16-07-19


🙏🙏🙏🙏🙏🙏🙏🙏
പ്രിയപ്പെട്ടവരേ...ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
🙏🙏🙏🙏🙏🙏🙏🙏🙏🙏
"ബിന്ദു.... ബിന്ദു
ഒതുങ്ങി നില്‍പ്പൂ നിന്നിലൊരുല്‍ക്കട
ശോകത്തിന്‍ ബിന്ദു
ബിന്ദു.... ബിന്ദു
ഒതുങ്ങി നില്‍പ്പൂ നിന്നിലൊരുല്‍ക്കട
ശോകത്തിന്‍ ബിന്ദു.."

ഈ സിനിമാഗാനം നിങ്ങൾക്കേവർക്കും സുപരിചതമാണല്ലോ...

ബിന്ദു നിസ്സാരക്കാരിയല്ല ട്ടോ😊ചിത്രകലയിൽ തന്നെ വലിയൊരു മാറ്റത്തിന് തന്നെ ഇടയാക്കിയ ഒരു മഹാസംഭവമാണ് ബിന്ദു.ഈ ബിന്ദുവിന് ചിത്രകലാലോകത്ത് വലിയൊരു സ്ഥാനം നേടിക്കൊടുത്ത...ആധുനിക ഇന്ത്യൻ ചിത്രകലാലോകത്തെ പ്രശസ്തനായ വ്യക്തിയെ നമുക്കിന്ന് പരിചയപ്പെടാം..

എസ്.എച്ച്.റാസ
🌹പ്രശസ്തനായ ഇന്ത്യൻ ചിത്രകാരനാണ് സയ്യിദ് ഹൈദർ റാസ എന്ന എസ് എച്ച്  റാസ. എണ്ണയിലും അക്രിലിക്കിലും വരച്ച അമൂർത്ത ചിത്രങ്ങളാണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിൽ നിന്നും അതിന്റെ തത്വചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളാൽ സമ്പുഷ്ടമായിരുന്നു  റാസയുടെ ചിത്രങ്ങൾ അധികവും

🌹സയ്യിദ് ഹൈദർ റാസ 1922 ഫെബ്രുവരി 22ന് മധ്യപ്രദേശിലെ  ബാബാറിയയിൽ ജനിച്ചു. അച്ഛൻ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സയ്യിദ് മുഹമ്മദ്  റാസി.അമ്മ താഹിറ ബീഗം. 12 വയസ്സ് വരെ ജന്മനാട്ടിൽ  വിദ്യാഭ്യാസം നടത്തി. 12ാം വയസ്സിൽ ആയിരുന്നു കുഞ്ഞുറാസ ചിത്രകലാരംഗത്തേയ്ക്ക് തിരിഞ്ഞത്. 12 വയസ്സിനു ശേഷം അദ്ദേഹത്തിന്റെ കുടുംബം ദാമോയിലേക്ക് താമസം മാറ്റി. ഇവിടെവെച്ച് ഹെെസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.സ്കൂൾ പഠനത്തിനു ശേഷം നാഗപൂർആർട്ട് സ്കൂളിലും തുടർന്ന് പ്രശസ്തമായ ജെ ജെ സ്ക്കൂൾ ഓഫ് ആർട്ട്, ബോംബെയിലും (1943 _47).1950 ൽ ബ്യൂക്സ് ആർട്ട് പഠിക്കാൻ  സ്കോളർഷിപ്പോടുകൂടി ഫ്രാൻസിലേക്ക് പോയി. പഠനശേഷം അദ്ദേഹം ഏറെക്കുറെ അവിടെത്തന്നെയായിരുന്നു . അക്കാലത്താണ് Prix de la Critique എന്ന ബഹുമതി അദ്ദേഹത്തിന് ലഭിച്ചത്.ഈ ബഹുമതി ലഭിക്കുന്ന  ആദ്യത്തെ ഫ്രഞ്ചുകാരനല്ലാത്ത  വ്യക്തിയാണ് റാസ,

