16-04-19


🎑🎑🎑🎑🎑🎑🎑🎑🎑🎑
ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏
🎑🎑🎑🎑🎑🎑🎑🎑🎑🎑
ഇത് വിഷുക്കാലം...അവധിക്കാലം...കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാൻ കഴിയുന്ന അപൂർവ അവസരങ്ങൾ... കൂടുമ്പോൾ ഇമ്പമാകുന്ന കുടുംബത്തിലെ ചില മനോഹരനിമിഷങ്ങൾക്ക് ക്യാൻവാസിലൂടെ ജീവൻ നൽകിയ ഒരു ചിത്രകാരനെ നമുക്കിന്ന് പരിചയപ്പെടാം...

ജോഹാൻ ജോർജ്ജ് മെയെർ വോൺ ബ്രെമെൻ
(1813ഒക്ടോബർ 13_1886 ഡിസംബർ 4)
ജർമ്മൻ ചിത്രകാരനായ ജോഹൻ മേയർ വോൺ ബ്രെമെൻ എന്ന മേയർ ബ്രെമെനെ  നമുക്കിന്ന് പരിചയപ്പെടാം. ബൈബിൾ കഥാപാത്ര ചിത്രരചനയിലൂടെ കലാ ലോകത്തെത്തിയ.. ജനജീവിതത്തിന്റെ തന്മയീഭാവം അതേപടി  ചിത്രീകരിച്ച...മെയെർ ബ്രെമനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച കുറച്ചു കാര്യങ്ങൾ ഇവിടെ പങ്കുവെക്കട്ടെ... (അദ്ദേഹത്തിന്റെ ചിത്രങ്ങളോട് ഒരുപാടിഷ്ടം തോന്നി.പക്ഷെ,ചിത്രകാരനെക്കുറിച്ചുള്ള വിവരങ്ങൾ അത്രത്തോളം ലഭ്യമല്ല..)

ജർമ്മനിയിൽ ജനിച്ച ഇദ്ദേഹത്തിന്റെ കുടുംബ കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ ലഭ്യമല്ല. ഇരുപത്തിയൊന്നാം വയസ്സിൽ ഡസ്സൽഡോർഫിൽ എത്തിയ അദ്ദേഹം അവിടെ അക്കാദമിയിൽ ചേർന്നു ചിത്രകല അഭ്യസിച്ചു. ഫ്രഡറിക് വിൽഹം സ്കാഡോ ആയിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ. പഠനശേഷം 1841ൽ അവിടെത്തന്നെ സ്റ്റുഡിയോ സ്ഥാപിച്ചെങ്കിലും പ്രശസ്തിയിലേക്ക് ഉയർന്ന ബ്രെമെൻ 1853ൽ ബെർലിനിലേക്ക് പോയി. ബൈബിൾ കഥാപാത്രങ്ങളിൽ ചിത്രരചന തുടങ്ങിയ അദ്ദേഹം ക്രമേണ ചുവടു മാറ്റിച്ചവിട്ടി .ജനജീവിതവും ഹസെയ്നിലെ കർഷക ജീവിതത്തിന്റെ നേർക്കാഴ്ചകളും കാൻവാസിൽ വിഷയങ്ങളായി മാറി.ഒരു യാത്രാ പ്രിയനായിരുന്നു ബ്രെമെൻ. ഹെസെയ്ന്, ബവാറിയൻ,സ്വിസ് മലനിരകൾ  തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കിടയിലായിരുന്നു തന്റെ ചിത്രങ്ങൾക്ക് വേണ്ട ആശയം കണ്ടെത്തിയിരുന്നത്. ബർലിനിൽ സ്ഥിരതാമസം ആയശേഷം കുട്ടികളുടെ നിഷ്കളങ്ക ഭാവങ്ങൾ പകർത്തുന്നതിൽ അദ്ദേഹം ഹരം കണ്ടെത്തി. അദ്ദേഹത്തിന്റെ ചിത്രകലാലോകത്തെ സംഭാവനകളെ മൂന്നായി തിരിക്കാം.
🔮ബെെബിൾ
🔮കുട്ടികളും അവരുൾപ്പെടുന്ന കുടുംബവും
🔮അല്പം കൂടി മുതിർന്ന പെൺകുട്ടികളും ചുറ്റുപാടും

