ചിത്രസാഗരത്തിന്റെ 14ാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏🙏
ദാന്തെയുടെ ഡിവെെൻ കോമഡിക്ക് ചിത്രഭാഷ്യം നൽകിയ ഇറ്റാലിയൻ ചിത്രകാരൻ
സാന്ദ്രോ ബോട്ടിസെല്ലിയെ നമുക്കിന്ന് അടുത്തറിയാൻ ശ്രമിക്കാം..
സാന്ദ്രോ ബോട്ടിസെല്ലി
1475ൽ വരച്ച അഡോറേഷൻ ഓഫ് ദ മാഗി യിൽ ബോട്ടിസെല്ലി തന്നെ വരച്ച സെൽഫ് പോർട്രെയ്റ്റ്
ജീവചരിത്രം ചുരുക്കി...👇👇
സാന്ദ്രോ ബോട്ടിസെല്ലി ഫ്ലോറൻസിലെ ഒരു നഗരത്തിൽ വയാ നുവോ എന്ന സ്ഥലത്താണ് ജനിച്ചത്.വാസരി പറഞ്ഞതിനനുസരിച്ച് അദ്ദേഹം സ്വർണ്ണ പണിക്കാവിശ്യമായുള്ള പ്രാഥമിക പാഠങ്ങൾ പഠിച്ചത് ആന്റോണിയോ എന്ന അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നാണ്.അവിടെ കുറച്ച് കാര്യങ്ങൾ ബോട്ടിക്കെില്ലിയുടേതായിട്ടുണ്ട്, പക്ഷെ അതറിഞ്ഞത് ബോട്ടിക്കെല്ലി അദ്ദേഹത്തിന്റെ പതിനാലാം വയസ്സിൽ പരിശീലനം തുടങ്ങിയതിനു ശേഷമാണ്,അത് നമുക്ക് മറ്റേത് ചിത്രകാരനേയും അപേക്ഷിച്ച് ബോട്ടിക്കെല്ലി -ക്ക് ചിത്രകലയെകുറിച്ചുള്ള മുഴുവൻ പാഠവും അറിഞ്ഞിരിക്കാമെന്ന സൂചനയും തരുന്നു,മിക്കവാറും അദ്ദേഹം ഫിലിപ്പോ ലിപ്പി -യുടെ കീഴിലായിരിക്കാം പരിശീലനം ആരംഭിച്ചത് എന്ന് കരുതുന്നു
നമ്മുടെ ബുധനിൽ ഒരു ഗർത്തത്തിന് ബോട്ടിസെല്ലിയുടെ പേരാണ്...ആ വിശേഷമിതാ👇👇
ബുധനിലെ ഗർത്തത്തിന് ബോട്ടിസെല്ലിയുടെ പേര്...😍😍😍 പേരു നൽക അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ നിയമങ്ങളനുസരിച്ച് പുതിയൊരു ഗർത്തത്തിനു പേരു നൽകുന്നതിൻ മൂന്നു വർഷം മുമ്പെങ്കിലും മരിച്ചുപോയ പ്രസിദ്ധരായ എഴുത്തുകാരുടെയോ കലാകാരന്മാരുടെയോ പേരാണ് ബുധനിലെ ഗർത്തത്തിനു നൽകുക
ഇതാ തെളിവ്😊
🌌ചിത്രവിശേഷങ്ങളിലേക്ക്...🌌
പ്രെെമവേര
പാശ്ചാത്യകലയിൽ ബോട്ടിസെല്ലി രചിച്ച പ്രൈമവേര എന്ന അലിഗറി പ്രസിദ്ധമാണ്. ഇത് വസന്തത്തിന്റെ ചിത്രമാണ്. ചിത്രത്തിന്റെ നടുവിൽ സൗന്ദര്യദേവതയായ വീനസ്സും ഒരരുകിൽ ആപ്പിൾ പറിച്ചുകൊണ്ട് പാരീസ് എന്ന യുവാവും നിൽക്കുന്നു. വീനസ്സ് സദ്ഗുണസമ്പൂർണയാണ്. പാരീസ് ഈ ദേവതയെ തിരഞ്ഞെടുക്കുന്നു. ഇതേവിധം ഈ ചിത്രം കാണുന്നവരും സദ്ഗുണങ്ങളെ തിരഞ്ഞെടുക്കണമെന്നാണ് ചിത്രത്തിന്റെ താത്പര്യം. ലോറൻസോ മെഡിസി എന്ന പ്രഭുവിന്റെ അനന്തരവനായ ഒരു ചെറുപ്പക്കാരനുവേണ്ടിയാണ് ഈ ചിത്രം രചിക്കപ്പെട്ടത്. ചിത്രത്തിലൂടെ ബോട്ടിസെല്ലി പ്രസ്തുത യുവാവിനെ ഉപദേശിക്കുകയാണ് ചെയ്യുന്നത്പ്രെെമവേര എന്ന ചിത്രം അലിഗറി(അന്യാപദേശം)ആണെന്നു പറഞ്ഞല്ലോ...