🌹1946 ൽ ബോംബേ ആർട്ട് സൊസൈറ്റിയിൽ ആയിരുന്നു റാസയുടെ ആദ്യ ചിത്രപ്രദർശനം. അതിൽ അദ്ദേഹത്തിന്  സിൽവർ മെഡൽ ലഭിച്ചു. ച്ചഎക്സ്പ്രഷനിസത്തിൽനിന്ന് അമൂർത്തത യിലേക്ക് അദ്ദേഹത്തിന്റെ ചിത്രകല പതിയെ പ്രയാണം തുടങ്ങി.. സമർഥവും സമൃദ്ധവുമായ നിറങ്ങൾ ഉപയോഗിച്ച് അമൂർത്ത തലത്തിലുള്ള ദൃശ്യങ്ങൾ  ആവിഷ്കരിച്ച റാസ  തന്റെ ചിത്രകലാഭാഷ കൂടുതൽ വ്യക്തമാക്കി.

🌹1947 അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ കാലഘട്ടമായിരുന്നു .ആദ്യം അമ്മയുടെ മരണം.. പിന്നീട് അച്ഛന്റെ മരണം...അതുകഴിഞ്ഞ് ഇന്ത്യ_പാക് വിഭജനത്തെ തുടർന്ന് അദ്ദേഹത്തിന്റെ നാല് സഹോദരന്മാരും ഒരു സഹോദരിയും  പാക്കിസ്ഥാനിലേക്ക് കുടിയേറി. അന്തർജ്ഞാനം എന്ന് പേരിട്ട യൂറോപ്യൻ റിയലിസത്തിൽ നിന്നും  ഇന്ത്യൻ ചിത്രകലയെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ബോംബെ പ്രോഗ്രസ്സീവ് ആർട്ട് ഗ്രൂപ്പിന്റെ സ്ഥാപനത്തിന് സഹ പങ്കാളിയായി..

 😊ഇനി ബിന്ദുവിലേക്ക്...😊👇👇👇
1950 ൽ പാരീസിൽ എത്തിയശേഷം പശ്ചാത്യമോഡേണിസം പരീക്ഷിച്ചു നോക്കി. പിന്നീട് അമൂർത്തകല യിലേക്കും അതിനുശേഷം താന്ത്രികകലയിലേക്കും  അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞു. 1965ൽ  അമേരിക്കയിലെ ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ അദ്ദേഹം വിസിറ്റിംഗ് ലക്ചറർ ആയിരുന്നു. 1970-കളിൽ റാസ ആകെ അസ്വസ്ഥനായിരുന്നു. തന്റെ മേഖലയിൽ പുതിയ വഴികൾ പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു.ഫ്രാൻസിൽ നിന്നും തിരിച്ച് ഇന്ത്യയിൽ വന്ന് ഇവിടത്തെ അജന്ത-എല്ലോറ ,രാജസ്ഥാൻ,ബനാറസ്  എന്നിവിടങ്ങളിലൂടെ നടത്തിയ യാത്രയിൽ ഇന്ത്യൻ സംസ്കാരം കൂടുതൽ അടുത്തറിഞ്ഞു, അതിന്റെ ഒരു പരിണിതഫലമാണ് ബിന്ദു ചിത്രകലയിൽ ഒരു പുനർജന്മം തന്നെയാണ് ബിന്ദു അദ്ദേഹത്തിന് നൽകിയത്.

ബിന്ദുവിനെ നിറങ്ങളുടെ ഭക്തിയായി അദ്ദേഹം കണക്കാക്കി .നമ്മൾ ഈശ്വരനാമം ജപിക്കുന്നതുപോലെയാണ് ബിന്ദു എന്ന് അദ്ദേഹം പ്രസ്താവിച്ചു. ബിന്ദുവിന് പിന്നിലും ഒരു കഥയുണ്ട്.. പ്രൈമറി ക്ലാസ്സിൽ വികൃതിയായിരുന്ന റാസയുടെ ശ്രദ്ധ പഠനത്തിലേക്ക് ലഭിക്കാൻ.. ആ കുഞ്ഞു മനസ്സിനെ അടക്കി നിർത്താൻ ടീച്ചർ നൽകിയ ശിക്ഷ ഭിത്തിയിൽ അടയാളപ്പെടുത്തിയ ബിന്ദുവിനെ നോക്കി ഏകാഗ്രമായി ഇരിക്കുക എന്നുള്ളതായിരുന്നു. ഈയൊരു ഏകാഗ്രത... ഈ ശിക്ഷയെക്കുറിച്ചുള്ള മനസിലെ മായാത്ത ഓർമ്മ...ഇതാണ്  ബിന്ദുവിനെ പിന്നിലെന്ന് അദ്ദേഹം  അനുസ്മരിച്ചിട്ടുണ്ട്.

