16-06-19


🌹🌷🌹🌷🌹🌷🌹🌷🌹🌷
ജൂൺ 10 മുതൽ 16 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌷🌹🌷🌹🌷🌹🌷🌹🌷

അവതരണം
➖➖➖➖➖

പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)

അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)

ശിവശങ്കരൻ മാഷ്
(GHSSപുതുപ്പറമ്പ്)
(അവലോകനദിസം_വെള്ളി)

🌹🌷🌹🌷🌹🌷🌹🌷🌹🌷

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

നമ്മുടെ ചാനൽ കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു🙏

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

❤🧡💛💚💙💜🖤❤🧡💛
ജൂൺ 10_തിങ്കൾ
സർഗസംവേദനം
🌹🌷🌹🌷🌹🌷🌹🌷🌹🌷
അവതരണം_രതീഷ് കുമാർ മാഷ് (MSMHSS കല്ലിങ്ങൽപ്പറമ്പ്)
🌹🌷🌹🌷🌹🌷🌹🌷🌹🌷

🌹തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ രതീഷ് മാഷ് ജസീന്ത മോറിസിന്റെ 'നീതി തേടി ഒരു പെൺ പ്രവാസി'യും ആൻസി മോഹൻ മാത്യുവിന്റെ പെൺ തൂവലുകളും പരിചയപ്പെടുത്തി.
🌹നേരനുഭവമായ ഈ നോവൽ ദുബായ് ഭരണകൂടത്തിന്റെ മരണശിക്ഷയിൽ നിന്ന്‌ നിരപരാധിയായ ഭർത്താവിനെ മോചിതനാക്കാൻ നടത്തിയ അസാധ്യ പരിശ്രമത്തിന്റെ ഹൃദയാവർജ്ജക വിവരണം കൂടിയാണ്

🌹ആൻസിയുടെ ആദ്യ നോവലാണത്രേ പെൺതൂവലുകൾ,, അനുഭവ തീവ്രതയുടെ കാതലുള്ള ഈ കൃതി പെൺകാഴ്ചയുടേത് കൂടിയാണ്. വായനയുടെ സൗന്ദര്യാനുഭൂതി പകരുന്ന, സ്ത്രീപക്ഷമോ, പുരുഷ പക്ഷത്തിനെതിരോയല്ലാത്ത ,പെണ്ണനുഭവങ്ങളിലേക്ക് മിഴി തുറക്കുന്ന
 സൗമ്യ രചന കൂടിയാണിത്..

🌹വിജു മാഷ്, സുദർശൻ മാഷ്, വെട്ടം ഗഫൂർ മാഷ്, പ്രജിത ടീച്ചർ, സീതാദേവി ടീച്ചർ, പവിത്രൻ മാഷ്, ശ്രീല ടീച്ചർ, രജനി ടീച്ചർ, തുടങ്ങിയവർ പുസ്തക പരിചയത്തിനെത്തിച്ചേർന്നു.
❤🧡💛💚💙💜🖤❤🧡💛
ജൂൺ 11_ചൊവ്വ
ചിത്രസാഗരം
🌹🌷🌹🌷🌹🌷🌹🌷🌹🌷
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🌹🌷🌹🌷🌹🌷🌹🌷🌹🌷
ചൊവ്വാഴ്ച ചിത്ര സാഗരത്തിൽ
ഇന്ത്യൻ പിക്കാസോ MF ഹുസ്സൈന്റെ കലാജീവിതത്തിലേക്കാണ് പ്രജിത ടീച്ചർ നമ്മെ കൂട്ടിക്കൊണ്ടുപോയത്.ക്യൂബിസ രചനാ സമ്പ്രദായം പിന്തുടർന്ന ഇദ്ദേഹത്തിന്റെ ജീവചരിത്രവും ,രചനാ സമ്പ്രദായങ്ങളും ബന്ധപ്പെട്ട വിവാദങ്ങളും സിനിമാ വിശേഷങ്ങളും ലഭിച്ച പുരസ്കാരങ്ങളും പ്രശസ്ത ചിത്രകാരനായ രമേഷ് രഞ്ജനവുമായുള്ള അഭിമുഖവും, പ്രശസ്ത ചിത്രങ്ങളും, വീഡിയോ ലിങ്കുകളും ടീച്ചർ പങ്കു വെച്ചു.
🌹വിജു മാഷ്, പവിത്രൻ മാഷ്, ഹമീദ് മാഷ്, ശ്രീല ടീച്ചർ, മഞ്ജുഷ ടീച്ചർ, രതീഷ് മാഷ്, സുദർശൻ മാഷ്, കൃഷ്ണദാസ് മാഷ്, വാസുദേവൻ മാഷ്, അശോക് മാഷ്, രജനി ടീച്ചർ, പ്രമോദ് മാഷ്, രമ ടീച്ചർ, ബിജു മാഷ്, സ്വപ്ന ടീച്ചർ, തുടങ്ങിയവർ MF ഹുസൈനെ അടുത്തറിയാനെത്തിച്ചേർന്നിരുന്നു

