭാവങ്ങൾ നിറഞ്ഞതും സാഹിത്യപരമായ ആർഭാടങ്ങൾ ഉൾക്കോള്ളുന്നവയുമാണ്
ചിത്രകാരനും ശില്പിയുമായ മെെക്കലാഞ്ജലോയുടെ കവി എന്ന മുഖവും ഇപ്പോൾ കണ്ടില്ലേ...

മരണം
എൺപത്തൊമ്പതാം വയസ്സുവരെ മൈക്കെലാഞ്ചലോ കലാകാരനെന്ന നിലയിൽ പ്രവർത്തനനിരതനായിരുന്നു. ഒടുവിൽ മൂത്രാശയസംബന്ധമായ രോഗങ്ങളും മറ്റും അദ്ദേഹത്തെ വലച്ചു. അടുത്തുവരുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിർമ്മമതയോടെ സമീപിച്ചു. "പടുകിഴവനായ എന്നെ മരണംഇടക്കിടെ ഉടുപ്പിന്റെ കഴുത്തിൽ പിടിച്ചുവലിച്ച്, കൂടെച്ചെല്ലാൻ നിർബ്ബന്ധിക്കുന്നു" എന്ന് അദ്ദേഹം വസാരിയോട് പറഞ്ഞു. തന്റെ "ആത്മാവിനെ ദൈവത്തിനും, ശരീരത്തെ ഭൂമിക്കും, വസ്തുവകകളെ ബന്ധുക്കൾക്കും" സമർപ്പിച്ചതല്ലാതെ അദ്ദേഹം ഒസ്യത്തൊന്നും എഴുതിയില്ല. 1564 ഫെബ്രുവരി 18-ന് മരിച്ച മൈക്കെലാഞ്ചലോയുടെ ശരീരം, തനിക്കുപ്രിയപ്പെട്ട ടസ്ക്കനിയിൽ സംസ്കരിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കണക്കിലെടുത്ത്, റോമിൽ നിന്ന് കൊണ്ടുവന്ന്, ഫ്ലോറൻസിലെ വിശുദ്ധ കുരിശിന്റെ ബസിലിക്കായിൽ സംസ്കരിച്ചു. ശവസംസ്കാരച്ചടങ്ങുകൾ ദിവസങ്ങൾ നീണ്ടുനിന്നു
ഫ്ലോറൻസിയയിലുള്ള മെെക്കലാഞ്ചലോയുടെ ശവകുടീരം


മെെക്കലാഞ്ജലോ വിക്കി ചൊല്ലുകളിൽ...👇👇
🌹കൈ കൊണ്ടല്ല, തല കൊണ്ടു വേണം ചിത്രമെഴുതാൻ.
🌹 മനുഷ്യനെ സ്വർഗ്ഗത്തിലെത്തിക്കുന്ന രണ്ടു ചിറകുകളാണ്‌, പ്രണയവും മരണവും
🌹ഓരോ ശിലാഖണ്ഡത്തിലും മറഞ്ഞിരിക്കുന്ന പ്രതിമകളെ പുറത്തെടുക്കുക എന്നതാണ്‌ ശില്പിയുടെ ദൗത്യം.
🌹പ്രതിഭ എന്നാൽ ഒടുങ്ങാത്ത ക്ഷമ തന്നെ.
🌹ഞാനൊരു സാധുമനുഷ്യനാണ്‌; എന്റെ ആയുസ്സ് കഴിയുന്നത്ര ദീർഘിപ്പിക്കാൻ ദൈവം എനിക്കനുവദിച്ചുതന്ന ഒരു കലയിൽ പണിയെടുക്കുന്നവൻ.
🌹എന്റെ നേട്ടങ്ങൾ കവിഞ്ഞുപോകട്ടെ, എന്റെ മോഹങ്ങൾ.
🌹വെണ്ണക്കല്ലിൽ ഞാനൊരു മാലാഖയെ കണ്ടു; അതിനെ സ്വതന്ത്രനാക്കുന്നതു വരെ ഞാനതിൽ പണിയെടുത്തു.
🌹എന്റെ വൈദഗ്ധ്യത്തിലേക്കെത്താൻ എത്ര ഞാനദ്ധ്വാനിച്ചിരിക്കുന്നുവെന്നറിഞ്ഞെങ്കിൽ അവർക്കിത്ര അത്ഭുതം തോന്നുകയുമില്ല
🌹ജീവിതം നമുക്കിഷ്ടമാണെങ്കിൽ മരണവും നമുക്കഹിതമാവരുത്: രണ്ടും തരുന്നത് ഒരേ തമ്പുരാന്റെ കൈകൾ തന്നെയാണല്ലോ.
🌹കൈയിലൊരുളിയുണ്ടെങ്കിലേ, എനിക്കൊരു സുഖം തോന്നൂ.
🌹പ്രകൃതിയുടെ ചാരുതയിലൂടല്ലാതെ സ്വർഗ്ഗത്തിലേക്കൊരു കോണി കണ്ടെത്താൻ എന്റെ ആത്മാവിനു കഴിയുന്നില്ല.
🌹ദൈവമേ, എവിടെയും നിന്റെ മഹിമ കാണുന്നവനാക്കേണമേ എന്നെ.