🏆🏆🏆🏆🏆🏆🏆🏆🏆🏆
താൻ പഠിച്ച ഡസ്സൽഡോർഫ് അക്കാദമിയിലും, ആംസ്റ്റർഡാം അക്കാദമിയിലും അദ്ദേഹം വിശിഷ്ടാംഗമായിരുന്നു എന്നത് അദ്ദേഹത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു.മാത്രമല്ല, ഓർഡർ ഓഫ് ലിയോപോൾഡ് ആൻഡ് മെഡൽ ഇൻ ഫിലാഡെൽഫിയ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു. 1886 ഡിസംബർ നാലിന് ബെർലിനിൽ വെച്ച് ആ ചിത്ര പ്രതിഭ അന്തരിച്ചു.
🏆🏆🏆🏆🏆🏆🏆🏆🏆🏆

ആത്മീയപരമായ ചിത്രങ്ങൾ ബ്രെമെൻ വരച്ചിട്ടുണ്ടെന്ന് രേഖകൾ പറയുന്നുണ്ടെങ്കിലും അന്വേഷണത്തിൽ ആ ആശയത്തോട് സാമ്യമുള്ള ഒരു ചിത്രം ലഭിച്ചു.ബാക്കിയുള്ളവ സൂക്ഷിച്ചു വെച്ചിട്ടില്ല.മാത്രമല്ല,പ്രാധാന്യവും കൊടുത്തിട്ടില്ല.ലഭിച്ച ആ ചിത്രമിതാ...👇
ഇനി കുരുന്നുകളുടെ കുസൃതികളിലേക്ക്....കുടംബത്തിന്റെ ഇമ്പത്തിലേക്ക്...
😍 The chatter boxes😍
ദാ പിടിച്ചോ...😊
Little scullery maid peeling  potatoes
GOODNIGHT😘😘
എന്തൊരു ഓമനത്തം അല്ലേ....😊
Blind man's bluff (1871)
തുന്നലിന്റെ ആദ്യ പാഠം
perpetual love😍😍
നിച്ചും തരുമോ...

പൂക്കളുമായി...
മനോഹരമീ ബാല്യം
യാത്രക്കാർ
വലയ്ക്കിടയിൽ..

ഒളിച്ചേ...കണ്ടേ...
അമ്മയും കുഞ്ഞും
Reading
വെള്ളം നിറയ്ക്കാൻ....
ഇതുമൊരു ബാല്യം
ഉറങ്ങുന്ന മക്കളുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി നോക്കിയിരിക്കാൻ എന്തു രസാ ല്ലേ...
വെള്ളവുമായി...
Sleeping sisters
ഇനി മൂന്നാമത്തെ വിഭാഗത്തിൽ പെടുന്ന ചിത്രങ്ങൾ
പൂക്കാരി
Admiring the picture
The  noble suiter
Young woman at a rock
വെള്ളവുമായി

കർഷകപെൺകൊടി
പ്രണയലേഖനം

ഇടയപെൺകൊടി
Sleeping beauty
കാത്തിരിപ്പ്




Lovers
https://youtu.be/GYC-L5qJSjc
https://youtu.be/5ZT4Uc7p3cI
https://youtu.be/MA4aKwtHxcE
https://youtu.be/i1HnicmofS4
ബ്രമെൻ വരച്ച ഒരു പ്രകൃതി ദൃശ്യം..
അമ്മയും മക്കളും
ഒളിച്ചേ... കണ്ടേ...
പതിയെ...പതിയെ...
https://youtu.be/noy5oBnB-Zg