❤🧡💛💚💙💜🖤❤🧡💛
ജൂൺ12_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🌹🌷🌹🌷🌹🌷🌹🌷🌹🌷
അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)
🌹🌷🌹🌷🌹🌷🌹🌷🌹🌷

🌹ഭാഷാഭേദ പംക്തിയായ ആറുമലയാളിക്കു നൂറുമലയാളം ഈയാഴ്ചയും പിഡിഎഫ് രൂപത്തിലായിരുന്നു. മലപ്പുറം ഭാഷ ഭേദത്തിൻറെ  രീതി ശാസ്ത്രം ആയിരുന്നു ഈയാഴ്ചയിൽ പ്രധാനമായും പരാമർശിച്ചത്. മലപ്പുറം ജില്ലയിലെ തദ്ദേശീയ മൊഴിഭേദങ്ങൾ കണ്ടെത്താനും ഭാഷാപ്രകൃതത്തിന്റെ  വിതരണ ക്രമം മനസ്സിലാക്കാനും ഈ ആഴ്ചയിൽ സാധിച്ചു.
🌺ജില്ലയിലെ ഭാഷാ പ്രവണതകൾ 
🌺സർവ്വനാമങ്ങൾ
🌺സംബോധനയും പരാമർശ പദങ്ങളും
എന്നീ തലക്കെട്ടുകളോടെ വിജ്ഞാനപ്രദമായി ഭാഷാ പംക്തി അവതരിപ്പിക്കാൻ പവിത്രൻ മാഷിന് കഴിഞ്ഞു 🤝🤝

🌹സീത,ഗഫൂർമാഷ്, സുദർശനൻ മാഷ്, ശ്രീല ടീച്ചർ... തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

❤🧡💛💚💙💜🖤❤🧡💛

ജൂൺ 13_വ്യാഴം
ലോകസിനിമ
🌹🌷🌹🌷🌹🌷🌹🌷🌹🌷
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🌹🌷🌹🌷🌹🌷🌹🌷🌹🌷

🌹ഈയാഴ്ചയിലെ ലോകസിനിമ ബംഗാളി സ്പെഷ്യൽ ആയിരുന്നു. എക്കാലത്തേയും സൂപ്പർഹിറ്റുകളായ 5 ബംഗാളി സിനിമകളെ വിജു മാഷ് ഈ പംക്തിയിലൂടെ സവിസ്തരം പരിചയപ്പെടുത്തി. വീഡിയോ ലിങ്കുകളും വിശദീകരണങ്ങളും അവതരണത്തെ കൂടുതൽ മിഴിവുറ്റതാക്കി👌👌
🌹ഇനി ഈയാഴ്ച പരിചയപ്പെടുത്തിയ സിനിമകളിലൂടെ...
🌺ശബ്ദോ
🌺സിനിമാപാലസ്
🌺ലേബർ ഓഫ് ലവ്
🌺അപൂർസൻസാർ
🌺അപരാജിതോ

🌹രജനി ടീച്ചർ ,പവിത്രൻ മാഷ് ,സുദർശൻ മാഷ്, ഗഫൂർ മാഷ്,രവീന്ദ്രൻ മാഷ് ,പ്രമോദ് മാഷ്, ശിവശങ്കരൻ മാഷ് ,തനൂജ ടീച്ചർ ,രജനി ടീച്ചർ ആലത്തിയൂർ തുടങ്ങിയവർ  അഭിപ്രായം രേഖപ്പെടുത്തി പംക്തിയിൽ പങ്കാളികളായി.🤝🤝

❤🧡💛💚💙💜🖤❤🧡💛

ജൂൺ 14 വെള്ളി
 സംഗീതസാഗരം
🌹🌷🌹🌷🌹🌷🌹🌷🌹🌷
അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🌹🌷🌹🌷🌹🌷🌹🌷🌹🌷

പതിവിൽ നിന്ന് വ്യത്യസ്തയായ ഒരു സംഗീതകാരിയെയാണ് സംഗീത സാഗരക്കാരി ഇന്ന് പരിചയപ്പെടുത്തിയത്

🎷 ലോകമെമ്പാടും ആരാധകരുള്ള വിഖ്യാത ഗിറ്റാറിസ്റ്റ് മോഹിനി ദേയെയാണ് രജനി ടീച്ചർ ഇന്ന് പരിചയപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിറ്റാറിസ്റ്റ് എന്ന ബഹുമതി കൂടിയുണ്ട് ഈ സംഗീതകാരിക്ക്