ഭാഷയിലെ അലിഗറിയും ചിത്രകലയിലെ അലിഗറിയും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നു നോക്കിയാലോ👇👇👇👇
ഒരു അർഥാലങ്കാരമാണ് അന്യാപദേശം (ഇംഗ്ലീഷ്:Allegory).അപ്രസ്തുത പ്രശംസയുടെ വകഭേദമാണ് ഇത്. ഉപമേയം പറയാത്തതാണ് അന്യാപദേശം (ഉപമേയസ്യാനുക്താവന്യാപദേശഃ). സ്വന്തരൂപത്തെ ആച്ഛാദനം ചെയ്യുക, പ്രച്ഛന്നവേഷം ധരിക്കുക, യാഥാർഥ്യം മറച്ചുവച്ച് വേറൊന്ന് പ്രകടിപ്പിക്കുക, ഇല്ലാത്തത് നടിക്കുക എന്നെല്ലാമാണ് അപദേശ ശബ്ദത്തിന്റെ അർഥം. ഒരു സാഹിത്യ പ്രസ്ഥാനമെന്ന നിലയിൽ, പ്രകൃതാർഥസൂചനയ്ക്കുവേണ്ടി അപ്രകൃതമായ മറ്റൊന്നു പറഞ്ഞാൽ അത് അന്യാപദേശമായിത്തീരുന്നു. ഒന്ന് പറയുകയും അതിൽനിന്ന് വേറൊന്ന് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണ് ഇതിന്റെ മുഖ്യസവിശേഷത. സാഹിത്യത്തിലെന്നപോലെ ചിത്രരചന മുതലായ കലകളിലും ഇത് പ്രാചീനകാലം മുതൽ സാരമായ സ്വാധീനം ചെലുത്തിവരുന്നു
Mystic Nativity(ബോട്ടിസെല്ലിയുടെ മാസ്റ്റർപീസ് സൃഷ്ടി)
Madonna of pomegranate(1487)
വീഡിയോ ലിങ്ക്👇
https://youtu.be/Lg2S4RHuPwk
Venus&Mars(1485ൽ വരച്ചത്)
മേൽകൊടുത്ത ചിത്രത്തിൽ നിന്നും ഒരു ഭാഗം ..
https://youtu.be/lm-MFX3orNA
വീനസിന്റെ ജനനം
👇👇സാന്ദ്രോ ബോട്ടിസെല്ലി യുടെ 'ബർത്ത് ഓഫ് വീനസി'ൽ 'സ്നേഹത്തിന്റെയും ഭാഗ്യത്തിന്റെയും ഒക്കെ ദേവതയായ വീനസിനെ കാറ്റുദേവകൾ കരയിലേയ്ക്കടുപ്പിക്കുന്നു. അവരെ സ്വീകരിക്കുവാൻ വസന്തദേവത എത്തുന്നു. പാലാഴിയിൽ നിന്നുയർന്നു മഹാലക്ഷ്മി എത്തിയ പോലെ
മഡോണ&ചെെൽഡ്
അഡോറേഷൻ ഓഫ് ദ മാഗി__ഡാവിഞ്ചി തുടങ്ങി വെച്ച് ബോട്ടിസെല്ലിയുടെ സഹകരണത്തോടെ പൂർത്തിയായ ചിത്രം..ഇതിൽ വലത് അറ്റത്തുള്ളതാണ് ബോട്ടിസെല്ലി... ബോട്ടിസെല്ലിയുടെ ഈ ചിത്രത്തിന്റെ സ്ക്രീൻഷോട്ടാണ് ആദ്യം നൽകിയ സെൽഫ് പോർട്രെയ്റ്റ്.
ബോട്ടിസെല്ലി വരച്ച ഡിവെെൻ കോമഡി