ഇന്ത്യൻ ചിത്രകലാ സങ്കല്പങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു വഴിത്തിരിവായിരുന്നു ബിന്ദുവിന്റെ വരവ്.ത്രിഭുജങ്ങളുടെ ചുറ്റുമുള്ള തീമുകൾ ,പ്രകൃതി പുരുഷ സങ്കൽപം തുടങ്ങി നിറം, രേഖ ,സ്ഥലം ,വെളിച്ചം എന്നിവയിൽ പ്രകടമാകുന്ന പ്രകൃതിയുടെയും  രൂപത്തിന്റെയും നിഗൂഢതകളും മനസ്സിന്റെ ആന്തരിക അനുഭവവും ഇടപെടലുകളും റാസ എന്ന വ്യക്തിയെ തന്നെ മാറ്റിമറിച്ചു .ഇതിനെ തുടർന്ന് 2000 ത്തിൽ വീണ്ടും ഒരു മാറ്റം റാസയിൽ വന്നു. ശിവതന്ത്രത്തിൽപ്പെട്ട കുണ്ഡലിനി എന്ന ശക്തിസ്രോതസ്സ്, മഹാഭാരതം എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചിത്രകലാ ശൈലി പിന്നീട് മാറി .2016 ജൂലൈ 23ന് ഈ മഹാനായ ചിത്രകാരൻ ഡൽഹിയിൽ വച്ച് അന്തരിച്ചു.
ബിന്ദു നോക്കിക്കൊണ്ടിരിക്കുമ്പോൾ നമ്മുടെ മനസ്സിലും ചില മാറ്റങ്ങൾ വരുന്നില്ലേ...







റാസയുടെ 88ാം വയസിൽ 16.42 കോടിയ്ക്ക് ലേലത്തിൽ പോയ സൗരാഷ്ട്ര എന്ന ചിത്രം

https://youtu.be/bKAWyBqIE9s
https://youtu.be/Cmwt5doP5Dc
https://youtu.be/Y7_RKClu4yI
https://youtu.be/HVu1GXvEnjc
https://youtu.be/D6_w9CvvfuE

കൂടുതൽ ചിത്രങ്ങൾക്ക്  ലിങ്കിൽ നോക്കണേ...
https://youtu.be/6umftr4KJpY
https://youtu.be/SPUROF1f-LE

എസ്.എച്ച്.റാസ ഓഡിയോ ക്ലിപ്പ്സുധീഷ് കോട്ടേമ്പ്രം സർ
 സുധീഷ് സാറിന്റെ പ്രഭാഷണത്തെക്കുറിച്ച്  വന്ന നോട്ടീസ്...ഇത്രയും തിരക്കുള്ള വ്യക്തിയാണ് നമ്മുടെ ഗ്രൂപ്പിലേക്ക് ഓഡിയോ തരാൻ സന്നദ്ധത കാണിക്കുന്നത്🙏
റാസ കരസ്ഥമാക്കിയ അവാർഡുകൾ...🏆🏆
🌹1946_വെള്ളി മെഡൽ ബോംബെ ആർട്ട് സൊസൈറ്റി
🌹1948_സ്വർണമെഡൽ, ബോംബെ ആർട്ട് സൊസൈറ്റി
🌹1956_Prix de la critique
🌹1981_പത്മശ്രീ
🌹1981_ലളിത അക്കിദമി ഫെലോ
🌹1992_കാളിദാസസമ്മാൻ
🌹2004_ലളിത കല രത്ന പുരസ്ക്കാർ
🌹2007_പത്മഭൂഷൺ
🌹2013_പത്മവിഭൂഷൺ
🌹2013&2015_ഡി.ലിറ്റ്
🌹2015_കമാൻഡർ ഡി ലീ ഓണർ(ഫ്രാൻസ്)