🎻 മോഹിനിയുടെ സംഗീത ജീവിതത്തിന്റെ സവിശേഷതകൾ നിറഞ്ഞ വിവരണവും അവരുടെ ഏറെ ശ്രദ്ധേയമായ സംഗീതാവതരണങ്ങളുടെ വിവരങ്ങളും ടീച്ചർ പങ്കുവെച്ചു

🎹 മോഹിനി ദേയുടെ സംഗീത പരിപാടിയുടെ യു ട്യൂബ് /വീഡിയോ ലിങ്കുകൾ പരിചയപ്പെടുത്താനും ടീച്ചർ മറന്നില്ല

🔴 ഇന്ന് പ്രതികരണക്കാർ വളരെ കുറഞ്ഞു പോയി. പലയിടങ്ങളിലും മഴയുള്ളതും വൈദ്യുത വിതരണം തടസ്സപ്പെട്ടതും കാരണമാകാം.
രതീഷ് മാഷ്, വിജു മാഷ്, സുദർശൻ മാഷ്, പവിത്രൻ മാഷ്, സീത ടീച്ചർ എന്നിവർ അവതരണത്തെ വിലയിരുത്തി അഭിപ്രായ പ്രകടനം നടത്തി

❤🧡💛💚💙💜🖤❤🧡💛
ജൂൺ 15_ശനി
നവസാഹിതി
🌹🌷🌹🌷🌹🌷🌹🌷🌹🌷
അവതരണം_ഗഫൂർമാഷ്(KHMHSSആലത്തിയൂർ)
🌹🌷🌹🌷🌹🌹🌷🌹🌷🌹
എണ്ണത്തിലും വണ്ണത്തിലും ഗംഭീരമായിരുന്നു എന്നത്തേയും പോലെ ഈയാഴ്ചയിലെ നവസാഹിതി.നവസാഹിതീവിഭവങ്ങളിലേക്ക്....

🦜അനുഭവാവിഷ്ക്കാരം
〰〰〰〰〰〰〰〰
🌺ഇതാണ് ഞാൻ_ജസീന റഹീം


🦜കവിതകൾ
〰〰〰〰〰〰
🌺അച്ഛൻ_ലാലൂർ വിനോദ്
🌺മഴ_യൂസഫ് നെടുവണ്ണൂർ
🌺കല്പാന്തം_കവിത.എസ്.കെ
🌺അച്ഛനോട്_ഹരിദാസ്മാഷ്
🌺വായന_ദേവി. കെ.എസ്
🌺മായക്കണ്ണാടി_ശ്രീല അനിൽ
🌺കളയാൻ തോന്നുന്നില്ല_കെ.ആർ.രഘു


🦜കുറിപ്പ്
〰〰〰〰
തീയിൽ കത്താതെ നിൽക്കുന്ന പച്ചമരം_ഷീബ ദിൽഷാദ്
🦜കഥ
〰〰〰
🌺ഒരുമ്പെട്ടോൾ_ജസി കാരാട്

🦜സിനിമാനിരൂപണം
〰〰〰〰〰〰〰〰
🌺ഒരിറ്റു വെളിച്ചം_എ.എൻ.നരേന്ദ്രൻ

🌹സർഗസൃഷ്ടികളാൽ ഒരു ആനുകാലികത്തെ ഓർമ്മിപ്പിക്കുന്ന നവസാഹിതി പംക്തി വിജുമാഷ്, രതീഷ് മാഷ്, ശ്രീല ടീച്ചർ, ജസി ടീച്ചർ, രജനി ടീച്ചർ, രജനി ടീച്ചർ ആലത്തിയൂർ, കൃഷ്ണദാസ് മാഷ്, സീത,സ്വപ്ന ടീച്ചർ,ബിജു മാഷ്,രവീന്ദ്രൻ മാഷ്,വാസുദേവൻമാഷ്,സുദർശനൻ മാഷ് തുടങ്ങിയവർ ഇടപെടലുകളാൽ സജീവമാക്കി.

❤🧡💛💚💙💜🖤❤🧡💛

ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം...
ഭാഷാഭേദത്തിന്റെ സൗന്ദര്യം,പ്രത്യേകിച്ചും ഈയടുത്ത ആഴ്ചകളിലായി മലപ്പുറം ഭാഷാഭേദം  സരസവും വിജ്ഞാനപ്രദവും സമഗ്രവുമായി അവതരിപ്പിക്കുന്ന പവിത്രൻ മാഷാകട്ടെ ഈയാഴ്ചയിലെ മിന്നും താരം.. മലപ്പുറം ജില്ലാരൂപീകരണദിനമായ ഇന്ന് മാഷ് ഈ താരപട്ടത്തിന്  അർഹനായതിൽ ഒരുപാട് സന്തോഷം തോന്നുന്നു...
അഭിനന്ദനങ്ങൾ പവിത്രൻ മാഷേ...🙏🤝🤝🌹