മെെക്കലാഞ്ജലോയുടെ വീടിന്റെ ഭൂമിക്കടിയിലെ രഹസ്യമുറി👇👇👇
1530 ൽ മൈക്കെലാഞ്ജലോ തന്റെ കുടുംബത്തെ വിട്ട് ഫ്ലോറെൻസിലെ ബസിലിക്ക ഡി സാൻ ലോറെൻസോയ്ക്ക് സമീപം ഒരു രഹസ്യഅറയിൽ രണ്ട് മാസക്കാലം താമസിച്ചിരുന്നു.

തന്റെ കുടുംബത്തിന്റെ ഭരണത്തിനെതിരായ ജനകീയ കലാപത്തെ മൈക്കെലാഞ്ജലോ പിന്തുണച്ചിരുന്നു. തുടർന്ന് ശിക്ഷ ഭയന്ന് അദ്ദേഹം കുടുംബം വിട്ട് ആ ചെറിയൊരു സെല്ലിലേക്ക് മാറുകയായിരുന്നു. നേരമ്പോക്കിനായി അദ്ദേഹം കല്ലും കരിക്കട്ടയും ഉപയോഗിച്ച് ചുമരിൽ ചിത്രങ്ങൾ തീർത്തു.

“മൈക്കെലാഞ്ചലോയുടെ മുറി “2020 ൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കപ്പെടുമെന്ന് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.


മെെക്കലാഞ്ജലോ നോട്ടിൽ...
ഒരു കാര്യം കൂടി പറഞ്ഞ് ഇന്നത്തെ പ്രെെംടെെം അവസാനിപ്പിക്കാം...കനകാനുപാതം കേട്ടിട്ടുണ്ടോ...ഇന്ന് ഗണിതക്വിസ് പുസ്തകം മറിച്ചു നോക്കുമ്പോഴാണ് ഈ അനുപാതം ശ്രദ്ധയിൽ പെട്ടത്..കനകാനുപാതവും മെെക്കലാഞ്ജലോയും തമ്മിൽ എന്താണ് ബന്ധമെന്നോ...വായിക്കൂ😊😊👇👇👇
നീളവും വീതിയും ഒരു പ്രത്യേക അനുപാതത്തിലാകുന്നതാണ് കനകാനുപാതം. നീളം/ വീതി = 1.618034 ആണ് ആ അനുപാതം. പ്രസിദ്ധ ചിത്രകാരന്മാരുടെ പോര്‍ട്രേറ്റുകളുടെ നീളവും വീതിയും ഈ അനുപാതത്തിലാണെന്ന് കാണാന്‍ കഴിയും. മൈക്കലാഞ്ചലോയുടെ ചിത്രങ്ങളില്‍ കനകാനുപാതം ഉപയോഗപ്പെടുത്തിയിട്ടുണ്ട്